< യെശയ്യാവ് 27 >
1 ൧ അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.
I KELA la, me kona pahikaua kaumaha, a nui, a ikaika, E hoopai mai ai o Iehova i leviatana, i ka nahesa lele hoi, I leviatana, i nahesa kekee hoi, A e pepehi no oia i ka moo nui maloko o ke kai.
2 ൨ അന്ന് നിങ്ങൾ മനോഹരമായ ഒരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിൻ.
I kela la, e hookani oukou no ka pawaina.
3 ൩ “യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; നിമിഷംപ്രതി ഞാൻ അതിനെ നനയ്ക്കും; ആരും അതിനെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.
Owau, o Iehova, ke malama aku nei au ia, E hoomau aku au ia ia i ka wai i na manawa a pau. O hoeha mai kekahi ia ia i ka po, a i ke ao paha, E kiai aku no wau ia ia.
4 ൪ ക്രോധം എനിക്കില്ല; യുദ്ധത്തിൽ മുള്ളുകളും മുൾച്ചെടികളും എനിക്ക് വിരോധമായിരുന്നെങ്കിൽ കൊള്ളാമായിരുന്നു; ഞാൻ അവയുടെ നേരെ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
Aohe huhu iloko o'u, Owai ka mea nana e hoonoho i ke kakalaioa, a me ka puakala, E ku e mai ia'u ma ke kaua ana? E hele ku e no wau ia lakou, E puhi no wau ia lakou pu.
5 ൫ അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ച് എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോട് സമാധാനം ചെയ്തുകൊള്ളട്ടെ”.
Ina e pili mai oia i ko'u ikaika, A hana mai ia'u ma ka mea e malu ai, E malu io no oia ia'u.
6 ൬ വരുംകാലത്ത് യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാവുകയും ചെയ്യും.
E hookumu no oia i ka poe i laha mai, mai o Iakoba mai, E hoomaka no ka Iseraela, a e mohala hoi, A e hoopiha no ia i keia ao i ka hua.
7 ൭ യിസ്രായേലിനെ അടിച്ചവരെ അടിച്ചതുപോലെയോ യഹോവ യിസ്രായേലിനെ അടിച്ചത്? യിസ്രായേലിനെ കൊന്നവരെ കൊന്നതുപോലെയോ അവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്?
Ua hahau mai anei oia ia ia, E like me kona hahau ana mai i ka poe i hahau aku ia ia? Ua pepehiia anei oia, e like me ka pepehiia o ka poe i pepehi aku ia ia?
8 ൮ ദൈവമേ, അങ്ങ് ജനങ്ങളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുകയും പ്രവാസത്തിലയയ്ക്കുകയും ചെയ്യുന്നതിലൂടെ അവരോട് വഴക്കുണ്ടാക്കുന്നു.
I kou kipaku ana, e hahau liilii ana no oe ia ia; Ke hoopuehu nae no oia ia ia me ka makani ikaika, i ka la o ka makani mai ka hikina mai.
9 ൯ ഇതുകൊണ്ട് യാക്കോബിന്റെ അകൃത്യത്തിനു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ല് എല്ലാം ഇടിച്ചുതകർത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവിർന്നുനില്‍ക്കുകയില്ല.
Penei hoi e kalaia'i ka hewa o Iakoba, A he hua no keia a pau e kala'i i ka hala; I kona hoolilo ana i na pohaku a pau o ke kuahu, E like me na pohaku puna i ulupaia, I ala ole mai hoi na kii o Aseterota, a me na'kua kii.
10 ൧൦ ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിർജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകൾ തിന്നുകളയും.
Aka, e neoneo auanei ke kulanakauhale i paa i ka pakaua, A lilo hoi i hale haaleleia, a waihoia no hoi e like me ka waonahele. Malaila no e ai ai ka bipi, Malaila no hoi ia e moe ai, A e ai no ia i kolaila muo hou.
11 ൧൧ അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും; അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ; അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല.
A maloo kona mau lala, alaila, e uhaiia no lakou; E hele mai no na wahine, a e puhi ia mau mea i ke ahi. No ka mea, he lahuikanaka noonoo ole ia; Nolaila, o ka mea nana ia i hana, aole ia e aloha mai ia ia, A o ka mea nana ia i kukulu, aole ia e hana lokomaikai mai ia ia.
12 ൧൨ ആ നാളിൽ യഹോവ നദിമുതൽ ഈജിപ്റ്റുതോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.
A hiki aku ia la, E uhai o Iehova, mai ka wai o kahawai mai, A hiki aku i ka muliwai o Aigupita, A e hoiliili pakahi ia oukou, E na mamo a Iseraela.
13 ൧൩ അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും ഈജിപ്റ്റുദേശത്തു പുറത്താക്കപ്പെട്ടവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.
A hiki aku ia la, E puhiia ka pu nui, A e hele mai ka poe aneane make ma ka aina o Asuria, A o ka poe i puenuia ma ka aina o Aigupita, A e hoomana lakou ia Iehova, Ma ka mauna hoano ma Ierusalema.