< യെശയ്യാവ് 39 >
1 ൧ അക്കാലത്ത് ബലദാന്റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവിനു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.
At that time, Marduk-Baladan the son of Baladan, king of Babylon, sent letters and a present to Hezekiah; for he heard that he had been sick, and had recovered.
2 ൨ ഹിസ്കീയാവ് അവരെക്കുറിച്ചു സന്തോഷിച്ചു തന്റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും ആയുധശാല മുഴുവനും തന്റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്റെ രാജധാനിയിലും തന്റെ ആധിപത്യത്തിൽ പെട്ട സകലത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
Hezekiah was pleased with them, and showed them the house of his precious things, the silver, and the gold, the spices, and the precious oil, and all the house of his armor, and all that was found in his treasures. There was nothing in his house, nor in all his dominion, that Hezekiah did not show them.
3 ൩ അപ്പോൾ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽവന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെനിന്ന് നിന്റെ അടുക്കൽ വന്നു” എന്നു ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നെ; എന്റെ അടുക്കൽ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
Then Isaiah the prophet came to king Hezekiah, and asked him, "What did these men say? Where did they come from to you?" Hezekiah said, "They have come from a country far from me, even from Babylon."
4 ൪ “അവർ നിന്റെ രാജധാനിയിൽ എന്തെല്ലാം കണ്ടു” എന്നു ചോദിച്ചതിന് ഹിസ്കീയാവ്: “എന്റെ രാജധാനിയിൽ ഉള്ള സകലവും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്ന് ഉത്തരം പറഞ്ഞു”.
Then he asked, "What have they seen in your house?" Hezekiah answered, "They have seen all that is in my house. There is nothing among my treasures that I have not shown them."
5 ൫ അപ്പോൾ യെശയ്യാവ് ഹിസ്കീയാവിനോടു പറഞ്ഞത്: “സൈന്യങ്ങളുടെ യഹോവയുടെ വചനം കേട്ടുകൊള്ളുക:
Then said Isaiah to Hezekiah, "Hear the word of the LORD of hosts:
6 ൬ ‘നിന്റെ രാജധാനിയിൽ ഉള്ള സകലവും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു!
'Look, the days are coming when all that is in your house, and that which your fathers have stored up until this day, will be carried to Babylon. Nothing will be left,' says the LORD.
7 ൭ നീ ജനിപ്പിച്ചവരായി നിന്നിൽനിന്ന് ഉത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും’ എന്നു യഹോവ അരുളിച്ചെയ്യുന്നു”.
'They will take away your descendants who will issue from you, whom you shall father, and they will be eunuchs in the king of Babylon's palace.'"
8 ൮ അതിന് ഹിസ്കീയാവ് യെശയ്യാവോട്: “നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത്” എന്നു പറഞ്ഞു; “എങ്കിലും എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ” എന്നും അവൻ പറഞ്ഞു.
Then Hezekiah said to Isaiah, "The LORD's word which you have spoken is good." He said moreover, "For there will be peace and truth in my days."