< യെശയ്യാവ് 30 >
1 ൧ “പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കുകയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുകയും
Woe to the rebellious children, saith Jehovah, Who form plans, and not from me, And make covenants without my spirit, That they may add sin to sin!
2 ൨ ഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും ഈജിപ്റ്റിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും എന്റെ അരുളപ്പാട് ചോദിക്കാതെ ഈജിപ്റ്റിലേക്കു പോവുകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Who go down into Egypt, Without inquiring at my mouth, To seek refuge in Pharaoh's protection, And to trust in the shadow of Egypt!
3 ൩ “എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്ക് നാണമായും ഈജിപ്റ്റിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.
The protection of Pharaoh shall be your shame; Your trust in the shadow of Egypt your confusion.
4 ൪ അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു.
For their princes are at Zoan, Their ambassadors have arrived at Hanes.
5 ൫ അവർ എല്ലാവരും അവർക്ക് ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജനത നിമിത്തം ലജ്ജിച്ചുപോകും”.
But they are all ashamed of a people that do not profit them; That are no help and no profit, But only a shame and a reproach.
6 ൬ തെക്കെദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, സിംഹം, അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവർ ഇളം കഴുതപ്പുറത്തു അവരുടെ സമ്പത്തും ഒട്ടകപ്പുറത്തു അവരുടെ നിക്ഷേപങ്ങളും കയറ്റി അവർക്ക് ഉപകാരം വരാത്ത ഒരു ജനത്തിന്റെ അടുക്കൽ കൊണ്ടുപോകുന്നു.
The loaded beasts go southward. Through a land of anguish and distress, Whence come forth the lioness, and the fierce lion, The viper, and the flying fiery serpent; On the shoulders of young asses they carry their wealth, And on the bunches of camels their treasures, To a people that will not profit them!
7 ൭ ഈജിപ്റ്റുകാരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രേ; അതുകൊണ്ട് ഞാൻ അതിന്: അനങ്ങാതിരിക്കുന്ന സാഹസക്കാർ എന്നു പേര് വിളിക്കുന്നു.
Vain and empty is the help of Egypt; Wherefore I call her, The Blusterer that sitteth still.
8 ൮ നീ ഇപ്പോൾ ചെന്നു, വരുംകാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പിൽ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.
Go now, write this on a tablet before them; Note it down upon a book, That it may remain for future times, A testimony forever!
9 ൯ അവർ മത്സരമുള്ള ഒരു ജനവും ഭോഷ്ക് പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലയോ.
For this is a rebellious people, false children; Children who will not hear the law of Jehovah;
10 ൧൦ അവർ ദർശകന്മാരോട്: “ദർശിക്കരുത്; പ്രവാചകന്മാരോട്: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുത്; മധുരവാക്കു ഞങ്ങളോടു സംസാരിക്കുവിൻ; വ്യാജങ്ങൾ പ്രവചിക്കുവിൻ;
Who say to the seers, “See not!” And to the prophets, “Prophesy not right things; Speak to us smooth things, Prophesy falsehood!
11 ൧൧ വഴി വിട്ടു നടക്കുവിൻ; പാത തെറ്റി നടക്കുവിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ” എന്നു പറയുന്നു.
Turn aside from the way, Depart from the path, Remove from our sight the Holy One of Israel!”
12 ൧൨ അതിനാൽ യിസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളയുകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനിൽക്കുകയും ചെയ്യുന്നതുകൊണ്ട്,
Wherefore thus saith the Holy One of Israel: Since ye despise this word, And trust in oppression and perverseness, And lean thereon,
13 ൧൩ ഈ അകൃത്യം നിങ്ങൾക്ക് ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടെന്ന് ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽപോലെ ആയിരിക്കും.
Therefore shall this iniquity be to you Like a breach ready to give way, That swelleth out in a high wall, Whose fall cometh suddenly, in an instant.
14 ൧൪ അടുപ്പിൽനിന്നു തീ എടുക്കുവാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാത്തവിധം ഒരുവൻ കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടച്ചുകളയുന്നതുപോലെ അവൻ അതിനെ ഉടച്ചുകളയും”.
It is broken like a potter's vessel, Which is dashed in pieces and not spared, So that among its fragments not a sherd is found to take up fire from the hearth, Or to dip water from the cistern.
15 ൧൫ യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനംതിരിഞ്ഞ് എന്നില്‍ അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്ക് മനസ്സാകാതെ: ‘അല്ല;
For thus said the Lord Jehovah, the Holy One of Israel: By a return and by rest shall ye be saved; In quietness and confidence is your strength;
16 ൧൬ ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും’ എന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ട് നിങ്ങൾ ഓടിപ്പോകേണ്ടിവരും; ‘ഞങ്ങൾ വേഗതയുള്ള കുതിരകളിന്മേൽ കയറിപ്പോകും’ എന്നും പറഞ്ഞു; അതുകൊണ്ട് നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.
But ye would not. Ye said, “No! we will bound along upon horses”; Truly ye shall bound along in flight. “We will ride upon swift coursers”; But they shall be swift that pursue you.
17 ൧൭ മലമുകളിൽ ഒരു കൊടിമരംപോലെയും കുന്നിൻപുറത്ത് ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളെല്ലാവരും ഓടിപ്പോകും”.
A thousand shall flee at the rebuke of one, And ten thousand at the rebuke of five, Till what remains of you shall be as a beacon on the top of a mountain, As a banner upon a hill.
