< യെശയ്യാവ് 15 >

1 മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
وحی درباره موآب: زیرا که در شبی عار موآب خراب وهلاک شده است زیرا در شبی قیر موآب خراب وهلاک شده است.۱
2 ബയീത്തും ദീബോനും കരയേണ്ടതിനു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മെദേബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയെല്ലാം മുണ്ഡനംചെയ്തും താടിയെല്ലാം കത്രിച്ചും ഇരിക്കുന്നു.
به بتکده و دیبون به مکان های بلند به جهت گریستن برآمده‌اند. موآب برای نبوو میدبا ولوله می‌کند. بر سر هریکی از ایشان گری است و ریشهای همه تراشیده شده است.۲
3 അവരുടെ തെരുവീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും അലമുറയിട്ടു കരയുന്നു.
درکوچه های خود کمر خود را به پلاس می‌بندند وبر پشت بامها و در چهارسوهای خود هرکس ولوله می‌نماید و اشکها می‌ریزد.۳
4 ഹെശ്ബോനും എലെയാലേയും നിലവിളിക്കുന്നു; അവരുടെ ഒച്ച യാഹസ് വരെ കേൾക്കുന്നു; അതുകൊണ്ട് മോവാബിന്റെ ആയുധധാരികൾ അലറുന്നു; അവന്റെ പ്രാണൻ അവന്റെ ഉള്ളിൽ നടങ്ങുന്നു.
و حشبون والعاله فریاد برمی آورند. آواز ایشان تا یاهص مسموع می‌شود. بنابراین مسلحان موآب ناله می‌کنند و جان ایشان در ایشان می‌لرزد.۴
5 എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ അഭയാര്‍ത്ഥികൾ സോവാരിലേക്കും എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു; ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി അവർ കരഞ്ഞുംകൊണ്ട് കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നാശത്തിന്റെ നിലവിളികൂട്ടുന്നു.
دل من به جهت موآب فریاد برمی آورد. فراریانش تا به صوغر و عجلت شلشیا نعره می‌زنند زیرا که ایشان به فراز لوحیت با گریه برمی آیند. زیرا که از راه حورونایم صدای هلاکت برمی آورند.۵
6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; അതുകൊണ്ട് പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായ സകലവും ഇല്ലാതെയായിരിക്കുന്നു.
زیرا که آبهای نمریم خراب شده، چونکه علف خشکیده و گیاه تلف شده و هیچ‌چیز سبز باقی نمانده است.۶
7 അതിനാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും അലരിത്തോട്ടിനക്കരയിലേക്ക് എടുത്തുകൊണ്ടുപോകുന്നു.
بنابراین دولتی را که تحصیل نموده‌اند و اندوخته های خود را بر وادی بیدها می‌برند.۷
8 നിലവിളി മോവാബിന്റെ അതിർത്തികളെ ചുറ്റിയിരിക്കുന്നു; അലർച്ച എഗ്ലയീംവരെയും കൂകൽ ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.
زیرا که فریادایشان حدود موآب را احاطه نموده و ولوله ایشان تا اجلایم و ولوله ایشان تا بئر ایلیم رسیده است.۸
9 ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ ദീമോന്റെമേൽ ഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.
چونکه آبهای دیمون از خون پر شده زانرو که بر دیمون (بلایای ) زیاد خواهم آوردیعنی شیری را بر فراریان موآب و بر بقیه زمینش (خواهم گماشت ).۹

< യെശയ്യാവ് 15 >