< ഹോശേയ 2 >
1 ൧ നിങ്ങളുടെ സഹോദരന്മാർക്ക് അമ്മീ എന്നും നിങ്ങളുടെ സഹോദരിമാർക്ക് രൂഹമാ എന്നും പേര് വിളിക്കുവിൻ.
Rcete bratřím vašim: Ó lide můj, a sestrám vašim: Ó milosrdenství došlá.
2 ൨ വ്യവഹരിക്കുവിൻ; നിങ്ങളുടെ അമ്മയോട് വ്യവഹരിക്കുവിൻ; അവൾ എന്റെ ഭാര്യയല്ല, ഞാൻ അവളുടെ ഭർത്താവുമല്ല; അവൾ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മാറിടത്തിൽ നിന്നും നീക്കിക്കളയട്ടെ.
Odpor veďte proti matce vaší, dokažte, že ona není manželka má, a že já nejsem muž její, leč odvaruje smilství svých od tváři své, a cizoložství svých z prostřed prsí svých,
3 ൩ അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി, ജനിച്ച ദിവസത്തിലെന്നപോലെ നിർത്തുകയും അവളെ മരുഭൂമിയും വരണ്ടനിലവും പോലെ ആക്കി, ദാഹംകൊണ്ട് മരിപ്പിക്കുകയും ചെയ്യും.
Abych jí nesvlékl do naha, a nepostavil jí tak, jakž byla v den narození svého, a učině ji podobnou poušti, a obrátě ji jako v zemi vyprahlou, umořil bych ji žízní.
4 ൪ ഞാൻ അവളുടെ മക്കളോട് കരുണ കാണിക്കുകയില്ല; അവർ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.
Neslitoval bych se ani nad syny jejími, proto že jsou synové z smilstva.
5 ൫ അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു; “എനിക്ക് അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്റെ ജാരന്മാരുടെ പിന്നാലെ ഞാൻ പോകും” എന്ന് പറഞ്ഞുവല്ലോ.
Nebo smilní matka jejich, hanebnost páše rodička jejich; říká zajisté: Půjdu za frejíři svými, kteříž mi dodávají chleba mého, vody mé, vlny mé, lnu mého, oleje mého i nápojů mých.
6 ൬ അതുകൊണ്ട് ഞാൻ അവളുടെ വഴി മുള്ളുകൊണ്ട് വേലികെട്ടി അടയ്ക്കും; അവൾ തന്റെ പാതകൾ കണ്ടെത്താത്ത വിധം ഞാൻ ഒരു മതിൽ ഉണ്ടാക്കും.
A protož aj, já opletu cestu její trním, a ohradím hradbou, aby stezek svých nalezti nemohla.
7 ൭ അവൾ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോട് ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോൾ അവൾ: “ഞാൻ എന്റെ ആദ്യത്തെ ഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തേക്കാൾ അന്ന് എനിക്ക് ഏറെ നന്നായിരുന്നുവല്ലോ” എന്ന് പറയും.
Tehdy běhati bude za frejíři svými, a však nedostihne jich, hledati jich bude, ale nenalezne. I dí: Ej nu, již se navrátím k manželu svému prvnímu, proto že mi lépe tehdáž bylo než nyní.
8 ൮ അവൾക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിനു വേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വർദ്ധിപ്പിച്ചതും ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല.
Nebo ona nezná toho, že jsem já dával jí obilé, a mest a olej, anobrž rozmnožoval stříbro i zlato, kteréž vynakládají na Bále.
9 ൯ അതുകൊണ്ട് തക്കകാലത്ത് എന്റെ ധാന്യവും തക്കസമയത്ത് എന്റെ വീഞ്ഞും ഞാൻ തിരികെ എടുക്കുകയും അവളുടെ നഗ്നത മറയ്ക്കുവാൻ കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും എടുത്തുകളയുകയും ചെയ്യും.
Protož poberu zase obilé své v čas jeho, i mest svůj v jistý čas jeho, a odejmu jí vlnu svou i len svůj k přiodívání nahoty její,
10 ൧൦ ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നഗ്നത അനാവൃതമാക്കും; ആരും അവളെ എന്റെ കൈയിൽനിന്ന് വിടുവിക്കുകയില്ല.
A tak v brzce odkryji mrzkost její před očima frejířů jejích, a žádný jí nevytrhne z ruky mé.
11 ൧൧ ഞാൻ അവളുടെ സകലവിധ സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും ഇല്ലാതെയാക്കും.
A učiním přítrž vší radosti její, svátkům jejím, novoměsícům jejím i sobotám jejím, a všechněm slavnostem jejím.
12 ൧൨ “ഇത് എന്റെ ജാരന്മാർ എനിക്ക് തന്ന സമ്മാനങ്ങൾ” എന്ന് അവൾ പറഞ്ഞ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും ഞാൻ നശിപ്പിച്ച് വനമാക്കും; വന്യമൃഗങ്ങൾ അവ തിന്നുകളയും.
