< യെശയ്യാവ് 32 >

1 ഒരു രാജാവ് നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.
पाहा, राजा सदाचाराने राज्य करील, आणि त्याचे सरदार न्यायाने सत्ता चालवतील.
2 ഓരോരുത്തൻ കാറ്റിന് ഒരു മറവും കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്ത് ഒരുവൻ പാറയുടെ തണൽപോലെയും ഇരിക്കും.
प्रत्येक जण जसा वाऱ्यापासून आडोसा व वादळामध्ये आश्रय व पाऊस तसा होईल, सुक्या भूमीत जसे पाण्याचे प्रवाह, उष्ण प्रदेशातील मोठ्या खडकाखालील सावलीसारखा तो होईल.
3 കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.
तेव्हा जे हे पाहतील त्यांचे डोळे मंदावणार नाही आणि ऐकणाऱ्यांचे कान हे लक्षपूर्वक ऐकतील.
4 അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവ് തടസ്സമില്ലാതെ വ്യക്തമായി സംസാരിക്കും.
अविचारी बारकाईने समजून घेईल, तोतरा सहजतेने व स्पष्ट बोलेल.
5 ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല; ആഭാസനെ മഹാത്മാവെന്നു പറയുകയുമില്ല.
मूर्खाला अधिक काळ सन्मान्य म्हणणार नाही, किंवा फसविणाऱ्यास प्रतिष्ठीत. म्हणणार नाहीत.
6 ഭോഷൻ ഭോഷത്തം സംസാരിക്കും; വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും.
कारण मूर्ख मनुष्य आपल्या मनात मूर्खपणाच्या गोष्टी बोलतो आणि वाईट गोष्टींचे बेत आखतो आणि तो दुष्कृत्ये आणि देवविरहीत चुकीच्याच गोष्टी परमेश्वराविरूद्ध बोलतो. तो भुकेलेल्यांना अन्न खाऊ देत नाही आणि तहानेलेल्यांना पाणी पिऊ देत नाही.
7 ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു.
फसवणाऱ्याच्या पद्धती वाईट असतात. तो दुष्ट योजना आखून गरीब योग्य ते बोलतो तेव्हाही तो असत्याने गरीबाचा नाश करू पाहतो.
8 ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
परंतु सन्माननीय मनुष्य सन्माननीय योजना करतो कारण त्याच्या सन्माननीय कृतीमुळेच तो उभा राहतो.
9 സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്റെ വാക്കു കേൾക്കുവിൻ; ചിന്തയില്ലാത്ത പുത്രിമാരെ, എന്റെ വചനം ശ്രദ്ധിക്കുവിൻ.
तुम्ही ज्या निर्धास्तपणे राहणाऱ्या स्त्रियांनो उठा, आणि माझी वाणी ऐका; अहो निश्चिंत कन्यांनो, माझे ऐका.
10 ൧൦ ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരു വർഷവും കുറെ ദിവസവും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാവുകയുമില്ല.
१०अहो निश्चिंत स्त्रियांनो, एक वर्षाहून अधिक काळ तुमचा आत्मविश्वास तुटेल, कारण द्राक्षाचे हंगाम बुडेल, फळे गोळा करता येणार नाही.
11 ൧൧ സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നരാകുവിൻ; അരയിൽ ചാക്ക് കെട്ടുവിൻ.
११तुम्ही आरामात राहणाऱ्या स्त्रियांनो, थरथर कापा; तुम्ही आत्मविश्वास असणाऱ्यांनो, अस्वस्थ व्हा; आपली तलम चांगली वस्त्रे काढा आणि आपल्याला उघडे करा; आपल्या कमरेभोवती तागाची वस्त्रे गुंडाळा.
12 ൧൨ മനോഹരമായ വയലുകളെയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയെയും ഓർത്ത് അവർ മാറത്ത് അടിക്കും.
१२रम्य शेतीसाठी व फलदायी द्राक्षवेलीसाठी त्या विलाप करतील.
13 ൧൩ എന്റെ ജനത്തിന്റെ ദേശത്ത് ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും തന്നെ മുള്ളും മുൾച്ചെടിയും മുളയ്ക്കും.
१३माझ्या लोकांच्या भूमीवर काटे व कुसळे उगवतील, एकेकाळी आनंदीत असलेल्या शहरातील घरांवरदेखील त्या उगवतील.
14 ൧൪ കൊട്ടാരം ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; കുന്നും കാവല്‍ഗോപുരവും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻ കൂട്ടങ്ങളുടെ മേച്ചിൽപുറവും ആയിരിക്കും.
१४कारण महाल सोडून दिले जातील, गर्दीची शहरे ओस पडतील; टेकडी व टेहळणीचा बुरूज सर्वकाळपर्यंत गुहा होईल, रान गाढवांचा आनंद, कळपांची कुरणे होतील.
15 ൧൫ ഉയരത്തിൽനിന്ന് ദൈവത്തിന്റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
१५जोपर्यंत आम्हावर देवाच्या आत्म्याची वृष्टी वरून होणार नाही तोपर्यंत असे होईल, आणि रान फलदायी शेती होईल, आणि फलदायी शेती मात्र जंगलासारखी होईल.
16 ൧൬ അന്ന് മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.
१६मग रानात न्यायत्वाची वस्ती होईल, फलदायी शेतीत नितीमत्ता वास करील.
17 ൧൭ നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും.
१७नितीमत्तेचे कार्य शांती; नितीमत्तेचा परिणाम शांतता आणि सर्वकाळचा आत्मविश्वास होईल.
18 ൧൮ എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രമസ്ഥലങ്ങളിലും വസിക്കും.
१८माझे लोक शांतस्थळी वस्ती करतील, सुरक्षित निवासस्थानी, आणि शांत जागी राहतील.
19 ൧൯ എന്നാൽ വനത്തിന്റെ വീഴ്ചയ്ക്കു കന്മഴ പെയ്യുകയും നഗരം അശേഷം നിലംപരിചാകുകയും ചെയ്യും.
१९पण जंगलाचा नाश होते वेळी गारा पडतील व नगर अगदी जमीनदोस्त केले जाईल.
20 ൨൦ വെള്ളത്തിനരികത്തെല്ലാം വിതയ്ക്കുകയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്ക് ഭാഗ്യം!
२०जे तुम्ही सर्व जलांजवळ पेरता, जे तुम्ही बैल व गाढव यांचे पाय मोकळे करता, ते तुम्ही आशीर्वादित आहा.

< യെശയ്യാവ് 32 >