< ഉല്പത്തി 42 >

1 ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്ന് യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോട്: “നിങ്ങൾ തമ്മിൽതമ്മിൽ നോക്കിനില്ക്കുന്നത് എന്ത്?
А Јаков видећи да има жита у Мисиру, рече синовима својим: Шта гледате један на другог?
2 ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെനിന്നു നമുക്കു ധാന്യം വാങ്ങുവിൻ” എന്നു പറഞ്ഞു.
И рече: Ето чујем да у Мисиру има жита; идите онамо те нам купите отуда, да останемо живи и не помремо.
3 യോസേഫിന്റെ സഹോദരന്മാർ പത്തുപേർ ഈജിപ്റ്റിൽ ധാന്യം വാങ്ങുവാൻ പോയി.
И десеторица браће Јосифове отидоше да купе жита у Мисиру.
4 എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന് “ഒരുപക്ഷേ വല്ല ആപത്തും സംഭവിക്കും” എന്നു പറഞ്ഞ് യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.
А Венијамина брата Јосифовог не пусти отац с браћом говорећи: Да га не би задесило како зло.
5 അങ്ങനെ ധാന്യം വാങ്ങുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
И дођоше синови Израиљеви да купе жита с осталима који долажаху; јер беше глад у земљи хананској.
6 യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
А Јосиф управљаше земљом, и продаваше жито свему народу по земљи. И браћа Јосифова дошавши поклонише му се лицем до земље.
7 യോസേഫ് തന്റെ സഹോദരന്മാരെ കണ്ടപ്പോൾ അവരെ അറിഞ്ഞ് എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്ന് വരുന്നു” എന്ന് അവരോടു ചോദിച്ചതിന്: “ആഹാരം വാങ്ങുവാൻ കനാൻദേശത്തുനിന്നു വരുന്നു” എന്ന് അവർ പറഞ്ഞു.
А Јосиф угледавши браћу позна их; али се учини да их не познаје, и оштро им проговори и рече: Одакле сте дошли? А они рекоше: Из земље хананске, да купимо хране.
8 യോസേഫ് സഹോദരന്മാരെ അറിഞ്ഞ് എങ്കിലും അവർ അവനെ അറിഞ്ഞില്ല.
Јосиф дакле позна браћу своју; али они њега не познаше.
9 യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്ത് അവരോട്: “നിങ്ങൾ ചാരന്മാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞു.
И опомену се Јосиф снова које је снио за њих; и рече им: Ви сте уходе; дошли сте да видите где је земља слаба.
10 ൧൦ അവർ അവനോട്: “അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം വാങ്ങുവാൻ വന്നിരിക്കുന്നു;
А они му рекоше: Нисмо, господару; него слуге твоје дођоше да купе хране.
11 ൧൧ ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ സത്യസന്ധരാകുന്നു; അടിയങ്ങൾ ചാരന്മാരല്ല” എന്നു പറഞ്ഞു.
Сви смо синови једног човека, поштени људи, никада нису слуге твоје биле уходе.
12 ൧൨ അവൻ അവരോട്: “അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
А он им рече: Није истина, него сте дошли да видите где је земља слаба.
13 ൧൩ അതിന് അവർ: “അടിയങ്ങൾ കനാൻ ദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ട് സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്ന് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട്; ഒരുവൻ ഇപ്പോൾ ഇല്ല” എന്നു പറഞ്ഞു.
А они рекоше: Нас је било дванаест браће, слуга твојих, синова једног човека у земљи хананској; и ено, најмлађи је данас код оца нашег, а једног нема више.
14 ൧൪ യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ചാരന്മാർ തന്നെ.
А Јосиф им рече: Кажем ја да сте ви уходе.
15 ൧൫ ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്ന് പുറപ്പെടുകയില്ല.
Него хоћу да се уверим овако: тако жив био Фараон, нећете изаћи одавде докле не дође овамо најмлађи брат ваш.
16 ൧൬ നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുവനെ അയക്കുവിൻ; നിങ്ങളോ തടവുകാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെങ്കിൽ; ഫറവോനാണ, നിങ്ങൾ ചാരന്മാർ തന്നെ”.
