< ഉല്പത്തി 40 >
1 ൧ അനന്തരം ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഈജിപ്റ്റുരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
मिश्रका राजाका पियाउने र पकाउनेले आफ्ना मालिकको विरुद्ध काम गरे ।
2 ൨ ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രധാനിയും അപ്പക്കാരുടെ പ്രധാനിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
आफ्ना यी दुई अधिकार प्राप्त मुख्य पियाउने र पकाउनेसँग फारो क्रोधित भए ।
3 ൩ അവരെ അംഗരക്ഷക മേധാവിയുടെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി.
उनले तिनीहरूलाई अङ्गरक्षकहरूका कप्तानको घरमा कैदमा राखे, जहाँ योसेफलाई पनि राखिएको थियो ।
4 ൪ അംഗരക്ഷാനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്ക് ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.
अङ्गरक्षकहरूका कप्तानले योसेफलाई तिनीहरूको सेवा गर्ने जिम्मा दिए । तिनीहरू त्यस झ्यालखानामा केही समयसम्म रहे ।
5 ൫ ഈജിപ്റ്റുരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ തടവുകാരായിരുന്ന രണ്ടുപേരും ഒരു രാത്രിയിൽ തന്നെ വേറെവേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു.
ती झ्यालखानामा भएका मिश्रका राजाका पकाउने र पियाउने दुवैले एकै रात आ-आफ्नै सपना देखे, र ती दुवै सपनाका आ-आफ्नै अर्थ थिए ।
6 ൬ രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദ ഭാവത്തോടുകൂടി ഇരിക്കുന്നത് കണ്ടു.
योसेफ बिहान तिनीहरूकहाँ आए र तिनीहरूलाई उदास देखे ।
7 ൭ അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോട്: “നിങ്ങൾ ഇന്ന് വിഷാദഭാവത്തോടിരിക്കുന്നത് എന്ത്” എന്നു ചോദിച്ചു.
उनले आफ्ना मालिकका घरमा भएको झ्यालखानामा उनीसँगै भएका फारोका अधिकारीहरूलाई भने, “तपाईंहरू आज किन यति धेरै उदास देखिनुहुन्छ?”
8 ൮ അവർ അവനോട്: “ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല” എന്നു പറഞ്ഞു. യോസേഫ് അവരോട്: “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അത് എന്നോട് പറയുവിൻ” എന്നു പറഞ്ഞു.
तिनीहरूले उनलाई भने, “हामी दुवैले एउटा सपना देखेका छौँ र कसैले पनि त्यसको अर्थ खोल्न सकेको छैन ।” योसेफले तिनीहरूलाई भने, “के सबै अर्थहरू परमेश्वरका नै होइनन् र? कृपया, मलाई ती बताउनुहोस् ।”
9 ൯ അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: “എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരിവള്ളി.
मुख्य पियाउनेले योसेफलाई आफ्नो सपना भने । तिनले उनलाई भने, “मेरो सपनामा मेरोअगि एउटा दाखको बोट थियो ।
10 ൧൦ മുന്തിരിവള്ളിയിൽ മൂന്നു ശാഖ; അത് തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു.
त्यस दाखको बोटमा तिनवटा हाँगा थिए । जब त्यसमा टुसा पलायो, त्यसमा फूलहरू निस्किए र दाखका झुप्पाहरू पाके ।
11 ൧൧ ഫറവോന്റെ പാനപാത്രം എന്റെ കയ്യിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കയ്യിൽ കൊടുത്തു”.
फारोको कचौरा मेरो हातमा थियो । मैले ती दाख लिएँ र फारोको कचौरामा निचरेँ, र त्यस कचौरालाई फारोका हातमा टक्र्याएँ ।”
12 ൧൨ യോസേഫ് അവനോട് പറഞ്ഞത്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്ന് ശാഖ മൂന്നുദിവസം.
योसेफले तिनलाई भने, “यसको अर्थ यस्तो छ । तिनवटा हाँगा भनेको तिन दिन हो ।
13 ൧൩ മൂന്നു ദിവസത്തിനകം ഫറവോൻ നിന്നോട് ക്ഷമിച്ച്, വീണ്ടും നിന്റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുൻ പതിവുപോലെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കും.
