< ഹോശേയ 12 >
1 ൧ എഫ്രയീം കാറ്റിനെ സ്നേഹിച്ച്, കിഴക്കൻ കാറ്റിനെ പിന്തുടരുന്നു; അവൻ ഇടവിടാതെ ഭോഷ്കും ശൂന്യതയും വർദ്ധിപ്പിക്കുന്നു; അവർ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; ഈജിപ്റ്റിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.
Efraim tavoittelee tuulta, ajaa takaa itätuulta ja kartuttaa kaiken aikaa valhetta ja hävitystä; tehdään liittoja Assurin kanssa, ja viedään öljyä Egyptiin.
2 ൨ യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്; യഹോവ യാക്കോബിനെ അവന്റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന് പകരം കൊടുക്കും.
Mutta Herralla on oikeudenkäynti Juudan kanssa, ja hän tahtoo rangaista Jaakobia sen teitten mukaan, hän on kostava sille sen tekojen mukaan.
3 ൩ അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
Äidin kohdussa tämä petti veljensä, ja miehuutensa voimassa hän taisteli Jumalan kanssa.
4 ൪ അവൻ ദൂതനോട് പൊരുതി ജയിച്ചു; അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു; അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി, അവിടെവച്ച് യഹോവ അവനോട് സംസാരിച്ചു.
Hän taisteli enkelin kanssa ja voitti, hän itki ja rukoili tätä. Beetelissä tämä löysi hänet ja puhui siellä meidän kanssamme.
5 ൫ യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; ‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം.
Herra, Jumala Sebaot-Herra on hänen nimensä.
6 ൬ അതുകൊണ്ട് നീ നിന്റെ ദൈവത്തിന്റെ സഹായത്താൽ യഹോവയുടെ അടുക്കലേക്ക് മടങ്ങിവരുക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ ദൈവത്തിനായി കാത്തിരിക്കുക.
Ja sinä-käänny Jumalasi tykö, noudata laupeutta ja oikeutta ja pane alati toivosi Jumalaasi.
7 ൭ യിസ്രായേൽ ഒരു കനാന്യനാകുന്നു; കള്ളത്തുലാസ് അവന്റെ കയ്യിൽ ഉണ്ട്; പീഡിപ്പിക്കുവാൻ അവൻ ആഗ്രഹിക്കുന്നു.
Kanaan-hänen kädessänsä on petollinen vaaka, halusta hän tekee vääryyttä.
8 ൮ എന്നാൽ എഫ്രയീം: “ഞാൻ സമ്പന്നനായിരിക്കുന്നു, എനിക്ക് ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപകരമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല” എന്നിങ്ങനെ പറയുന്നു.
Efraim sanoo: "Olenpas rikastunut, olen saanut itselleni omaisuutta; ei mikään minun työansioni tuota minulle syyllisyyttä, joka olisi syntiä".
9 ൯ ഞാനോ ഈജിപ്റ്റ് ദേശം മുതൽ നിന്റെ ദൈവമായ യഹോവയാകുന്നു; ഞാൻ നിന്നെ ഉത്സവദിവസങ്ങളിലെന്നപോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
Mutta minä, joka olen Herra, sinun Jumalasi, hamasta Egyptin maasta lähtien, minä saatan vielä sinut asumaan teltoissa niinkuin juhlapäivinä.
10 ൧൦ ഞാൻ പ്രവാചകന്മാരോട് സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു; പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു.
Minä olen puhunut profeetoille, olen antanut paljon näkyjä ja puhunut vertauksia profeettain kautta.
11 ൧൧ ഗിലെയാദ്യർ നീതികെട്ടവർ എങ്കിൽ അവർ വ്യർത്ഥരായിത്തീരും; അവർ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങൾ വയലിലെ ഉഴവുചാലുകളിൽ ഉള്ള കൽകൂമ്പാരങ്ങൾപോലെ ആകും.
Jos Gilead on pelkkää petosta ollutkin, niin he pelkäksi turhuudeksi tulevatkin. Gilgalissa on uhrattu härkiä, niinpä tuleekin heidän alttareistansa kuin kiviröykkiöitä, joita on pellon vaoilla.
12 ൧൨ യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യയ്ക്കുവേണ്ടി സേവ ചെയ്തു, ഒരു ഭാര്യയ്ക്കുവേണ്ടി ആടുകളെ പാലിച്ചു.
Jaakob pakeni Aramin kedoille, ja Israel palveli naisen tähden, naisen tähden hän paimensi.
13 ൧൩ യഹോവ ഒരു പ്രവാചകൻമുഖാന്തരം യിസ്രായേലിനെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവൻ സംരക്ഷിക്കപ്പെട്ടു.
Mutta profeetan kautta vei Herra Israelin Egyptistä pois, ja profeetta sitä paimensi.
14 ൧൪ എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവ് അവന്റെ രക്തപാതകം അവന്റെമേൽ ചുമത്തുകയും അവൻ നിന്ദിച്ചതിന് തക്കവണ്ണം അവന് പകരം കൊടുക്കുകയും ചെയ്യും.
Efraim nosti katkeran mielikarvauden. Hänen Herransa on heittävä hänen verivelkansa hänen päällensä ja kääntävä hänen häpäisevän menonsa häneen itseensä.