< യെശയ്യാവ് 11 >

1 എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു ശിഖരം ഫലം കായിക്കും.
کُندۀ خاندان داوود جوانه خواهد زد! بله، از ریشهٔ کهنۀ آن شاخه‌ای تازه میوه خواهد داد.
2 അവന്റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്റെയും ആത്മാവ്, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ.
روح خداوند بر آن شاخه قرار خواهد گرفت، یعنی روح حکمت و فهم، روح مشورت و قوت، و روح شناخت و ترس از خداوند.
3 അവന്റെ ആനന്ദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്യുകയില്ല; ചെവികൊണ്ട് കേൾക്കുന്നതുപോലെ വിധിക്കുകയുമില്ല.
تمام خوشی او در اطاعت از خداوند خواهد بود. او بر اساس آنچه دیده یا شنیده می‌شود داوری نخواهد کرد؛
4 അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.
بلکه از حق فقرا و مظلومان دفاع خواهد کرد. جهان را به عصای دهانش خواهد زد و بدکاران را به نَفَس لبهایش هلاک خواهد کرد.
5 നീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.
عدالت را همچون کمربند به کمر خواهد بست و حقیقت را مانند شال کمر.
6 ചെന്നായ് കുഞ്ഞാടിനോടുകൂടി പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടി കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു വസിക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
در آن زمان گرگ و بره در کنار هم به سر خواهند برد، پلنگ و بزغاله با هم خواهند خوابید، گوساله با شیر راه خواهد رفت؛ و یک کودک آنها را به هر جا که بخواهد، خواهد راند.
7 പശു കരടിയോടുകൂടി മേയും; അവയുടെ കുട്ടികൾ ഒരുമിച്ചുകിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
گاو در کنار خرس خواهد چرید، بچه خرس و گوساله در کنار هم خواهند خوابید، و شیر مانند گاو علف خواهد خورد.
8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിനു മുകളിൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
بچهٔ شیرخوار در میان مارها، بدون خطر بازی خواهد کرد؛ و طفلی که از شیر گرفته شده باشد دست خود را داخل لانهٔ افعی خواهد کرد بی‌آنکه آسیب ببیند.
9 സമുദ്രം വെള്ളംകൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കുകയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്യുകയില്ല.
هیچ بدی و گزندی در کوه مقدّس خدا وجود نخواهد داشت، زیرا همان‌گونه که دریا از آب پر است همچنان جهان از شناخت خداوند پر خواهد شد.
10 ൧൦ ആ നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.
در آن روز، وارث تخت داوود پرچم نجاتی برای تمام قومها خواهد بود و مردم به سوی او خواهند آمد و سرزمین او از شکوه و جلال پر خواهد شد.
11 ൧൧ ആ നാളിൽ കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊള്ളുവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.
در آن زمان خداوند بار دیگر دست خود را دراز خواهد کرد و بازماندگان قوم خود را از آشور، مصر، سودان، حبشه، عیلام، بابِل، حمات، و از تمام جزایر و بنادر دور دست به اسرائیل باز خواهد آورد.
12 ൧൨ അവൻ ജനതകൾക്ക് ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ പുറത്താക്കപ്പെട്ടവരെ ചേർക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാല് ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.
او در میان قومها پرچمی برخواهد افراشت و مردم اسرائیل و یهودا را که پراکنده شده‌اند، از گوشه و کنار دنیا جمع خواهد کرد.
13 ൧൩ എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദായെ എതിരിടുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
سرانجام دشمنی و کینه‌ای که میان اسرائیل و یهودا بود از بین خواهد رفت و آن دو دیگر با هم نخواهند جنگید.
14 ൧൪ അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; അമ്മോന്യർ അവരെ അനുസരിക്കും.
آنان با هم متحد شده، بر فلسطینیان که در غرب هستند یورش خواهند برد و اقوامی را که در شرق سکونت دارند غارت خواهند کرد. سرزمین ادوم و موآب را تصرف خواهند کرد و سرزمین عمون را مطیع خود خواهند ساخت.
15 ൧൫ യഹോവ ഈജിപ്റ്റുകടലിന്റെ നാവിനു ഉന്മൂലനാശം വരുത്തും; അവിടുന്ന് ഉഷ്ണക്കാറ്റോടുകൂടി നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ച് ഏഴു കൈവഴികളാക്കി മനുഷ്യരെ ചെരിപ്പു നനയാതെ കടക്കുമാറാക്കും.
خداوند خلیج دریای مصر را خشک خواهد ساخت و دست خود را بر رود فرات بلند خواهد کرد و باد تندی خواهد فرستاد تا آن را به هفت نهر تقسیم کند؛ آنگاه مردم را از آن خشکی عبور خواهد داد.
16 ൧൬ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന് ഉണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്ന് അവിടുത്തെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന് ഒരു പ്രധാനപാത ഉണ്ടാകും.
برای بازماندگان قوم او در آشور شاهراهی خواهد بود تا آنان مانند اجداد خود که از مصر بیرون آمدند، به سرزمین خود بازگردند.

< യെശയ്യാവ് 11 >