< ഉല്പത്തി 49 >
1 ൧ അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്ക് സംഭവിക്കാനുള്ളത് ഞാൻ നിങ്ങളെ അറിയിക്കും.
၁ယာကုပ်သည်သားများကိုမိမိထံသို့ခေါ် ပြီးလျှင်``ငါ့အနားသို့ချဉ်းကပ်လာကြ လော့။ သင်တို့၏နောင်ရေးကိုငါဖော်ပြပေ အံ့။
2 ൨ യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾക്കുവിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ!
၂``ယာကုပ်၏သားများတို့သင်တို့သည် ငါ့အနီးတွင် စုရုံးလာကြ၍၊ သင်တို့၏အဖဣသရေလ၏စကားကို နားထောင်ကြလော့။
3 ൩ രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വീര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നെ.
၃ရုဗင်၊သင်သည်ငါ၏သားဦး၊ငါ၏စွမ်းအား ငါပျိုရွယ်ချိန်၌ရသောသားဦးရှိသမျှ တို့တွင် အရေးပါအရာရောက်ဆုံးခွန်အားအကြီး ဆုံးဖြစ်၏။
4 ൪ വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.
၄သင်သည်ရေကြီးချိန်၌စီးသောရေသဖွယ် ဖြစ်၏။ သို့ရာတွင်သင်သည်သင့်အဖ၏မယားငယ် နှင့်အိပ်၍၊ သင့်အဖ၏အိပ်ရာကိုညစ်ညမ်းစေသဖြင့် သင်သည်သားတို့တွင်အကြီးအကဲမ ဖြစ်နိုင်။
5 ൫ ശിമെയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ.
၅ရှိမောင်နှင့်လေဝိတို့သည်ညီအစ်ကိုဖြစ် ကြ၏။ သူတို့သည်လက်နက်များကိုအသုံးပြု ကာ အကြမ်းဖက်မှုပြုခဲ့ကြလေပြီ။
6 ൬ എൻ ഉള്ളമേ, അവരുടെ ഗൂഢാലോചനകളിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; അവരുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; അവരുടെ ശാഠ്യത്തിൽ അവർ കാളകളുടെ വരിയുടച്ചു.
၆သူတို့သည်ဒေါသထွက်၍လူတို့ကိုသတ် လျက် နွားထီးများ၏ခြေတို့ကိုအပျော်သက်သက် ရိုက်ချိုးခဲ့ကြသောကြောင့် ငါသည်သူတို့၏လျှို့ဝှက်ကြံစည်မှု၌ ပါဝင်မည်မဟုတ်။ သူတို့၏အစည်းအဝေးသို့လည်း တက်ရောက်မည်မဟုတ်။
7 ൭ അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാൻ അവരെ യാക്കോബിൽ വിഭജിക്കുകയും യിസ്രായേലിൽ ചിതറിക്കുകയും ചെയ്യും.
၇သူတို့သည်ဒေါသပြင်းထန်၍အမျက်စူးရှ သဖြင့် ကျိန်စာသင့်ခြင်းခံရကြပါစေသတည်း။ ငါသည်သူတို့အားဣသရေလပြည်တွင် အနှံ့အပြားကွဲလွင့်စေမည်။ မိမိလူမျိုးများထဲတွင်လူစုကွဲစေမည်။
8 ൮ യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.
၈ယုဒ၊သင့်ညီအစ်ကိုတို့ကသင့်အား ချီးကူး ထောမနာပြုကြလိမ့်မည်။ သင်သည်ရန်သူတို့၏လည်မျိုကိုချုပ်ကိုင် ထား၏။ သင်၏ညီအစ်ကိုတို့ကသင့်အားဦးညွှတ် ရမည်။
9 ൯ യെഹൂദാ ഒരു വലിയസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?
၉ယုဒသည်သားကောင်ကိုသတ်၍ သားရဲတွင်းသို့ပြန်လာသောခြင်္သေ့ကဲ့သို့ ကိုယ်ကိုစန့်လျက်ဝပ်လျက်ရှိ၏။ မည်သူကမျှသူ့အားမနှောင့်ယှက်ဝံ့။
10 ൧൦ ശീലോഹ് വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജനതകളുടെ അനുസരണം അവനോട് ആകും.
၁၀ယုဒသည်ရာဇလှံတံကိုကိုင်စွဲရလိမ့်မည်။ သူ၏အဆက်အနွယ်တို့၌အုပ်စိုးခြင်းအာဏာ အမြဲရှိလိမ့်မည်။ တိုင်းနိုင်ငံတို့သည်သူ့ထံသို့လက်ဆောင်ပဏ္ဏာ ဆက်သ၍သူ့သြဇာကိုခံကြလိမ့်မည်။
11 ൧൧ അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും മുന്തിരിച്ചാറിൽ തന്റെ വസ്ത്രവും അലക്കുന്നു.
၁၁သူသည်သူ၏မြည်းပေါက်ကလေးကိုအကောင်း ဆုံး စပျစ်နွယ်၌ချည်နှောင်ထား၏။ သူသည်မိမိ၏အဝတ်များကိုပတ္တမြားသွေး စပျစ်ရည်တွင်ဖွပ်လျှော်၏။
12 ൧൨ അവന്റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.
