< യെശയ്യാവ് 19 >
1 ൧ ഈജിപ്റ്റിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി ഈജിപ്റ്റിലേക്കു വരുന്നു; അപ്പോൾ ഈജിപ്റ്റിലെ മിഥ്യാമൂർത്തികൾ അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും ഈജിപ്റ്റിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും.
Oracle sur l'Égypte. Voici que le Seigneur s'est assis sur une nuée légère, et il arrivera en Égypte, et les idoles de l'Égypte seront ébranlées devant sa face, et elle faiblira au fond de son cœur.
2 ൨ “ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ അവനവന്റെ സഹോദരനോടും ഓരോരുത്തൻ അവനവന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
Et les Égyptiens s'élèveront contre les Égyptiens, et le frère combattra le frère, ami contre ami, ville contre ville, nom contre nom.
3 ൩ ഈജിപ്റ്റിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോൾ അവർ മിഥ്യാമൂർത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാട് ചോദിക്കും.
Et l'esprit des Égyptiens sera troublé en eux-mêmes, et je dissiperai leurs conseils; et ils interrogeront leurs dieux, et leurs statues, et ceux qui font sortir leurs voix de la terre, et les magiciens.
4 ൪ ഞാൻ ഈജിപ്റ്റുകാരെ ഒരു ക്രൂരയജമാനന്റെ കയ്യിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
Et je livrerai l'Égypte aux mains de maîtres cruels, et des rois cruels y règneront: voilà ce que dit le Seigneur Dieu des armées.
5 ൫ സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.
Et les Égyptiens boiront de l'eau près de la mer; car leur fleuve tarira, et il sera desséché.
6 ൬ നദികൾക്കു നാറ്റം പിടിക്കും; ഈജിപ്റ്റിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും ഓടപ്പുല്ലും വാടിപ്പോകും.
Et les fleuves tariront et les canaux du fleuve; et tout amas d'eau sera desséché, et tous les marais où croissent le roseau et le papyrus;
7 ൭ നദിക്കരികിലും നദീതീരത്തും ഉള്ള പുല്പുറങ്ങളും നദീതീരത്തു വിതച്ച സകലവും ഉണങ്ങി പറന്ന് ഇല്ലാതെപോകും.
Et le gazon verdoyant au bord du fleuve; et tout ce qui est semé le long du fleuve sera flétri et desséché par le vent.
8 ൮ മീൻ പിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരെല്ലാം ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.
Et les pêcheurs gémiront; et ils gémiront tous ceux qui jettent l'hameçon dans le fleuve; et ceux qui jettent des seines et des filets pleureront.
9 ൯ ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും.
Et ceux qui travaillent le lin et le byssus, ou qui font des robes, seront confondus.
10 ൧൦ രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.
Et tous les artisans seront dans la douleur, et ceux Qui font la bière seront attristés, et ils souffriront en leur âme
11 ൧൧ സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായി തീർന്നിരിക്കുന്നു; “ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ” എന്നിപ്രകാരം നിങ്ങൾ ഫറവോനോട് പറയുന്നത് എങ്ങനെ?
Et les princes de Tanis, sages conseillers du roi, deviendront fous; leur conseil sera folie. Comment pourrez-vous dire au roi: Nous sommes les fils des sages, les fils des anciens rois?
12 ൧൨ നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്ക് പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത് അവർ എന്തെന്ന് ഗ്രഹിക്കട്ടെ.
Où sont maintenant tes sages? Qu'ils prophétisent, et qu'ils disent: Qu'a résolu contre l'Égypte le Seigneur Dieu des armées?
13 ൧൩ സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായിത്തീർന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; ഈജിപ്റ്റിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ അതിനെ തെറ്റിച്ചുകളഞ്ഞു.
Les princes de Tanis ont défailli; ceux de Memphis se sont enorgueillis, et ils ont égaré l'Égypte en toutes ses tribus.
14 ൧൪ യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു; ലഹരിപിടിച്ചവൻ തന്റെ ഛർദ്ദിയിൽ വേച്ചുനടക്കുന്നതുപോലെ അവർ ഈജിപ്റ്റിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.
Car le Seigneur a répandu sur eux un esprit d'erreur, et ils ont égaré l'Égypte en toutes ses œuvres, et ils l'ont fait marcher comme un homme ivre qui vomit.
15 ൧൫ തലയ്ക്കോ വാലിനോ പനമ്പട്ടയ്ക്കോ പോട്ടപ്പുല്ലിനോ ഈജിപ്റ്റിനുവേണ്ടി ഒരു പ്രവൃത്തിയും ചെയ്യുവാനുണ്ടായിരിക്കുകയില്ല.
