< ഉല്പത്തി 40 >

1 അനന്തരം ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഈജിപ്റ്റുരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
Mmere bi akyi no, ɛbaa sɛ Misraimhene Farao nsahyɛfo panyin ne ne brodotofo panyin fom no.
2 ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രധാനിയും അപ്പക്കാരുടെ പ്രധാനിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
Farao bo fuw ne nsahyɛfo panyin no ne ne brodotofo panyin no yiye.
3 അവരെ അംഗരക്ഷക മേധാവിയുടെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി.
Enti ɔde wɔn koguu afiase wɔ ɔwɛmfo panyin Potifar no fi, beae koro no ara a wɔde Yosef kɔtoo no.
4 അംഗരക്ഷാനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്ക് ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.
Ɔwɛmfo panyin Potifar de wɔn hyɛɛ Yosef nsa sɛ, ɔnhwɛ na ɔnyɛ nea ehia wɔn nyinaa mma wɔn. Wɔdaa afiase hɔ kyɛɛ kakraa no,
5 ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ തടവുകാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നെ വേറെവേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.
nnipa baanu no nyinaa a na wɔyɛ ɔhene Farao brodotofo panyin ne nsahyɛfo panyin a na wogu afiase hɔ no sosoo adae anadwo koro no ara. Na saa adae abien no mu biara wɔ ne nkyerɛase.
6 രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദ ഭാവത്തോടുകൂടി ഇരിക്കുന്നത് കണ്ടു.
Ade kyee a Yosef baa nneduafo baanu no nkyɛn no, ohuu sɛ wɔn nyinaa ayeyɛ bosobosoo.
7 അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോട്: “നിങ്ങൾ ഇന്ന് വിഷാദഭാവത്തോടിരിക്കുന്നത് എന്ത്” എന്നു ചോദിച്ചു.
Obisaa Farao fi mpanyimfo nneduafo a na wɔne no gu afiase hɔ no se, “Adɛn nti na nnɛ de, mo werɛ ahow mo ho sɛɛ?”
8 അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോട് പറയുവിൻ” എന്നു പറഞ്ഞു.
Nneduafo no buaa Yosef se, “Anadwo yi, yɛn baanu nyinaa sosoo adae, nanso yennya obiara wɔ ha nkyerɛ yɛn ase.” Yosef nso ka kyerɛɛ wɔn se, “Ɛwɔ mu sɛ Onyankopɔn na ɔkyerɛ dae ase de, nanso monka mo dae a mososoe no nkyerɛ me.”
9 അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരിവള്ളി.
Enti Farao nsahyɛfo panyin no dii kan kaa ne dae a ɔsoo no kyerɛɛ Yosef se, “Me dae mu no, mihuu bobe dua.
10 ൧൦ മുന്തിരിവള്ളിയിൽ മൂന്നു ശാഖ; അത് തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു.
Na saa bobe dua no wɔ mman abiɛsa. Eguu nhwiren, hyehyɛ nyin yɛɛ kasiaw beree.
11 ൧൧ ഫറവോന്റെ പാനപാത്രം എന്റെ കയ്യിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കയ്യിൽ കൊടുത്തു”.
Na mikura ɔhene Farao nsa kuruwa. Metetew bobe aba no, kyikyi guu ɔhene Farao nsa kuruwa no mu, de maa no sɛ ɔnnom.”
12 ൧൨ യോസേഫ് അവനോട് പറഞ്ഞത്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്ന് ശാഖ മൂന്നുദിവസം.
Yosef ka kyerɛɛ nsahyɛfo panyin deduani no se, “Wo dae no ase ni: mman abiɛsa a wuhui no kyerɛ nnansa.
13 ൧൩ മൂന്നു ദിവസത്തിനകം ഫറവോൻ നിന്നോട് ക്ഷമിച്ച്, വീണ്ടും നിന്റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുൻ പതിവുപോലെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കും.
Nnansa ntam no, Farao beyi wo, ama woakodi wo dibea sɛ ɔhene nsahyɛfo panyin. Na wode Farao kuruwa bɛhyɛ ne nsa sɛnea na woyɛ no kan no.
14 ൧൪ എന്നാൽ നിനക്ക് നല്ലകാലം വരുമ്പോൾ എന്നെ ഓർത്ത് എന്നോട് ദയചെയ്ത് ഫറവോനെ എന്റെ വിവരം ബോധിപ്പിച്ച് എന്നെ ഈ കാരാഗൃഹത്തിൽനിന്നും വിടുവിക്കണമേ.
Na sɛ esi wo yiye a, kae me na yɛ me adɔe; ka me ho asɛm kyerɛ ɔhene Farao, na ɔmma wommeyi me mfi afiase ha.
15 ൧൫ എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചുകൊണ്ടുപോന്നതാകുന്നു; ഈ തടവറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല”.
Efisɛ manyɛ bɔne biara na wɔkyeree me fii me manfo Hebrifo asase so de me baa ha. Na ɛha nso mpo a meda yi, manyɛ mfomso biara a ɛsɛ sɛ wogyina so de me to afiase.”
16 ൧൬ അർത്ഥം നല്ലതെന്ന് അപ്പക്കാരുടെ പ്രധാനി കണ്ടിട്ട് യോസേഫിനോട്: “ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.
Bere a brodotofo panyin deduani no huu sɛ Yosef akyerɛ nsahyɛfo panyin no dae no ase, ama atɔ asom no, ɔka kyerɛɛ Yosef se, “Me nso, mesoo dae bi. Me dae no mu no, na meso nkɛntɛn abiɛsa a brodo gugu mu.
17 ൧൭ ഏറ്റവും മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി എല്ലാത്തരം അപ്പവും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു” എന്നു പറഞ്ഞു.
Kɛntɛn a esi soro pɛɛ no, na nnuan ahorow a wɔato a mede rekɔma Farao gu mu a na nnomaa sisi aduan no so wɔ mʼatifi redi.”
18 ൧൮ അതിന് യോസേഫ്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നുദിവസം.
Yosef ka kyerɛɛ no se, “Wo dae a wosoo no nkyerɛase ni, Nkɛntɛn abiɛsa no gyina hɔ ma nnansa.
19 ൧൯ മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തലവെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും” എന്ന് ഉത്തരം പറഞ്ഞു.
Nnansa ntam no, Farao bɛma wɔabeyi wo afi afiase ha, atwa wo ti, de wo sin no akɔsɛn dua so, ama nnomaa asosɔw wo nam.”
20 ൨൦ മൂന്നാംദിവസം ഫറവോന്റെ ജന്മദിവസത്തിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യത്തിൽ പാനപാത്രവാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു.
Ne nnansa so no, na Farao redi nʼawoda. Enti ɔtoo pon kɛse bi maa ne mpanyimfo ne ne fifo nyinaa. Ɔsoma ma wokoyii ne brodotofo panyin ne ne nsahyɛfo panyin nneduafo no fii afiase hɔ baa nʼanim.
21 ൨൧ പാനപാത്രവാഹകന്മാരുടെ പ്രധാനിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി.
Ɔhene Farao san de ne nsahyɛfo panyin no sii ne sibea ma ɔhyɛɛ ɔhene Farao nsa.
22 ൨൨ അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കികൊന്നു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ.
Nanso ne brodotofo panyin no de, Farao ma wɔkɔsɛn no sɛnea Yosef kyerɛɛ ne dae no ase kyerɛɛ no no pɛpɛɛpɛ.
23 ൨൩ എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.
Nsahyɛfo panyin no nso werɛ fii Yosef a wankae no koraa.

< ഉല്പത്തി 40 >