< ഉല്പത്തി 39 >

1 എന്നാൽ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫർ എന്ന ഒരു ഈജിപ്റ്റുകാരൻ അവനെ വിലയ്ക്കു വാങ്ങി.
ଯୋଷେଫ ମିସର ଦେଶକୁ ଅଣାଯାʼନ୍ତେ, ଫାରୋଙ୍କର ଜଣେ ଭୃତ୍ୟ ଅର୍ଥାତ୍‍, ମିସରୀୟ ପୋଟୀଫର ନାମକ ରକ୍ଷକ ସେନାପତି, ତାଙ୍କର ଆନୟନକାରୀ ଇଶ୍ମାୟେଲୀୟମାନଙ୍କଠାରୁ ଯୋଷେଫଙ୍କୁ କିଣି ଥିଲା।
2 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ അവൻ ശ്രേഷ്ഠനായി, ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ വസിച്ചു.
ମାତ୍ର ସଦାପ୍ରଭୁ ଯୋଷେଫଙ୍କର ସହବର୍ତ୍ତୀ ଥିଲେ, ଏଣୁ ସେ ସମୃଦ୍ଧ ହେଲେ; ଆଉ ସେ ଆପଣା ମିସରୀୟ କର୍ତ୍ତାର ଗୃହରେ ବାସ କଲେ।
3 യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്റെ പ്രവൃത്തികൾ യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു.
ଏଥିରେ ସଦାପ୍ରଭୁ ତାଙ୍କର ସହବର୍ତ୍ତୀ ଅଛନ୍ତି ଓ ସେ ଯେଉଁ ଯେଉଁ କାର୍ଯ୍ୟ କଲେ, ସଦାପ୍ରଭୁ ତାଙ୍କ ହାତରେ ସେହି ସମସ୍ତ ସିଦ୍ଧ କରୁଅଛନ୍ତି, ଏହା ତାଙ୍କର କର୍ତ୍ତା ଦେଖିଲା।
4 അതുകൊണ്ട് പോത്തീഫറിനു യോസേഫിനോട് ഇഷ്ടം തോന്നി; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യിൽ ഏല്പിച്ചു.
ଏଣୁ ଯୋଷେଫ ତାହାର ଦୃଷ୍ଟିରେ ଅନୁଗ୍ରହ ପାଇ ତାହାର ସେବାରେ ନିଯୁକ୍ତ ହେଲେ, ପୁଣି, ସେ ଯୋଷେଫଙ୍କୁ ଆପଣାର ଗୃହାଧ୍ୟକ୍ଷ କରି ତାଙ୍କର ହସ୍ତରେ ସର୍ବସ୍ୱ ସମର୍ପଣ କଲା।
5 അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം ഈജിപ്റ്റുകാരന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.
ଏହି ପ୍ରକାରେ ସେ ଯୋଷେଫଙ୍କୁ ଆପଣା ଗୃହ ଓ ସର୍ବସ୍ୱର ଅଧ୍ୟକ୍ଷ କରିବା ଦିନଠାରୁ ସଦାପ୍ରଭୁ ଯୋଷେଫଙ୍କ ଲାଗି ସେହି ମିସରୀୟ ଲୋକର ଗୃହ ଉପରେ ଆଶୀର୍ବାଦ କଲେ; ପୁଣି, ଗୃହ ଓ କ୍ଷେତ୍ରସ୍ଥିତ ସମସ୍ତ ସମ୍ପଦ ପ୍ରତି ସଦାପ୍ରଭୁଙ୍କର ଆଶୀର୍ବାଦ ବର୍ତ୍ତିଲା।
6 അവൻ തനിക്കുള്ളതെല്ലാം യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല.
