< യെശയ്യാവ് 30 >

1 “പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കുകയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്യുകയും
Yehova akuti, “Tsoka kwa ana ondipandukira amene amachita zowakomera iwo okha osati Ine, nachita mgwirizano wawowawo koma osati motsogozedwa ndi Ine. Choncho amanka nachimwirachimwira.
2 ഫറവോന്റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും ഈജിപ്റ്റിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും എന്റെ അരുളപ്പാട് ചോദിക്കാതെ ഈജിപ്റ്റിലേക്കു പോവുകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്ക് അയ്യോ കഷ്ടം” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Amapita ku Igupto kukapempha thandizo koma osandifunsa; amathawira kwa Farao kuti awateteze, ku Igupto amafuna malo opulumulira.
3 “എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്ക് നാണമായും ഈജിപ്റ്റിന്റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.
Koma chitetezo cha Farao chidzakhala manyazi anu, malo a mthunzi a ku Igupto mudzachita nawo manyazi.
4 അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു.
Ngakhale kuti nduna zawo zili ku Zowani, ndipo akazembe awo afika kale ku Hanesi,
5 അവർ എല്ലാവരും അവർക്ക് ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജനത നിമിത്തം ലജ്ജിച്ചുപോകും”.
aliyense wa ku Yuda adzachita manyazi chifukwa cha anthu opanda nawo phindu, amene sabweretsa thandizo kapena phindu, koma manyazi ndi mnyozo.”
6 തെക്കെദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, സിംഹം, അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവർ ഇളം കഴുതപ്പുറത്തു അവരുടെ സമ്പത്തും ഒട്ടകപ്പുറത്തു അവരുടെ നിക്ഷേപങ്ങളും കയറ്റി അവർക്ക് ഉപകാരം വരാത്ത ഒരു ജനത്തിന്റെ അടുക്കൽ കൊണ്ടുപോകുന്നു.
Uthenga wonena za nyama za ku Negevi: Akazembe akuyenda mʼdziko lovuta ndi losautsa, mʼmene muli mikango yayimuna ndi yayikazi, mphiri ndi njoka zaululu. Iwo amasenzetsa abulu ndi ngamira chuma chawo, kupita nazo kwa mtundu wa anthu umene sungawathandize.
7 ഈജിപ്റ്റുകാരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രേ; അതുകൊണ്ട് ഞാൻ അതിന്: അനങ്ങാതിരിക്കുന്ന സാഹസക്കാർ എന്നു പേര് വിളിക്കുന്നു.
Amapita ku Igupto amene thandizo lake ndi lachabechabe. Nʼchifukwa chake dzikolo ndalitcha Rahabe chirombo cholobodoka.
8 നീ ഇപ്പോൾ ചെന്നു, വരുംകാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പിൽ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.
Yehova anandiwuza kuti, “Tsopano pita, ukalembe zimenezi mʼbuku iwo akuona ndipo lidzakhala ngati umboni wosatha masiku a mʼtsogolo.
9 അവർ മത്സരമുള്ള ഒരു ജനവും ഭോഷ്ക് പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലയോ.
Amenewa ndi anthu owukira, onama ndi osafuna kumvera malangizo a Yehova.
10 ൧൦ അവർ ദർശകന്മാരോട്: “ദർശിക്കരുത്; പ്രവാചകന്മാരോട്: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുത്; മധുരവാക്കു ഞങ്ങളോടു സംസാരിക്കുവിൻ; വ്യാജങ്ങൾ പ്രവചിക്കുവിൻ;
Iwo amawuza alosi kuti, ‘Musationerenso masomphenya!’ Ndipo amanena kwa mneneri kuti, ‘Musatinenerenso zoona,’ mutiwuze zotikomera, munenere za mʼmutu mwanu.
11 ൧൧ വഴി വിട്ടു നടക്കുവിൻ; പാത തെറ്റി നടക്കുവിൻ; യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ” എന്നു പറയുന്നു.
Patukani pa njira ya Yehova, lekani kutsata njira ya Yehova; ndipo tisamvenso mawu a Woyerayo uja wa Israeli!”
12 ൧൨ അതിനാൽ യിസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനത്തെ നിരസിച്ചുകളയുകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനിൽക്കുകയും ചെയ്യുന്നതുകൊണ്ട്,
Nʼchifukwa chake Woyerayo wa Israeli akunena kuti, “Popeza inu mwakana uthenga uwu, mumakhulupirira zopondereza anzanu ndipo mumadalira kuchita zoyipa,
13 ൧൩ ഈ അകൃത്യം നിങ്ങൾക്ക് ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടെന്ന് ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽപോലെ ആയിരിക്കും.
choncho tchimo linalo lidzakhala ngati mingʼalu pa khoma lalitali ndi lopendama limene linagwa mwadzidzidzi ndi mwamsangamsanga.
