< ഹബക്കൂൿ 3 >

1 വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം.
The prayer of Habakkuk the prophet, in the form of an ode.
2 യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി; യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങയുടെ പ്രവൃത്തിയെ ജീവിപ്പിക്കണമേ; ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ; ക്രോധത്തിൽ കരുണ ഓർക്കണമേ.
O Jehovah, I have heard thy words, and tremble. O Jehovah, revive thy work in the midst of the years, In the midst of the years make it known, In wrath remember mercy!
3 ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാരൻ പർവ്വതത്തിൽനിന്നും വരുന്നു. (സേലാ) ദൈവത്തിന്റെ പ്രഭ ആകാശത്തെ മൂടുന്നു; ദൈവത്തിന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.
God cometh from Teman, And the Holy One from mount Paran; His glory covereth the heavens, And the earth is full of his praise.
4 സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായിവരുന്നു; കിരണങ്ങൾ ദൈവത്തിന്റെ അടുത്തുനിന്ന് പുറപ്പെടുന്നു; അവിടെ ദൈവത്തിന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.
His brightness is as the light; Rays stream forth from his hand, And there is the hiding-place of his power.
5 മഹാവ്യാധി ദൈവത്തിന്റെ മുമ്പിൽ നടക്കുന്നു; പകർച്ചവ്യാധി ദൈവത്തിന്റെ പിന്നാലെ ചെല്ലുന്നു.
Before him goeth the pestilence, And the plague followeth his steps.
6 ദൈവം ഭൂമിയെ കുലുക്കുന്നു; ദൈവം നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; ദൈവം പുരാതന പാതകളിൽ നടക്കുന്നു.
He standeth, and measureth the earth; He beholdeth, and maketh the nations tremble; The everlasting mountains are broken asunder; The eternal hills sink down; The eternal paths are trodden by him.
7 ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു.
I see the tents of Cushan in affliction, And the canopies of the land of Midian tremble.
8 യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ? അങ്ങയുടെ കോപം നദികളുടെ നേരെ വരുന്നുവോ? അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ അങ്ങയുടെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ?
Is the anger of Jehovah kindled against the rivers, Is thy wrath against the rivers, Is thy indignation against the floods, That thou ridest on with thy horses, Upon thy chariots of victory?
9 അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു. വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. (സേലാ) അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു.
Thy bow is made bare; Curses are the arrows of thy word; Thou causest rivers to break forth from the earth.
10 ൧൦ പർവ്വതങ്ങൾ അങ്ങയെ കണ്ട് വിറയ്ക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി ശബ്ദം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്ക് തിര ഉയർത്തുന്നു.
The mountains see thee and tremble; The flood of waters overflows; The deep uttereth his voice, And lifteth up his hands on high.
11 ൧൧ അങ്ങയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും മിന്നിപ്രകാശിക്കുന്ന കുന്തത്തിന്റെ ശോഭയിലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.
The sun and the moon remain in their habitation, At the light of thine arrows which fly, At the brightness of the lightning of thy spear.
12 ൧൨ ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജനതകളെ മെതിക്കുന്നു.
Thou marchest through the land in indignation; Thou thrashest the nations in anger;
13 ൧൩ അങ്ങയുടെ ജനത്തിന്റെയും അങ്ങയുടെ അഭിഷിക്തന്റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു; അങ്ങ് ദുഷ്ടന്റെ വീടിന്റെ മുകൾഭാഗം തകർത്ത്, അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. (സേലാ)
Thou goest forth for the deliverance of thy people, For the deliverance of thine anointed. Thou smitest the head of the house of the wicked; Thou destroyest the foundation even to the neck.
14 ൧൪ അങ്ങ് അവന്റെ കുന്തങ്ങൾകൊണ്ട് അവന്റെ യോദ്ധാക്കളുടെ നായകന്മാരുടെ തല കുത്തിത്തുളക്കുന്നു; എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു.
Thou piercest with his own spears the chief of his captains, Who rushed like a whirlwind to scatter us; Who exulted, as if they should devour the distressed in a hiding-place.
15 ൧൫ അങ്ങയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു.
Thou ridest through the sea with thy horses, Through the raging of mighty waters.
16 ൧൬ ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, ആ ശബ്ദം കാരണം എന്റെ അധരം വിറച്ചു; അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് എന്റെ അസ്ഥികൾ ഉരുകി, ഞാൻ നിന്ന നിലയിൽ വിറച്ചുപോയി.
I have heard, and my heart trembleth; My lips quiver at the voice; Rottenness entereth into my bones, and my knees tremble, That I must wait in silence for the day of trouble, When the invader shall come up against my people!
17 ൧൭ അത്തിവൃക്ഷം തളിർക്കുകയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കുകയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല.
For the fig-tree shall not blossom, And there shall be no fruit upon the vine; The produce of the olive shall fail, And the fields shall yield no food. The flocks shall he cut off from the folds, And there shall be no herd in the stalls.
18 ൧൮ എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.
Yet will I rejoice in Jehovah, I will exult in God, my helper.
19 ൧൯ യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു; കർത്താവ് എന്റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ.
The Lord Jehovah is my strength; He will make my feet like the hind's, And cause me to walk upon my high places. “To the leader of the music on my stringed instruments.”

< ഹബക്കൂൿ 3 >