तिन दिनभित्र फारोले तपाईंको शिर उच्च पार्नुहुनेछ र तपाईंलाई तपाईंको काममा पुनर्स्थापित गर्नुहुनेछ । तपाईं फारोका पियाउने हुनुहुँदाजस्तै तपाईंले फारोको कचौरालाई उहाँका हातमा टक्र्याउनुहुनेछ ।
14 ൧൪ എന്നാൽ നിനക്ക് നല്ലകാലം വരുമ്പോൾ എന്നെ ഓർത്ത് എന്നോട് ദയചെയ്ത് ഫറവോനെ എന്റെ വിവരം ബോധിപ്പിച്ച് എന്നെ ഈ കാരാഗൃഹത്തിൽനിന്നും വിടുവിക്കണമേ.
तर तपाईंको भलो हुँदा मलाई सम्झनुहोस्, र कृपया ममाथि दया देखाउनुहोस् । मेरो विषयमा फारोलाई बताएर मलाई यस झ्यालखानाबाट बाहिर निकालिदिनुहोस् ।
15 ൧൫ എന്നെ എബ്രായരുടെ ദേശത്തുനിന്ന് അപഹരിച്ചുകൊണ്ടുപോന്നതാകുന്നു; ഈ തടവറയിൽ എന്നെ ഇടേണ്ടതിന് ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല”.
किनकि मलाई वास्तवमा हिब्रूहरूका देशबाट अपहरण गरी ल्याइएको थियो । यहाँ पनि यस झ्यालखानामा राखिनुपर्ने कुनै काम मैले गरेको छैन ।”
16 ൧൬ അർത്ഥം നല്ലതെന്ന് അപ്പക്കാരുടെ പ്രധാനി കണ്ടിട്ട് യോസേഫിനോട്: “ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു.
जब मुख्य पकाउनेले सपनाको अर्थ असल भएको देखे, उनले योसेफलाई भने, “मैले पनि एउटा सपना देखेको थिएँ । रोटीका तिनवटा टोकरी मेरो टाउकोमाथि थिए ।
17 ൧൭ ഏറ്റവും മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി എല്ലാത്തരം അപ്പവും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു” എന്നു പറഞ്ഞു.
सबैभन्दा माथिको टोकरीमा फारोका निम्ति सबै किसिमका पकाइएका खाने कुरा थिए, तर चराहरूले मेरो टाउकोमाथिको टोकरीबाट ती खाइदिए ।”
18 ൧൮ അതിന് യോസേഫ്: “അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നുദിവസം.
योसेफले जवाफ दिए, “यसको अर्थ यस्तो छ । तिनवटा टोकरी भनेको तिन दिन हो ।
19 ൧൯ മൂന്നു ദിവസത്തിനകം ഫറവോൻ നിന്റെ തലവെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും” എന്ന് ഉത്തരം പറഞ്ഞു.
तिन दिनभित्र फारोले तपाईंको शिर उठाएर तपाईंलाई रुखमा झुण्ड्याइदिनुहुनेछ । चराहरूले तपाईंको मासु खानेछन् ।”
20 ൨൦ മൂന്നാംദിവസം ഫറവോന്റെ ജന്മദിവസത്തിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നു കഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യത്തിൽ പാനപാത്രവാഹകന്മാരുടെ പ്രധാനിയെയും അപ്പക്കാരുടെ പ്രധാനിയെയും ഓർത്തു.
त्यसपछिको तेस्रो दिन फारोको जन्म दिन थियो । तिनले आफ्ना सबै नोकरहरूका निम्ति भोजको आयोजना गरे । आफ्ना नोकरहरूका माझमा तिनले मुख्य पियाउने र मुख्य पकाउनेलाई उभ्याए ।
21 ൨൧ പാനപാത്രവാഹകന്മാരുടെ പ്രധാനിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കണ്ടതിനു വീണ്ടും അവന്റെ സ്ഥാനത്ത് ആക്കി.
तिनले मुख्य पियाउनेलाई उनको जिम्मेवारीमा पुनर्स्थापित गरिदिए, र उनले फेरि फारोका हातमा कचौरा टक्र्याए ।
22 ൨൨ അപ്പക്കാരുടെ പ്രധാനിയെയോ അവൻ തൂക്കികൊന്നു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ.
तर योसेफले तिनीहरूलाई अर्थ बताएझैँ फारोले मुख्य पकाउनेलाई झुण्ड्याइदिए ।
23 ൨൩ എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രധാനി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.
मुख्य पियाउनेले भने योसेफलाई सम्झेनन्, तर उनलाई बिर्सिहाले ।