ଏହେତୁ ସେ ଯୋଷେଫଙ୍କ ହସ୍ତରେ ଆପଣା ସର୍ବସ୍ୱର ଏରୂପ ଭାର ଦେଲା, ଯେ ଆପଣା ଭୋଜନ ବିନୁ ଆଉ କୌଣସି ବିଷୟର ତତ୍ତ୍ୱ ନେଲା ନାହିଁ। ଯୋଷେଫ ରୂପରେ ଓ ସୌନ୍ଦର୍ଯ୍ୟରେ ମନୋହର ଥିଲେ।
7 യോസേഫ് സുന്ദരനും സുമുഖനും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യക്ക് അവനോട് അനുരാഗം തോന്നി: “എന്നോടുകൂടെ ശയിക്ക” എന്ന് അവൾ പറഞ്ഞു.
ଆଉ ଉକ୍ତ ଘଟଣା ଉତ୍ତାରେ ତାଙ୍କର ପ୍ରଭୁର ଭାର୍ଯ୍ୟା ଯୋଷେଫଙ୍କ ଉପରେ ଦୃଷ୍ଟି ପକାଇବାକୁ ଲାଗିଲା; ତହୁଁ ତାଙ୍କୁ କହିଲା, “ତୁମ୍ଭେ ମୋʼ ସଙ୍ଗେ ଶୟନ କର।”
8 അവൻ അതിന് വിസമ്മതിച്ചു യജമാനന്റെ ഭാര്യയോട്: “ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ള സകലതും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു.
ମାତ୍ର ଯୋଷେଫ ଅସ୍ୱୀକାର କରି ଆପଣା ପ୍ରଭୁର ଭାର୍ଯ୍ୟାକୁ କହିଲେ, “ଦେଖ, ଏ ଗୃହରେ ଯାହା ଅଛି ମୋʼ ପ୍ରଭୁ ତହିଁର ତତ୍ତ୍ୱ ନିଅନ୍ତି ନାହିଁ, ସେ ମୋʼ ହସ୍ତରେ ଆପଣାର ସର୍ବସ୍ୱ ସମର୍ପଣ କରିଅଛନ୍ତି।
9 ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യ ആയതിനാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്ക് വിലക്കിയിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ” എന്നു പറഞ്ഞു.
ଏହି ଗୃହରେ ମୋʼ ଠାରୁ ବଡ଼ କେହି ନାହିଁ; ତୁମ୍ଭେ ତାଙ୍କର ଭାର୍ଯ୍ୟା, ଏନିମନ୍ତେ କେବଳ ତୁମ୍ଭ ଛଡ଼ା ମୋʼ ପ୍ରତି ଆଉ କିଛି ମନା ନାହିଁ। ଏହେତୁ ମୁଁ କିପରି ଏଡ଼େ ବଡ଼ ଦୁଷ୍ଟତା ଓ ପରମେଶ୍ୱରଙ୍କ ବିରୁଦ୍ଧରେ ପାପ କରିପାରେ?”
10 ൧൦ അവൾ അനുദിനം യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിക്കുവാനോ അവളുടെ അരികിൽ ഇരിക്കുവാനോ അവൻ അവളെ അനുസരിച്ചില്ല.
ତଥାପି ସେ ସ୍ତ୍ରୀ ଦିନକୁ ଦିନ ଯୋଷେଫଙ୍କୁ ଏପରି କହେ; ମାତ୍ର ଯୋଷେଫ ତାହା ସଙ୍ଗେ ଶୟନ କରିବାକୁ କିମ୍ବା ତାହା ନିକଟରେ ରହିବାକୁ ସମ୍ମତ ହୁଅନ୍ତି ନାହିଁ।
11 ൧൧ ഒരു ദിവസം യോസേഫ് തന്റെ ജോലി ചെയ്യുവാൻ വീടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.