၁၂စပျစ်ရည်ကြောင့်သူ၏မျက်လုံးများသည် နီရဲနေ၏။ နို့သောက်၍သူ၏သွားများသည်ဖြူဖွေးနေ၏။
13 ൧൩ സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പലുകൾക്ക് ഒരു അഭയകേന്ദ്രമായിത്തീരും; അവന്റെ അതിർത്തി സീദോൻ വരെ ആകും.
၁၃ဇာဗုလုန်သည်ပင်လယ်ကမ်းနား၌နေထိုင်၍ သူ၏ဆိပ်ကမ်းများသည်သင်္ဘောများခိုလှုံရာ ဖြစ်လိမ့်မည်။ သူ၏ပိုင်နက်နယ်မြေသည်ဇိအုန်မြို့တိုင်အောင် ကျယ်ပြန့်လိမ့်မည်။
14 ൧൪ യിസ്സാഖാർ കരുത്തുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു.
၁၄ဣသခါသည်ကုန်းနှီးအိတ်များအကြားတွင် ခြေဆန့်၍ လဲနေသောမြည်း၏အဖြစ်ထက်မသာ။
15 ൧൫ വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും കണ്ടു, അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു.
၁၅သို့သော်သူသည်မိမိနားနေရာသည် ကောင်းသည်ကိုလည်းကောင်း၊ နေထိုင်ရာပြည်သည်သာယာသည်ကို လည်းကောင်းမြင်၏။ ထို့ကြောင့်သူသည်ဝန်ကိုသယ်ပိုးရန်ခါး ကိုညွှတ်၍ ကျွန်အဖြစ်နှင့်အဋ္ဌမ္မခိုင်းစေခြင်းကိုခံရ၏။
16 ൧൬ ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും.
၁၆ဒန်သည်အခြားသောဣသရေလအနွယ်တို့ ကဲ့သို့ မိမိ၏လူတို့ကိုအုပ်စိုးရလိမ့်မည်။
17 ൧൭ ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.
၁၇ဒန်သည်လမ်းဘေး၌ခွေသောမြွေ၊လမ်းအနီး၌ ခိုသောမြွေဆိုးဖြစ်၍ မြင်း၏ဖနောင့်ကိုကိုက်သဖြင့်မြင်းစီးသူ ကို နောက်ပြန်လိမ့်ကျစေလိမ့်မည်။
18 ൧൮ യഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു.
၁၈``အို ထာဝရဘုရားအကျွန်ုပ်သည် ကိုယ်တော်၏ကယ်တင်ခြင်းကျေးဇူးတော်ကို စောင့်မျှော်လျက်ရှိပါ၏။
19 ൧൯ ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; എന്നാൽ അവൻ അവസാനം ജയംപ്രാപിക്കും.
၁၉ဂဒ်သည်ဋ္ဌားပြတို့၏တိုက်ခိုက်ခြင်းကိုခံ ရမည်။ သို့ရာတွင်သူသည်မိမိကိုတိုက်ခိုက်သူတို့ အား ပြန်၍လိုက်လံတိုက်ခိုက်လိမ့်မည်။
20 ൨൦ ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളത്; അവൻ രാജകീയസ്വാദുഭോജനം നല്കും.
၂၀အာရှာ၏မြေမှစားကောင်းသောက်ဖွယ်ထွက် လိမ့်မည်။ သူ့ထံမှဘုရင်ပွဲတော်နှင့်ထိုက်သော အစားအစာကိုရရှိလိမ့်မည်။
21 ൨൧ നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യ വാക്കുകൾ സംസാരിക്കുന്നു.
၂၁နဿလိသည်လွတ်လပ်စွာခုန်ပေါက် ပြေးလွှားသောသမင်ဖြစ်၍ ချစ်ဖွယ်ကောင်းသောသမင်သားငယ်များ ကိုမွေးဖွား၏။
22 ൨൨ യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു.
၂၂ယောသပ်သည်စမ်းရေပေါက်နားမှာ ကျက်စားသောမြည်းရိုင်း တောင်စောင်းပေါ်တွင်ကျက်စားသော မြည်းရိုင်းကလေးနှင့်တူ၏။
23 ൨൩ വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോട് പൊരുതി.
၂၃သူ၏ရန်သူတို့သည်သူ့အားလေးမြား လက်နက်တို့ဖြင့် ပြင်းထန်စွာလိုက်လံတိုက်ခိုက်ကြ၏။
24 ൨൪ അവന്റെ വില്ല് ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നെ.
၂၄သို့ရာတွင်ယာကုပ်၏အနန္တတန်ခိုးရှင်ဘုရားသခင်၏ တန်ခိုးတော်အားဖြင့်လည်းကောင်း၊ ဣသရေလ၏ကာကွယ်ရာကျောက်ဖြစ်တော်မူသော သိုးထိန်းရှင်၏စောင်မခြင်းအားဖြင့်လည်းကောင်း၊ သူ၏လေးသည်တည်ငြိမ်၍သူ၏လက်တို့သည် အားသန်လျက်ရှိ၏။
25 ൨൫ നിന്‍റെ പിതാവിന്റെ ദൈവത്താൽ അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നെ അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രഹങ്ങളാലും മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.
