< ഉല്പത്തി 50 >
1 ൧ അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു.
И припад Иосиф на лице отца своего, плакася (горько) о нем и облобыза его:
2 ൨ പിന്നെ തന്റെ അപ്പനു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു.
и повеле Иосиф рабом своим погребателем погребсти отца своего. И погребоша погребателие Израиля.
3 ൩ അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്രയും ദിവസം വേണ്ടി വന്നു. ഈജിപ്റ്റുകാർ അവനെക്കുറിച്ച് എഴുപത് ദിവസം വിലാപം കഴിച്ചു.
И исполнишася ему четыредесять дний: тако бо исчисляются дние погребения: и плакася его Египет седмьдесят дний.
4 ൪ അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഭവനക്കാരോടു സംസാരിച്ചു: “നിങ്ങൾക്ക് എന്നോട് ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോട്:
Егда же преидоша дние плача, глагола Иосиф ко вельможам фараоновым, глаголя: аще обретох благодать пред вами, рцыте о мне во ушы фараону, глаголюще:
5 ൫ ‘എന്റെ അപ്പൻ: “ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നെ നീ എന്നെ സംസ്കരിക്കണം” എന്നു പറഞ്ഞ് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ സംസ്കരിച്ചശേഷം മടങ്ങിവരുവാൻ അനുവാദത്തിന് അപേക്ഷിക്കുന്നു’ എന്ന് ഉണർത്തിക്കുവിൻ” എന്നു പറഞ്ഞു.
отец мой закля мя прежде скончания (своего), глаголя: во гробе, егоже ископах себе в земли Ханаани, тамо мя погреби: ныне убо возшед погребу отца моего и возвращуся. И рекоша фараону по словеси Иосифову.
6 ൬ “നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ സംസ്കരിക്കുക” എന്നു ഫറവോൻ കല്പിച്ചു.
И рече фараон ко Иосифу: взыди, погреби отца твоего, якоже закля тя.
7 ൭ അങ്ങനെ യോസേഫ് അപ്പനെ സംസ്കരിക്കുവാൻ പോയി; ഫറവോന്റെ ഭൃത്യന്മാരും കൊട്ടാരത്തിലെ അധികാരികളും
И взыде Иосиф погребсти отца своего. И совзыдоша с ним вси раби фараони и старейшины дому его, и вси старейшины земли Египетския,
8 ൮ ഈജിപ്റ്റുദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; അവരുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻദേശത്തു വിട്ടേച്ചു പോയി.
и весь дом Иосифов и братия его, и весь дом отца его и сродницы его: овцы же и волы оставиша в земли Гесем.
9 ൯ രഥങ്ങളും കുതിരക്കാരും അവനോടുകൂടെ പോയി; അത് ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു.
И совзыдоша с ним и колесницы и конницы, и бысть полк велик зело.
10 ൧൦ അവർ യോർദ്ദാനക്കരെയുള്ള ഗോരെൻ-ആതാദിൽ മെതിക്കളത്തിൽ എത്തിയപ്പോൾ അവിടെവച്ച് വളരെ നേരം ഉറക്കെ വിലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
И приидоша на Гумно Атадово, еже есть об он пол Иордана, и рыдаша его рыданием велиим и крепким зело: и сотвори плачь отцу своему седмь дний.
11 ൧൧ ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിൽ മെതിക്കളത്തിലെ വിലാപം കണ്ടിട്ട്: “ഇതു ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ-മിസ്രയീം എന്നു പേരായി; അത് യോർദ്ദാനക്കരെ ആകുന്നു.
И видеша жителие земли Ханаанския плачь на Гумне Атадове и реша: плачь велик сей есть Египтяном. Сего ради наречеся имя месту тому плачь Египетск, еже есть об он пол Иордана.
12 ൧൨ യാക്കോബ് കല്പിച്ചിരുന്നതുപോലെ അവന്റെ പുത്രന്മാർ അവനുവേണ്ടി ചെയ്തു.
И сотвориша ему тако сынове его, якоже заповеда им.
13 ൧൩ അവന്റെ പുത്രന്മാർ അവനെ കനാൻദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ സംസ്കരിച്ചു.
