< യെശയ്യാവ് 2 >
1 ൧ ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.
၁အောက်ပါဗျာဒိတ်တော်မှာ၊ ယုဒပြည်နှင့် ယေရုရှလင်မြို့အဘယ်သို့ဖြစ်ပျက်မည် ကို အာမုတ်၏သားဟေရှာယအားဘုရားသခင်ပေးတော်မူသောဗျာဒိတ်တော်ဖြစ်၏။
2 ൨ വരും കാലങ്ങളില്‍ യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും; സകലജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.
၂ဟေရှာယက နောင်လာလတ္တံ့သောကာလ၌ ယခုဗိမာန်တော်တည်ရာတောင်တော်သည် တောင်တကာတို့ကိုလွှမ်းမိုး၍ အမြင့်ဆုံးဖြစ်လိမ့်မည်။ လူမျိုးအပေါင်းတို့သည်လည်းထိုတောင်တော်သို့ လာရောက်ကြလိမ့်မည်။
3 ൩ അനേകവംശങ്ങളും ചെന്ന്: “വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്ക് കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരുകയും നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും” എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽ നിന്നു യഹോവയുടെ വചനവും പുറപ്പെടും.
၃သူတို့က ``ထာဝရဘုရား၏တောင်တော်ပေါ်သို့ ဣသရေလအမျိုးသားတို့ဘုရားသခင်၏ ဗိမာန်တော်သို့ငါတို့တက်ကြကုန်အံ့။ ကိုယ်တော်၏အလိုတော်ကိုသင်ယူကြကုန်အံ့။ ကိုယ်တော်ရွေးချယ်ပေးတော်မူသောလမ်းကို ငါတို့လိုက်လျှောက်ကြကုန်အံ့'' ဟုဆိုကြ လိမ့်မည်။ ``ထာဝရဘုရား၏တရားတော်သည် ယေရုရှလင်မြို့မှလည်းကောင်း ကိုယ်တော်၏နှုတ်ကပတ်တော်သည် ဇိအုန်တောင်ပေါ်မှလည်းကောင်း ပေါ်ထွက်လာလိမ့်မည်။''
4 ൪ അവൻ ജനതകളുടെ ഇടയിൽ ന്യായം വിധിക്കുകയും ബഹുവംശങ്ങൾക്കു വിധി കല്പിക്കുകയും ചെയ്യും; അവർ അവരുടെ വാളുകളെ കലപ്പകളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജനത ജനതക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല.
၄ကိုယ်တော်သည်လူမျိုးကြီးတို့အငြင်းပွား မှုကို ပြေငြိမ်းစေတော်မူလိမ့်မည်။ သူတို့သည်လည်းမိမိတို့၏ဋ္ဌားများကို ထွန်သွားအဖြစ်၊ မိမိတို့လှံများကိုတံစဉ်အဖြစ်သို့ ပြောင်းလဲပြုလုပ်ကြလိမ့်မည်။ လူမျိုးအပေါင်းတို့သည်နောင်ဘယ်အခါမျှ စစ်တိုက်ကြတော့မည်မဟုတ်။ နောက်တစ်ဖန်စစ်တိုက်ရန်လည်းပြင်ဆင် ကြတော့မည်မဟုတ်။
5 ൫ യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
၅ယာကုပ်၏သားမြေးတို့၊ ယခုငါတို့သည် ထာဝရဘုရားပေးတော်မူသောအလင်း ၌ကျင်လည်ကြကုန်အံ့။
6 ൬ എന്നാൽ നീ യാക്കോബ് ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വരാജ്യക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു സഖ്യതയുള്ളവരായും ഇരിക്കുന്നു.
၆အို ဘုရားသခင်၊ ကိုယ်တော်ရှင်သည်ယာကုပ်၏ သားမြေးများဖြစ်သည့်ကိုယ်တော်ရှင်၏လူမျိုး တော်အားစွန့်ပစ်တော်မူပါပြီ။ သူတို့၏ပြည် သည်လည်းအရှေ့နိုင်ငံသားများ၊ ဖိလိတ္တိ အမျိုးသားတို့၏မှော်အတတ်ကိုကျင့်သုံး သူများနှင့်ပြည့်နှက်လျက်ရှိပါ၏။ ပြည်သူ တို့သည်နိုင်ငံခြားဋ္ဌလေ့ထုံးစံများကို လိုက်လျှောက်ကြပါ၏။-
7 ൭ അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല.
၇သူတို့၏ပြည်သည်ရွှေ၊ ငွေပေါများသဖြင့် အတိုင်းမသိအောင်ချမ်းသာကြွယ်ဝပါ၏။ သူတို့၏ပြည်၌မြင်းပေါများ၍ မြင်းရထား အရေအတွက်မှာလည်းအတိုင်းမသိအောင် များပါ၏။-
8 ൮ അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വന്തംവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു.
၈သူတို့၏ပြည်သည်ရုပ်တုဆင်းတုများနှင့်ပြည့် နှက်နေလျက်လူတို့သည် မိမိတို့လက်ဖြင့်ပြု လုပ်သည့်အရာများကိုဝတ်ပြုကိုးကွယ် ကြပါ၏။
9 ൯ മനുഷ്യൻ വണങ്ങുന്നു, പുരുഷൻ ലജ്ജിക്കപ്പെടുന്നു ജനങ്ങള്‍ മാനഹീനരാകുന്നു; അതിനാൽ നീ അവരോടു ക്ഷമിക്കരുതേ.
၉သို့ဖြစ်၍လူတိုင်းပင်လျှင် ရှုတ်ချခြင်းကိုခံရ ၍အရှက်ကွဲကြပါလိမ့်မည်။ အို ထာဝရဘုရား၊ သူတို့အားအပြစ်ဖြေလွှတ်တော်မမူပါနှင့်။
10 ൧൦ യഹോവയുടെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്ളുക.