Et les Égyptiens ne feront plus rien qui ait une tête et une queue, un commencement et une fin.
16 ൧൬ ആ നാളിൽ ഈജിപ്റ്റുകാർ സ്ത്രീകൾക്ക് തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതിനാൽ അവർ പേടിച്ചു വിറയ്ക്കും.
Et, en ce jour, les Égyptiens seront comme des femmes effrayées et tremblantes sous la main du Seigneur des armées, qu'il fera tomber sur eux.
17 ൧൭ യെഹൂദാദേശം ഈജിപറ്റിനു ഭയങ്കരമായിരിക്കും; അതിന്റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിന് വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.
Et la terre de la Judée sera pour les Égyptiens un objet de terreur; et quiconque prononcera son nom devant eux les frappera de crainte, à cause des desseins que le Seigneur des armées a formés sur eux-mêmes.
18 ൧൮ ആ നാളിൽ ഈജിപ്റ്റിലുള്ള അഞ്ച് പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേര് വിളിക്കപ്പെടും.
Ce jour-là, il y aura cinq villes d'Égypte qui parleront la langue de Chanaan, et jureront par le Seigneur Dieu des armées. L'une de ces villes s'appellera Asédec.
19 ൧൯ ആ നാളിൽ ഈജിപ്റ്റിന്റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിർത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും.
Ce jour-là, il y aura sur le territoire d'Égypte un autel du Seigneur, et à sa frontière une colonne élevée au Seigneur.
20 ൨൦ അത് ഈജിപ്റ്റിൽ സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്ക് ഒരു രക്ഷകനെ അയയ്ക്കും; അവൻ പൊരുതി അവരെ വിടുവിക്കും.
Et ce sera un signe éternel au Seigneur en la terre d'Égypte. Dès lors ils crieront au Seigneur dans leurs tribulations, et il leur enverra un homme pour les sauver; et il les sauvera en les jugeant.
21 ൨൧ അങ്ങനെ യഹോവ ഈജിപ്റ്റിനു സ്വയം വെളിപ്പെടുത്തുകയും ഈജിപ്റ്റുക്കാർ അന്ന് യഹോവയെ അറിഞ്ഞ് യാഗവും വഴിപാടും അർപ്പിക്കുകയും യഹോവയ്ക്ക് ഒരു നേർച്ചനേർന്ന് അതിനെ നിവർത്തിക്കുകയും ചെയ്യും.
Et le Seigneur sera connu des Égyptiens. Et les Égyptiens en ce jour connaîtront le Seigneur, et ils lui sacrifieront des victimes, et ils lui feront des vœux, et ils les accompliront.
22 ൨൨ യഹോവ ഈജിപ്റ്റിനെ അടിക്കും; അടിച്ചിട്ട് അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരിയുകയും അവൻ അവരുടെ പ്രാർത്ഥന കേട്ട് അവരെ സൗഖ്യമാക്കുകയും ചെയ്യും.
Et le Seigneur frappera d'une plaie les Égyptiens, puis il la guérira; et ils se convertiront au Seigneur, et il les exaucera, et il leur enverra une entière guérison.
23 ൨൩ ആ നാളിൽ ഈജിപ്റ്റിൽ നിന്ന് അശ്ശൂരിലേക്ക് ഒരു പ്രധാനപാത ഉണ്ടാകും; അശ്ശൂര്യർ ഈജിപ്റ്റിലേക്കും ഈജിപ്റ്റുകാർ അശ്ശൂരിലേക്കും ചെല്ലും; ഈജിപ്റ്റുകാർ അശ്ശൂര്യരോടുകൂടി ആരാധന കഴിക്കും.
En ce jour, il y aura une voie de l'Égypte à l'Assyrie; et les Assyriens entreront en Égypte; et les Égyptiens iront en Assyrie, et ils seront asservis aux Assyriens.
24 ൨൪ ആ നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യത്തിൽ ഒരു അനുഗ്രഹമായി ഈജിപ്റ്റിനോടും അശ്ശൂരിനോടുംകൂടി മൂന്നാമതായിരിക്കും.
En ce jour, Israël sera la troisième avec les Égyptiens et les Assyriens, et il sera béni sur la terre
25 ൨൫ സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: “എന്റെ ജനമായ ഈജിപ്റ്റും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്ന് അരുളിച്ചെയ്യും.
Que le Seigneur des armées a bénie, disant: Béni soit mon peuple qui est en Égypte et qui est en Assyrie; et béni soit Israël mon héritage!