Pohubím také révoví její a fíkoví její, proto že říká: Ty věci jsou mzda má, kterouž mi dali frejíři moji; a obrátím je v les, a sžerou je živočichové polní.
13 ൧൩ അവൾ ബാല് വിഗ്രഹങ്ങൾക്ക് ധൂപം കാണിച്ച് കുണുക്കും ആഭരണങ്ങളുംകൊണ്ട് സ്വയം അലങ്കരിച്ച് തന്റെ ജാരന്മാരെ പിന്തുടർന്ന് എന്നെ മറന്നുകളഞ്ഞ നാളുകൾ ഞാൻ അവളോട് സന്ദർശിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
A budu na ní vyhledávati dnů Bálů, v nichž jim kadí, a ozdoběci se náušnicemi svými a záponami svými, chodí za frejíři svými, na mne se pak zapomíná, praví Hospodin.
14 ൧൪ അതുകൊണ്ട് ഞാൻ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോട് ഹൃദ്യമായി സംസാരിക്കും.
Protož aj, já namluvím ji, když ji uvedu na poušť; nebo mluviti budu k srdci jejímu.
15 ൧൫ അവിടെ ഞാൻ അവൾക്ക് മുന്തിരിത്തോട്ടങ്ങളും പ്രത്യാശയുടെ വാതിലായി ആഖോർ താഴ്വരയും കൊടുക്കും; അവൾ അവിടെ യൗവന കാലത്തെന്നപോലെയും ഈജിപ്റ്റ്ദേശത്തുനിന്ന് പുറപ്പെട്ടുവന്ന നാളിലെപ്പോലെയും പാട്ട് പാടും.
A dám jí vinice její od téhož místa, i údolé Achor místo dveří naděje, i bude tam zpívati jako za dnů mladosti své, totiž jako tehdáž, když vycházela z země Egyptské.
16 ൧൬ “അന്നാളിൽ നീ എന്നെ ബാലീ എന്നല്ല ഈശീ എന്ന് വിളിക്കും” എന്ന് യഹോവയുടെ അരുളപ്പാട്.
I stane se v ten den, dí Hospodin, že volati budeš: Muži můj, a nebudeš mne volati více: Báli můj.
17 ൧൭ ഞാൻ ബാല് വിഗ്രഹങ്ങളുടെ പേരുകൾ അവളുടെ വായിൽനിന്ന് നീക്കിക്കളയും; ഇനി ആരും അവയെ പേര് ചൊല്ലി സ്മരിക്കുകയുമില്ല.
Nebo vyprázdním jména Bálů z úst tvých, aniž připomínáni budou více v jménu svém.
18 ൧൮ അന്നാളിൽ ഞാൻ അവർക്ക് വേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും ഭൂമിയിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാൻ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്ന് നീക്കി, അവരെ നിർഭയം വസിക്കുമാറാക്കും.
A učiním pro tebe smlouvu v ten den s živočichy polními, a s ptactvem nebeským i s zeměplazy, lučiště pak a meč polámi, i válku odejmu z země, a způsobím to, aby bydleli bezpečně.
19 ൧൯ ഞാൻ നിന്നെ സദാകാലത്തേക്കും എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; അതെ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടി നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും.
I zasnoubím tě sobě na věčnost, zasnoubím tě sobě, pravím, v spravedlnosti a v soudu a v dobrotivosti a v hojném milosrdenství.
20 ൨൦ ഞാൻ വിശ്വസ്തതയോടെ നിന്നെ എനിക്ക് വിവാഹത്തിന് നിശ്ചയിക്കും; നീ യഹോവയെ അറിയുകയും ചെയ്യും.
Zasnoubím tě sobě také u víře, abys poznala Hospodina.
21 ൨൧ “ആ കാലത്ത് ഞാൻ ഉത്തരം നല്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു: ഞാൻ ആകാശത്തിന് ഉത്തരം നല്കും; ആകാശം ഭൂമിക്ക് ഉത്തരം നല്കും;
I stane se v ten den, že vyslýchati budu, dí Hospodin, vyslýchati budu nebesa, a ona vyslyší zemi.
22 ൨൨ ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; അവ യിസ്രയേലിനും ഉത്തരം നല്കും.
Země pak vyslyší obilé, i mest, i olej, a ty věci vyslyší Jezreele.
23 ൨൩ ഞാൻ അതിനെ എനിക്കായി ദേശത്ത് വിതയ്ക്കും; കരുണ ലഭിക്കാത്തവളോട് ഞാൻ കരുണ കാണിക്കും. എന്റെ ജനമല്ലാത്തവരോട്: “നീ എന്റെ ജനം” എന്ന് ഞാൻ പറയും; “അങ്ങ് എന്റെ ദൈവം” എന്ന് അവരും പറയും.
Nebo ji rozseji sobě na zemi, a smiluji se nad Loruchámou, Loammi pak řeknu: Lid můj jsi ty, a on dí: Bože můj.