Пошљите једног између себе нека доведе брата вашег, а ви ћете остати овде у тамници, па ћу видети је ли истина шта говорите; иначе сте уходе, тако жив био Фараон.
17 ൧൭ അങ്ങനെ അവൻ അവരെ മൂന്നുദിവസം തടവിൽ ആക്കി.
И затвори их у тамницу на три дана.
18 ൧൮ മൂന്നാംദിവസം യോസേഫ് അവരോടു പറഞ്ഞത്: “ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്യുവിൻ:
А трећи дан рече им Јосиф: Ако сте ради животу, ово учините, јер се ја Бога бојим:
19 ൧൯ നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ തടവിൽ കിടക്കട്ടെ; നിങ്ങൾ നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിൻ.
Ако сте поштени људи, један брат између вас нека остане у тамници, а ви идите и однесите жита колико треба породицама вашим.
20 ൨൦ എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം; അതിനാൽ നിങ്ങളുടെ വാക്ക് സത്യം എന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല” അവർ അങ്ങനെ സമ്മതിച്ചു
Па онда доведите к мени најмлађег брата свог да се посведоче речи ваше и да не изгинете. И они учинише тако.
21 ൨൧ “അതേ, ഇത് നാം നമ്മുടെ സഹോദരനോട് ചെയ്ത ദ്രോഹത്തിന്റെ അനന്തര ഫലമാകുന്നു. അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടിട്ടും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്ന് അവർ തമ്മിൽ പറഞ്ഞു.
И рекоше један другом: Доиста се огрешисмо о брата свог, јер видесмо муку душе његове кад нам се мољаше, па га се оглушисмо; зато дође на нас ова мука.
22 ൨൨ അതിന് രൂബേൻ: “ബാലനോടു ദോഷം ചെയ്യരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു” എന്ന് അവരോടു പറഞ്ഞു.
А Рувим одговори им говорећи: Нисам ли вам говорио: Немојте се грешити о дете? Али ме не послушасте; и зато се ево тражи од нас крв његова.
23 ൨൩ യോസേഫ് അവരോടു സംസാരിച്ചത് പരിഭാഷകൻമുഖാന്തരം ആയിരുന്നതുകൊണ്ട് അവൻ ഇതു മനസ്സിലാക്കി എന്ന് അവർ അറിഞ്ഞില്ല.
А они не знаху да их Јосиф разуме, јер се с њим разговараху преко тумача.
24 ൨൪ യോസേഫ് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽവന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ച് അവർ കാൺകെ ബന്ധിച്ചു.
А Јосиф окрете се од њих, и заплака се. Потом се опет окрете к њима, и проговори с њима, и узевши између њих Симеуна веза га пред њима.
25 ൨൫ അവരുടെ ചാക്കിൽ ധാന്യം നിറയ്ക്കുവാനും അവരുടെ പണം അവനവന്റെ ചാക്കിൽ തിരികെ വയ്ക്കുവാനും വഴിയാത്രയിൽ ആവശ്യമായ ആഹാരം അവർക്ക് കൊടുക്കുവാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നെ അവർക്ക് ചെയ്തുകൊടുത്തു.
И заповеди Јосиф да им наспу вреће жита, па и новце шта је који дао да метну свакоме у врећу, и да им даду брашњенице на пут. И тако би учињено.
26 ൨൬ അവർ ധാന്യം കഴുതപ്പുറത്ത് കയറ്റി അവിടെനിന്നു പുറപ്പെട്ടു.
И натоваривши жито своје на магарце своје отидоше.
27 ൨൭ വഴിയമ്പലത്തിൽവച്ച് അവരിൽ ഒരുവൻ കഴുതയ്ക്കു തീറ്റ കൊടുക്കുവാൻ ചാക്ക് അഴിച്ചപ്പോൾ തന്റെ പണം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നത് കണ്ട്,
А један од њих отворив своју врећу да нахрани магарца свог у једној гостионици, виде новце своје озго у врећи.