14 ൧൪ അടുപ്പിൽനിന്നു തീ എടുക്കുവാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാത്തവിധം ഒരുവൻ കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടച്ചുകളയുന്നതുപോലെ അവൻ അതിനെ ഉടച്ചുകളയും”.
Lidzaphwanyika ngati mbiya imene yanyenyekeratu, mwakuti pakati pake sipadzapezeka phale ngakhale lopalira moto mʼngʼanjo kapena lotungira madzi mʼchitsime.”
15 ൧൫ യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനംതിരിഞ്ഞ് എന്നില്‍ അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങൾക്ക് മനസ്സാകാതെ: ‘അല്ല;
Zimene Ambuye Yehova, Woyerayo wa Israeli ananena ndi izi: “Ngati mubwerera ndi kupuma mudzapulumuka, ngati mukhala chete ndi kukhulupirira mudzakhala amphamvu, koma inu munakana zimenezi.
16 ൧൬ ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും’ എന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ട് നിങ്ങൾ ഓടിപ്പോകേണ്ടിവരും; ‘ഞങ്ങൾ വേഗതയുള്ള കുതിരകളിന്മേൽ കയറിപ്പോകും’ എന്നും പറഞ്ഞു; അതുകൊണ്ട് നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.
Inu mukuti, ‘Ayi ife tidzathawa, tidzakwera pa akavalo aliwiro.’ Zoonadi kuti mudzakwera pa akavalo aliwiro, koma okuthamangitsani adzakhalanso aliwiro.
17 ൧൭ മലമുകളിൽ ഒരു കൊടിമരംപോലെയും കുന്നിൻപുറത്ത് ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ, ഏകന്റെ ഭീഷണിയാൽ ആയിരം പേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളെല്ലാവരും ഓടിപ്പോകും”.
Anthu 1,000 mwa inu adzathawa poona mdani mmodzi; poona adani asanu okha nonsenu mudzathawa. Otsala anu adzakhala ngati mbendera pa phiri, ndi ngati chizindikiro cha pa chulu.”
18 ൧൮ അതുകൊണ്ട് യഹോവ നിങ്ങളോടു കൃപ കാണിക്കുവാൻ താമസിക്കുന്നു; അതുകൊണ്ട് അവൻ നിങ്ങളോടു കരുണ കാണിക്കാത്തവിധം ഉയർന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലയോ; അവനായി കാത്തിരിക്കുന്നവരെല്ലാം ഭാഗ്യവാന്മാർ.
Komatu Yehova akufunitsitsa kuti akukomereni mtima, iye ali wokonzeka kuti akuchitireni chifundo. Pakuti Yehova ndi Mulungu wachilungamo. Ndi odala onse amene amakhulupirira Iye!
19 ൧൯ യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അത് കേൾക്കുമ്പോൾ തന്നെ അവൻ ഉത്തരം അരുളും.
Inu anthu a ku Ziyoni, amene mukhala mu Yerusalemu simudzaliranso. Mulungu adzakukomerani mtima pamene adzamva kulira kwanu kopempha thandizo! Ndipo akadzamva, adzakuyankhani.
20 ൨൦ കർത്താവ് നിങ്ങൾക്ക് കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കുകയില്ല; നിന്റെ കണ്ണ് നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.
Ngakhale Ambuye adzakulowetseni mʼmasautso, aphunzitsi anu sadzakhala kakasi; inu mudzawaona ndi maso anuwo.
21 ൨൧ നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊള്ളുവിൻ” എന്നൊരു വാക്ക് പിറകിൽനിന്നു കേൾക്കും.
Ngati mudzapatukira kumanja kapena kumanzere, mudzamva mawu kumbuyo kwanu woti, “Njira ndi iyi; yendani mʼmenemo.”
22 ൨൨ വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങൾ അശുദ്ധമാക്കും; അവയെ മലിനമായൊരു വസ്തുപോലെ എറിഞ്ഞുകളയുകയും “പൊയ്ക്കൊ” എന്നു പറയുകയും ചെയ്യും.
Pamenepo mudzawononga mafano anu okutidwa ndi siliva ndiponso zifanizo zanu zokutidwa ndi golide; mudzawataya ngati zinthu zonyansa ndipo mudzati, “Zichoke zonsezi!”
23 ൨൩ നീ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്ക് തരും; അത് പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്ന് നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപുറങ്ങളിൽ മേയും.
