< യെശയ്യാവ് 12 >
1 ൧ ആ നാളിൽ നീ പറയുന്നത് എന്തെന്നാൽ: “യഹോവേ, അവിടുന്ന് എന്നോട് കോപിച്ചു അവിടുത്തെ കോപം മാറി, അവിടുന്ന് എന്നെ ആശ്വസിപ്പിച്ചിരിക്കുകയാൽ ഞാൻ അവിടുത്തേക്കു സ്തോത്രം ചെയ്യുന്നു.
I díš v ten den: Oslavovati tě budu, Hospodine, proto že byv hněviv na mne, odvrátil jsi prchlivost svou, a utěšil jsi mne.
2 ൨ ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കുകകൊണ്ടും അവൻ എന്റെ രക്ഷയായിത്തീർന്നിരിക്കുകകൊണ്ടും ഞാൻ ഭയപ്പെടാതെ ആശ്രയിക്കും”.
Aj, Bůh silný spasení mé, doufati budu, a nebudu se strašiti; nebo síla má a píseň a spasení mé jest Bůh Hospodin.
3 ൩ അതുകൊണ്ട് നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.
I budete vážiti vody s radostí z studnic toho spasení,
4 ൪ ആ നാളിൽ നിങ്ങൾ പറയുന്നത്: “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ.
A řeknete v ten den: Oslavujte Hospodina, vzývejte jméno jeho, známé čiňte mezi lidmi skutky jeho, připomínejte, že vyvýšené jest jméno jeho.
5 ൫ യഹോവയ്ക്ക് കീർത്തനം ചെയ്യുവിൻ; അവിടുന്ന് ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലായിടവും പ്രസിദ്ധമായിവരട്ടെ.
Žalmy zpívejte Hospodinu, nebo veliké věci učinil; a to známé buď po vší zemi.
6 ൬ സീയോൻ നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധദൈവം നിങ്ങളുടെ മദ്ധ്യത്തിൽ വലിയവനായിരിക്കുകയാൽ ഘോഷിച്ചുല്ലസിക്കുവിൻ”.
Prokřikni a zpívej, obyvatelkyně Sionská, nebo veliký jest u prostřed tebe Svatý Izraelský.