< യെശയ്യാവ് 20 >
1 ൧ അശ്ശൂർ രാജാവായ സർഗ്ഗോന്റെ കല്പനപ്രകാരം സേനാപതി അസ്തോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച വർഷം,
Године које дође Тартан на Азот, кад га посла Саргон цар асирски, те би Азот и узе га,
2 ൨ ആ കാലത്തുതന്നെ, യഹോവ ആമോസിന്റെ മകനായ യെശയ്യാവിനോട്: “നീ ചെന്നു നിന്റെ അരയിൽനിന്നു ചാക്കുവസ്ത്രം അഴിച്ചുവച്ചു കാലിൽനിന്ന് ചെരിപ്പും ഊരിക്കളയുക” എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
У то време рече Господ преко Исаије сина Амосовог говорећи: Иди, скини кострет са себе, и изуј обућу с ногу својих. И учини тако и иђаше го и бос.
3 ൩ പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും അടയാളവും അത്ഭുതവും ആയി മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
Тада рече Господ: Како иде слуга мој Исаија го и бос за знак и чудо шта ће бити до три године Мисиру и етиопској,
4 ൪ അശ്ശൂർ രാജാവ് ഈജിപ്റ്റിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
Тако ће одвести цар асирски у ропство Мисирце, и Етиопљане у сужањство, децу и старце, голе и босе и голих задњица, на срамоту Мисирцима.
5 ൫ അങ്ങനെ അവർ അവരുടെ പ്രത്യാശയായിരുന്ന കൂശും അവരുടെ പുകഴ്ചയായിരുന്ന ഈജിപ്റ്റുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
И препашће се и посрамиће се од етиопске, узданице своје, и од Мисира, поноса свог.
6 ൬ ഈ കടല്ക്കരയിലെ നിവാസികൾ അന്ന്: ‘അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും’ എന്നു പറയും”.
И рећи ће тада који живе на овом острву: Гле, то је узданица наша, ка којој притецасмо за помоћ да се сачувамо од цара асирског; како ћемо се избавити?