< യെശയ്യാവ് 27 >

1 അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.
در آن روز، خداوند با شمشیر بسیار تیز و برندهٔ خود، لِویاتان را که ماری تیزرو و پیچنده است به سزای اعمالش خواهد رساند و آن اژدها را که در دریاست خواهد کشت.
2 അന്ന് നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ.
در آن روز، خداوند دربارهٔ تاکستان پر بار خود خواهد گفت:
3 “യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.
«من یهوه، از این تاکستان مراقبت می‌نمایم و مرتب آن را آبیاری می‌کنم. روز و شب مواظب هستم تا کسی به آن آسیبی نرساند.
4 ക്രോധം എനിക്കില്ല; യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും എനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു; ഞാൻ അവയുടെ നേരെ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
دیگر بر تاکستان خود خشمگین نیستم. اگر ببینم خارها مزاحمش هستند، آنها را یکجا آتش خواهم زد، مگر اینکه دشمنان قوم من تسلیم شوند و از من تقاضای صلح کنند.»
5 അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ”.
6 വരുംകാലത്ത് യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാവുകയും ചെയ്യും.
زمانی خواهد رسید که اسرائیل ریشه خواهد زد، غنچه و شکوفه خواهد آورد و دنیا را از میوه پر خواهد ساخت.
7 യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ യഹോവ യിസ്രായേലിനെ അടിച്ചത്? യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ അവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്?
خداوند به اندازه‌ای که دشمنان قوم اسرائیل را تنبیه کرده است این قوم را تنبیه نکرده است.
8 ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുകയും പ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു.
او برای مجازات اسرائیل، آنها را از سرزمینشان به دیار دور تبعید کرد گویی باد شرقی وزید و آنان را با خود برد.
9 ഇതുകൊണ്ട് യാക്കോബിന്റെ അകൃത്യത്തിനു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ല് എല്ലാം ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനില്‍ക്കുകയില്ല.
او این کار را کرد تا گناه قوم اسرائیل را کفاره کند؛ و این ثمرۀ کامل پاک شدن گناه آنها خواهد بود. وقتی او تمام سنگهای مذبح را همچون سنگ آهک تکه‌تکه کند، ستونهای اشیره و مذبحهای بخور دیگر برپا نخواهند ماند.
10 ൧൦ ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകൾ തിന്നുകളയും.
شهرهای مستحکم اسرائیل خالی از سکنه شده و مانند بیابان متروک گردیده‌اند. در آنجا گاوها می‌چرند و شاخ و برگ درختان را می‌خورند.
11 ൧൧ അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും; അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ; അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല.
وقتی شاخه‌های درختان خشک می‌شوند، از درخت می‌افتند و زنها آنها را جمع کرده، در اجاق می‌سوزانند. این قوم فهم ندارد، پس صانع و خالق آنها بر آنها رحم و شفقت نخواهد کرد.
12 ൧൨ ആ നാളിൽ യഹോവ നദിമുതൽ ഈജിപ്റ്റുതോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.
اما زمانی خواهد رسید که خداوند مانند کسی که خوشه‌های گندم را دانه‌دانه برمی‌چیند و از پوستش جدا می‌کند، بنی‌اسرائیل را از رود فرات تا مرز مصر جمع خواهد کرد.
13 ൧൩ അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും ഈജിപ്റ്റുദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.
در آن روز، شیپور بزرگ نواخته خواهد شد و بسیاری از قوم یهود که به آشور و مصر تبعید شده‌اند باز خواهند گشت و خداوند را در اورشلیم بر کوه مقدّسش پرستش خواهند کرد.

< യെശയ്യാവ് 27 >