< ഉല്പത്തി 5 >
1 ൧ ആദാമിന്റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
Èyí ni àkọsílẹ̀ ìran Adamu. Nígbà tí Ọlọ́run dá ènìyàn, ní àwòrán Ọlọ́run ni ó dá a.
2 ൨ സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു.
Àti akọ àti abo ni Ó dá wọn, ó sì súre fún wọn, ó sì pe orúkọ wọ́n ní Adamu ní ọjọ́ tí ó dá wọn.
3 ൩ ആദാമിന് നൂറ്റിമുപ്പത് വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിലും ഛായയിലും ഒരു മകന് ജന്മം നൽകി; അവന് ശേത്ത് എന്നു പേരിട്ടു.
Nígbà tí Adamu di ẹni àádóje ọdún, ó bí ọmọkùnrin kan tí ó jọ ọ́, tí ó jẹ́ àwòrán ara rẹ̀, ó sì pe orúkọ rẹ̀ ní Seti.
4 ൪ ശേത്തിനു ജന്മം നൽകിയശേഷം ആദാം എണ്ണൂറു വർഷം ജീവിച്ചിരുന്നു; അവന് പുത്രന്മാരും പുത്രിമാരും ഉണ്ടായി.
Ọjọ́ Adamu, lẹ́yìn ìgbà tí ó bí Seti, jẹ́ ẹgbẹ̀rin ọdún, ó sì bí àwọn ọmọkùnrin àti ọmọbìnrin.
5 ൫ ആദാമിന്റെ ആയുഷ്കാലം ആകെ 930 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Àpapọ̀ ọdún tí Adamu gbé ní orí ilẹ̀ jẹ́ ẹ̀ẹ́dẹ́gbẹ̀rún ọdún ó lé ọgbọ̀n, ó sì kú.
6 ൬ ശേത്തിന് 105 വയസ്സായപ്പോൾ അവൻ ഏനോശിനെ ജന്മം നൽകി.
Nígbà tí Seti pé àrùnlélọ́gọ́rùn-ún ọdún, ó bí Enoṣi.
7 ൭ ഏനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് 807 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
Lẹ́yìn ìgbà tí ó bí Enoṣi, Seti sì gbé fún ẹgbẹ̀rin ọdún ó lé méje, ó sì bí àwọn; ọmọkùnrin àti ọmọbìnrin.
8 ൮ ശേത്തിന്റെ ആയുഷ്കാലം ആകെ 912 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Àpapọ̀ ọdún Seti sì jẹ́ ẹ̀ẹ́dẹ́gbẹ̀rún ọdún ó lé méjìlá, ó sì kú.
9 ൯ ഏനോശിന് 90 വയസ്സായപ്പോൾ അവൻ കേനാനു ജന്മം നൽകി.
Nígbà tí Enoṣi di ẹni àádọ́rùn-ún ọdún ni ó bí Kenani.
10 ൧൦ കേനാനെ ജനിപ്പിച്ച ശേഷം എനോശ് 815 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി ജനിപ്പിച്ചു.
Lẹ́yìn tí ó bí Kenani, Enoṣi sì wà láààyè fún ẹgbẹ̀rin ọdún ó lé mẹ́ẹ̀ẹ́dógún, ó sì bí àwọn ọkùnrin àti obìnrin.
11 ൧൧ ഏനോശിന്റെ ആയുഷ്കാലം ആകെ 905 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Àpapọ̀ ọdún Enoṣi jẹ́ ẹ̀ẹ́dẹ́gbẹ̀rún ọdún ó lé márùn-ún, ó sì kú.
12 ൧൨ കേനാന് 70 വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
Nígbà tí Kenani di àádọ́rin ọdún ni ó bí Mahalaleli.
13 ൧൩ മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ 840 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
Lẹ́yìn tí ó bí Mahalaleli, Kenani wà láààyè fún òjìlélẹ́gbẹ̀rin ọdún, ó sì bí àwọn ọmọkùnrin àti ọmọbìnrin.
14 ൧൪ കേനാന്റെ ആയുഷ്കാലം ആകെ 910 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Àpapọ̀ ọjọ́ Kenani jẹ́ ẹ̀ẹ́dẹ́gbẹ̀rún ọdún ó lé mẹ́wàá, ó sì kú.
15 ൧൫ മഹലലേലിന് 65 വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി.
Nígbà tí Mahalaleli pé ọmọ àrùnlélọ́gọ́ta ọdún ni ó bí Jaredi.
