< എബ്രായർ 8 >

1 നാം ഈ പറയുന്നതിന്റെ ഉദ്ദേശം എന്തെന്നാൽ: സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരുന്നവനായി,
कथ्यमानानां वाक्यानां सारोऽयम् अस्माकम् एतादृश एको महायाजकोऽस्ति यः स्वर्गे महामहिम्नः सिंहासनस्य दक्षिणपार्श्वो समुपविष्टवान्
2 വിശുദ്ധസ്ഥലത്തിന്റെയും ദൈവം സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ട്. താൻ കേവലം നശ്വരനായ മനുഷ്യനല്ല.
यच्च दूष्यं न मनुजैः किन्त्वीश्वरेण स्थापितं तस्य सत्यदूष्यस्य पवित्रवस्तूनाञ्च सेवकः स भवति।
3 ഏത് മഹാപുരോഹിതനും വഴിപാടും യാഗവും അർപ്പിക്കുവാനായി നിയമിക്കപ്പെടുന്നു; ആകയാൽ അർപ്പിക്കുവാൻ അത്യാവശ്യമായും വല്ലതും വേണം.
यत एकैको महायाजको नैवेद्यानां बलीनाञ्च दाने नियुज्यते, अतो हेतोरेतस्यापि किञ्चिद् उत्सर्जनीयं विद्यत इत्यावश्यकं।
4 എന്നാൽ ക്രിസ്തു ഭൂമിയിൽ ആയിരുന്നെങ്കിൽ ഒരിക്കലും പുരോഹിതൻ ആകയില്ലായിരുന്നു; കാരണം ന്യായപ്രമാണപ്രകാരം വഴിപാട് അർപ്പിക്കുന്ന പുരോഹിതർ ഭൂമിയിൽ ഉണ്ടല്ലോ.
किञ्च स यदि पृथिव्याम् अस्थास्यत् तर्हि याजको नाभविष्यत्, यतो ये व्यवस्थानुसारात् नैवेद्यानि ददत्येतादृशा याजका विद्यन्ते।
5 അവർ സ്വർഗ്ഗീയമായതിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു, “പർവ്വതത്തിൽ നിനക്ക് കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അരുളിച്ചെയ്തതിനനുസാരമായി മോശെ കൂടാരം തീർപ്പാൻ ആരംഭിച്ചു.
ते तु स्वर्गीयवस्तूनां दृष्टान्तेन छायया च सेवामनुतिष्ठन्ति यतो मूससि दूष्यं साधयितुम् उद्यते सतीश्वरस्तदेव तमादिष्टवान् फलतः स तमुक्तवान्, यथा, "अवधेहि गिरौ त्वां यद्यन्निदर्शनं दर्शितं तद्वत् सर्व्वाणि त्वया क्रियन्तां।"
6 എന്നാൽ ക്രിസ്തുവോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട മികച്ച ഉടമ്പടിയുടെ മദ്ധ്യസ്ഥനാകയാൽ, അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
किन्त्विदानीम् असौ तस्मात् श्रेष्ठं सेवकपदं प्राप्तवान् यतः स श्रेष्ठप्रतिज्ञाभिः स्थापितस्य श्रेष्ठनियमस्य मध्यस्थोऽभवत्।
7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമതൊന്നിനു വേണ്ടി ഇടം അന്വേഷിക്കയില്ലായിരുന്നു.
स प्रथमो नियमो यदि निर्द्दोषोऽभविष्यत तर्हि द्वितीयस्य नियमस्य किमपि प्रयोजनं नाभविष्यत्।
8 എന്നാൽ ദൈവം അവരുടെ കുറവുകളെ കണ്ട് അരുളിച്ചെയ്യുന്നത്: “ഞാൻ യിസ്രായേൽ ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു നിയമം ചെയ്യുന്ന കാലം വരും എന്നു കർത്താവിന്റെ അരുളപ്പാട്.
किन्तु स दोषमारोपयन् तेभ्यः कथयति, यथा, "परमेश्वर इदं भाषते पश्य यस्मिन् समयेऽहम् इस्रायेलवंशेन यिहूदावंशेन च सार्द्धम् एकं नवीनं नियमं स्थिरीकरिष्याम्येतादृशः समय आयाति।
9 ഞാൻ അവരുടെ മുന്‍ തലമുറകളിലുള്ള പിതാക്കന്മാരെ കൈയ്ക്ക് പിടിച്ച് മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോട് ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്ന് കർത്താവിന്റെ അരുളപ്പാട്.
परमेश्वरोऽपरमपि कथयति तेषां पूर्व्वपुरुषाणां मिसरदेशाद् आनयनार्थं यस्मिन् दिनेऽहं तेषां करं धृत्वा तैः सह नियमं स्थिरीकृतवान् तद्दिनस्य नियमानुसारेण नहि यतस्तै र्मम नियमे लङ्घितेऽहं तान् प्रति चिन्तां नाकरवं।
10 ൧൦ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽ ഗൃഹത്തോട് ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്ക് ദൈവമായും അവർ എനിക്ക് ജനമായും ഇരിക്കും.
किन्तु परमेश्वरः कथयति तद्दिनात् परमहं इस्रायेलवंशीयैः सार्द्धम् इमं नियमं स्थिरीकरिष्यामि, तेषां चित्ते मम विधीन् स्थापयिष्यामि तेषां हृत्पत्रे च तान् लेखिष्यामि, अपरमहं तेषाम् ईश्वरो भविष्यामि ते च मम लोका भविष्यन्ति।
11 ൧൧ ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും ദൈവത്തെ അറിയുക എന്നു പറഞ്ഞു പഠിപ്പിക്കേണ്ടതില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
अपरं त्वं परमेश्वरं जानीहीतिवाक्येन तेषामेकैको जनः स्वं स्वं समीपवासिनं भ्रातरञ्च पुन र्न शिक्षयिष्यति यत आक्षुद्रात् महान्तं यावत् सर्व्वे मां ज्ञास्यन्ति।
12 ൧൨ ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ച് കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓർക്കയുമില്ല എന്ന് കർത്താവിന്റെ അരുളപ്പാട്”.
यतो हेतोरहं तेषाम् अधर्म्मान् क्षमिष्ये तेषां पापान्यपराधांश्च पुनः कदापि न स्मरिष्यामि।"
13 ൧൩ പുതിയത് എന്നു പറയുന്നതിനാൽ ആദ്യ ഉടമ്പടിയെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം താമസിയാതെ ഇല്ലാതെയാകും.
अनेन तं नियमं नूतनं गदित्वा स प्रथमं नियमं पुरातनीकृतवान्; यच्च पुरातनं जीर्णाञ्च जातं तस्य लोपो निकटो ऽभवत्।

< എബ്രായർ 8 >