И взяша его сынове его в землю Ханааню и погребоша его в пещере Сугубей, юже стяжа Авраам пещеру в стяжание гроба от Ефрона Хеттеанина, прямо Мамврии.
14 ൧൪ യോസേഫ് അപ്പനെ സംസ്കരിച്ചശേഷം അവനും സഹോദരന്മാരും അവന്റെ അപ്പനെ സംസ്കരിക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും ഈജിപ്റ്റിലേക്ക് മടങ്ങിപ്പോന്നു.
И возвратися Иосиф во Египет, сам и братия его и вси совозшедшии погребсти отца его.
15 ൧൫ അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ട്: “ചിലപ്പോൾ യോസേഫ് നമ്മെ വെറുത്ത്, നാം അവനോട് ചെയ്ത സകലദോഷത്തിനും നമ്മോടു പ്രതികാരംചെയ്യും” എന്നു പറഞ്ഞു.
Видевше же братия Иосифовы, яко умре отец их, реша: да не когда воспомянет злобу нашу Иосиф и воздаянием воздаст нам за вся злая, яже показахом ему.
16 ൧൬ അവർ യോസേഫിന്റെ അടുക്കൽ ആളയച്ച്: “അപ്പൻ മരിക്കുംമുമ്പ്: ‘നിന്റെ സഹോദരന്മാർ നിന്നോട് ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കണം എന്നു യോസേഫിനോടു പറയുവിൻ’ എന്നു കല്പിച്ചിരിക്കുന്നു.
И пришедше ко Иосифу рекоша: отец твой закля прежде кончины своея, глаголя:
17 ൧൭ ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കണമേ” എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
тако рцыте Иосифу: остави им неправду и грех их, яко лукавая тебе показаша: и ныне приими неправду рабов Бога отца твоего. И плакася Иосиф, глаголющим им к нему.
18 ൧൮ അവന്റെ സഹോദരന്മാർ ചെന്ന് അവന്റെ മുമ്പാകെ വീണു: “ഇതാ, ഞങ്ങൾ നിനക്ക് അടിമകൾ” എന്നു പറഞ്ഞു.
И пришедше к нему рекоша: се, мы тебе раби.
19 ൧൯ യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?
И рече к ним Иосиф: не бойтеся, Божий бо есмь аз:
20 ൨൦ നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ നന്മയാക്കിതീർത്തു.
вы совещасте на мя злая, Бог же совеща о мне благая, дабы было якоже днесь, и препиталися бы людие мнози.
21 ൨൧ ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും സംരക്ഷിക്കും” എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
И рече им: не бойтеся, аз препитаю вас и домы вашя. И утеши их, и глагола им по сердцу их.
22 ൨൨ യോസേഫും അവന്റെ പിതൃഭവനവും ഈജിപ്റ്റിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു വർഷം ജീവിച്ചിരുന്നു.
И вселися Иосиф во Египте сам и братия его и весь дом отца его: и поживе Иосиф лет сто десять.
23 ൨൩ എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും യോസേഫ് കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു.
И виде Иосиф Ефремли дети до третияго рода: и сынове Махира сына Манассиина родишася при бедрех Иосифовых.
24 ൨൪ അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട്: “ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കുകയും ഈ ദേശത്തുനിന്ന് താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക് കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
И рече Иосиф братии своей, глаголя: аз умираю, посещением же посетит вас Бог и изведет вас от земли сея в землю, о нейже клятся Бог отцем нашым Аврааму, Исааку и Иакову.
25 ൨൫ “ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്ന് കൊണ്ടുപോകണം” എന്നു പറഞ്ഞ് യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യംചെയ്യിച്ചു.
И закля Иосиф сыны Израилевы, глаголя: в посещении, имже посетит вас Бог, совознесите и кости моя отсюду с вами.
26 ൨൬ യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന് സുഗന്ധവർഗ്ഗം ഇട്ട് അവനെ ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.
И скончася Иосиф сый лет ста десяти: и погребоша его, и положиша в раце во Египте.