၁၀ထာဝရဘုရား၏အမျက်တော်၊ ကိုယ်တော် ၏တန်ခိုးတော်နှင့်ဘုန်းအသရေတော်တို့၏ အရှိန်အဝါမှကင်းလွတ်ကြစေရန် သူတို့ သည်ကျောက်တောင်လှိုဏ်ဂူများ၌သော်လည်း ကောင်း၊ မြေတွင်းတူး၍သော်လည်းကောင်းပုန်း အောင်းနေကြလိမ့်မည်။-
11 ൧൧ മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം ആ ന്യായവിധി നാളിൽ ഉന്നതനായിരിക്കും.
၁၁လူတို့၏မာန်စွယ်ကျိုးမည့်အချိန်၊ မောက်မာ ထောင်လွှားမှုပျက်သုဉ်းမည့်အချိန်ကျရောက် လာလိမ့်မည်။ ထိုအခါထာဝရဘုရားတစ်ပါး တည်းသာလျှင်ချီးမြှောက်ခြင်းကိုခံတော်မူရ လိမ့်မည်။-
12 ൧൨ സൈന്യങ്ങളുടെ യഹോവയുടെ നാൾ അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും.
၁၂ထိုကာလ၌အနန္တတန်ခိုးရှင်ထာဝရဘုရား သည်တန်ခိုးကြီးသူ၊ မာန်မာနကြီးသူနှင့်စိတ် ကြီးဝင်သူမှန်သမျှကိုရှုတ်ချတော်မူလိမ့်မည်။-
13 ൧൩ ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന
၁၃ကိုယ်တော်သည်လေဗနုန်တောင်မှအာရစ်ပင် မြင့်တို့နှင့် ဗာရှန်တောမှဝက်သစ်ချပင်များ ကိုချိုးချတော်မူလိမ့်မည်။-
14 ൧൪ സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും
၁၄တောင်ကြီးတောင်ငယ်တို့ကိုဖြိုချတော်မူ၍၊-
15 ൧൫ ഉന്നതമായ സകലഗോപുരത്തിന്മേലും
၁၅မြင့်မားသောမျှော်စင်မှန်သမျှနှင့် မြို့ရိုး မှန်သမျှကိုဖျက်ဆီးပစ်တော်မူလိမ့်မည်။-
16 ൧൬ ഉറപ്പുള്ള എല്ലാ മതിലിന്മേലും എല്ലാ തർശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരും.
၁၆ကိုယ်တော်သည်အကြီးဆုံးအလှဆုံးသော သင်္ဘောများကိုပင် နစ်မြုပ်စေတော်မူလိမ့်မည်။-
17 ൧൭ അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം ആ നാളിൽ ഉന്നതനായിരിക്കും.
၁၇လူတို့၏မာန်စွယ်သည်ကျိုး၍မောက်မာထောင် လွှားမှုများသည်ပျက်သုဉ်းရလိမ့်မည်။ ထို ကာလကျရောက်သောအခါထာဝရဘုရား တစ်ပါးတည်းသာလျှင် ချီးမြှောက်ခြင်းကို ခံတော်မူရလိမ့်မည်။-
18 ൧൮ വിഗ്രഹങ്ങളോ പൂർണ്ണമായി ഇല്ലാതെയാകും.
၁၈ရုပ်တုဆင်းတုတို့သည်လုံးဝကွယ်ပျောက်၍ သွားလိမ့်မည်။
19 ൧൯ യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഇടുക്കുകളിലും മണ്ണിലെ ഗുഹകളിലും കടക്കും.
၁၉ကမ္ဘာမြေကြီးကိုတုန်လှုပ်ချောက်ချားစေရန် ကိုယ်တော်ကြွလာတော်မူသောအခါ၊ လူတို့ သည်ထာဝရဘုရား၏အမျက်တော်၊ ကိုယ် တော်၏တန်ခိုးတော်နှင့်ဘုန်းအသရေတော် အရှိန်အဝါမှကင်းလွတ်ကြစေရန် ကျောက် တောင်လှိုဏ်ဂူများတွင်သော်လည်းကောင်း၊ မြေ တွင်းတူး၍သော်လည်းကောင်းပုန်းအောင်း နေကြလိမ့်မည်။-
20 ൨൦ യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ പിളർപ്പുകളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്
၂၀ထိုနေ့ရက်ကာလရောက်သောအခါလူတို့သည် မိမိတို့သွန်းလုပ်ထားသည့်ရွှေ၊ ငွေရုပ်တုများ ကိုပွေးကောင်နှင့်လင်းနို့တို့၏အကြားတွင် စွန့်ပစ်၍ထားကြလိမ့်မည်။-
21 ൨൧ അവർ നമസ്കരിക്കുവാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.
၂၁ကမ္ဘာမြေကြီးကိုတုန်လှုပ်ချောက်ချားစေရန် ကိုယ်တော်ကြွလာတော်မူသောအခါ လူတို့ သည်ကိုယ်တော်၏အမျက်တော်၊ တန်ခိုးတော် နှင့်ဘုန်းအသရေတော်၏အရှိန်အဝါမှ ကင်းဝေးကြစေရန် မြေတွင်းများနှင့်ကျောက် တောင်လှိုဏ်ဂူများတွင်ပုန်းအောင်းနေကြ လိမ့်မည်။
22 ൨൨ മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; അവനെ എന്ത് വിലമതിക്കുവാനുള്ളു?
၂၂သေမျိုးဖြစ်သောသူတို့အား ယုံကြည်ကိုး စားမှုမပြုကြနှင့်။ သူတို့သည်အဘယ် မျှတန်ဖိုးရှိပါသနည်း။