< ഹഗ്ഗായി 2 >
1 ൧ ദാര്യവേശിന്റെ വാഴ്ചയുടെ രണ്ടാം വര്‍ഷം ഏഴാം മാസം ഇരുപത്തൊന്നാം തീയതി ഹഗ്ഗായി പ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ:
ସପ୍ତମ ମାସ, ମାସର ଏକବିଂଶ ଦିନରେ ହାଗୟ ଭବିଷ୍ୟଦ୍ବକ୍ତାଙ୍କ ଦ୍ୱାରା ସଦାପ୍ରଭୁଙ୍କର ଏହି ବାକ୍ୟ ଉପସ୍ଥିତ ହେଲା,
2 ൨ “നീ യെഹൂദാദേശാധിപതിയായ ശെയല്ത്തീയേലിNTE മകനായ സെരുബ്ബാബേലിനോടും മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ അവശേഷിച്ചവരോടും പറയേണ്ടത്:
“ଏବେ ଶଲ୍ଟୀୟେଲଙ୍କ ପୁତ୍ର ଯିହୁଦୀୟ ଦେଶାଧ୍ୟକ୍ଷ ଯିରୁବ୍ବାବିଲ୍ଙ୍କୁ ଓ ଯିହୋଷାଦକଙ୍କ ପୁତ୍ର ଯିହୋଶୂୟ ମହାଯାଜକଙ୍କୁ ଓ ଲୋକମାନଙ୍କର ଅବଶିଷ୍ଟାଂଶକୁ କୁହ,
3 ൩ നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്ത്വത്തോടെ കണ്ടിട്ടുള്ള ആരെങ്കിലും അവശേഷിച്ചിരിക്കുന്നുണ്ടോ? ഇപ്പോൾ അത് കണ്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? നിസ്സാരമായി തോന്നുന്നില്ലയോ?”
‘ଏହି ଗୃହକୁ ତାହାର ପୂର୍ବ ଐଶ୍ୱର୍ଯ୍ୟାବସ୍ଥାରେ ଯେ ଦେଖିଲା, ତୁମ୍ଭମାନଙ୍କ ମଧ୍ୟରେ ଏପରି ଅବଶିଷ୍ଟ କିଏ ଅଛି? ତେବେ, ବର୍ତ୍ତମାନ ତୁମ୍ଭେମାନେ ତାହା କି ପ୍ରକାର ଦେଖୁଅଛ? ତାହା କି ତୁମ୍ଭମାନଙ୍କ ଦୃଷ୍ଟିରେ ଅବସ୍ତୁ ତୁଲ୍ୟ ନୁହେଁ?
4 ൪ ഇപ്പോഴോ സെരുബ്ബാബേലേ, “ധൈര്യപ്പെടുക” എന്ന് യഹോവയുടെ അരുളപ്പാട്; “മഹാപുരോഹിതനായ യെഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനങ്ങളുമേ, ധൈര്യപ്പെട്ട് വേല ചെയ്യുവിൻ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ നിങ്ങളോടുകൂടി ഉണ്ടല്ലോ” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ତଥାପି ସଦାପ୍ରଭୁ କହନ୍ତି, ହେ ଯିରୁବ୍ବାବିଲ୍, ତୁମ୍ଭେ ଏବେ ବଳବାନ ହୁଅ; ଆଉ, ହେ ଯିହୋଷାଦକର ପୁତ୍ର ଯିହୋଶୂୟ ମହାଯାଜକ, ତୁମ୍ଭେ ବଳବାନ ହୁଅ; ପୁଣି, ହେ ଦେଶସ୍ଥ ଲୋକ ସମସ୍ତେ, ତୁମ୍ଭେମାନେ ବଳବାନ ହୁଅ ଓ କାର୍ଯ୍ୟ କର, ଏହା ସଦାପ୍ରଭୁ କହନ୍ତି;
5 ൫ നിങ്ങൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോട് ചെയ്ത ഉടമ്പടിയിൽ ഉള്ള വാഗ്ദാനങ്ങളെ ഓർക്കുവിൻ; എന്റെ ആത്മാവ് നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
କାରଣ ସୈନ୍ୟାଧିପତି ସଦାପ୍ରଭୁ କହନ୍ତି, ତୁମ୍ଭେମାନେ ମିସର ଦେଶରୁ ବାହାରି ଆସିବା ବେଳେ ଓ ଆମ୍ଭ ଆତ୍ମା ତୁମ୍ଭମାନଙ୍କ ମଧ୍ୟରେ ଅଧିଷ୍ଠାନ କରିବା ବେଳେ ଆମ୍ଭେ ତୁମ୍ଭମାନଙ୍କ ସହିତ ଯେଉଁ ନିୟମ ସ୍ଥିର କଲୁ, ସେହି ନିୟମର ବାକ୍ୟ ପ୍ରମାଣେ ଆମ୍ଭେ ତୁମ୍ଭମାନଙ୍କ ସଙ୍ଗେ ସଙ୍ଗେ ଅଛୁ; ତୁମ୍ଭେମାନେ ଭୟ କର ନାହିଁ।
6 ൬ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ഏറെ താമസിക്കാതെ ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനേയും കരയെയും ഇളക്കും.