ଏଥିଉତ୍ତାରେ ଦିନକରେ ଯୋଷେଫ ନିଜ କାର୍ଯ୍ୟ ନିମନ୍ତେ ଗୃହ ଭିତରକୁ ଗଲେ, ପୁଣି, ଗୃହର ଦାସ ମଧ୍ୟରୁ କେହି ସେଠାରେ ନ ଥିଲା।
12 ൧൨ അവൾ അവന്റെ വസ്ത്രം പിടിച്ചു: “എന്നോട് കൂടെ ശയിക്കുക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു.
ତେଣୁ ସେ ଯୋଷେଫଙ୍କର ବସ୍ତ୍ର ଧରି “ମୋʼ ସଙ୍ଗେ ଶୟନ କର ବୋଲି ଟଣାଟଣି କଲା;” ମାତ୍ର ଯୋଷେଫ ତାହା ହସ୍ତରେ ଆପଣା ବସ୍ତ୍ର ଛାଡ଼ି ବାହାରକୁ ପଳାଇଗଲେ।
13 ൧൩ അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ,
ଯେତେବେଳେ ସେ ସ୍ତ୍ରୀ ଯୋଷେଫଙ୍କୁ ତାହା ହସ୍ତରେ ଆପଣା ବସ୍ତ୍ର ଛାଡ଼ି ବାହାରକୁ ପଳାଇ ଯିବାର ଦେଖିଲା,
14 ൧൪ അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: “കണ്ടോ, നമ്മെ അപമാനിക്കേണ്ടതിന് അദ്ദേഹം ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു; അവൻ എന്നോടുകൂടി ശയിക്കുന്നതിനു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു.
ସେତେବେଳେ ସେ ନିଜ ଗୃହର ଲୋକମାନଙ୍କୁ ଡାକି କହିଲା, “ଦେଖ, ସେ ଆମ୍ଭମାନଙ୍କ ସଙ୍ଗରେ ପରିହାସ କରିବା ନିମନ୍ତେ ଜଣେ ଏବ୍ରୀୟକୁ ଆଣିଅଛନ୍ତି; ସେ ମୋʼ ସଙ୍ଗେ ଶୟନ କରିବା ପାଇଁ ଭିତରକୁ ମୋʼ କତିକି ଆସିଥିଲା; ତହିଁରେ ମୁଁ ବଡ଼ ପାଟି କରି ଡାକ ପକାଇଲି;
15 ൧൫ ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടു കളഞ്ഞിട്ട് ഓടി പൊയ്ക്കളഞ്ഞു” എന്നു പറഞ്ഞു.
ମୋହର ବଡ଼ ପାଟି କରି ଡାକିବାର ଶୁଣି ସେ ଆପଣା ବସ୍ତ୍ର ମୋʼ ନିକଟରେ ପକାଇଦେଇ ବାହାରକୁ ପଳାଇଗଲା।”
16 ൧൬ യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ കൈവശം വച്ചുകൊണ്ടിരുന്നു.
ପୁଣି, ସେହି ସ୍ତ୍ରୀ ତାହାର କର୍ତ୍ତାର ଗୃହାଗମନ ପର୍ଯ୍ୟନ୍ତ ସେହି ବସ୍ତ୍ର ଆପଣା ନିକଟରେ ରଖିଲା।
17 ൧൭ അവനോട് അവൾ അതുപോലെ തന്നെ സംസാരിച്ചു: “അങ്ങ് കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ അപമാനിക്കുവാൻ എന്റെ അടുക്കൽ വന്നു.
ଏଥିଉତ୍ତାରେ ସେ ଆପଣା ସ୍ୱାମୀକୁ ସେହି କଥାନୁସାରେ କହିଲା, “ତୁମ୍ଭେ ଯେଉଁ ଏବ୍ରୀୟ ଦାସକୁ ଆମ୍ଭମାନଙ୍କ ପାଖକୁ ଆଣିଅଛ, ସେ ମୋʼ ସଙ୍ଗେ ପରିହାସ କରିବା ନିମନ୍ତେ ମୋʼ କତିକି ଆସିଥିଲା,
18 ൧൮ ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി” എന്നു പറഞ്ഞു.
