< ഹോശേയ 2 >

1 നിങ്ങളുടെ സഹോദരന്മാർക്ക് അമ്മീ എന്നും നിങ്ങളുടെ സഹോദരിമാർക്ക് രൂഹമാ എന്നും പേര് വിളിക്കുവിൻ.
Реците браћи својој: Народе мој; и сестрама својим: Помилована.
2 വ്യവഹരിക്കുവിൻ; നിങ്ങളുടെ അമ്മയോട് വ്യവഹരിക്കുവിൻ; അവൾ എന്റെ ഭാര്യയല്ല, ഞാൻ അവളുടെ ഭർത്താവുമല്ല; അവൾ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മാറിടത്തിൽ നിന്നും നീക്കിക്കളയട്ടെ.
Прите се с матером својом, прите се, јер ми није жена, нити сам јој ја муж; нека одбаци курварства своја од лица свог, и прељубе своје од дојака својих,
3 അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി, ജനിച്ച ദിവസത്തിലെന്നപോലെ നിർത്തുകയും അവളെ മരുഭൂമിയും വരണ്ടനിലവും പോലെ ആക്കി, ദാഹംകൊണ്ട് മരിപ്പിക്കുകയും ചെയ്യും.
Да је не бих свукао голу и учинио је каква је била онај дан кад се родила, и да је не бих поставио да буде као пустиња и обратио је да буде као земља сасушена, и уморио је жеђу.
4 ഞാൻ അവളുടെ മക്കളോട് കരുണ കാണിക്കുകയില്ല; അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.
И нећу се смиловати на децу њену, јер су копилад.
5 അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു; “എനിക്ക് അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകും” എന്ന് പറഞ്ഞുവല്ലോ.
Јер се мати њихова курва, срамоти се родитељка њихова; јер говори: Ићи ћу за милосницима својим који ми дају хлеб мој и воду моју, вуну моју и лан мој, уље моје и пиће моје.
6 അതുകൊണ്ട് ഞാൻ അവളുടെ വഴി മുള്ളുകൊണ്ട് വേലികെട്ടി അടയ്ക്കും; അവൾ തന്റെ പാതകൾ കണ്ടെത്താത്ത വിധം ഞാൻ ഒരു മതിൽ ഉണ്ടാക്കും.
Зато ево ја ћу јој заградити пут трњем и зазидаћу зидом да не нађе стаза својих.
7 അവൾ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോട് ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോൾ അവൾ: “ഞാൻ എന്റെ ആദ്യത്തെ ഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തേക്കാൾ അന്ന് എനിക്ക് ഏറെ നന്നായിരുന്നുവല്ലോ” എന്ന് പറയും.
И трчаће за својим милосницима, али их неће стигнути; и тражиће их, али их неће наћи; па ће рећи: Идем да се вратим к првом мужу свом, јер ми беше боље онда него сада.
8 അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിനു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല.
Јер она не зна да сам јој ја давао жито и вино и уље, и умножавао јој сребро и злато, од ког начинише Вала.
9 അതുകൊണ്ട് തക്കകാലത്ത് എന്റെ ധാന്യവും തക്കസമയത്ത് എന്റെ വീഞ്ഞും ഞാൻ തിരികെ എടുക്കുകയും അവളുടെ നഗ്നത മറയ്ക്കുവാൻ കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും എടുത്തുകളയുകയും ചെയ്യും.
Зато ћу узети натраг жито своје, кад буде време, и вино своје, кад буде време, и узећу вуну своју и лан свој, којим би покривала голотињу своју.
10 ൧൦ ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നഗ്നത അനാവൃതമാക്കും; ആരും അവളെ എന്റെ കൈയിൽനിന്ന് വിടുവിക്കുകയില്ല.
И открићу ругобу њену пред милосницима њеним, и нико је неће избавити из моје руке.
11 ൧൧ ഞാൻ അവളുടെ സകലവിധ സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും ഇല്ലാതെയാക്കും.
И укинућу сваку радост њену, светковине њене, младине њене и суботе њене и све празнике њене.
12 ൧൨ “ഇത് എന്റെ ജാരന്മാർ എനിക്ക് തന്ന സമ്മാനങ്ങൾ” എന്ന് അവൾ പറഞ്ഞ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും ഞാൻ നശിപ്പിച്ച് വനമാക്കും; വന്യമൃഗങ്ങൾ അവ തിന്നുകളയും.