କାରଣ ସୈନ୍ୟାଧିପତି ସଦାପ୍ରଭୁ ଏହି କଥା କହନ୍ତି; ଆଉ ଥରେ ଅଳ୍ପ କାଳ ମଧ୍ୟରେ ଆମ୍ଭେ ଆକାଶମଣ୍ଡଳ, ପୃଥିବୀ, ସମୁଦ୍ର ଓ ଶୁଷ୍କ ଭୂମିକୁ ହଲାଇବା;
7 ൭ ഞാൻ സകലജനതകളെയും ഇളക്കും; അങ്ങനെ സകലജനതകളും അവരുടെ അമൂല്യനിധി എന്റെ അടുക്കൽ കൊണ്ടുവരുകയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്ത്വപൂർണ്ണമാക്കും” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ପୁଣି, ଆମ୍ଭେ ସକଳ ଗୋଷ୍ଠୀଙ୍କୁ ହଲାଇବା, ଆଉ ସମସ୍ତ ଗୋଷ୍ଠୀର ବାଞ୍ଛନୀୟ ବିଷୟସକଳ ଆସିବ, ପୁଣି ଆମ୍ଭେ ଏହି ଗୃହକୁ ଐଶ୍ୱର୍ଯ୍ୟରେ ପରିପୂର୍ଣ୍ଣ କରିବା, ଏହା ସୈନ୍ୟାଧିପତି ସଦାପ୍ରଭୁ କହନ୍ତି।
8 ൮ “വെള്ളി എനിക്കുള്ളത്, പൊന്നും എനിക്കുള്ളത്” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ରୂପା ଆମ୍ଭର ଓ ସୁନା ଆମ୍ଭର, ଏହା ସୈନ୍ୟାଧିପତି ସଦାପ୍ରଭୁ କହନ୍ତି।
9 ൯ “ഈ ആലയത്തിന്റെ പിന്നത്തെ മഹത്ത്വം മുമ്പുള്ളതിലും വലുതായിരിക്കും” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ഈ സ്ഥലത്ത് ഞാൻ സമാധാനം നല്കും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ଏହି ଗୃହର ପୂର୍ବକାଳର ଐଶ୍ୱର୍ଯ୍ୟ ଅପେକ୍ଷା ଶେଷ କାଳର ଐଶ୍ୱର୍ଯ୍ୟ ଅଧିକ ଗୁରୁତର ହେବ, ଏହା ସୈନ୍ୟାଧିପତି ସଦାପ୍ରଭୁ କହନ୍ତି; ପୁଣି, ଏହି ସ୍ଥାନରେ ଆମ୍ଭେ ଶାନ୍ତି ପ୍ରଦାନ କରିବା, ଏହା ସୈନ୍ୟାଧିପତି ସଦାପ୍ରଭୁ କହନ୍ତି।’”
10 ൧൦ ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാം വർഷത്തിന്റെ, ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതി ഹഗ്ഗായി പ്രവാചകൻമുഖാന്തരം യഹോവയുടെ അരുളപ്പാട് ഇപ്രകാരം ഉണ്ടായി:
