< യെശയ്യാവ് 24 >
1 ൧ യഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കുകയും അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും.
Aj, Hospodin vyprázdní zemi, a pustou učiní; promění zajisté způsob její, a rozptýlí obyvatele její.
2 ൨ ജനത്തിനും പുരോഹിതനും, ദാസനും യജമാനനും, ദാസിക്കും യജമാനത്തിക്കും, വാങ്ങുന്നവനും വില്‍ക്കുന്നവനും, കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും, പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും ഒരുപോലെ സംഭവിക്കും.
I budeť jakož lid tak kníže, jakož služebník tak pán jeho, jakož děvka tak paní její, jakož kupující tak prodávající, jakož půjčující tak vypůjčující, jakož lichevník tak ten, jenž lichvu dává.
3 ൩ ഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലയോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.
Náramně vyprázděna bude země, a velice zloupena; nebo Hospodin mluvil slovo toto.
4 ൪ ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;
Kvíliti bude a padne země, zemdlí a padne okršlek země, zemdlejí vysocí národové zemští,
5 ൫ ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.
Proto že i ta země poškvrněna jest pod obyvateli svými; nebo přestoupili zákony, změnili ustanovení, zrušili smlouvu věčnou.
6 ൬ അതുകൊണ്ട് ഭൂമി ശാപഗ്രസ്തമായി അതിൽ വസിക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ട് ഭൂവാസികൾ ദഹിച്ചുപോയി, ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു.
Protož prokletí zžíře zemi, a vypléněni budou obyvatelé její; protož hořeti budou obyvatelé země, a pozůstane lidí maličko.
7 ൭ പുതുവീഞ്ഞ് ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരെല്ലാം നെടുവീർപ്പിടുന്നു.
Žalostiti bude mest, usvadne vinný kmen, úpěti budou všickni veselého srdce.
8 ൮ തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
Odpočine radost bubnů, přestane hluk veselících se, utichne veselí harfy.
9 ൯ അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കുകയില്ല; മദ്യം കുടിക്കുന്നവർക്ക് അത് കയ്പായിരിക്കും.
Nebudou píti vína s prozpěvováním, zhořkne opojný nápoj pitelům jeho.
10 ൧൦ ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നു കൂടാത്തവിധം എല്ലാ വീടും അടഞ്ഞുപോയിരിക്കുന്നു.
Potříno bude město marnosti; zavřín bude každý dům, aby do něho nechodili.
11 ൧൧ വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.
Naříkání bude na ulicích pro víno, zatemněno bude všeliké veselí, odstěhuje se radost země.
12 ൧൨ പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽതകർന്നു നാശമായി കിടക്കുന്നു.
Zůstane v městě poušť, i brány zbořeny budou.
13 ൧൩ ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീർന്നിട്ട് കാലാ പെറുക്കുംപോലെയും ഭൂമിയുടെ മദ്ധ്യത്തിൽ ജനതകളുടെ ഇടയിൽ സംഭവിക്കുന്നു.
Nebo tak bude u prostřed země, u prostřed národů, jako očesání olivy, jako paběrkování, když se dokoná vinobraní.
14 ൧൪ അവർ ഉച്ചത്തിൽ ആർക്കും; യഹോവയുടെ മഹിമനിമിത്തം അവർ സമുദ്രത്തിൽനിന്ന് ഉറക്കെ ആർക്കും.
Tiť pozdvihnou hlasu svého, prozpěvovati budou v důstojnosti Hospodinově, prokřikovati budou i při moři.
15 ൧൫ അതുകൊണ്ട് നിങ്ങൾ കിഴക്ക് യഹോവയെയും സമുദ്രദ്വീപികളില്‍ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിൻ.
Protož v údolích oslavujte Hospodina, na ostrovích mořských jméno Hospodina Boha Izraelského.
16 ൧൬ “നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; ഞാനോ: “എനിക്ക് ക്ഷയം, എനിക്ക് ക്ഷയം, എനിക്ക് അയ്യോ കഷ്ടം!” എന്നു പറഞ്ഞു. “ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു”.
Od končin země slyšíme písničky o slávě spravedlivého. Ale já řekl jsem: Zchuravěl jsem, zchuravěl jsem. Ach, na mé hoře, že nešlechetní nešlechetnost provodí, nešlechetnost, pravím, že tak nestydatě páší.
17 ൧൭ ഭൂവാസിയേ, പേടിയും കുഴിയും കെണിയും നിനക്ക് നേരിട്ടിരിക്കുന്നു.
Hrůza a jáma a osídlo tě očekává, ó obyvateli země.
18 ൧൮ പേടി കേട്ട് ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കെണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.
I stane se, že kdož uteče před pověstí strachu, upadne do jámy, a kdož vyleze z jámy, v osídle uvázne; nebo průduchové s výsosti otevříni budou, a zatřesou se základové země.
19 ൧൯ ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.
Velmi se rozstoupí země, velice se rozpadne země, náramně pohybovati se bude země.
20 ൨൦ ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അത് വീഴും, എഴുന്നേല്ക്കുകയുമില്ല.
Motaje, motati se bude země jako opilý, a přenešena bude jako chaloupka; nebo těžce na ni dolehne nepravost její, i padne tak, že nepovstane více.
21 ൨൧ ആ നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂരാജാക്കന്മാരെയും ശിക്ഷിക്കും.
I stane se v ten den, navštíví Hospodin vojsko vysoké na výsosti, též i krále zemské na zemi.
22 ൨൨ കുണ്ടറയിൽ തടവുകാരെപ്പോലെ അവരെ ഒന്നിച്ച് കൂട്ടി കാരാഗൃഹത്തിൽ അടയ്ക്കുകയും ഏറിയനാൾ കഴിഞ്ഞിട്ട് അവരെ സന്ദർശിക്കുകയും ചെയ്യും.
Kteřížto shromážděni budou, tak jako shromažďováni bývají vězňové do žaláře, a zavříni budou u vězení; po mnohých, pravím, dnech navštíveni budou.
23 ൨൩ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്‍ തന്റെ തേജസ്സ് മൂപ്പന്മാരുടെ മുമ്പിൽ വെളിപ്പെടുത്തുകയാലും ചന്ദ്രൻ നാണിക്കുകയും സൂര്യൻ ലജ്ജിക്കുകയും ചെയ്യും.
I zahanbí se měsíc, a zastydí slunce, když kralovati bude Hospodin zástupů na hoře Sion, a v Jeruzalémě, a před starci svými slavně.