< യെശയ്യാവ് 41 >
1 ൧ “ദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; ജനതകൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക.
“Monyɛ komm wɔ mʼanim, mo nsupɔw! Ma aman no nhyɛ wɔn ho den! Ma wɔmmra ha mmɛkasa; momma yɛmmɔ mu nhyia wɔ asennii hɔ.
2 ൨ ചെല്ലുന്നെടത്തെല്ലാം നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്ന് ഉണർത്തിയതാര്? അവിടുന്ന് ജനതകളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കുകയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന വൈക്കോൽകുറ്റിപോലെയും ആക്കിക്കളയുന്നു.
“Hena na wakanyan nea ofi apuei no, afrɛ no trenee mu sɛ ɔmmɛsom no? Ɔde aman hyɛ ne nsa na ɔbrɛ ahemfo ase wɔ nʼanim. Ɔde nʼafoa ma wɔdan mfutuma, ɔde ne bɛmma ma wɔdan ntɛtɛ a mframa bɔ hwete.
3 ൩ അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വച്ചല്ല അവൻ പോകുന്നത്.
Ɔtaa wɔn na ɔkɔ nʼanim a biribiara nti ne ho, wɔ kwan a ɔmfaa so da no so.
4 ൪ ആര് അത് പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു”.
Hena na wayɛ eyi akosi awiei, afrɛ awo ntoatoaso afi mfiase? Me Awurade, meka adikanfo ne akyikafo ho, Mene ɔno ara.”
5 ൫ ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു;
Nsupɔw no ahu na wɔbɔ hu; nsase ano ho popo. Wotwiw bɛn, na wɔba anim;
6 ൬ അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോട്: “ധൈര്യമായിരിക്കുക” എന്നു പറഞ്ഞു.
na obiara boa ne yɔnko na ɔka kyerɛ ne nua se, “Yɛ den!”
7 ൭ അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി “കൂട്ടിവിളക്കുന്നതിനു അത് തയ്യാറായിരിക്കുന്നു” എന്നു പറഞ്ഞ്, ഇളകാതെയിരിക്കേണ്ടതിനു അവൻ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു.
Odwumfo hyɛ sikadwumfo nkuran, na nea ɔde asae yɛ no trontrom boa nea ɔbɔ atommo so. Ɔka fa nea ɔsɔw no ho se, “Eye pa ara.” Ɔbobɔ ohoni no mu nnadewa sɛnea ɛrentu nhwe fam.
8 ൮ “നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, ‘നീ എന്റെ ദാസൻ,
“Nanso wo, Israel, me somfo, Yakob, nea mayi no no, mo, mʼadamfo Abraham asefo.
9 ൯ ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്നു പറഞ്ഞ് കൊണ്ട് ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കുകയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കുകയും ചെയ്തിരിക്കുന്നവനായുള്ളവനേ, നീ ഭയപ്പെടേണ്ടാ;
Mefaa wo fii nsase ano, fii nʼakyirikyiri ntwea so, na mefrɛɛ wo. Mekae se, ‘Woyɛ me somfo’; mapaw wo na mempoo wo ɛ.
10 ൧൦ ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും.
Enti nsuro, na mene wo wɔ hɔ; mma wo werɛ nhow, na mene wo Nyankopɔn. Mɛhyɛ wo den, na mɛboa wo; mede me trenee nsa nifa bɛma wo so.
11 ൧൧ നിന്നോട് കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; നിന്നോട് വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും.
“Wɔn a wɔn bo afuw wo no nyinaa, ampa ara wɔn ani bewu na wɔn anim agu ase; wɔn a wɔsɔre tia wo no rensɛ hwee na wobewuwu.
12 ൧൨ നിന്നോട് പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോട് യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.
Ɛwɔ mu sɛ wobɛhwehwɛ wʼatamfo de, nanso worenhu wɔn. Wɔn a wotu wo so sa no rensɛ hwee koraa.
13 ൧൩ നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു”.
Na mene Awurade, wo Nyankopɔn, nea okura wo nsa nifa mu na ɔka kyerɛ wo se, Nsuro; mɛboa wo.
14 ൧൪ “പുഴുവായ യാക്കോബേ, യിസ്രായേൽജനമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നെ.
Nsuro, osunson Yakob, Israel a wusua, na me ankasa mɛboa wo,” Awurade na ose, wo gyefo, Israel Ɔkronkronni no.
15 ൧൫ “ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും.
“Hwɛ, mede wo bɛyɛ nhuwso apa, a ɛyɛ amono, ano yɛ nnam na ɛwɔ ɛse bebree. Wubehuhuw mmepɔw no so na woadwiriw wɔn, na woama nkoko ayɛ sɛ ntɛtɛ.
16 ൧൬ നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനിൽ പുകഴും.
Wubehuhuw wɔn so, mframa bɛma wɔn so, na ahum abɔ wɔn akɔ. Nanso wʼani begye wɔ Awurade mu na woahyɛ Israel Ɔkronkronni no anuonyam.
17 ൧൭ എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവ് ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.