И потрћу чокоте њене и смокве, за које говори: Плата су ми, што ми дадоше милосници моји; и обратићу их у шуму да их једе зверје пољско.
13 ൧൩ അവൾ ബാല്‍ വിഗ്രഹങ്ങൾക്ക് ധൂപം കാണിച്ച് കുണുക്കും ആഭരണങ്ങളുംകൊണ്ട് സ്വയം അലങ്കരിച്ച് തന്റെ ജാരന്മാരെ പിന്തുടർന്ന് എന്നെ മറന്നുകളഞ്ഞ നാളുകൾ ഞാൻ അവളോട് സന്ദർശിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
И походићу на њој дане валимске, у које им је кадила и китила се обоцима и гривнама, и ишла за својим милосницима, и мене заборавила, говори Господ.
14 ൧൪ അതുകൊണ്ട് ഞാൻ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോട് ഹൃദ്യമായി സംസാരിക്കും.
Али ево, ја ћу је примамити и одвешћу је у пустињу, и говорићу с њом лепо.
15 ൧൫ അവിടെ ഞാൻ അവൾക്ക് മുന്തിരിത്തോട്ടങ്ങളും പ്രത്യാശയുടെ വാതിലായി ആഖോർ താഴ്‌വരയും കൊടുക്കും; അവൾ അവിടെ യൗവന കാലത്തെന്നപോലെയും ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ടുവന്ന നാളിലെപ്പോലെയും പാട്ട് പാടും.
И даћу јој винограде њене од тог места, и долину Ахор за врата надању, и онде ће певати као за младости своје и као кад је ишла из Мисира.
16 ൧൬ “അന്നാളിൽ നീ എന്നെ ബാലീ എന്നല്ല ഈശീ എന്ന് വിളിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
И тада ћеш ме, говори Господ, звати: Мужу мој; а нећеш ме више звати: Вале мој.
17 ൧൭ ഞാൻ ബാല്‍ വിഗ്രഹങ്ങളുടെ പേരുകൾ അവളുടെ വായിൽനിന്ന് നീക്കിക്കളയും; ഇനി ആരും അവയെ പേര് ചൊല്ലി സ്മരിക്കുകയുമില്ല.
Јер ћу уклонити из уста њених имена Валова; и неће им се више помињати имена.
18 ൧൮ അന്നാളിൽ ഞാൻ അവർക്ക് വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും ഭൂമിയിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്ന് നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും.
И тада ћу им учинити завет са зверјем пољским и са птицама небеским и с бубинама земаљским; и поломићу лук и мач и рат да их нестане у земљи, и учинићу да леже без страха.
19 ൧൯ ഞാൻ നിന്നെ സദാകാലത്തേക്കും എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; അതെ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടി നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും.
И заручићу те себи довека, заручићу те себи правдом и судом и милошћу и милосрђем.
20 ൨൦ ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; നീ യഹോവയെ അറിയുകയും ചെയ്യും.
И заручићу те себи вером, и познаћеш Господа.
21 ൨൧ “ആ കാലത്ത് ഞാൻ ഉത്തരം നല്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന് ഉത്തരം നല്കും; ആകാശം ഭൂമിക്ക് ഉത്തരം നല്കും;
И тада ћу се одазвати, говори Господ, одазваћу се небесима, а она ће се одазвати земљи.
22 ൨൨ ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; അവ യിസ്രയേലിനും ഉത്തരം നല്കും.
А земља ће се одазвати житу и вину и уљу, а то ће се одазвати Језраелу.
23 ൨൩ ഞാൻ അതിനെ എനിക്കായി ദേശത്ത് വിതയ്ക്കും; കരുണ ലഭിക്കാത്തവളോട് ഞാൻ കരുണ കാണിക്കും. എന്റെ ജനമല്ലാത്തവരോട്: “നീ എന്റെ ജനം” എന്ന് ഞാൻ പറയും; “അങ്ങ് എന്റെ ദൈവം” എന്ന് അവരും പറയും.
И посејаћу је себи на земљи, и смиловаћу се на Лорухаму, и рећи ћу Лоамији: Ти си мој народ, и он ће рећи: Боже мој!

< ഹോശേയ 2 >