< ഉല്പത്തി 36 >

1 ഏദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാണിത്:
To są dzieje rodu Ezawa, czyli Edomu.
2 ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
Ezaw pojął swoje żony z córek Kanaanu: Adę, córkę Elona Chetyty, Oholibamę, córkę Any, córki Sibeona Chiwwity;
3 യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.
I Basmat, córkę Izmaela, siostrę Nebajota.
4 ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
I Ada urodziła Ezawowi Elifaza, a Basmat urodziła Rehuela.
5 ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തുവച്ചു ജനിച്ച പുത്രന്മാർ.
Oholibama urodziła Jeusza, Jalama i Koracha. To [są] synowie Ezawa, którzy mu się urodzili w ziemi Kanaan.
6 എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെ എല്ലാവരേയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയുംകൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്ക് പോയി.
I Ezaw wziął swoje żony, synów, córki i wszystkich domowników, swoje stada, wszystkie bydła i całe swoje mienie, które zdobył w ziemi Kanaan, i odszedł od swego brata Jakuba do [innej] ziemi;
7 അവർക്ക് ഒന്നിച്ച് പാർക്കുവാൻ കഴിയാത്തവിധം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ നിമിത്തം അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു.
Bo ich majątek był tak wielki, że nie mogli mieszkać razem, i ziemia, na której przebywali, nie mogła ich utrzymać z powodu [mnóstwa] ich stad.
8 അങ്ങനെ ഏദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു.
I Ezaw zamieszkał na górze Seir. Ezaw to Edom.
9 സേയീർപർവ്വതത്തിലുള്ള ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം:
A to są dzieje rodu Ezawa, ojca Edomitów, na górze Seir.
10 ൧൦ ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
I to są imiona synów Ezawa: Elifaz, syn Ady, żony Ezawa, Rehuel, syn Basmat, żony Ezawa.
11 ൧൧ എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.
Synami zaś Elifaza byli: Teman, Omar, Sefo, Gatam i Kenaz.
12 ൧൨ തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദായുടെ പുത്രന്മാർ.
A Timna była nałożnicą Elifaza, syna Ezawa, i urodziła Elifazowi Amaleka. To [są] synowie Ady, żony Ezawa.
13 ൧൩ രെയൂവേലിന്‍റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാർ.
To [są] synowie Rehuela: Nachat, Zerach, Szamma i Mizza. Byli oni synami Basmat, żony Ezawa.
14 ൧൪ സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
A ci byli synami żony Ezawa Oholibamy, córki Any, córki Sibeona. Urodziła ona Ezawowi Jeusza, Jalama i Koracha.
15 ൧൫ ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
To [są] książęta spośród synów Ezawa, synowie Elifaza, pierworodnego Ezawa: książę Teman, książę Omar, książę Sefo, książę Kenaz.
16 ൧൬ കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്ത് എലീഫാസിൽ നിന്നുത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ പുത്രന്മാർ.
Książę Korach, książę Gatam, książę Amalek. Ci książęta [pochodzą] z Elifaza, w ziemi Edom, to [są] synowie Ady.
17 ൧൭ ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ ഏദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.
To [są] synowie Rehuela, syna Ezawa: książę Nachat, książę Zerach, książę Szamma, książę Mizza. Ci książęta [pochodzą] z Rehuela, w ziemi Edom. Oni [są] synami Basmat, żony Ezawa.
18 ൧൮ ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായിൽ നിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ.
A to [są] synowie Oholibamy, żony Ezawa: książę Jeusz, książę Jalam, książę Korach. Ci książęta [pochodzą] z Oholibamy, córki Any, żony Ezawa.
19 ൧൯ ഇവർ ഏദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
To [są] synowie Ezawa, czyli Edom, i to [są] ich książęta.
20 ൨൦ ഹോര്യനായ സേയീരിന്റെ പുത്രന്മാരായിരുന്ന ദേശത്തിലെ പൂർവ്വനിവാസികൾ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
A to [są] synowie Seira, Choryty, mieszkańcy tej ziemi: Lotan, Szobal, Sibeon i Ana;
21 ൨൧ അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ ഏദോംദേശത്ത് സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.
