< യെശയ്യാവ് 3 >
1 ൧ സൈന്യങ്ങളുടെ യഹോവയായ കർത്താവ് യെരൂശലേമിൽ നിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും
Porque eis que o Senhor DEUS dos exércitos tirará de Jerusalém e de Judá o apoio e o sustento: todas as fontes de comida e de água,
2 ൨ വീരൻ, യോദ്ധാവ്, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,
O guerreiro, o soldado, o juiz, o profeta, o adivinho, e o ancião;
3 ൩ അമ്പതുപേർക്ക് അധിപതി, മാന്യൻ, മന്ത്രി, കൗശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.
O chefe de cinquenta, o nobre, o conselheiro, o sábio entre os artífices, e o que tem habilidade de falar palavras.
4 ൪ “ഞാൻ ബാലന്മാരെ അവർക്ക് പ്രഭുക്കന്മാരാക്കി വയ്ക്കും; ശിശുക്കൾ അവരെ വാഴും”.
E [lhes] darei garotos como seus príncipes, e rapazes dominarão sobre eles.
5 ൫ ഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.
E o povo será oprimido; um será contra o outro, e cada um contra seu próximo; o jovem se atreverá contra o ancião, e o reles contra o nobre.
6 ൬ ഒരുവൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: “നിനക്ക് മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്കുക; ഈ പാഴ്ക്കൂമ്പാരം നിന്റെ കൈവശം ഇരിക്കട്ടെ” എന്നു പറയും.
Porque um homem tomará seu irmão da casa de seu pai, [e dirá]: Tu tens capa; sê nosso governante, e estejam estas ruínas debaixo de tua mão.
7 ൭ അവൻ അന്ന് കൈ ഉയർത്തിക്കൊണ്ട്: “വൈദ്യനായിരിക്കുവാൻ എനിക്ക് മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന് അധിപതിയാക്കരുത്” എന്നു പറയും.
[Então] em tal dia ele levantará sua mão, dizendo: Não posso solucionar este problema; também em minha casa não há pão nem vestido algum; não me ponhais como governante do povo.
8 ൮ യഹോവയുടെ തേജസ്സുള്ള കണ്ണിന് വെറുപ്പുതോന്നുവാൻ തക്കവിധം അവരുടെ നാവുകളും പ്രവൃത്തികളും അവന് വിരോധമായിരിക്കുകയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.
Porque Jerusalém tropeçou, e Judá está caído; pois sua língua e suas obras são contra o SENHOR, para irritar os seus gloriosos olhos.
9 ൯ അവരുടെ മുഖഭാവം അവർക്ക് വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ അവരുടെ പാപം പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവർക്ക് അയ്യോ കഷ്ടം! അവർ അവർക്ക് തന്നെ ദോഷം വരുത്തുന്നു.
A aparência de seus rostos dão testemunho contra eles, e mostram abertamente seus pecados; assim como Sodoma, não os disfarçam. Ai da alma deles, porque estão fazendo mal a si mesmos.
10 ൧൦ നീതിമാനെക്കുറിച്ച്: “അവനു നന്മവരും” എന്നു പറയുവിൻ; അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
Dizei a justo, que o bem [lhe sucederá], que comerão do fruto de suas obras.
11 ൧൧ ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
Ai do perverso! O mal [lhe sucederá], porque lhe será feito conforme o trabalho de suas mãos.
12 ൧൨ എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴി തെറ്റിക്കുന്നു; നീ നടക്കേണ്ട വഴി അവർ നശിപ്പിക്കുന്നു.
Os dominadores de meu povo são garotos, e mulheres dominam sobre ele; ah, meu povo, os que te guiam te enganam e confundem o caminho de tuas veredas.
13 ൧൩ യഹോവ വാദിക്കുവാൻ എഴുന്നേറ്റു വംശങ്ങളെ വിധിക്കുവാൻ നില്ക്കുന്നു.
O SENHOR se apresenta para brigar a causa judicial, e se põe para julgar aos povos.
14 ൧൪ യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരുടെമേലും പ്രഭുക്കന്മാരുടെമേലും ഉള്ള ന്യായവിധി അറിയിക്കും; “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്;
O SENHOR vem a juízo contra os anciãos de seu povo, e [contra] seus líderes: Pois vós consumistes a vinha, o despojo do pobre está em vossas casas.
15 ൧൫ എന്റെ ജനത്തെ തകർത്തുകളയുവാനും എളിയവരെ ദുഃഖിപ്പിക്കുവാനും നിങ്ങൾക്ക് എന്ത് കാര്യം?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Por que vós esmagastes ao meu povo, e moestes o rosto dos pobres?, diz o Senhor DEUS dos exércitos.
16 ൧൬ യഹോവ പിന്നെയും അരുളിച്ചെയ്തത് എന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുകയും തത്തിത്തത്തി നടക്കുകയും കാൽ കൊണ്ട് ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.
Além disso o SENHOR diz: Dado que as filhas de Sião se exaltam, e andam com o pescoço levantado, e [procuram] seduzir com os olhos, e vão andando a passos curtos, fazendo ruídos com os ornamentos dos pés,
17 ൧൭ ഇതു നിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.
Por isso o Senhor fará chagas no topo das cabeças das filhas de Sião, e descobrirá suas partes íntimas.
18 ൧൮ അന്ന് കർത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,
Naquele dia o Senhor tirará [delas] os enfeites: tornozeleiras, testeiras, gargantilhas,
19 ൧൯ അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,
Brincos, pulseiras, véus,
20 ൨൦ തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,
Chapéus, braceletes, cintos, bolsinhas de perfume, amuletos,
21 ൨൧ ഏലസ്സ്, മോതിരം, മൂക്കുത്തി,
Anéis, pingentes de nariz,
22 ൨൨ ഉത്സവവസ്ത്രം, മേലാട, ശാൽവാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,
Vestidos de festa, mantas, capas, bolsas,
23 ൨൩ കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.
Transparências, saias de linho, toucas e túnicas.
24 ൨൪ അപ്പോൾ സുഗന്ധത്തിനു പകരം ദുർഗ്ഗന്ധവും അരക്കച്ചയ്ക്കു പകരം കയറും പിന്നിയ തലമുടിക്കു പകരം കഷണ്ടിയും വിലയേറിയ മേലങ്കിക്കു പകരം ചാക്കുശീലയും സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.
E será que, no lugar de aromas haverá fedor; e no lugar de cinto [haverá] corda; e no lugar de cabelos cacheados [haverá] calvície, e no lugar de roupa luxuosa [haverá] roupa de saco; e queimadura no lugar de beleza.
25 ൨൫ നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.
Teus homens cairão à espada; teus guerreiros na batalha.
26 ൨൬ സീയോൻപുത്രിയുടെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അവൾ ശൂന്യമായി നിലത്തു ഇരിക്കും.
E as portas delas gemerão, e chorarão; e ela, ficando desolada, se sentará no chão.