< എബ്രായർ 1 >
1 ൧ ആദികാലങ്ങളിൽ ദൈവം മുന്‍ തലമുറകളിലുള്ള പിതാക്കന്മാരോട് പ്രവാചകന്മാർ മുഖാന്തരം വിവിധ വിധങ്ങളിലൂടെ സംസാരിച്ചിട്ടുണ്ട്.
Iti nabayagen a panawen, nagsao ti Dios iti adu a daras ken adu a wagas kadagiti kapuonantayo babaen kadagiti profeta.
2 ൨ ഈ കാലത്താകട്ടെ, ദൈവം തന്റെ പുത്രനിലൂടെ നമ്മോടു സംസാരിച്ചിരിക്കുന്നു. ആ പുത്രനെ ദൈവം സകലത്തിനും അവകാശിയാക്കി വെയ്ക്കുകയും, അവൻ മുഖാന്തരം ലോകത്തെ സൃഷ്ടിക്കുകയും ചെയ്തു. (aiōn )
Ngem kadagitoy a naud-udi nga al-aldaw, nagsao ti Dios kadatayo babaen ti Anak, a dinutokanna a tagatawid kadagiti amin a banbanag, ken naaramid iti sangalubongan babaen kenkuana. (aiōn )
3 ൩ തന്റെ പുത്രൻ, പിതാവായ ദൈവത്തിന്റെ തേജസ്സിന്റെ പ്രതിഫലനവും, ദൈവത്തിന്‍റെ സത്തയുടെ പ്രതിബിംബവും, സകലത്തേയും തന്‍റെ ശക്തിയുള്ള വചനത്താൽ സംരക്ഷിക്കുന്നവനും ആകുന്നു. അവൻ മനുഷ്യരെ അവരുടെ പാപങ്ങളിൽ നിന്ന് ശുദ്ധീകരിച്ച ശേഷം ഉയരത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു.
Ti Anakna ti raniag iti dayagna, ti kababalin iti kinasiasinona, ken tarabayenna amin a banbanag babaen iti sao ti pannakabalinna. Kalpasan iti pannakagun-odna ti pannakadalus kadagiti basbasol, nagtugaw isuna iti makannawan nga ima iti Kangatoan a Pannakabalinna.
4 ൪ പുത്രന്‍ ദൈവദൂതന്മാരേക്കാൾ അത്യുന്നതനായിരിക്കുന്നു, താൻ അവകാശമാക്കിയ നാമം ദൂതന്മാരുടെ നാമത്തേക്കാൾ എത്രയോ ശ്രേഷ്ഠമായിരിക്കുന്നു.
Nagbalin isuna a naturturay ngem kadagiti anghel, a kas ti nagan a natawidna ket natantan-ok ngem iti naganda.
5 ൫ “നീ എന്റെ പുത്രൻ; ഞാൻ ഇന്ന് നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരെപ്പറ്റിയെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ?
Ta siasino kadi kadagiti anghel iti nangibagaanna, “Sika ti anakko, ita nga aldaw nagbalinak nga amam”? ken ibagbagana manen, “agbalinakto nga ama kenkuana, ken agbalinto isuna nga anak kaniak”?
6 ൬ കൂടാതെ, ആദ്യജാതനെ ഭൂമിയിലേക്ക് അയയ്ക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നും താൻ പറഞ്ഞിരിക്കുന്നു.
Idi inyeg ti Dios iti inauna a naipasngay ditoy lubong, ibagbagana manen, “Masapul nga agrukbab kenkuana dagiti amin nga anghel ti Dios.”
7 ൭ എന്നാൽ ദൂതന്മാരെക്കുറിച്ച് ദൈവം പറയുന്നത്: “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആയി സൃഷ്ടിച്ചു” എന്നത്രേ.
Ibagbagana maipanggep kadagiti anghel, Isuna a nangaramid kadagiti anghelna nga espiritu ken kadagiti adipenna a gil-ayab ti apoy.”
8 ൮ പിതാവായ ദൈവം പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ ആധിപത്യത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോൽ, (aiōn )
Ngem maipanggep iti Anak, ibagana, “Ti tronom, O Dios, ket agnanayon nga awan patinggana. Ti setro iti pagariam ket setro iti hustisia. (aiōn )
9 ൯ നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ അധികമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
Inayatmo iti kinalinteg ken ginuram iti kinaawan iti linteg, ngarud linanaannaka ti Diosmo ti lana iti rag-o nga ad-adda ngem kadagiti kakadduam.”
10 ൧൦ “കർത്താവേ, നീ ആദികാലത്ത് ഭൂമിക്കു അടിസ്ഥാനം ഇട്ട്, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
“Idi un-unana, O Apo, inaramidmo iti pondasion ti daga. Dagiti langit ket iti ar-aramid dagiti imam.
11 ൧൧ അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
Mapukawdanto, ngem agtultuloyka. Marunotdanto amin a kasla ti pagan-anay.
12 ൧൨ ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ മാറ്റമില്ലാതെ നിലനിൽക്കുന്നവൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
Lukutemto ida a kasla iti kagay ken masukatandanto a kasla iti pagan-anay. Ngem saanka nga agbalbaliw, ken saan nga agpatingga dagiti tawtawenmo.”
13 ൧൩ “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്ക് പീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും എപ്പോഴെങ്കിലും കല്പിച്ചിട്ടുണ്ടോ?
Ngem siasino iti nangibagaan ti Dios kadagiti anghel iti aniaman a tiempo, “Agtugawka iti makannawan nga imak agingga a pagbalinek dagiti kabusormo a pangiparabawan dagiti sakam”?
14 ൧൪ എന്നെ നമസ്കരിക്കുവാനും, രക്ഷ അവകാശമാക്കുവാനുള്ളവരുടെ സംരക്ഷണത്തിനായി അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ, ദൂതന്മാർ?
Saan kadi nga amin dagiti anghel ket espiritu a naibaon tapno agserbi ken mangaywan kadagiti dandanin agtawid iti pannakaisalakan?