28 ൨൮ തന്റെ സഹോദരന്മാരോട്: “എന്റെ പണം എനിക്ക് തിരികെ കിട്ടി അത് ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറച്ചു: “ദൈവം നമ്മോട് ഈ ചെയ്തത് എന്ത്” എന്ന് തമ്മിൽതമ്മിൽ പറഞ്ഞു.
И рече браћи својој: Ја добих натраг новце своје, ево их у мојој врећи. И задрхта срце у њима и уплашише се говорећи један другом: Шта нам то учини Бог?
29 ൨൯ അവർ കനാൻദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയപ്പോൾ, തങ്ങൾക്കു സംഭവിച്ചത് ആദ്യന്തം അവനോട് അറിയിച്ചു പറഞ്ഞത്:
И дошавши к Јакову оцу свом у земљу хананску, приповедише му све што им се догоди, говорећи:
30 ൩൦ “ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ചാരന്മാർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.
Оштро говораше с нама човек, који заповеда у оној земљи, и дочека нас као уходе.
31 ൩൧ ഞങ്ങൾ അവനോട്: ‘ഞങ്ങൾ സത്യസന്ധരാകുന്നു, ഞങ്ങൾ ചാരന്മാരല്ല.
А кад му рекосмо: Ми смо поштени људи, никад нисмо били уходе;
32 ൩൨ ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ട് സഹോദരന്മാരാകുന്നു; ഒരുവൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻദേശത്ത് ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു.
Било нас је дванаест браће, синова оца нашег; једног већ нема, а најмлађи је данас код оца нашег у земљи хананској;
33 ൩൩ അതിന് ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞത്: ‘നിങ്ങൾ സത്യസന്ധർ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടിട്ടു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ.
Рече нам човек, који заповеда у оној земљи: Овако ћу дознати јесте ли поштени људи: брата једног између себе оставите код мене, а шта вам треба за породице ваше глади ради, узмите и идите.
34 ൩൪ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ചാരന്മാരല്ല, സത്യസന്ധർ തന്നെ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്ക് ഏല്പിച്ചുതരും; നിങ്ങൾക്ക് ദേശത്തു വ്യാപാരവും ചെയ്യാം.
После доведите к мени брата свог најмлађег, да се уверим да нисте уходе него поштени људи; брата ћу вам вратити, и моћи ћете трговати по овој земљи.
35 ൩൫ പിന്നെ അവർ ചാക്ക് ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടപ്പോൾ ഭയപ്പെട്ടുപോയി.
А кад изручиваху вреће своје, гле, свакоме у врећи беху у завежљају новци његови; и видевши завежљаје новаца својих уплашише се и они и отац им.
36 ൩൬ അവരുടെ അപ്പനായ യാക്കോബ് അവരോട്: “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്ക് പ്രതികൂലം തന്നെ” എന്നു പറഞ്ഞു.
И рече им Јаков отац њихов: Потрсте ми децу; Јосифа нема, Симеуна нема, па хоћете и Венијамина да узмете; све се скупило на ме.
37 ൩൭ അതിന് രൂബേൻ അപ്പനോട്: “എന്റെ കയ്യിൽ അവനെ ഏല്പിക്കുക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക” എന്നു പറഞ്ഞു.
А Рувим проговори и рече оцу свом: Два сина моја убиј, ако ти га не доведем натраг; дај га у моје руке, и ја ћу ти га опет довести.
38 ൩൮ എന്നാൽ അവൻ: “എന്റെ മകൻ നിങ്ങളോടുകൂടെ വരികയില്ല; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി, അവൻ ഒരുവനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന് വല്ല ആപത്തും സംഭവിച്ചേക്കാം. വൃദ്ധനായ എനിക്ക് നിങ്ങൾ വരുത്തുന്ന ദുഃഖം മരണത്തിലേക്ക് എത്തിക്കുമാറാക്കും എന്നു പറഞ്ഞു. (Sheol h7585)
А он рече: Неће ићи син мој с вама, јер је брат његов умро и он оста сам, па ако би га задесило како зло на путу на који ћете ићи, свалили би сте ме стара с тугом у гроб. (Sheol h7585)

< ഉല്പത്തി 42 >