Yehova adzakugwetseraninso mvula pa mbewu zanu zimene mukadzale mʼnthaka, ndipo chakudya chimene mudzakolole chidzakhala chabwino ndi chochuluka. Tsiku limenelo ngʼombe zanu zidzadya msipu wochuluka.
24 ൨൪ നിലം ഉഴുന്ന കാളകളും കഴുതകളും, മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും, ഉപ്പ് ചേർത്തതുമായ തീൻ തിന്നും.
Ngʼombe ndi abulu amene amalima mʼmunda adzadya chakudya chamchere, chopetedwa ndi foloko ndi fosholo.
25 ൨൫ മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാ കുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.
Pa tsiku limene adani anu adzaphedwa ndi nsanja zawo kugwa, mitsinje ya madzi idzayenda pa phiri lililonse lalikulu ndi pa phiri lililonse lalingʼono.
26 ൨൬ യഹോവ തന്റെ ജനത്തിന്റെ മുറിവ് കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കുകയും ചെയ്യുന്ന നാളിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയാകും; സൂര്യന്റെ പ്രകാശം ഏഴു പകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.
Mwezi udzawala ngati dzuwa, ndipo kuwala kwa dzuwa kudzawonjezereka kasanu nʼkawiri, ngati kuwala kwa tsiku limodzi. Yehova adzamanga mabala a anthu ake ndi kupoletsa zilonda zimene Iye anachititsa polanga anthu ake.
27 ൨൭ ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്ന് വരുന്നു; അവിടുത്തെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവിടുത്തെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.
Taonani, Yehova akubwera kuchokera kutali, ndipo mkwiyo wake ndiwonyeka ndi chiweruzo chake chidzakhala chopweteka. Iye wayankhula mwaukali kwambiri, ndipo mawu ake ali ngati moto wonyeka.
28 ൨൮ ജനതകളെ നാശത്തിന്റെ അരിപ്പകൊണ്ട് അരിക്കേണ്ടതിന് അവിടുത്തെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജനതകളുടെ വായിൽ അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.
Mpweya wake uli ngati mtsinje wosefukira, wa madzi ofika mʼkhosi. Iye adzasefa anthu a mitundu ina ndi sefa wosakaza; Iye akuyika zitsulo mʼkamwa mwa anthu a mitundu ina ngati akavalo, kuti ziwasocheretse.
29 ൨൯ നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടി പോകുന്നവനെപോലെ ഹൃദയപൂർവ്വം സന്തോഷിക്കുകയും ചെയ്യും.
Ndipo inu mudzayimba mokondwa monga mumachitira usiku pa chikondwerero chopatulika. Mudzasangalala ngati anthu oyimba zitoliro popita ku phiri la Yehova, thanthwe la Israeli.
30 ൩൦ യഹോവ തന്റെ മഹത്ത്വമുള്ള മേഘനാദം കേൾപ്പിക്കുകയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോൾ, കന്മഴ എന്നിവയോടും കൂടി തന്റെ ഭുജത്തിന്റെ അവതരണം കാണിക്കുകയും ചെയ്യും.
Anthu adzamva liwu la ulemerero la Yehova ndipo adzaona dzanja lake likutsika pa iwo ndi mkwiyo woopsa, pamodzi ndi moto wonyeketsa, mphenzi, namondwe ndi matalala.
31 ൩൧ യഹോവയുടെ മേഘനാദത്താൽ അശ്ശൂർ തകർന്നുപോകും; അവിടുത്തെ വടികൊണ്ട് അങ്ങ് അവനെ അടിക്കും.
Asiriya adzaopa liwu la Yehova, ndipo Iye adzawakantha ndi ndodo.
32 ൩൨ യഹോവ അവനെ വിധിദണ്ഡുകൊണ്ട് അടിക്കുന്ന ഓരോ അടിയോടും കൂടി തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവിടുന്ന് അവരോടു തകർത്തു പടവെട്ടും.
Yehova akamadzalanga adani ake ndi ndodo, anthu ake adzakhala akuvina nyimbo zoyimbira matambolini ndi azeze, Yehova ndiye ati adzamenyane ndi Asiriyawo.
33 ൩൩ പണ്ടുതന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അത് രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവിടുന്ന് അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.
Malo otenthera zinthu akonzedwa kale; anakonzera mfumu ya ku Asiriya. Dzenje la motolo ndi lozama ndi lalikulu, ndipo muli nkhuni zambiri; mpweya wa Yehova, wangati mtsinje wa sulufule, udzayatsa motowo pa nkhunizo.

< യെശയ്യാവ് 30 >