ଦାରୀୟାବସଙ୍କ ରାଜତ୍ଵର ଦ୍ୱିତୀୟ ବର୍ଷର ନବମ ମାସର ଚତୁର୍ବିଂଶ ଦିନରେ ହାଗୟ ଭବିଷ୍ୟଦ୍ବକ୍ତାଙ୍କ ଦ୍ୱାରା ସଦାପ୍ରଭୁଙ୍କର ଏହି ବାକ୍ୟ ଉପସ୍ଥିତ ହେଲା, “ସୈନ୍ୟାଧିପତି ସଦାପ୍ରଭୁ ଏହି କଥା କହନ୍ତି;
11 ൧൧ “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുരോഹിതന്മാരോട് ന്യായപ്രമാണത്തെക്കുറിച്ച് ഇപ്രകാരം ചോദിക്കണം:
ଏବେ ଯାଜକମାନଙ୍କୁ ବ୍ୟବସ୍ଥା ବିଷୟ ପଚାର, କୁହ,
12 ൧൨ “ഒരാൾ തന്റെ വസ്ത്രത്തിന്റെ കോണിൽ വിശുദ്ധമാംസം വയ്ക്കുകയും, ആ കോണുകൊണ്ട് അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അത് വിശുദ്ധമാകുമോ?” അതിന് പുരോഹിതന്മാർ “ഇല്ല” എന്നുത്തരം പറഞ്ഞു.
‘କେହି ଆପଣା ବସ୍ତ୍ରର ଅଞ୍ଚଳରେ ପବିତ୍ର ମାଂସ ବହିଲେ, ଯଦି ତାହାର ଅଞ୍ଚଳ ରୁଟି କିମ୍ବା ଝୋଳ କି ଦ୍ରାକ୍ଷାରସ କିଅବା ତୈଳ ଅଥବା କୌଣସି ପ୍ରକାର ଖାଦ୍ୟ ଦ୍ରବ୍ୟକୁ ସ୍ପର୍ଶ କରେ, ତେବେ ତାହା କି ପବିତ୍ର ହେବ?’” ତହିଁରେ ଯାଜକମାନେ ଉତ୍ତର କରି କହିଲେ, “ନା।”
13 ൧൩ എന്നാൽ ഹഗ്ഗായി: “ശവ ശരീരത്തിൽ തൊട്ട് അശുദ്ധനായ ഒരാൾ അവയിൽ ഒന്ന് തൊടുന്നുവെങ്കിൽ അത് അശുദ്ധമാകുമോ?” എന്ന് ചോദിച്ചതിന്: “അത് അശുദ്ധമാകും” എന്ന് പുരോഹിതന്മാർ ഉത്തരം പറഞ്ഞു.
ସେତେବେଳେ ହାଗୟ କହିଲେ, “ଶବ ଦ୍ୱାରା ଅଶୁଚି ହୋଇଥିବା କୌଣସି ଲୋକ ଯଦି ଏହି ଦ୍ରବ୍ୟମାନର ମଧ୍ୟରୁ କୌଣସି ଦ୍ରବ୍ୟ ସ୍ପର୍ଶ କରେ, ତେବେ ତାହା କି ଅଶୁଚି ହେବ?” ତହିଁରେ ଯାଜକମାନେ ଉତ୍ତର କରି କହିଲେ, “ତାହା ଅଶୁଚି ହେବ।”
14 ൧൪ അതിന് ഹഗ്ഗായി ഉത്തരം പറഞ്ഞത് എന്തെന്നാൽ: “അങ്ങനെ തന്നേ ഈ ജനവും അങ്ങനെ തന്നേ ഈ ജനതയും എന്റെ സന്നിധിയിൽ ആകുന്നു” എന്ന് യഹോവയുടെ അരുളപ്പാട്. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നെ; അവർ അവിടെ അർപ്പിക്കുന്നതും അശുദ്ധം ആകുന്നു.
