< യെശയ്യാവ് 23 >

1 സോരിനെക്കുറിച്ചുള്ള പ്രവാചകം: തർശീശ് കപ്പലുകളേ, അലമുറയിടുവിൻ; ഒരു വീടും ശേഷിക്കാത്തവിധവും തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു.
Breme Tiru. Ridajte laðe Tarsiske, jer je raskopan, da nema kuæe niti ko dolazi. Iz zemlje Kitimske javi im se.
2 സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിക്കുവിൻ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവ്യാപാരികള്‍ നിന്നെ നിറച്ചുവല്ലോ.
Umuknite koji živite na ostrvu, koje trgovci Sidonski pomorci puniše.
3 വലിയ വെള്ളത്തിന്മേൽ സീഹോർപ്രദേശത്തെ കൃഷിയും നൈൽനദിയിങ്കലെ കൊയ്ത്തും അതിന് വരുമാനമായിവന്നു; അത് ജനതകളുടെ ചന്ത ആയിരുന്നു.
I dohodi mu bijahu po velikim vodama sjeme Siorsko, žetva s rijeke, i bješe trg narodima.
4 സീദോനേ, ലജ്ജിച്ചുകൊള്ളുക; “എനിക്ക് നോവു കിട്ടിയിട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റിയിട്ടില്ല, കന്യകമാരെ വളർത്തിയിട്ടുമില്ല” എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നെ, പറഞ്ഞിരിക്കുന്നു.
Stidi se, Sidone, jer govori more, sila morska veli: ne muèim se poroðajem, ne raðam, ne odgajam momaka, ne podižem djevojaka.
5 സോരിന്റെ വർത്തമാനം ഈജിപ്റ്റിൽ എത്തുമ്പോൾ അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും.
Kao što se ožalostiše kad èuše za Misir, tako æe se ožalostiti kad èuju za Tir.
6 തർശീശിലേക്കു കടന്നുചെല്ലുവിൻ; സമുദ്രതീരനിവാസികളേ, അലമുറയിടുവിൻ.
Idite u Tarsis, ridajte ostrvljani!
7 പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാല് അതിനെ ദൂരത്ത് പ്രവാസം ചെയ്യുവാൻ വഹിച്ചു കൊണ്ടുപോകും.
Je li to vaš veseli grad, kojega je starina od davnina? njegove æe ga noge zanijeti daleko u tuðinstvo.
8 കിരീടം നല്കുന്നതും വ്യാപാരപ്രഭുക്കന്മാരുള്ളതും ഭൂമിയിലെ മഹാന്മാരായ കച്ചവടക്കാരുള്ളതുമായ സോരിനെക്കുറിച്ച് അത് നിർണ്ണയിച്ചതാര്?
Ko je to smislio na Tir, koji razdavaše vijence, èiji trgovci bjehu knezovi, i prekupci slavni na zemlji?
9 സകല മഹത്ത്വത്തിന്റെയും അഹങ്കാരത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അത് നിർണ്ണയിച്ചിരിക്കുന്നു.
Gospod je nad vojskama to smislio, da osramoti ponos svake slave i da poništi sve slavne na zemlji.
10 ൧൦ തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നൈൽനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.
Prijeði preko zemlje svoje kao potok, kæeri Tarsiska; nema više pojasa.
11 ൧൧ അവിടുന്ന് സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ച് അതിന്റെ കോട്ടകളെ നശിപ്പിക്കുവാൻ കല്പന കൊടുത്തിരിക്കുന്നു.
Ruku svoju podiže na more, zadrma carstva; Gospod je zapovjedio za Hanan da se raskopaju gradovi njegovi.
12 ൧൨ “ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കുകയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോവുക; അവിടെയും നിനക്ക് സ്വസ്ഥത ഉണ്ടാവുകയില്ല” എന്ന് അവിടുന്ന് കല്പിച്ചിരിക്കുന്നു.
I veli: neæeš se više veseliti, osramoæena djevojko, kæeri Sidonska. Ustani, idi u Kitim, ni ondje neæeš imati mira.
13 ൧൩ ഇതാ, കൽദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുഭൂമിയിലെ വന്യമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ അവരുടെ കാവൽഗോപുരങ്ങളെ പണിത് അതിലെ കൊട്ടാരങ്ങളെ ഇടിച്ച്, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.
Eto zemlje Haldejske; toga naroda nije bilo; Asur je osnova za one koji življahu u pustinjama, podigoše kule u njoj, pogradiše dvorove; i obrati se u razvaline.
14 ൧൪ തർശീശ് കപ്പലുകളേ, അലമുറയിടുവിൻ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.
Ridajte laðe Tarsiske, jer je raskopan vaš grad.
15 ൧൫ ആ നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിനൊത്ത എഴുപത് വർഷത്തേക്ക് മറന്നുകിടക്കും; എഴുപത് വർഷം കഴിഞ്ഞ് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:
I tada æe Tir biti zarobljen sedamdeset godina, za vijek jednoga cara, a poslije sedamdeset godina pjevaæe se Tiru kao kurvi:
16 ൧൬ “മറന്നു കിടന്നിരുന്ന വേശ്യയേ, വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്കുക; നിന്നെ ഓർമ്മ വരേണ്ടതിന് നല്ല രാഗം മീട്ടി വളരെ പാട്ടുപാടുക”.
Uzmi gusle, idi po gradu, zaboravljena kurvo; dobro udaraj, pjevaj i popijevaj, eda bi te se opet opomenuli.
17 ൧൭ എഴുപത് വർഷം കഴിഞ്ഞ് യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അത് തന്റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.
Jer poslije sedamdeset godina Gospod æe pohoditi Tir, a on æe se vratiti na kurvarsku zaslugu svoju, i kurvaæe se sa svijem carstvima na zemlji.
18 ൧൮ എന്നാൽ അതിന്റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കുകയോ സ്വരൂപിച്ചുവയ്ക്കുകയോ ചെയ്യുകയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.
Ali æe trgovina njegova i zasluga njegova biti posveæena Gospodu, neæe se ostavljati ni èuvati, nego æe trgovina njegova biti onima koji nastavaju pred Gospodom da jedu do sitosti i imaju odijelo dobro.

< യെശയ്യാവ് 23 >