၂၅သင့်အဖ၏ဘုရားသခင်သည်သင့်ကိုကူမလျက် ရှိတော်မူ၏။ အနန္တတန်ခိုးရှင်ဘုရားသခင်သည်သင့်အား ကောင်းကင်မှကျသောမိုးရေ၊မြေအောက်မှ စီးထွက်သောရေကိုလည်းကောင်း၊ သိုးနွားများနှင့်သားသမီးရတနာကို လည်းကောင်း ပေးတော်မူပါစေ၊
26 ൨൬ എൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ പൂര്‍വ്വ പിതാക്കന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും.
၂၆အသီးအနှံနှင့်ပန်းမာလ်ကိုလည်းကောင်း ပေးတော်မူပါစေသော။ အမြဲတည်သောတောင်ကုန်းများမှ နှစ်သက်ဖွယ်ရာကောင်းချီးမင်္ဂလာများကိုလည်း သင့်အားပေးတော်မူပါစေသော။ ဤကောင်းချီးအပေါင်းတို့သည်မိမိ ညီအစ်ကိုတို့ထက်ထူးကဲသောယောသပ် ၏ ဦးခေါင်းပေါ်သို့သက်ရောက်ပါစေသော။
27 ൨൭ ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും”.
၂၇ဗင်္ယာမိန်သည်လုယူကိုက်စားတတ်သော ဝံပုလွေနှင့်တူ၏။ နံနက်နှင့်ညနေအချိန်၌သားကောင်ကို ကိုက်ဖြတ်၍စားတတ်၏'' ဟုမြွက်ဆို၏။
28 ൨൮ യിസ്രായേൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതുതന്നെ; അവൻ അവരിൽ ഓരോ മകനും അവനവന് ഉചിതമായ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.
၂၈ဤသူတို့သည် ဣသရေလအနွယ်တစ်ဆယ့် နှစ်နွယ်ဖြစ်၏။ သူတို့၏အဖကသူတို့တစ် ဦးစီနှင့်သက်ဆိုင်သော မင်္ဂလာစကားများ ကိုအထက်ဖော်ပြပါအတိုင်းမြွက်ဆိုခဲ့ လေသည်။
29 ൨൯ അവൻ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: “ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ സംസ്കരിക്കണം.
၂၉ထိုနောက်ယာကုပ်ကသူ၏သားတို့အား``ငါ ၏လူမျိုးစည်းဝေးရာသို့ ငါသွားရမည်။ ခါ နာန်ပြည်မံရေမြို့အရှေ့ဘက်ရှိ ဟိတ္တိအမျိုး သားဧဖရုန်၏မြေ၌ငါ့ဘိုးဘေးတို့၏သင်္ချိုင်း တွင်သင်္ဂြိုဟ်ကြလော့။ အာဗြဟံသည်ခါနာန် ပြည်မံရေမြို့ရှိမပ္ပေလလယ် လယ်ပြင်၌ထိုမြေ နှင့်သင်္ချိုင်းကိုဟိတ္တိအမျိုးသားဧဖရုန်ထံမှ သင်္ချိုင်းမြေအဖြစ်ဝယ်ယူခဲ့၏။-
30 ൩൦ കനാൻദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടി ശ്മശാനഭൂമിയായി അവകാശം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ.
၃၀
31 ൩൧ അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കായെയും സംസ്കരിച്ചു; അവിടെ ഞാൻ ലേയായെയും സംസ്കരിച്ചു.
၃၁ထိုသင်္ချိုင်းတွင်ငါ့အဘိုးအာဗြဟံနှင့် အဘွား စာရာတို့ကိုသင်္ဂြိုဟ်ခဲ့ကြ၏။ အဖဣဇာက်နှင့် အမိရေဗက္ကတို့ကိုလည်းသင်္ဂြိုဟ်ခဲ့ကြ၏။ ထိုသင်္ချိုင်းတွင်ငါသည်လေအာကိုသင်္ဂြိုဟ် ခဲ့၏။-
32 ൩൨ ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു”.
၃၂ထိုမြေနှင့်ငါ့သင်္ချိုင်းကို ဟိတ္တိအမျိုးသား တို့ထံမှဝယ်ယူခဲ့၏။ ထိုသင်္ချိုင်းတွင်ငါ့ကို သင်္ဂြိုဟ်ကြလော့'' ဟုမှာကြားလေ၏။-
33 ൩൩ യാക്കോബ് തന്റെ പുത്രന്മാരോട് ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്റെ ജനത്തോടു ചേർന്നു.
၃၃ယာကုပ်သည်သားတို့အားယင်းသို့မှာကြား ပြီးနောက်အိပ်ရာပေါ်တွင်လဲလျောင်း၍ကွယ် လွန်လေ၏။