< ഉല്പത്തി 5 >

1 ആദാമിന്റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
Hic est liber generationis Adam. In die qua creavit Deus hominem, ad similitudinem Dei fecit illum.
2 സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു.
Masculum et feminam creavit eos, et benedixit illis: et vocavit nomen eorum Adam, in die quo creati sunt.
3 ആദാമിന് നൂറ്റിമുപ്പത് വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിലും ഛായയിലും ഒരു മകന് ജന്മം നൽകി; അവന് ശേത്ത് എന്നു പേരിട്ടു.
Vixit autem Adam centum triginta annis: et genuit ad imaginem et similitudinem suam, vocavitque nomen ejus Seth.
4 ശേത്തിനു ജന്മം നൽകിയശേഷം ആദാം എണ്ണൂറു വർഷം ജീവിച്ചിരുന്നു; അവന് പുത്രന്മാരും പുത്രിമാരും ഉണ്ടായി.
Et facti sunt dies Adam, postquam genuit Seth, octingenti anni: genuitque filios et filias.
5 ആദാമിന്റെ ആയുഷ്കാലം ആകെ 930 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Et factum est omne tempus quod vixit Adam, anni nongenti triginta, et mortuus est.
6 ശേത്തിന് 105 വയസ്സായപ്പോൾ അവൻ ഏനോശിനെ ജന്മം നൽകി.
Vixit quoque Seth centum quinque annis, et genuit Enos.
7 ഏനോശിനെ ജനിപ്പിച്ച ശേഷം ശേത്ത് 807 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
Vixitque Seth, postquam genuit Enos, octingentis septem annis, genuitque filios et filias.
8 ശേത്തിന്റെ ആയുഷ്കാലം ആകെ 912 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Et facti sunt omnes dies Seth nongentorum duodecim annorum, et mortuus est.
9 ഏനോശിന് 90 വയസ്സായപ്പോൾ അവൻ കേനാനു ജന്മം നൽകി.
Vixit vero Enos nonaginta annis, et genuit Cainan.
10 ൧൦ കേനാനെ ജനിപ്പിച്ച ശേഷം എനോശ് 815 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി ജനിപ്പിച്ചു.
Post cujus ortum vixit octingentis quindecim annis, et genuit filios et filias.
11 ൧൧ ഏനോശിന്റെ ആയുഷ്കാലം ആകെ 905 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Factique sunt omnes dies Enos nongenti quinque anni, et mortuus est.
12 ൧൨ കേനാന് 70 വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു.
Vixit quoque Cainan septuaginta annis, et genuit Malaleel.
13 ൧൩ മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ 840 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
Et vixit Cainan, postquam genuit Malaleel, octingentis quadraginta annis, genuitque filios et filias.
14 ൧൪ കേനാന്റെ ആയുഷ്കാലം ആകെ 910 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Et facti sunt omnes dies Cainan nongenti decem anni, et mortuus est.
15 ൧൫ മഹലലേലിന് 65 വയസ്സായപ്പോൾ അവൻ യാരെദിനു ജന്മം നൽകി.
Vixit autem Malaleel sexaginta quinque annis, et genuit Jared.
16 ൧൬ യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
Et vixit Malaleel, postquam genuit Jared, octingentis triginta annis, et genuit filios et filias.
17 ൧൭ മഹലലേലിന്റെ ആയുഷ്കാലം ആകെ 895 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Et facti sunt omnes dies Malaleel octingenti nonaginta quinque anni, et mortuus est.
18 ൧൮ യാരെദിന് 162 വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു.
Vixitque Jared centum sexaginta duobus annis, et genuit Henoch.
19 ൧൯ ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Et vixit Jared, postquam genuit Henoch, octingentis annis, et genuit filios et filias.
20 ൨൦ യാരെദിന്റെ ആയുഷ്കാലം ആകെ 962 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Et facti sunt omnes dies Jared nongenti sexaginta duo anni, et mortuus est.
21 ൨൧ ഹാനോക്കിന് 65 വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജന്മം നൽകി.
Porro Henoch vixit sexaginta quinque annis, et genuit Mathusalam.
22 ൨൨ മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് 300 വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു.
Et ambulavit Henoch cum Deo: et vixit, postquam genuit Mathusalam, trecentis annis, et genuit filios et filias.
23 ൨൩ ഹാനോക്കിന്റെ ആയുഷ്കാലം ആകെ 365 വർഷമായിരുന്നു.
Et facti sunt omnes dies Henoch trecenti sexaginta quinque anni.
24 ൨൪ ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
Ambulavitque cum Deo, et non apparuit: quia tulit eum Deus.
25 ൨൫ മെഥൂശലഹിന് 187 വയസ്സായപ്പോൾ അവൻ ലാമെക്കിനു ജന്മം നൽകി
Vixit quoque Mathusala centum octoginta septem annis, et genuit Lamech.
26 ൨൬ ലാമെക്കിനെ ജനിപ്പിച്ച ശേഷം മെഥൂശലഹ് 782 വർഷം ജീവിച്ചിരുന്നു പുത്രന്മാർക്കും പുത്രിമാർക്കും ജന്മം നൽകി.
Et vixit Mathusala, postquam genuit Lamech, septingentis octoginta duobus annis, et genuit filios et filias.
27 ൨൭ മെഥൂശലഹിന്റെ ആയുഷ്കാലം ആകെ 969 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Et facti sunt omnes dies Mathusala nongenti sexaginta novem anni, et mortuus est.
28 ൨൮ ലാമെക്കിന് 182 വയസ്സായപ്പോൾ അവൻ ഒരു മകനു ജന്മം നൽകി.
Vixit autem Lamech centum octoginta duobus annis, et genuit filium:
29 ൨൯ “യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ അദ്ധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് അവന് നോഹ എന്നു പേർ ഇട്ടു.
vocavitque nomen ejus Noë, dicens: Iste consolabitur nos ab operibus et laboribus manuum nostrarum in terra, cui maledixit Dominus.
30 ൩൦ നോഹയെ ജനിപ്പിച്ച ശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
Vixitque Lamech, postquam genuit Noë, quingentis nonaginta quinque annis, et genuit filios et filias.
31 ൩൧ ലാമെക്കിന്റെ ആയുഷ്കാലം ആകെ 777 വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു.
Et facti sunt omnes dies Lamech septingenti septuaginta septem anni, et mortuus est.
32 ൩൨ നോഹയ്ക്ക് 500 വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.
Noë vero cum quingentorum esset annorum, genuit Sem, Cham et Japheth.

< ഉല്പത്തി 5 >