< യെശയ്യാവ് 10 >
1 ൧ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ അവർക്ക് കൊള്ളയായിത്തീരുവാനും അനാഥന്മാരെ അവർക്ക് ഇരയാക്കുവാനും തക്കവിധം
Yoksullardan adaleti esirgemek, Halkımın düşkünlerinin hakkını elinden almak, Dulları avlamak, Öksüzlerin malını yağmalamak için Haksız kararlar alanların, Adil olmayan yasalar çıkaranların vay haline!
2 ൨ നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവയ്ക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!
3 ൩ സന്ദർശനദിവസത്തിലും ദൂരത്തുനിന്ന് വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്ത് ചെയ്യും? സഹായത്തിനായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങൾ എവിടെ വച്ചുകൊള്ളും?
Yargı günü Uzaklardan başınıza felaket geldiğinde ne yapacaksınız? Yardım için kime koşacaksınız, Servetinizi nereye saklayacaksınız?
4 ൪ അവർ ബദ്ധന്മാരുടെ കീഴിൽ കുനിയുകയും കൊല്ലപ്പെട്ടവരുടെ കീഴിൽ വീഴുകയും ചെയ്യുകയേയുള്ളു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
Tutsaklar arasında bir köşeye sinmek Ya da savaşta ölmekten başka çareniz kalmayacak. Bütün bunlara karşın RAB'bin öfkesi dinmedi, Eli hâlâ kalkmış durumda.
5 ൫ “എന്റെ കോപത്തിന്റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്റെ ക്രോധം ആകുന്നു.
“Vay haline Asur, öfkemin değneği! Elindeki sopa benim gazabımdır.
6 ൬ ഞാൻ അവനെ അശുദ്ധമായ ഒരു ജനതക്കു നേരെ അയയ്ക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാൻ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്യുവാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളയുവാനും തന്നെ.
Asur'u tanrısız ulusa karşı salacağım; Soyup yağma etmesi, Sokaktaki çamur gibi onları çiğnemesi, Öfkelendiğim halkın üzerine yürümesi için Buyruk vereceğim.”
7 ൭ അശ്ശൂരോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിക്കുവാനും അനേകം ജനതകളെ ഛേദിച്ചുകളയുവാനുമാകുന്നു അവന്റെ താത്പര്യം.
Ama Asur Kralı bundan da kötüsünü düşünüyor. Birçok ulusun kökünü kazıyıp yok etmeyi tasarlıyor.
8 ൮ അവൻ പറയുന്നത്: ‘എന്റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ?
“Komutanlarımın hepsi birer kral değil mi?” diyor,
9 ൯ കല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?
“Kalno'yu, Karkamış gibi ele geçirmedim mi? Hama'nın sonu Arpat'ınki, Samiriye'nin sonu Şam'ınki gibi olmadı mı?
10 ൧൦ യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,
Putları Yeruşalim ve Samiriye'ninkinden daha çok olan putperest ülkeleri nasıl ele geçirdimse,
11 ൧൧ ഞാൻ ശമര്യയോടും അതിലെ മിഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്യുകയില്ലയോ?’”
Samiriye'ye ve putlarına ne yaptımsa, Yeruşalim'e ve putlarına da yapamaz mıyım?”
12 ൧൨ അതുകൊണ്ട് കർത്താവ് സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയെല്ലാം തീർത്തശേഷം, “ഞാൻ അശ്ശൂർരാജാവിന്റെ അഹങ്കാരമുള്ള ഹൃദയത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.
Rab Siyon Dağı'na ve Yeruşalim'e karşı tasarladıklarını yapıp bitirdikten sonra şöyle diyecek: “Asur Kralı'nı kibirli yüreği, Övüngen bakışları yüzünden cezalandıracağım.
13 ൧൩ ‘എന്റെ കൈയുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജനതകളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളയുകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
Çünkü, ‘Her şeyi bileğimin gücüyle, Bilgeliğimle yaptım’ diyor, ‘Akıllıyım, ulusları ayıran sınırları yok ettim, Hazinelerini yağmaladım, Güçlü kralları tahtlarından indirdim.
14 ൧൪ എന്റെ കൈ ജനതകളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്യുവാൻ ഒന്നും ഉണ്ടായിരുന്നില്ല’ എന്ന് അവൻ പറയുന്നുവല്ലോ”.
Elimi yuvaya sokup kuş yumurtalarını toplar gibi Ulusların varını yoğunu topladım. Terk edilmiş yumurtaları nasıl toplarlarsa, Ben de bütün ülkeleri öyle topladım. Kanat çırpan, ağzını açan, Sesini çıkaran olmadı.’”
15 ൧൫ വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറുക്കുന്നവനോട് ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, വടിപിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ ഉയർത്തുന്നതുപോലെയും ആകുന്നു.
Balta kendisini kullanana karşı övünür mü? Testere kendisini kullanana karşı büyüklenir mi? Sanki değnek kendisini kaldıranı sallayabilir, Sopa sahibini kaldırabilirmiş gibi...
16 ൧൬ അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്ന് കത്തും.
Rab, Her Şeye Egemen RAB, Asur'un güçlü adamlarını Yıpratıcı hastalıkla cezalandıracak. Orduları alev alev yanacak.