ତେବେ ହାଗୟ ଉତ୍ତର କରି କହିଲେ, “ସଦାପ୍ରଭୁ କହନ୍ତି, ଆମ୍ଭ ସାକ୍ଷାତରେ ଏହି ଲୋକମାନେ ଓ ଏହି ଗୋଷ୍ଠୀ ତଦ୍ରୂପ ଅଟନ୍ତି ଓ ସେମାନଙ୍କର ହସ୍ତକୃତ ଯାବତୀୟ କର୍ମ ତଦ୍ରୂପ ଅଟେ; ଆଉ, ସେହି ସ୍ଥାନରେ ଯାହା ସେମାନେ ଉତ୍ସର୍ଗ କରନ୍ତି, ତାହା ଅଶୁଚି ଅଟେ।
15 ൧൫ ആകയാൽ നിങ്ങൾ യഹോവയുടെ മന്ദിരത്തിൽ കല്ലിന്മേൽ കല്ല് വച്ചതിന് മുമ്പുള്ളകാലത്തെപ്പറ്റി വിചാരിച്ചുകൊള്ളുവിൻ.
ଏବେ ଆମ୍ଭେ ତୁମ୍ଭମାନଙ୍କୁ ବିନତି କରୁ, ଆଜି ଦିନର ପୂର୍ବ, ଅର୍ଥାତ୍, ସଦାପ୍ରଭୁଙ୍କ ମନ୍ଦିରରେ ପ୍ରସ୍ତର ଉପରେ ପ୍ରସ୍ତର ସ୍ଥାପିତ ହେବା ପୂର୍ବ ଦିନସକଳ ବିବେଚନା କର;
16 ൧൬ ആ കാലത്ത് ഒരാൾ ഇരുപത് പറ ധാന്യം കൂട്ടിയിരിക്കുന്നിടത്ത് ചെല്ലുമ്പോൾ പത്ത് മാത്രമേ കാണുകയുള്ളു; ഒരാൾ അമ്പത് പാത്രം കോരുവാൻ ചക്കാലയിൽ ചെല്ലുമ്പോൾ ഇരുപത് മാത്രമേ കാണുകയുള്ളു.
ସେହି ସକଳ ସମୟରେ କେହି କୋଡ଼ିଏ ପରିମାଣବିଶିଷ୍ଟ ଶସ୍ୟ ଗଦା ନିକଟକୁ ଆସିଲେ, କେବଳ ତହିଁର ଦଶ ପରିମାଣ ହେଲା; କେହି ଦ୍ରାକ୍ଷାରସ କୁଣ୍ଡରୁ ପଚାଶ ପାତ୍ର ନେବାକୁ ଆସିଲେ, କେବଳ ତହିଁର କୋଡ଼ିଏ ପାତ୍ର ହେଲା।
17 ൧൭ “വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ട് ഞാൻ നിങ്ങളെയും നിങ്ങളുടെ കൈകളുടെ സകലപ്രവൃത്തികളെയും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എന്നിലേക്ക് തിരിഞ്ഞില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
ଆମ୍ଭେ ଶସ୍ୟର ଶୋଷ ଓ ମ୍ଳାନି ଓ ଶିଳାବୃଷ୍ଟି ଦ୍ୱାରା ତୁମ୍ଭମାନଙ୍କ ହସ୍ତର ଯାବତୀୟ କାର୍ଯ୍ୟରେ ତୁମ୍ଭମାନଙ୍କୁ ଆଘାତ କଲୁ; ତଥାପି ତୁମ୍ଭେମାନେ ଆମ୍ଭ ପ୍ରତି ଫେରିଲ ନାହିଁ, ଏହା ସଦାପ୍ରଭୁ କହନ୍ତି।
18 ൧൮ “നിങ്ങൾ ഇന്നുമുതൽ മുമ്പോട്ട് ദൃഷ്ടിവക്കുവിൻ; ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതിമുതൽ, യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നെ ദൃഷ്ടിവക്കുവിൻ.
ଆମ୍ଭେ ତୁମ୍ଭମାନଙ୍କୁ ବିନତି କରୁ, ଆଜି ଦିନ ଓ ତହିଁର ପୂର୍ବ ଦିନଠାରୁ ବିବେଚନା କର, ନବମ ମାସର ଚତୁର୍ବିଂଶ ଦିନରେ ସଦାପ୍ରଭୁଙ୍କ ମନ୍ଦିରର ଭିତ୍ତିମୂଳ ସ୍ଥାପନ ଦିନଠାରୁ ବିବେଚନା କର।
19 ൧൯ വിത്ത് ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായ്ക്കുന്നില്ലയോ? ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും”.