16 ൧൬ യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
Mahalaleli sì gbé fún ẹgbẹ̀rin ọdún ó lé ọgbọ̀n lẹ́yìn ìgbà tí ó bí Jaredi, ó sì bí àwọn ọmọkùnrin àti ọmọbìnrin.
17 ൧൭ മഹലലേലിന്റെ ആയുഷ്കാലം ആകെ 895 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Àpapọ̀ iye ọdún Mahalaleli jẹ́ ẹ̀ẹ́dẹ́gbẹ̀rún ọdún ó dín márùn-ún, ó sì kú.
18 ൧൮ യാരെദിന് 162 വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.
Nígbà tí Jaredi pé ọmọ ọgọ́jọ ọdún ó lé méjì ni ó bí Enoku.
19 ൧൯ ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Lẹ́yìn èyí, Jaredi wà láààyè fún ẹgbẹ̀rin ọdún Enoku sì bí àwọn ọmọkùnrin àti ọmọbìnrin.
20 ൨൦ യാരെദിന്റെ ആയുഷ്കാലം ആകെ 962 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Àpapọ̀ ọdún Jaredi sì jẹ́ ẹgbẹ̀rún dín méjìdínlógójì, ó sì kú.
21 ൨൧ ഹാനോക്കിന് 65 വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജന്മം നൽകി.
Nígbà tí Enoku pé ọmọ ọgọ́ta ọdún ó lé márùn ni ó bí Metusela.
22 ൨൨ മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് 300 വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു.
Lẹ́yìn tí ó bí Metusela, Enoku sì bá Ọlọ́run rìn ní ọ̀ọ́dúnrún ọdún, ó sì bí àwọn ọmọkùnrin àti ọmọbìnrin.
23 ൨൩ ഹാനോക്കിന്റെ ആയുഷ്കാലം ആകെ 365 വർഷമായിരുന്നു.
Àpapọ̀ ọjọ́ Enoku sì jẹ́ irinwó ọdún dín márùndínlógójì.
24 ൨൪ ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
Enoku bá Ọlọ́run rìn; a kò sì rí i mọ́ nítorí Ọlọ́run mú un lọ.
25 ൨൫ മെഥൂശലഹിന് 187 വയസ്സായപ്പോൾ അവൻ ലാമെക്കിനു ജന്മം നൽകി
Nígbà tí Metusela pé igba ọdún dín mẹ́tàlá ní o bí Lameki.
26 ൨൬ ലാമെക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് 782 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
Lẹ́yìn èyí Metusela wà láààyè fún ẹgbẹ̀rin ọdún dín méjìdínlógún, lẹ́yìn ìgbà tí ó bí Lameki, ó sì bí àwọn ọmọkùnrin àti ọmọbìnrin.
27 ൨൭ മെഥൂശലഹിന്റെ ആയുഷ്കാലം ആകെ 969 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Àpapọ̀ ọdún Metusela jẹ́ ẹgbẹ̀rún ọdún dín mọ́kànlélọ́gbọ̀n, ó sì kú.
28 ൨൮ ലാമെക്കിന് 182 വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി.
Nígbà tí Lameki pé ọdún méjìlélọ́gọ́sàn án ni ó bí ọmọkùnrin kan.
29 ൨൯ “യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവന് നോഹ എന്നു പേർ ഇട്ടു.
Ó sì pe orúkọ rẹ̀ ní Noa, ó sì wí pé, “Eléyìí ni yóò tù wá nínú ni iṣẹ́ àti làálàá ọwọ́ wa, nítorí ilẹ̀ tí Olúwa ti fi gégùn ún.”
30 ൩൦ നോഹയെ ജനിപ്പിച്ച ശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Lẹ́yìn tí ó bí Noa, Lameki gbé fún ẹgbẹ̀ta ọdún dín márùn-ún, ó sì bí àwọn ọmọkùnrin àti ọmọbìnrin.
31 ൩൧ ലാമെക്കിന്റെ ആയുഷ്കാലം ആകെ 777 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Àpapọ̀ ọdún Lameki sì jẹ́ ẹgbẹ̀rin ọdún dín mẹ́tàlélógún, ó sì kú.
32 ൩൨ നോഹയ്ക്ക് 500 വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
Lẹ́yìn tí Noa pé ọmọ ẹ̀ẹ́dẹ́gbẹ̀ta ọdún ni ó bí Ṣemu, Hamu àti Jafeti.