< എബ്രായർ 13 >

1 സഹോദര സ്നേഹം തുടരട്ടെ.
భ్రాతృషు ప్రేమ తిష్ఠతు| అతిథిసేవా యుష్మాభి ర్న విస్మర్య్యతాం
2 അപരിചിതരെ സ്വീകരിക്കുന്നത് മറക്കരുത് ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചിലർ അറിയാതെ ദൈവദൂതന്മാരെയും സൽക്കരിച്ചിട്ടുണ്ടല്ലോ.
యతస్తయా ప్రచ్ఛన్నరూపేణ దివ్యదూతాః కేషాఞ్చిద్ అతిథయోఽభవన్|
3 നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുകൊൾവിൻ.
బన్దినః సహబన్దిభిరివ దుఃఖినశ్చ దేహవాసిభిరివ యుష్మాభిః స్మర్య్యన్తాం|
4 വിവാഹം എല്ലാവരാലും ബഹുമാനിയ്ക്കപ്പെടട്ടെ, വിവാഹിതരുടെ കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.
వివాహః సర్వ్వేషాం సమీపే సమ్మానితవ్యస్తదీయశయ్యా చ శుచిః కిన్తు వేశ్యాగామినః పారదారికాశ్చేశ్వరేణ దణ్డయిష్యన్తే|
5 നിങ്ങളുടെ ജീവിതവഴികളിൽ ദ്രവ്യാഗ്രഹമില്ലാതിരിക്കട്ടെ; ഉള്ളതുകൊണ്ട് സംതൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” എന്നു ദൈവം തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
యూయమ్ ఆచారే నిర్లోభా భవత విద్యమానవిషయే సన్తుష్యత చ యస్మాద్ ఈశ్వర ఏవేదం కథితవాన్, యథా, "త్వాం న త్యక్ష్యామి న త్వాం హాస్యామి| "
6 ആകയാൽ “കർത്താവ് എനിക്ക് തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോട് എന്ത് ചെയ്യും” എന്നു ധൈര്യത്തോടെ പറയേണ്ടതിന് നമുക്ക് സംതൃപ്തരായിരിക്കാം.
అతఏవ వయమ్ ఉత్సాహేనేదం కథయితుం శక్నుమః, "మత్పక్షే పరమేశోఽస్తి న భేష్యామి కదాచన| యస్మాత్ మాం ప్రతి కిం కర్త్తుం మానవః పారయిష్యతి|| "
7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവിതത്തിന്റെ സഫലത ഓർത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ.
యుష్మాకం యే నాయకా యుష్మభ్యమ్ ఈశ్వరస్య వాక్యం కథితవన్తస్తే యుష్మాభిః స్మర్య్యన్తాం తేషామ్ ఆచారస్య పరిణామమ్ ఆలోచ్య యుష్మాభిస్తేషాం విశ్వాసోఽనుక్రియతాం|
8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവൻ തന്നേ. (aiōn g165)
యీశుః ఖ్రీష్టః శ్వోఽద్య సదా చ స ఏవాస్తే| (aiōn g165)
9 വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവർക്ക് പ്രയോജനമില്ലാത്ത ഭക്ഷണനിയമങ്ങളാലല്ല, ദൈവകൃപയാൽ തന്നേ ആന്തരികശക്തി പ്രാപിക്കുന്നത് നല്ലത്.
యూయం నానావిధనూతనశిక్షాభి ర్న పరివర్త్తధ్వం యతోఽనుగ్రహేణాన్తఃకరణస్య సుస్థిరీభవనం క్షేమం న చ ఖాద్యద్రవ్యైః| యతస్తదాచారిణస్తై ర్నోపకృతాః|
10 ൧൦ സമാഗമനകൂടാരത്തിനുള്ളിൽ ശുശ്രൂഷിക്കുന്നവർക്ക് ഭക്ഷിക്കുവാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്.
యే దష్యస్య సేవాం కుర్వ్వన్తి తే యస్యా ద్రవ్యభోజనస్యానధికారిణస్తాదృశీ యజ్ఞవేదిరస్మాకమ్ ఆస్తే|
11 ൧൧ മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന് പുറത്തുവച്ച് ചുട്ടുകളയുന്നു.
యతో యేషాం పశూనాం శోణితం పాపనాశాయ మహాయాజకేన మహాపవిత్రస్థానస్యాభ్యన్తరం నీయతే తేషాం శరీరాణి శిబిరాద్ బహి ర్దహ్యన్తే|
12 ൧൨ അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് നഗരവാതിലിന് പുറത്തുവച്ച് കഷ്ടം അനുഭവിച്ചു.
తస్మాద్ యీశురపి యత్ స్వరుధిరేణ ప్రజాః పవిత్రీకుర్య్యాత్ తదర్థం నగరద్వారస్య బహి ర్మృతిం భుక్తవాన్|
13 ൧൩ ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന് പുറത്തു അവന്റെ അടുക്കൽ ചെല്ലുക.
అతో హేతోరస్మాభిరపి తస్యాపమానం సహమానైః శిబిరాద్ బహిస్తస్య సమీపం గన్తవ్యం|
14 ൧൪ ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ള നഗരമത്രേ നാം അന്വേഷിക്കുന്നത്.
