< യെശയ്യാവ് 20 >

1 അശ്ശൂർ രാജാവായ സർഗ്ഗോന്റെ കല്പനപ്രകാരം സേനാപതി അസ്തോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച വർഷം,
ଅଶୂରର ରାଜା ସର୍ଗୋନର ପ୍ରେରିତ ତର୍ତ୍ତାନ ସେନାଧ୍ୟକ୍ଷ ଯେଉଁ ବର୍ଷ ଅସ୍ଦୋଦକୁ ଆସି ତାହା ପ୍ରତିକୂଳରେ ଯୁଦ୍ଧ କରି ହସ୍ତଗତ କଲା;
2 ആ കാലത്തുതന്നെ, യഹോവ ആമോസിന്റെ മകനായ യെശയ്യാവിനോട്: “നീ ചെന്നു നിന്റെ അരയിൽനിന്നു ചാക്കുവസ്ത്രം അഴിച്ചുവച്ചു കാലിൽനിന്ന് ചെരിപ്പും ഊരിക്കളയുക” എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
ସେହି ସମୟରେ ଆମୋସର ପୁତ୍ର ଯିଶାଇୟ ଦ୍ୱାରା ସଦାପ୍ରଭୁ ଏହି କଥା କହିଲେ, “ଯାଅ, ତୁମ୍ଭ କଟିଦେଶରୁ ଚଟବସ୍ତ୍ର ଫିଟାଅ ଓ ତୁମ୍ଭ ପାଦରୁ ପାଦୁକା କାଢ଼,” ତହିଁରେ ସେ ତାହା କରି ବିବସ୍ତ୍ର ଓ ଶୂନ୍ୟପଦ ହୋଇ ଭ୍ରମଣ କଲା।
3 പിന്നെ യഹോവ അരുളിച്ചെയ്തത്; “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും അടയാളവും അത്ഭുതവും ആയി മൂന്നു വർഷം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
ତେବେ ସଦାପ୍ରଭୁ କହିଲେ, “ଆମ୍ଭର ଦାସ ଯିଶାଇୟ ମିସର ଓ କୂଶ ଦେଶ ପ୍ରତି ଏକ ଚିହ୍ନ ଓ ଅଦ୍ଭୁତ ଲକ୍ଷଣ ସ୍ୱରୂପ ହେବା ପାଇଁ ଯେପରି ତିନି ବର୍ଷ ବିବସ୍ତ୍ର ଓ ଶୂନ୍ୟପଦ ହୋଇ ଭ୍ରମଣ କରିଅଛି;
4 അശ്ശൂർ രാജാവ് ഈജിപ്റ്റിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
ସେହିପରି ଅଶୂରର ରାଜା ମିସରୀୟମାନଙ୍କ ଲଜ୍ଜାର ନିମନ୍ତେ ଆବାଳବୃଦ୍ଧ ମିସରୀୟ ବନ୍ଦୀ ଓ କୂଶୀୟ ନିର୍ବାସିତ ଲୋକମାନଙ୍କୁ ବିବସ୍ତ୍ର, ଶୂନ୍ୟପଦ ଓ ଅନାବୃତ କଟି କରି ଘେନିଯିବ।
5 അങ്ങനെ അവർ അവരുടെ പ്രത്യാശയായിരുന്ന കൂശും അവരുടെ പുകഴ്ചയായിരുന്ന ഈജിപ്റ്റുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
ତହିଁରେ ଲୋକମାନେ ଆପଣାମାନଙ୍କର ବିଶ୍ୱାସଭୂମି କୂଶ ଓ ଆପଣାମାନଙ୍କର ଦର୍ପ ସ୍ୱରୂପ ମିସର ସକାଶୁ ନିରାଶ ଓ ଲଜ୍ଜିତ ହେବେ।
6 ഈ കടല്ക്കരയിലെ നിവാസികൾ അന്ന്: ‘അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും’ എന്നു പറയും”.
ପୁଣି, ସେହି ଦିନ ଏହି ସମୁଦ୍ର ଅଞ୍ଚଳସ୍ଥ ନିବାସୀମାନେ କହିବେ, ‘ଦେଖ, ଅଶୂରର ରାଜାଠାରୁ ଉଦ୍ଧାର ପାଇବା ପାଇଁ ସାହାଯ୍ୟ ନିମନ୍ତେ ଯେଉଁଠାକୁ ପଳାଇଲୁ, ଆମ୍ଭମାନଙ୍କର ସେହି ବିଶ୍ୱାସଭୂମି ଏହି ପ୍ରକାର; ତେବେ ଆମ୍ଭେମାନେ ଅବା କିପରି ବଞ୍ଚିବା?’”

< യെശയ്യാവ് 20 >