< യെശയ്യാവ് 22 >

1 ദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങൾക്ക് എന്ത് ഭവിച്ചു?
Břímě údolí vidění. Cožť se stalo, že jsi vystoupilo všecko na střechy,
2 അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ കൊല്ലപ്പെട്ടവർ വാളാൽ കൊല്ലപ്പെട്ടവരല്ല, യുദ്ധത്തിൽ മരിച്ചുപോയവരും അല്ല.
Město plné hřmotu a hluku, město veselící se? Zbití tvoji nejsou zbiti mečem, ani zhynuli v boji.
3 നിന്റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരെല്ലാം ദൂരത്ത് ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.
Všecka knížata tvá rozprchla se napořád, od střelců svázána jsou. Což jich koli nalezeno jest v tobě, napořád svázáni jsou, zdaleka utíkají.
4 അതുകൊണ്ട് ഞാൻ പറഞ്ഞത്: “എന്നെ നോക്കരുത്; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിക്കുവാൻ ബദ്ധപ്പെടരുത്”.
Protož jsem řekl: Ponechejte mne, ať hořekuji s pláčem, a neusilujte mne těšiti nad popléněním dcerky lidu mého.
5 സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ ക്ലേശവും സംഹാരവും പരിഭ്രമവുമുള്ള ഒരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോട് നിലവിളിക്കുന്നതും ആയ നാൾ തന്നെ.
Nebo jest den ssoužení, a pošlapání, a v mysli sevření ode Pána, Hospodina zástupů, v údolí vidění, den boření zdi, a křiku k horám.
6 ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടി ആവനാഴിക എടുക്കുകയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.
Byltě zajisté Elam pochytil toul s vozy lidu vojenského, a Kir ukázal pavézu.
7 അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതില്ക്കൽ അണിനിരത്തും.
I stalo se, že nejvýbornější údolí tvá naplněna byla vozy, a vojáci silně položili se u brány,
8 അവൻ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്ന് നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി,
A odkryto bylo zastření Judovo; však obrátilo jsi zřetel v ten den k zbrojné komoře.
9 ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി,
I k zbořeninám města Davidova dohlédli jste, nebo mnohé byly, a shromáždili jste vody rybníka dolního.
10 ൧൦ യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിക്കുവാൻ വീടുകൾ പൊളിച്ചുകളഞ്ഞു.
Domy též Jeruzalémské sečtli jste, i pobořili, abyste utvrdili zed.
11 ൧൧ പഴയ കുളത്തിലെ വെള്ളം സൂക്ഷിക്കുവാൻ രണ്ടു മതിലുകളുടെ മദ്ധ്യത്തിൽ ഒരു ജലസംഭരണി ഉണ്ടാക്കി; എങ്കിലും അത് വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടുപണ്ടേ അത് രൂപകല്പന ചെയ്തവനെ ബഹുമാനിച്ചതുമില്ല.
Udělali jste také stav mezi dvěma zdmi pro vody rybníka starého, aniž jste popatřili k Učiniteli jeho, a toho, kdo jej vzdělal od starodávna, neviděli jste.
12 ൧൨ അന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും
Nadto když volal Pán, Hospodin zástupů, v ten den k pláči a k kvílení, a k lysině a k přepásání se žíní.
13 ൧൩ രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ എന്നാൽ തല്‍സ്ഥാനത്ത് ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്കുക! “നാം തിന്നുക, കുടിക്കുക; നാളെ മരിക്കുമല്ലോ” എന്നിങ്ങനെ ആയിരുന്നു.
A aj, radost a veselí vaše zabijeti voly, a bíti ovce, jísti maso, a píti víno, a říkati: Jezme, píme, nebo zítra zemřeme.
14 ൧൪ സൈന്യങ്ങളുടെ യഹോവ എന്റെ കാതിൽ വെളിപ്പെടുത്തിത്തന്നത്: “നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്ക് മോചിക്കപ്പെടുകയില്ല” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
Ale známéť jest to v uších mých, praví Hospodin zástupů. Protož nikoli vám nebude odpuštěna ta nepravost, až i zemřete, praví Pán, Hospodin zástupů.
15 ൧൫ സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം കല്പിക്കുന്നു: “നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്;
Takto praví Pán, Hospodin zástupů: Jdi, vejdi k Sochitskému tomu, k Sobnovi správci domu, a řekni:
16 ൧൬ നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്ക് ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആർക്ക് വേണ്ടി? ഉയർന്ന ഒരു സ്ഥലത്ത് അവൻ തനിക്ക് ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്ക് ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.
Co ty zde máš? A koho zde máš, že jsi vytesal sobě zde hrob? Vytesals sobě na vysokém místě hrob svůj, a vystavěls na skále příbytek svůj.
17 ൧൭ ഹേ, ബലവാനായ മനുഷ്യാ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
Aj, Hospodin, kterýž tě přistřel, jakž na muže znamenitého náleží, a kterýž tě výborně přioděl,
18 ൧൮ അവൻ ഉഗ്രതയോടെ നിശ്ചയമായും നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും.
Prudce tě zakulí jako kuli do země všelijak prostranné. Tam umřeš, tam i vozové slávy tvé, ó ohyzdo domu Pána svého.
19 ൧൯ ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്ന് അവൻ നിന്നെ തള്ളിയിടും.
A tak seženu tě s místa tvého, a s úřadu tvého svrhu tě.
20 ൨൦ ആ നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായ എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
I stane se v ten den, že povolám služebníka svého Eliakima syna Helkiášova,
21 ൨൧ അവനെ ഞാൻ നിന്റെ മേലങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ട് അവന്റെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും.
A obleku jej v sukni tvou, a pasem tvým potvrdím ho, panování tvé také dám v ruku jeho. I bude za otce obyvatelům Jeruzalémským a domu Judovu,
22 ൨൨ ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വയ്ക്കും; അവൻ തുറന്നാൽ ആരും അടയ്ക്കുകയില്ല; അവൻ അടച്ചാൽ ആരും തുറക്കുകയുമില്ല.
A vložím klíč domu Davidova na rameno jeho. Když otevře, žádný nezavře, a když zavře, žádný neotevře.
23 ൨൩ ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അവനെ തറയ്ക്കും; അവൻ തന്റെ പിതൃഭവനത്തിനു മഹത്ത്വമുള്ള ഒരു സിംഹാസനം ആയിരിക്കും.
A vbiji jej jako hřebík v místě pevném, a bude stolicí slávy domu otce svého.
24 ൨൪ അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്ത്വത്തെയും സന്തതിയെയും സന്തതിപരമ്പരയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും”.
I zavěsí na něm synové a dcery všecku slávu domu otce jeho, všecko nádobí, i to nejmenší, od nádobí, z něhož se pije, až do všech nádob vinných.
25 ൨൫ “ആ നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “അത് മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകുകയും ചെയ്യും;” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.
V ten den, praví Hospodin zástupů, pohne se hřebík, kterýž vbit byl v místě pevném, a vyťat bude, a spadne, odťato bude i břímě, kteréž jest na něm; nebo Hospodin mluvil.

< യെശയ്യാവ് 22 >