< ഹോശേയ 7 >
1 ൧ ഞാൻ യിസ്രായേലിനെ ചികിത്സിക്കുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്ത് കള്ളൻ കടക്കുന്നു; പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
我想醫治以色列的時候, 以法蓮的罪孽和撒馬利亞的罪惡就顯露出來。 他們行事虛謊, 內有賊人入室偷竊, 外有強盜成群騷擾。
2 ൨ അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് അവർ മനസ്സിൽ ചിന്തിക്കുന്നില്ല; ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
他們心裏並不思想我記念他們的一切惡; 他們所行的現在纏繞他們,都在我面前。
3 ൩ അവർ ദുഷ്ടതകൊണ്ട് രാജാവിനെയും ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
他們行惡使君王歡喜, 說謊使首領喜樂。
4 ൪ അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടാക്കുന്ന അപ്പക്കൂടുപോലെ അവർ ഇരിക്കുന്നു; മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളം അപ്പക്കാരൻ തീ കത്തിക്കാതിരിക്കുന്നതുപോലെ.
他們都是行淫的, 像火爐被烤餅的燒熱, 從摶麵到發麵的時候, 暫不使火着旺。
5 ൫ നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർക്ക് വീഞ്ഞിന്റെ ലഹരിയാൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടി കൈ നീട്ടുന്നു.
在我們王宴樂的日子, 首領因酒的烈性成病; 王與褻慢人拉手。
6 ൬ അവർ പതിയിരിക്കുന്ന സമയത്ത് തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരൻ രാത്രിമുഴുവനും ഉറങ്ങുന്നു; രാവിലെ അത് ജ്വലിക്കുന്ന തീപോലെ കത്തുന്നു.
首領埋伏的時候,心中熱如火爐, 就如烤餅的整夜睡臥, 到了早晨火氣炎炎。
7 ൭ അവരെല്ലാം അപ്പക്കൂടുപോലെ ചൂടുപിടിച്ച്, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ എല്ലാം വീണുപോയിരിക്കുന്നു; അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല.
眾民也熱如火爐, 燒滅他們的官長。 他們的君王都仆倒而死; 他們中間無一人求告我。
8 ൮ എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
以法蓮與列邦人攙雜; 以法蓮是沒有翻過的餅。
9 ൯ അന്യജനത അവന്റെ ബലം തിന്നുകളഞ്ഞെങ്കിലും അവൻ അറിയുന്നില്ല; അവന്റെ തല അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവൻ അത് അറിയുന്നില്ല.
外邦人吞吃他勞力得來的,他卻不知道; 頭髮斑白,他也不覺得。
10 ൧൦ യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്ത് പ്രകടമായിരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല.
以色列的驕傲當面見證自己, 雖遭遇這一切, 他們仍不歸向耶和華-他們的上帝, 也不尋求他。
11 ൧൧ എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു; അവർ ഈജിപ്റ്റിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു.
以法蓮好像鴿子愚蠢無知; 他們求告埃及,投奔亞述。
12 ൧൨ അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെ മേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
他們去的時候,我必將我的網撒在他們身上; 我要打下他們,如同空中的鳥。 我必按他們會眾所聽見的懲罰他們。
13 ൧൩ അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം; അവർ എന്നോട് അതിക്രമം ചെയ്തതുകൊണ്ട് അവർക്ക് നാശം; ഞാൻ അവരെ വീണ്ടെടുക്കുവാൻ വിചാരിച്ചിട്ടും അവർ എന്നോട് ഭോഷ്ക് സംസാരിക്കുന്നു.
他們因離棄我,必定有禍; 因違背我,必被毀滅。 我雖要救贖他們,他們卻向我說謊。
14 ൧൪ അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ കിടക്കയിൽവച്ച് അലമുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോട് മത്സരിക്കുന്നു.
他們並不誠心哀求我, 乃在床上呼號; 他們為求五穀新酒聚集, 仍然悖逆我。
15 ൧൫ ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും, അവർ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
我雖教導他們,堅固他們的膀臂, 他們竟圖謀抗拒我。
16 ൧൬ അവർ മടങ്ങിവരുന്നു, അത്യുന്നതനായ ദൈവത്തിന്റെ അടുക്കലേക്ക് അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും; അത് ഈജിപ്റ്റ് ദേശത്ത് അവർക്ക് പരിഹാസഹേതുവായിത്തീരും.
他們歸向,卻不歸向至上者; 他們如同翻背的弓。 他們的首領必因舌頭的狂傲倒在刀下; 這在埃及地必作人的譏笑。