ପୁଣି, ମୁଁ ବଡ଼ ପାଟି କରି ଡାକ ପକାଇବାରୁ ସେ ମୋʼ ନିକଟରେ ଏହି ବସ୍ତ୍ର ପକାଇଦେଇ ବାହାରକୁ ପଳାଇଗଲା।”
19 ൧൯ “അങ്ങയുടെ ദാസൻ ഇങ്ങനെ എന്നോട് ചെയ്തു” എന്നു തന്റെ ഭാര്യ പറഞ്ഞവാക്ക് യജമാനൻ കേട്ടപ്പോൾ അവനു കോപം ജ്വലിച്ചു.
ସେତେବେଳେ “ତୁମ୍ଭର ଦାସ ମୋʼ ପ୍ରତି ଏପ୍ରକାର ବ୍ୟବହାର କରିଅଛି,” ଆପଣା ଭାର୍ଯ୍ୟାର ମୁଖରୁ ଏ କଥା ଶୁଣି ଯୋଷେଫଙ୍କର ପ୍ରଭୁ କ୍ରୋଧରେ ପ୍ରଜ୍ୱଳିତ ହେଲା।
20 ൨൦ യോസേഫിന്റെ യജമാനൻ അവനെ പിടിച്ച് രാജാവിന്റെ തടവുകാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു.
ଆଉ ଯୋଷେଫଙ୍କର ପ୍ରଭୁ ତାଙ୍କୁ ନେଇ ରାଜବନ୍ଦୀମାନଙ୍କ ବାସସ୍ଥାନ କାରାଗାରରେ ରଖିଲା; ତହୁଁ ଯୋଷେଫ ସେହି କାରାଗାରରେ ରହିଲେ।
21 ൨൧ എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോട് ദയ തോന്നത്തക്കവണ്ണം യോസേഫിന് കൃപ നല്കി.
ମାତ୍ର ସଦାପ୍ରଭୁ ଯୋଷେଫଙ୍କର ସହବର୍ତ୍ତୀ ଥିଲେ, ପୁଣି, ତାଙ୍କ ପ୍ରତି କୃପା ପ୍ରକାଶ କରି କାରାରକ୍ଷକର ଦୃଷ୍ଟିରେ ତାଙ୍କୁ ଅନୁଗ୍ରହପାତ୍ର କଲେ।
22 ൨൨ കാരാഗൃഹത്തിലെ സകലതടവുകാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; അവരുടെ എല്ലാ പ്രവൃത്തികൾക്കും അവൻ വിചാരകനായിരുന്നു.
ତହିଁରେ ସେହି କାରାରକ୍ଷକ ବନ୍ଦୀଶାଳାସ୍ଥିତ ସମସ୍ତ ବନ୍ଦୀଲୋକଙ୍କ ଭାର ଯୋଷେଫଙ୍କ ହସ୍ତରେ ସମର୍ପଣ କଲା; ପୁଣି, ସେମାନେ ଯାହା କଲେ, ସେହି ସକଳର କର୍ତ୍ତା ସେ ହେଲେ।
23 ൨൩ യഹോവ അവനോടുകൂടി ഇരുന്ന് അവൻ ചെയ്ത സകലതും സഫലമാക്കിയതിനാൽ അവന്റെ അധീനതയിൽ ഉള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.
କାରାରକ୍ଷକ ଯୋଷେଫଙ୍କର ହସ୍ତଗତ କୌଣସି ବିଷୟରେ ଦୃଷ୍ଟିପାତ କଲା ନାହିଁ, କାରଣ ସଦାପ୍ରଭୁ ତାଙ୍କର ସହବର୍ତ୍ତୀ ଥିଲେ; ପୁଣି, ସେ ଯାହା କଲେ, ସଦାପ୍ରଭୁ ତାହା ସିଦ୍ଧ କଲେ।

< ഉല്പത്തി 39 >