ଅମାରରେ କି ଏପର୍ଯ୍ୟନ୍ତ ଶସ୍ୟ ଅଛି? ଯେପରି ଏପର୍ଯ୍ୟନ୍ତ ଦ୍ରାକ୍ଷାଲତା ଓ ଡିମ୍ବିରି ବୃକ୍ଷର, ଡାଳିମ୍ବ ଓ ଜୀତବୃକ୍ଷର ଫଳ ଫଳି ନାହିଁ; ମାତ୍ର ଆଜିଠାରୁ ଆମ୍ଭେ ତୁମ୍ଭମାନଙ୍କୁ ଆଶୀର୍ବାଦ କରିବା।”
20 ൨൦ അന്നേ ദിവസം തന്നെ ഇരുപത്തിനാലാം തീയതി യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായത് എന്തെന്നാൽ:
ଏଥିଉତ୍ତାରେ ମାସର ଚତୁର୍ବିଂଶ ଦିନ ସଦାପ୍ରଭୁଙ୍କର ବାକ୍ୟ ଦ୍ୱିତୀୟ ଥର ହାଗୟଙ୍କ ନିକଟରେ ଉପସ୍ଥିତ ହେଲା, ଯଥା,
21 ൨൧ “നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോട് പറയേണ്ടത്: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും.
“ଯିହୁଦାର ଦେଶାଧ୍ୟକ୍ଷ ଯିରୁବ୍ବାବିଲ୍ଙ୍କୁ ଏହି କଥା କୁହ, ଆମ୍ଭେ ଆକାଶମଣ୍ଡଳ ଓ ପୃଥିବୀକୁ ହଲାଇବା;
22 ൨൨ ഞാൻ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജനതകളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാൻ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും അതിന്റെ പുറത്ത് കയറി ഓടിക്കുന്നവരും ഓരോരുത്തനും അവനവന്റെ സഹോദരന്റെ വാളിനാൽ വീഴും.
ଆମ୍ଭେ ରାଜ୍ୟସମୂହର ସିଂହାସନ ଓଲଟାଇ ପକାଇବା ଓ ଗୋଷ୍ଠୀଗଣର ସକଳ ରାଜ୍ୟର ପରାକ୍ରମ ବିନଷ୍ଟ କରିବା; ଆଉ, ଆମ୍ଭେ ରଥ ଓ ରଥାରୋହୀମାନଙ୍କୁ ଓଲଟାଇ ପକାଇବା; ପୁଣି ଅଶ୍ୱ ଓ ଅଶ୍ୱାରୋହୀମାନେ ଆପଣା ଭ୍ରାତାର ଖଡ୍ଗ ଦ୍ୱାରା ପତିତ ହେବେ।
23 ൨൩ ആ നാളിൽ - സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് - എന്റെ ദാസനായ ശെയല്ത്തീയേലിന്റെ മകനായ സെരുബ്ബാബേലേ, ഞാൻ നിന്നെ എടുത്ത് മുദ്രമോതിരമാക്കും” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ସୈନ୍ୟାଧିପତି ସଦାପ୍ରଭୁ କହନ୍ତି, ହେ ଶଲ୍ଟୀୟେଲର ପୁତ୍ର, ଆମ୍ଭର ଦାସ ଯିରୁବ୍ବାବିଲ୍, ସେଦିନ ଆମ୍ଭେ ତୁମ୍ଭକୁ ଗ୍ରହଣ କରିବା ଓ ତୁମ୍ଭକୁ ମୁଦ୍ରାର୍ଥକ ଅଙ୍ଗୁରୀୟ ସ୍ୱରୂପ କରିବା, ଏହା ସଦାପ୍ରଭୁ କହନ୍ତି; କାରଣ ଆମ୍ଭେ ତୁମ୍ଭକୁ ମନୋନୀତ କରିଅଛୁ, ଏହା ସୈନ୍ୟାଧିପତି ସଦାପ୍ରଭୁ କହନ୍ତି।”