< യെശയ്യാവ് 39 >

1 അക്കാലത്ത് ബലദാന്റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവിനു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.
Ob tistem času je babilonski kralj Merodáh Baladán poslal Ezekíju pisma in darilo, kajti slišal je, da je bil bolan in je okreval.
2 ഹിസ്കീയാവ് അവരെക്കുറിച്ചു സന്തോഷിച്ചു തന്റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും ആയുധശാല മുഴുവനും തന്റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്റെ രാജധാനിയിലും തന്റെ ആധിപത്യത്തിൽ പെട്ട സകലത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
Ezekíja jih je bil vesel in jim razkazal hišo svojih dragocenih stvari: srebro, zlato, dišave, dragoceno mazilo in vso hišo svoje orožarne in vsega, kar se je našlo v njegovih zakladnicah. Ničesar ni bilo v njegovi hiši niti v vsem njegovem gospostvu, česar jim Ezekíja ni razkazal.
3 അപ്പോൾ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽവന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെനിന്ന് നിന്റെ അടുക്കൽ വന്നു” എന്നു ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നെ; എന്റെ അടുക്കൽ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
Potem je prerok Izaija prišel h kralju Ezekíju in mu rekel: »Kaj so rekli ti možje? In od kod so prišli k tebi?« Ezekíja je rekel: »K meni so prišli iz daljne dežele, celó iz Babilona.«
4 “അവർ നിന്റെ രാജധാനിയിൽ എന്തെല്ലാം കണ്ടു” എന്നു ചോദിച്ചതിന് ഹിസ്കീയാവ്: “എന്റെ രാജധാനിയിൽ ഉള്ള സകലവും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്ന് ഉത്തരം പറഞ്ഞു”.
Potem je rekel: »Kaj so videli v tvoji hiši?« Ezekíja je odgovoril: »Videli so vse, kar je v moji hiši. Ničesar ni med mojimi zakladi, česar jim ne bi pokazal.«
5 അപ്പോൾ യെശയ്യാവ് ഹിസ്കീയാവിനോടു പറഞ്ഞത്: “സൈന്യങ്ങളുടെ യഹോവയുടെ വചനം കേട്ടുകൊള്ളുക:
Potem Izaija reče Ezekíju: »Poslušaj besedo Gospoda nad bojevniki:
6 ‘നിന്റെ രാജധാനിയിൽ ഉള്ള സകലവും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു!
›Glej, prihajajo dnevi, da bo vse, kar je v tvoji hiši in to, kar so tvoji očetje prihranili v shrambi do tega dne, odneseno v Babilon. Nič ne bo ostalo, ‹ govori Gospod.
7 നീ ജനിപ്പിച്ചവരായി നിന്നിൽനിന്ന് ഉത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും’ എന്നു യഹോവ അരുളിച്ചെയ്യുന്നു”.
›In izmed tvojih sinov, ki bodo izšli iz tebe, ki jih boš zaplodil, jih bodo odvedli proč in bodo evnuhi v palači babilonskega kralja.‹«
8 അതിന് ഹിസ്കീയാവ് യെശയ്യാവോട്: “നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത്” എന്നു പറഞ്ഞു; “എങ്കിലും എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ” എന്നും അവൻ പറഞ്ഞു.
Potem je Ezekíja rekel Izaiju: »Dobra je Gospodova beseda, ki si jo povedal.« Poleg tega je rekel: »Kajti mir in resnica bosta v mojih dneh.«

< യെശയ്യാവ് 39 >