< യെശയ്യാവ് 41 >

1 “ദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; ജനതകൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക.
Faites silence devant moi, îles; et que les peuples renouvellent leur force! Qu’ils s’approchent; … alors, qu’ils parlent! Approchons ensemble en jugement!
2 ചെല്ലുന്നെടത്തെല്ലാം നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്ന് ഉണർത്തിയതാര്? അവിടുന്ന് ജനതകളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കുകയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന വൈക്കോൽകുറ്റിപോലെയും ആക്കിക്കളയുന്നു.
Qui, du levant, réveilla [celui] dont la justice accompagne les pas? Il livra les nations devant lui, et lui soumit les rois; il les livra à son épée comme de la poussière, et à son arc comme du chaume chassé [par le vent].
3 അവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വച്ചല്ല അവൻ പോകുന്നത്.
Il les poursuivit; il passa en sûreté par un chemin où il n’était pas allé de ses pieds.
4 ആര് അത് പ്രവർത്തിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടി അനന്യനും ആകുന്നു”.
Qui a opéré et fait [cela], appelant les générations dès le commencement? Moi, l’Éternel, le premier; et, avec les derniers, je suis le Même.
5 ദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറച്ചു; അവർ ഒന്നിച്ചുകൂടി അടുത്തുവന്നു;
Les îles le virent et eurent peur, les bouts de la terre tremblèrent: ils s’approchèrent et vinrent;
6 അവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോട്: “ധൈര്യമായിരിക്കുക” എന്നു പറഞ്ഞു.
ils s’entraidèrent l’un l’autre, et [chacun] dit à son frère: Sois fort.
7 അങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി “കൂട്ടിവിളക്കുന്നതിനു അത് തയ്യാറായിരിക്കുന്നു” എന്നു പറഞ്ഞ്, ഇളകാതെയിരിക്കേണ്ടതിനു അവൻ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു.
Et l’ouvrier fortifiait le fondeur; celui qui polit au marteau [fortifiait] celui qui frappe sur l’enclume, disant de la soudure: Elle est bonne; … et il l’a affermi avec des clous, afin qu’il ne branle pas.
8 “നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, ‘നീ എന്റെ ദാസൻ,
Et toi, Israël, mon serviteur, Jacob, que j’ai choisi, semence d’Abraham mon ami,
9 ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു’ എന്നു പറഞ്ഞ് കൊണ്ട് ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കുകയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കുകയും ചെയ്തിരിക്കുന്നവനായുള്ളവനേ, നീ ഭയപ്പെടേണ്ടാ;
toi que j’ai pris des bouts de la terre et appelé de ses extrémités, et à qui j’ai dit: Tu es mon serviteur, je t’ai choisi et je ne t’ai pas rejeté; …
10 ൧൦ ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും.
ne crains point, car je suis avec toi; ne sois pas inquiet, car moi je suis ton Dieu. Je te fortifierai; oui, je t’aiderai; oui, je te soutiendrai par la droite de ma justice.
11 ൧൧ നിന്നോട് കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; നിന്നോട് വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും.
Voici, tous ceux qui s’irritent contre toi, seront honteux et confondus; ils seront comme un rien, et les hommes qui contestent contre toi périront.
12 ൧൨ നിന്നോട് പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോട് യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.
Tu les chercheras, et tu ne les trouveras pas, les hommes qui ont querelle avec toi; ils seront comme un rien et comme néant, les hommes qui te font la guerre.
13 ൧൩ നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു”.
Car moi, l’Éternel, ton Dieu, je tiens ta droite, [moi] qui te dis: Ne crains point, moi je t’aiderai.
14 ൧൪ “പുഴുവായ യാക്കോബേ, യിസ്രായേൽജനമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നെ.
Ne crains point, toi Jacob, vermisseau! [et vous], hommes d’Israël! Moi je t’aiderai, dit l’Éternel, et ton rédempteur, le Saint d’Israël.
15 ൧൫ “ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും.
Voici, j’ai fait de toi un traîneau à battre, tranchant, neuf, à doubles dents: tu battras les montagnes et tu les réduiras en poussière, et tu rendras les collines comme de la balle;
16 ൧൬ നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനിൽ പുകഴും.
tu les vanneras, et le vent les emportera, et le tourbillon les dispersera; et toi, tu t’égaieras en l’Éternel, tu te glorifieras dans le Saint d’Israël.
17 ൧൭ എളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവ് ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്ക് ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.