17 ൧൭ യിസ്രായേലിന്റെ ദൈവം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അത് കത്തി, ഒരു ദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.
İsrail'in Işığı ateş, İsrail'in Kutsalı alev olacak; Asur'un dikenli çalılarını Bir gün içinde yakıp bitirecek.
18 ൧൮ അവൻ അവന്റെ കാടിന്റെയും തോട്ടത്തിന്റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചു പോകുന്നത് പോലെയിരിക്കും.
Görkemli ormanıyla verimli tarlaları, Ölümcül bir hastalığa yakalanmış insan gibi Tümüyle harap olacak.
19 ൧൯ അവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം.
Ormanda artakalan ağaçlar Bir çocuğun bile sayabileceği kadar az olacak.
20 ൨൦ ആ നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ് ഗൃഹത്തിലെ രക്ഷിതഗണവും അവരെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.
O gün İsrail'in sağ kalanları, Yakup'un kaçıp kurtulan torunları, Kendilerini yok etmek isteyene değil, Artık içtenlikle RAB'be, İsrail'in Kutsalı'na dayanacaklar.
21 ൨൧ ഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്ക് മടങ്ങിവരും.
Geriye kalanlar, Yakup soyundan sağ kalanlar, Güçlü Tanrı'ya dönecekler.
22 ൨൨ യിസ്രായേലേ, നിന്റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
Ey İsrail, halkın denizin kumu kadar çok olsa da, Ancak pek azı dönecek. Tümüyle adil bir yıkım kararlaştırıldı.
23 ൨൩ എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവ് സർവ്വഭൂമിയുടെയും മദ്ധ്യത്തിൽ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.
Rab, Her Şeye Egemen RAB, Kararlaştırılan yıkımı bütün yeryüzünde gerçekleştirecek.
24 ൨൪ അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കുകയും മിസ്രയീമിലെ രീതിയിൽ നിന്റെനേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടണ്ടാ.
Bu nedenle Rab, Her Şeye Egemen RAB şöyle diyor: “Ey sen, Siyon'da yaşayan halkım, Asurlular, Mısırlılar'ın yaptığı gibi Sana değnekle vurduklarında, Sopalarını sana karşı kaldırdıklarında korkma.
25 ൨൫ ഇനി അല്പസമയം കഴിഞ്ഞ് എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തീർന്നുപോകും”.
Çünkü çok yakında gazabım sona erecek, Öfkem Asurlular'ın yıkımını sağlayacak.
26 ൨൬ ഓറേബ് പാറയ്ക്കരികിൽ വച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെനേരെ ഒരു ചമ്മട്ടി പൊക്കും; അവിടുന്ന് തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
Ben, Her Şeye Egemen RAB, Midyanlılar'ı Orev Kayası'nda alt ettiğim gibi, Onları da kırbaçla alt edeceğim. Değneğimi Mısır'a karşı nasıl denizin üzerine uzattımsa, Şimdi yine öyle yapacağım.
27 ൨൭ ആ നാളിൽ അവന്റെ ചുമട് നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; അഭിഷേകതൈലം നിമിത്തം നുകം തകർന്നുപോകും.
O gün Asur'un yükü sırtınızdan, Boyunduruğu boynunuzdan kalkacak; Semirdiğiniz için boyunduruk kırılacak.”
28 ൨൮ അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വച്ചിരിക്കുന്നു.
Ayat Kenti'ne saldırdılar, Migron'dan geçip ağırlıklarını Mikmas'ta bıraktılar.
29 ൨൯ അവർ ചുരം കടന്നു; ഗേബയിൽ രാത്രിപാർത്തു; രാമ നടുങ്ങുന്നു; ശൌലിന്റെ ഗിബെയാ ഓടിപ്പോയി.
Geçidi aşarak Geva'da konakladılar. Rama Kenti korkudan titredi, Saul'un kenti Giva'da yaşayan halk kaçıştı.
30 ൩൦ ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക; ലയേശേ, ശ്രദ്ധിച്ചു കേൾക്കുക; അനാഥോത്തേ, ഉത്തരം പറയുക.
Ey Gallim halkı, sesini yükselt! Ey Layşa halkı, dinle! Zavallı Anatot halkı!
31 ൩൧ മദ്മേനാ പലായനം ചെയ്യുന്നു; ഗെബീംനിവാസികൾ രക്ഷക്കായി ഓടുന്നു.
Madmena halkı kaçıyor, Hagevim'de yaşayanlar sığınacak yer arıyor.
32 ൩൨ ഇന്ന് അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻപുത്രിയുടെ പർവ്വതത്തിന്റെ നേരെ അവൻ കൈ കുലുക്കുന്നു.
Düşman bugün Nov'da duracak; Siyon Kenti'nin kurulduğu dağa, Yeruşalim Tepesi'ne yumruk sallayacak.
33 ൩൩ സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.
Rab, Her Şeye Egemen RAB düşmanı Dal gibi kesip korkunç güçle yere çalacak. Uzun boyluları devirecek, Gururluları alçaltacak.
34 ൩൪ അവൻ വനത്തിലെ കുറ്റിക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും സര്വ്വശക്തന്റെ കയ്യാൽ വീണുപോകും.
Ormandaki çalılıkları baltayla keser gibi Kesip devirecek onları. Lübnan, Güçlü Olan'ın önünde diz çökecek.