< ഉല്പത്തി 4 >
1 ൧ ആദാം തന്റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: “യഹോവയാൽ എനിക്ക് ഒരു പുരുഷസന്തതിയെ ലഭിച്ചു” എന്നു പറഞ്ഞു.
Og Adam budde saman med Eva, kona si, og ho vart med barn, og åtte Kain. Då sagde ho: «Ein son hev eg fenge av Herren!»
2 ൨ പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു.
Sidan åtte ho Abel, bror hans. Og Abel vart sauehyrding, og Kain var jorddyrkar.
3 ൩ കുറെക്കാലം കഴിഞ്ഞിട്ട് കയീൻ നിലത്തെ ഫലത്തിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു.
Og det hende, då det leid av ei tid, at Kain bar fram åt Herren ei gåva av grøda på marki.
4 ൪ ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്ന് ഒന്നിനെ കൊന്ന്, അവയുടെ ഏറ്റവും കൊഴുപ്പുള്ള ഭാഗങ്ങളിൽനിന്ന് ഒരു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു.
Og Abel bar og fram ei gåva, og han gav av frumselambi or fenaden sin og feittet deira. Og Herren såg blidt til Abel og gåva hans,
5 ൫ കയീനിലും അവന്റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല. കയീൻ വളരെ കോപിച്ചു, അവന്റെ മുഖം വാടി.
men ansa ikkje Kain og hans gåva. Då vart Kain brennande harm, og stirde nedfyre seg.
6 ൬ അപ്പോൾ യഹോവ കയീനോട്: “നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്?
Og Herren sagde til Kain: «Kvi er du harm, og kvi stend du og stirer nedfyre deg?
7 ൭ നീ ശരിയായത് ചെയ്യുന്നു എങ്കിൽ നീയും പ്രസാദമുണ്ടാകയില്ലയോ? നീ തിന്മ ചെയ്തതുകൊണ്ട് പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കണം” എന്നു കല്പിച്ചു.
Hev du godt i tankar, kann du ikkje då lyfta upp augo? Og hev du ikkje godt i tankar, so ligg syndi framfyre døri og lurer. Ho trår etter deg, men du lyt halda henne i age.»
8 ൮ അപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോട് “നാം വയലിലേക്കു പോക” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനെതിരായി എഴുന്നേറ്റ് അവനെ കൊന്നു.
Og Kain sagde det med Abel, bror sin. Og det gjekk so til, medan dei var utpå marki, at Kain rauk på Abel, bror sin, og slo honom i hel.
9 ൯ പിന്നെ യഹോവ കയീനോട്: “നിന്റെ അനുജനായ ഹാബെൽ എവിടെ? എന്നു ചോദിച്ചതിന്: “എനിക്ക് അറിഞ്ഞുകൂടാ; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ? എന്നു അവൻ പറഞ്ഞു.
Då sagde Herren til Kain: «Kvar er Abel, bror din?» Og han svara: «Eg veit ikkje. Skal eg gjæta bror min?»
10 ൧൦ അതിന് അവിടുന്ന് അരുളിച്ചെയ്തത്. “നീ എന്ത് ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോട് നിലവിളിക്കുന്നു.
Då sagde han: «Kva hev du gjort! Høyr, blodet åt bror din ropar til meg frå jordi!
11 ൧൧ ഇപ്പോൾ നിന്റെ കൈയിൽനിന്ന് നിന്റെ അനുജന്റെ രക്തം സ്വീകരിക്കുവാൻ വായ് തുറന്ന ദേശംവിട്ട് നീ ശാപഗ്രസ്തനായി പോകണം.
Og no skal du vera bannlyst frå den jordi som let upp munnen og tok imot blodet åt bror din av di hand.
12 ൧൨ നീ കൃഷി ചെയ്യുമ്പോൾ നിലം ഇനി ഒരിക്കലും അതിന്റെ വീര്യം നിനക്ക് തരികയില്ല; നീ ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും”.
Når du dyrkar marki, skal ho ikkje meir gjeva deg sin avle. Heimlaus og fredlaus skal du vera på jordi.»
13 ൧൩ കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്ക് വഹിക്കുവാൻ കഴിയുന്നതിനെക്കാൾ വലുതാണ്.
Då sagde Kain til Herren: «Skuldi mi er større enn eg kann bera.
14 ൧൪ ഇതാ, അങ്ങ് ഇന്ന് എന്നെ പുറത്താക്കുന്നു; ഞാൻ തിരുസന്നിധിവിട്ട് ഒളിച്ചു ഭൂമിയിൽ അലഞ്ഞുതിരിയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും” എന്നു പറഞ്ഞു.