Les affligés et les nécessiteux chercheront de l’eau, et il n’y en a pas, leur langue est desséchée par la soif: moi, l’Éternel, je leur répondrai, [moi], le Dieu d’Israël, je ne les abandonnerai pas.
18 ൧൮ ഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.
Je ferai couler des rivières sur les hauteurs, et des fontaines au milieu des vallées; je changerai le désert en un étang d’eau, et la terre aride en des sources jaillissantes.
19 ൧൯ ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻമരവും പുന്നയും വച്ചുപിടിപ്പിക്കും.
Je ferai croître dans le désert le cèdre, l’acacia, et le myrte, et l’olivier; je mettrai dans le lieu stérile le cyprès, le pin et le buis ensemble;
20 ൨൦ യഹോവയുടെ കൈ അത് ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അത് സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ട് അറിഞ്ഞ് വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ”.
afin qu’ils voient, et qu’ils sachent, et qu’ils considèrent, et qu’ils comprennent tous ensemble, que la main de l’Éternel a fait cela, et que le Saint d’Israël l’a créé.
21 ൨൧ “നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ” എന്നു യഹോവ കല്പിക്കുന്നു; “നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവിൻ” എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു.
Produisez votre cause, dit l’Éternel; apportez ici vos arguments, dit le roi de Jacob.
22 ൨൨ സംഭവിക്കുവാനുള്ളത് അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ച് അതിന്റെ അവസാനം അറിയേണ്ടതിന് ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്ന് അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിക്കുവാനുള്ളത് നമ്മെ കേൾപ്പിക്കട്ടെ.
Qu’ils les apportent, et qu’ils nous déclarent ce qui arrivera. Déclarez les premières choses, ce qu’elles sont, afin que nous [y] fassions attention, et que nous en connaissions le résultat; ou faites-nous savoir celles qui viendront;
23 ൨൩ നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന് മേലാൽ വരുവാനുള്ളതു പ്രസ്താവിക്കുവിൻ; ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിനു നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുവിൻ.
– déclarez les choses qui vont arriver dans la suite, et nous saurons que vous êtes des dieux; oui, faites du bien et faites du mal, afin que nous le considérions et le voyions ensemble.
24 ൨൪ നിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ തിരഞ്ഞെടുക്കുന്നവൻ മ്ലേച്ഛനാകുന്നു.
Voici, vous êtes moins que rien, et votre œuvre est du néant: qui vous choisit est une abomination…
25 ൨൫ “ഞാൻ ഒരുവനെ വടക്കുനിന്ന് എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽനിന്ന് അവനെ എഴുന്നേല്പിച്ചു; അവൻ എന്റെ നാമത്തെ ആരാധിക്കും; അവൻ വന്നു ചെളിയെപ്പോലെയും കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.
Je l’ai réveillé du nord, et il vient, – du lever du soleil, celui qui invoquera mon nom. Et il marchera sur les princes comme sur de la boue, et comme le potier foule l’argile.
26 ൨൬ ഞങ്ങൾ അറിയേണ്ടതിന് ആദിമുതലും ‘അവൻ നീതിമാൻ’ എന്നു ഞങ്ങൾ പറയേണ്ടതിന് പണ്ടേയും ആര് പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിക്കുവാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾക്കുവാനോ ആരും ഇല്ല.
Qui l’a déclaré dès le commencement, afin que nous le sachions, et d’avance, afin que nous disions: C’est juste? Non, il n’y a personne qui le déclare; non, personne qui le fasse entendre; non, personne qui entende vos paroles.
27 ൨൭ ഞാൻ ആദ്യനായി സീയോനോട്: ‘ഇതാ, ഇതാ, അവർ വരുന്നു’ എന്നു പറയുന്നു; യെരൂശലേമിനു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു.
Le premier, [j’ai dit] à Sion: Voici, les voici! et à Jérusalem: Je donnerai un messager de bonnes nouvelles!
28 ൨൮ ഞാൻ നോക്കിയപ്പോൾ: ഒരുത്തനുമില്ല; ഞാൻ ചോദിച്ചപ്പോൾ; ഉത്തരം പറയുവാൻ അവരിൽ ഒരു ആലോചനക്കാരനും ഇല്ല.
Et j’ai regardé, et il n’y avait personne – même parmi eux – et point de conseiller, pour leur demander, et avoir d’eux une réponse.
29 ൨൯ അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങൾ കാറ്റും ശൂന്യവും തന്നെ”.
Voici, tous sont la vanité, leurs œuvres sont un néant, leurs images de fonte sont le vent et le vide.

< യെശയ്യാവ് 41 >