యతో ఽత్రాస్మాకం స్థాయి నగరం న విద్యతే కిన్తు భావి నగరమ్ అస్మాభిరన్విష్యతే|
15 ൧൫ അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.
అతఏవ యీశునాస్మాభి ర్నిత్యం ప్రశంసారూపో బలిరర్థతస్తస్య నామాఙ్గీకుర్వ్వతామ్ ఓష్ఠాధరాణాం ఫలమ్ ఈశ్వరాయ దాతవ్యం|
16 ൧൬ നന്മചെയ്‌വാനും കൂട്ടായ്മ കാണിക്കുവാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം വളരെ പ്രസാദിക്കുന്നത്.
అపరఞ్చ పరోపకారో దానఞ్చ యుష్మాభి ర్న విస్మర్య్యతాం యతస్తాదృశం బలిదానమ్ ఈశ్వరాయ రోచతే|
17 ൧൭ നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്ക് ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്ക് വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ദുഃഖത്തോടെയല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്ക് നന്നല്ല.
యూయం స్వనాయకానామ్ ఆజ్ఞాగ్రాహిణో వశ్యాశ్చ భవత యతో యైరుపనిధిః ప్రతిదాతవ్యస్తాదృశా లోకా ఇవ తే యుష్మదీయాత్మనాం రక్షణార్థం జాగ్రతి, అతస్తే యథా సానన్దాస్తత్ కుర్య్యు ర్న చ సార్త్తస్వరా అత్ర యతధ్వం యతస్తేషామ్ ఆర్త్తస్వరో యుష్మాకమ్ ఇష్టజనకో న భవేత్|
18 ൧൮ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ട് ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്ന് ഞങ്ങൾ ഉറച്ചിരിക്കുന്നു.
అపరఞ్చ యూయమ్ అస్మన్నిమిత్తిం ప్రార్థనాం కురుత యతో వయమ్ ఉత్తమమనోవిశిష్టాః సర్వ్వత్ర సదాచారం కర్త్తుమ్ ఇచ్ఛుకాశ్చ భవామ ఇతి నిశ్చితం జానీమః|
19 ൧൯ ഞാൻ നിങ്ങളുടെ അടുക്കൽ വേഗത്തിൽ വീണ്ടും വരേണ്ടതിന് നിങ്ങൾ പ്രാർത്ഥിക്കണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.
విశేషతోఽహం యథా త్వరయా యుష్మభ్యం పున ర్దీయే తదర్థం ప్రార్థనాయై యుష్మాన్ అధికం వినయే|
20 ൨൦ നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് മടക്കി വരുത്തിയ സമാധാനത്തിന്റെ ദൈവം, (aiōnios g166)
అనన్తనియమస్య రుధిరేణ విశిష్టో మహాన్ మేషపాలకో యేన మృతగణమధ్యాత్ పునరానాయి స శాన్తిదాయక ఈశ్వరో (aiōnios g166)
21 ൨൧ നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‌വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തു മുഖാന്തരം നമ്മിൽ നിവർത്തിയ്ക്കുമാറാകട്ടെ; അവന് എന്നേക്കും മഹത്വം. ആമേൻ. (aiōn g165)
నిజాభిమతసాధనాయ సర్వ్వస్మిన్ సత్కర్మ్మణి యుష్మాన్ సిద్ధాన్ కరోతు, తస్య దృష్టౌ చ యద్యత్ తుష్టిజనకం తదేవ యుష్మాకం మధ్యే యీశునా ఖ్రీష్టేన సాధయతు| తస్మై మహిమా సర్వ్వదా భూయాత్| ఆమేన్| (aiōn g165)
22 ൨൨ സഹോദരന്മാരേ, ഈ ചുരുങ്ങിയ പ്രബോധനം ക്ഷമയോടെ സ്വീകരിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്.
హే భ్రాతరః, వినయేఽహం యూయమ్ ఇదమ్ ఉపదేశవాక్యం సహధ్వం యతోఽహం సంక్షేపేణ యుష్మాన్ ప్రతి లిఖితవాన్|
23 ൨൩ സഹോദരനായ തിമോഥെയോസ് തടവിൽനിന്ന് ഇറങ്ങി എന്നു അറിയുവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നു കാണും.
అస్మాకం భ్రాతా తీమథియో ముక్తోఽభవద్ ఇతి జానీత, స చ యది త్వరయా సమాగచ్ఛతి తర్హి తేన సార్ద్ధంమ్ అహం యుష్మాన్ సాక్షాత్ కరిష్యామి|
24 ൨൪ നിങ്ങളെ നടത്തുന്നവർക്ക് എല്ലാവർക്കും സകലവിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്ക് വന്ദനം ചൊല്ലുന്നു.
యుష్మాకం సర్వ్వాన్ నాయకాన్ పవిత్రలోకాంశ్చ నమస్కురుత| అపరమ్ ఇతాలియాదేశీయానాం నమస్కారం జ్ఞాస్యథ|
25 ൨൫ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
అనుగ్రహో యుష్మాకం సర్వ్వేషాం సహాయో భూయాత్| ఆమేన్|

< എബ്രായർ 13 >