18 ൧൮ അതുകൊണ്ട് യഹോവ നിങ്ങളോടു കൃപ കാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോടു കരുണ കാണിക്കാത്തവിധം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലയോ; അവനായി കാത്തിരിക്കുന്നവരെല്ലാം ഭാഗ്യവാന്മാർ.
And yet will Jehovah wait to be gracious to you, And yet will he arise to have mercy upon you; For Jehovah is a righteous God; Happy are all they who wait for him!
19 ൧൯ യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അത് കേൾക്കുമ്പോൾ തന്നെ അവൻ ഉത്തരം അരുളും.
For, O people of Zion, that dwellest in Jerusalem, Thou shalt not always weep! He will be very gracious to thee at the voice of thy cry; No sooner shall he hear it, than he will answer thee.
20 ൨൦ കർത്താവ് നിങ്ങൾക്ക് കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കുകയില്ല; നിന്റെ കണ്ണ് നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.
Though Jehovah hath given thee the bread of distress, and the water of affliction, Yet shall thy teachers be hidden from thee no more; But thine eyes shall see thy teachers.
21 ൨൧ നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊള്ളുവിൻ” എന്നൊരു വാക്ക് പിറകിൽനിന്നു കേൾക്കും.
And thine ears shall hear a voice behind thee, Saying, “This is the way, walk ye in it!” When ye turn aside to the right hand, or to the left.
22 ൨൨ വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങൾ അശുദ്ധമാക്കും; അവയെ മലിനമായൊരു വസ്തുപോലെ എറിഞ്ഞുകളയുകയും “പൊയ്ക്കൊ” എന്നു പറയുകയും ചെയ്യും.
Ye shall treat as defiled the silver coverings of your graven images, And the golden clothing of your molten images, Ye shall cast them away as an unclean thing; Away! shall ye say to them.
23 ൨൩ നീ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്ക് തരും; അത് പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്ന് നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപുറങ്ങളിൽ മേയും.
Then will he give rain for thy seed, With which thou shalt sow the ground, And the bread-corn, the produce of the land, shall be rich and nourishing; Then shall thy cattle feed in large pastures.
24 ൨൪ നിലം ഉഴുന്ന കാളകളും കഴുതകളും, മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും, ഉപ്പ് ചേർത്തതുമായ തീൻ തിന്നും.
The oxen also, and the young asses, that till the ground, Shall eat well-seasoned provender, Which hath been winnowed with the shovel and the fan.
25 ൨൫ മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാ കുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.
And on every lofty mountain, And on every high hill, Shall be brooks and streams of water, In the day of the great slaughter, When the towers fall.
26 ൨൬ യഹോവ തന്റെ ജനത്തിന്റെ മുറിവ് കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കുകയും ചെയ്യുന്ന നാളിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയാകും; സൂര്യന്റെ പ്രകാശം ഏഴു പകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.
Then shall the light of the moon be as the light of the sun, And the light of the sun shall be sevenfold, [[As the light of seven days, ]] When Jehovah bindeth up the bruises of his people, And healeth the wound which they have received.
27 ൨൭ ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്ന് വരുന്നു; അവിടുത്തെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവിടുത്തെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.
Behold, the name of Jehovah cometh from afar, His anger burneth, and violent is the flame, His lips are full of indignation, And his tongue like a devouring fire.
28 ൨൮ ജനതകളെ നാശത്തിന്റെ അരിപ്പകൊണ്ട് അരിക്കേണ്ടതിന് അവിടുത്തെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജനതകളുടെ വായിൽ അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.
His breath is like an overflowing torrent, That reacheth even to the neck; He will toss the nation with the winnowing-fan of destruction; He will put a bridle upon the jaws of the people, that shall lead them astray.
29 ൨൯ നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടി പോകുന്നവനെപോലെ ഹൃദയപൂർവ്വം സന്തോഷിക്കുകയും ചെയ്യും.
But ye shall then sing as in the night of a solemn festival; Your heart shall be glad, like his who marcheth with the sound of the pipe To the mountain of Jehovah, to the rock of Israel.
30 ൩൦ യഹോവ തന്റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കുകയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടും കൂടി തന്റെ ഭുജത്തിന്റെ അവതരണം കാണിക്കുകയും ചെയ്യും.
Jehovah will cause his glorious voice to be heard, And the blow of his arm to be seen, With furious anger, and flames of devouring fire; With flood, and storm, and hailstones.
31 ൩൧ യഹോവയുടെ മേഘനാദത്താൽ അശ്ശൂർ തകർന്നുപോകും; അവിടുത്തെ വടികൊണ്ട് അങ്ങ് അവനെ അടിക്കും.
For by the voice of Jehovah shall the Assyrian be beaten down; He will smite him with the rod.
32 ൩൨ യഹോവ അവനെ വിധിദണ്ഡുകൊണ്ട് അടിക്കുന്ന ഓരോ അടിയോടും കൂടി തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവിടുന്ന് അവരോടു തകർത്തു പടവെട്ടും.
And as often as the appointed rod shall strike, Which Jehovah shall lay heavily upon him, It shall be accompanied with tabrets and harps; And with fierce battles will he fight against him.
33 ൩൩ പണ്ടുതന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അത് രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവിടുന്ന് അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.
For long hath the burning place been prepared; Yea, for the king hath it been made ready; The pile is made deep and broad; There is fire and wood in abundance; The breath of Jehovah, like a stream of brimstone, kindle it.