Diszon, Eser i Diszan. To [są] książęta Chorytów, synowie Seira w ziemi Edom.
22 ൨൨ ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
Synami Lotana byli: Chori i Hemam; a siostrą Lotana była Tamna.
23 ൨൩ ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
Synowie zaś Szobala: Alwan, Manachat, Ebal, Szefo i Onam.
24 ൨൪ സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നെ.
Synami Sibeona [są] Ajja i Ana. To ten Ana, który znalazł muły na pustyni, gdy pasł osły swego ojca Sibeona.
25 ൨൫ അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമായും ആയിരുന്നു.
A to [są] dzieci Any: Diszon i Oholibama, córka Any.
26 ൨൬ ദീശാന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
I synowie Diszona: Chemdan, Eszban, Jitran i Keran.
27 ൨൭ ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
To są synowie Esera: Bilhan, Zaawan i Akan.
28 ൨൮ ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
I synowie Diszana: Us i Aran.
29 ൨൯ ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,
To są książęta Chorytów: książę Lotan, książę Szobal, książę Sibeon, książę Ana.
30 ൩൦ ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ വിവിധഭാഗങ്ങളിലെ വംശക്കാർ അവരുടെ പൂർവ്വപിതാക്കന്മാരായ പ്രഭുക്കന്മാരുടെ പേരിൽ അറിയപ്പെട്ടു.
Książę Diszon, książę Eser, książę Diszan. [Są] to książęta Chorytów, według ich księstw, w ziemi Seir.
31 ൩൧ യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുന്നതിനു മുമ്പ് ഏദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ:
To [są] królowie, którzy panowali w ziemi Edom, zanim panował król nad synami Izraela.
32 ൩൨ ബെയോരിന്റെ പുത്രനായ ബേല ഏദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്നു പേര്.
W Edomie panował Bela, syn Beora, a nazwa jego miasta – Dinhaba.
33 ൩൩ ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി.
I Bela umarł, a w jego miejsce panował Jobab, syn Zeracha z Bosry.
34 ൩൪ യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി.
Jobab umarł, a w jego miejsce panował Chuszam z ziemi Temanitów.
35 ൩൫ ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേര്.
Chuszam umarł, a w jego miejsce panował Hadad, syn Bedada, który pokonał Midianitów na polu Moab, a nazwa jego miasta – Awit.
36 ൩൬ ഹദദ് മരിച്ചശേഷം മസ്രേക്കക്കാരൻ സമ്ലാ അവനു പകരം രാജാവായി.
Hadad umarł, a w jego miejsce panował Samla z Masreki.
37 ൩൭ സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന് പകരം രാജാവായി.
Samla umarł, a w jego miejsce panował Saul z Rechobot nad Rzeką.
38 ൩൮ ശൌല്‍ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി.
Saul umarł, a w jego miejsce panował Baalchanan, syn Akbora.
39 ൩൯ അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവു എന്നു പേർ. അവന്റെ ഭാര്യക്ക് മെഹേതബേൽ എന്നു പേര്; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
Baalchanan, syn Akbora, umarł, a w jego miejsce panował Hadar, a nazwa jego miasta – Pahu, a imię jego żony [to] Mehetabel, [była to] córka Matredy, córki Mezahaba.
40 ൪൦ വംശങ്ങളായും കുലങ്ങളായും ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ഇവയാകുന്നു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;
To [są] imiona książąt Ezawa, według ich rodów i miejscowości i według ich imion: książę Timna, książę Alwa, książę Jetet.
41 ൪൧ ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;
Książę Oholibama, książę Ela, książę Pinon.
42 ൪൨ മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;
Książę Kenaz, książę Teman, książę Mibsar.
43 ൪൩ ഇവർ അവകാശമാക്കിയ ദേശത്തുള്ള വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഏദോമ്യപ്രഭുക്കന്മാർ ഇവർ ആകുന്നു; ഏദോമ്യരുടെ പിതാവ് ഏശാവ് തന്നെ.
Książę Magdiel, książę Iram. To [są] książęta Edomu według miejsca ich zamieszkania w ziemi ich posiadłości. To [jest] Ezaw, ojciec Edomitów.

< ഉല്പത്തി 36 >