Sjå, du driv meg i dag ut or landet, og eg lyt løyna meg for dine augo og vera heimlaus og fredlaus på jordi, og kven som finn meg, kjem til å slå meg i hel.»
15 ൧൫ യഹോവ അവനോട്: “അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന്റെമേൽ ഏഴിരട്ടിയായി പ്രതികാരംചെയ്യും” എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും അവനെ കൊല്ലാതിരിക്കേണ്ടതിനു യഹോവ കയീന്റെമേൽ ഒരു അടയാളം പതിച്ചു.
Då sagde Herren til honom: «Nei! for drep nokon Kain, so skal det hemnast sju gonger.» Og Herren gav Kain eit merke, so dei ikkje skulde slå honom i hel, kven som fann honom.
16 ൧൬ അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ട് ഏദെന് കിഴക്ക് നോദ് ദേശത്ത് ചെന്നു പാർത്തു.
So hadde Kain seg utor Herrens augo, og busette seg i eit land som heiter Nod, austanfor Eden.
17 ൧൭ കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. കയീൻ ഒരു പട്ടണം പണിതു, ഹാനോക്ക് എന്നു തന്റെ മകന്റെ പേരിട്ടു.
Og Kain budde saman med kona si, og ho vart med barn, og åtte Hanok. Sidan tok han seg til å byggja ein by, og kalla byen Hanok, etter son sin.
18 ൧൮ ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനു ജന്മം നൽകി; മെഹൂയയേൽ മെഥൂശയേലിനു ജന്മം നൽകി; മെഥൂശയേൽ ലാമെക്കിനു ജനകനായി.
Og Hanok vart far til Irad; og Irad fekk sonen Mehujael, og Mehujael fekk sonen Metusael, og Metusael fekk sonen Lamek.
19 ൧൯ ലാമെക്ക് രണ്ടു ഭാര്യമാരെ സ്വീകരിച്ചു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേര്
Og Lamek tok seg tvo konor. Den eine heitte Ada, og den andre heitte Silla.
20 ൨൦ ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകർക്കും പിതാവായിരുന്നു.
Og Ada åtte sonen Jabal. Frå honom er dei ætta dei som bur i tjeldbuder og held buskap.
21 ൨൧ അവന്റെ സഹോദരന് യൂബാൽ എന്നു പേർ. ഇവൻ കിന്നരവും ഓടക്കുഴലും വായിക്കുന്ന എല്ലാവർക്കും പിതാവായിതീർന്നു.
Og bror hans heitte Jubal. Frå honom er dei ætta all dei som spelar på harpa og fløyta.
22 ൨൨ സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുപണിക്കാരുടെയും ഇരിമ്പുപണിക്കാരുടെയും ഗുരുവായിരുന്നു; നയമാ ആയിരുന്നു തൂബൽകയീന്റെ സഹോദരി,
Og Silla åtte og ein son. Han vart kalla Tubalkain; og han smidde alle slag bitjarn, både av jarn og av kopar. Og syster åt Tubalkain heitte Na’ama.
23 ൨൩ ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞത്: “ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിനു ചെവിതരുവിൻ! എന്നെ മുറിപ്പെടുത്തിയ ഒരു പുരുഷനെയും എന്നെ പരിക്കേൽപ്പിച്ച ഒരു യുവാവിനെയും ഞാൻ കൊന്നു.
Og Lamek kvad til konorne sine: «Ada og Silla, høyr mine ord, Lameks konor, lyd på mi røyst! Ein mann drep eg for kvart sår, og ein svein for kvar skråma eg fær.
24 ൨൪ കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിനുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും”.
For Kain skal sju gonger hemnast, men Lamek sju-ti og sju.»
25 ൨൫ ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: “കയീൻ കൊന്ന ഹാബെലിനു പകരം ദൈവം എനിക്ക് മറ്റൊരു സന്തതിയെ തന്നു” എന്നു പറഞ്ഞ് അവന് ശേത്ത് എന്നു പേരിട്ടു.
Og Adam budde med kona si som han fyrr hadde gjort, og ho åtte ein son, og kalla honom Set. «For Gud hev sett meg ein annan son i staden hans Abel, » sagde ho, «for di Kain slo honom i hel.»
26 ൨൬ ശേത്തിനും ഒരു മകൻ ജനിച്ചു; അവന് ഏനോശ് എന്നു പേരിട്ടു. ആ കാലത്ത് യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.
Og Set fekk og ein son, og kalla honom Enos. Då tok dei til å kalla på Herren.