“Ohiani ne mmɔborɔni kyin pɛ nsu, nanso bi nni hɔ; osukɔm ama wɔn tɛkrɛma so ayow. Nanso me Awurade, mɛma wɔn mmuae. Me, Israel Nyankopɔn, merennyaw wɔn.
18 ൧൮ ഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.
Mɛma nsubɔnten ateɛ wɔ sorɔnsorɔmmea a awu no so, na nsuti apue wɔ abon mu. Mɛdan nweatam ayɛ no mmura, na nsase a awo adan nsuti bebree.
19 ൧൯ ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും.
Meduadua wɔ nweatam so, sida, ɔkanto, ohuam ne ngonnua. Meduadua ɔpepaw wɔ asase wosee so asɛsɛ ne kwabɔhɔre abɔ mu,
20 ൨൦ യഹോവയുടെ കൈ അത് ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അത് സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ട് അറിഞ്ഞ് വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ”.
sɛnea nnipa behu na wɔate, na wɔasusuw ho na wɔate ase sɛ, Awurade nsa na ayɛ saa ade yi, Israel ɔkronkronni no na ɔma ɛbae.
21 ൨൧ “നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു.
“Bɔ wo nkuro,” Awurade na ose. “Kyerɛkyerɛ wʼasɛm mu,” Yakob Hene na ose.
22 ൨൨ സംഭവിക്കുവാനുള്ളത് അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ച് അതിന്റെ അവസാനം അറിയേണ്ടതിന് ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്ന് അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിക്കുവാനുള്ളത് നമ്മെ കേൾപ്പിക്കട്ടെ.
“Fa wʼahoni no bra na wɔmmɛka nea ebesi nkyerɛ yɛn. Wɔmmɛka sɛnea na kan nneɛma no te nkyerɛ yɛn, sɛnea yebedwen ho afa na yɛahu nea ebefi mu aba. Anaasɛ wɔmpae mu nka nneɛma a ebesi nkyerɛ yɛn.
23 ൨൩ നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന് മേലാൽ വരുവാനുള്ളതു പ്രസ്താവിക്കുവിൻ; ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിനു നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുവിൻ.
Monka yɛn nea ebesi daakye, na ama yɛahu sɛ moyɛ anyame. Monyɛ biribi, sɛ eye anaa enye, sɛnea ɛbɛyɛ a yɛn werɛ bɛhow na ehu aka yɛn.
24 ൨൪ നിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ തിരഞ്ഞെടുക്കുന്നവൻ മ്ലേച്ഛനാകുന്നു.
Nanso, monnka hwee, na mo nnwuma so nni mfaso; nea ɔfa mo no yɛ akyiwade.
25 ൨൫ “ഞാൻ ഒരുവനെ വടക്കുനിന്ന് എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽനിന്ന് അവനെ എഴുന്നേല്പിച്ചു; അവൻ എന്റെ നാമത്തെ ആരാധിക്കും; അവൻ വന്നു ചെളിയെപ്പോലെയും കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.
“Makanyan obi a ofi atifi fam na ɔreba, nea ofi owia apuei na ɔbɔ me din. Otiatia ahemfo so te sɛ dɔte a wɔde si dan, te sɛ ɔnwemfo a ɔrewɔw dɔte.
26 ൨൬ ഞങ്ങൾ അറിയേണ്ടതിന് ആദിമുതലും ‘അവൻ നീതിമാൻ’ എന്നു ഞങ്ങൾ പറയേണ്ടതിന് പണ്ടേയും ആര് പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിക്കുവാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾക്കുവാനോ ആരും ഇല്ല.
Hena na ɔkaa eyi ho asɛm fii mfiase, sɛnea anka ɛbɛma yɛahu, anaa waka ato hɔ, sɛnea yebetumi aka se, ‘Ne de no ye’? Obiara anka eyi, obiara anni kan anka, obiara ante nsɛm biara amfi wo nkyɛn.
27 ൨൭ ഞാൻ ആദ്യനായി സീയോനോട്: ‘ഇതാ, ഇതാ, അവർ വരുന്നു’ എന്നു പറയുന്നു; യെരൂശലേമിനു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു.
Me na midii kan ka kyerɛɛ Sion, ‘Hwɛ, woni!’ Memaa Yerusalem ɔsomafo a ɔde asɛmpa ba.
28 ൨൮ ഞാൻ നോക്കിയപ്പോൾ: ഒരുത്തനുമില്ല; ഞാൻ ചോദിച്ചപ്പോൾ; ഉത്തരം പറയുവാൻ അവരിൽ ഒരു ആലോചനക്കാരനും ഇല്ല.
Mehwɛ, nanso obiara nni hɔ, obiara nni wɔn mu a obetu wɔn fo, sɛ mibisa wɔn a, obiara ntumi mma mmuae.
29 ൨൯ അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങൾ കാറ്റും ശൂന്യവും തന്നെ”.
Hwɛ, wɔn nyinaa yɛ atorofo! Wɔn nneyɛe nka hwee; wɔn nsɛsode yɛ mframa ne basabasayɛ nko ara.