< ഉല്പത്തി 33 >

1 അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളുകളും വരുന്നത് കണ്ടു; തന്റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിർത്തി.
Jacob el liye lah Esau el tuku wi mwet angfoko lal, ke ma inge el kitalik tulik natul ah inmasrlol Leah, Rachel, ac mutan kulansap luo kial.
2 അവൻ ദാസിമാരെയും അവരുടെ മക്കളെയും മുൻപിലായും ലേയായെയും അവളുടെ മക്കളെയും പിമ്പിലും റാഹേലിനെയും യോസേഫിനെയും അവസാനമായും നിർത്തി.
El likiya mutan kulansap kial ac tulik natultal ah meet, na Leah ac tulik natul ah, na fah Rachel ac Joseph oetok.
3 അവൻ അവർക്ക് മുൻപായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്റെ സഹോദരനോട് അടുത്തുചെന്നു.
Jacob el fahsryak meet lukelos, ac faksufi nwe infohk uh pacl itkosr ke el fahsryang nu ye mutun tamulel lal.
4 ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
A Esau el kasrusr nu yorol, kaosulma ac ngok mutal. Ac eltal tukeni tung.
5 പിന്നെ ഏശാവ് തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: “നിന്നോടുകൂടെയുള്ള ഇവർ ആരാകുന്നു” എന്നു ചോദിച്ചതിന്: “ദൈവം അടിയനു കൃപയാൽ നല്കിയിരിക്കുന്ന മക്കൾ” എന്ന് അവൻ പറഞ്ഞു.
Ke Esau el ngetla ac liye mutan ac tulik uh, el siyuk, “Su mwet wi kom inge?” Ac Jacob el topuk, “Mwet kacto luk, tulik inge ma God El kulang ac ase nu sin mwet kulansap lom.”
6 അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;
Na mutan kulansap kial uh tuku wi tulik natultal, ac faksufi nwe infohk uh.
7 ലേയായും മക്കളും അടുത്തുവന്ന് നമസ്കരിച്ചു; അവസാനം യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.
Toko Leah ac tulik natul tuku ac faksufi pac, na Joseph ac Rachel fahsryak oetok ac faksufi.
8 “ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്” എന്ന് ഏശാവ് ചോദിച്ചതിന്: “യജമാനന് എന്നോട് കൃപതോന്നേണ്ടതിന് ആകുന്നു” എന്ന് യാക്കോബ് പറഞ്ഞു.
Ac Esau el siyuk, “Ma ya sruhk u se nga fahsru sun ah? Mea kalmac?” Ac Jacob el fahk, “Ma in akfisrasrye nunak lom.”
9 അതിന് ഏശാവ്: “സഹോദരാ, എനിക്ക് വേണ്ടത്ര ഉണ്ട്; നിനക്കുള്ളത് നിനക്ക് ഇരിക്കട്ടെ” എന്നു പറഞ്ഞു.
Tusruktu Esau el fahk, “Ma lik, fal ma oasr yuruk uh. Tari, sruokyana ma lom an.”
10 ൧൦ അതിന് യാക്കോബ്: “അങ്ങനെയല്ല, എന്നോട് കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കൈയിൽനിന്നു വാങ്ങണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്ക് എന്നോട് ദയ തോന്നുകയും ചെയ്തുവല്ലോ;
Jacob el fahk, “Mo, fin pwaye lah kom eisyu, nunak munas eis mwe kite luk inge. Nu sik, ke nga liye motom uh, oana ngan liye mutun God, ke kom arulana kulang nu sik uh.
11 ൧൧ ഞാൻ അയച്ചിരിക്കുന്ന സമ്മാനം വാങ്ങണമേ; ദൈവം എന്നോട് കൃപ ചെയ്തിരിക്കുന്നു; എനിക്ക് വേണ്ടത്ര ഉണ്ട്” എന്നു പറഞ്ഞ് ഏശാവിനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അത് വാങ്ങി.
Nunak munas, eis mwe kite ma nga us nu yurum inge. God El arulana kulang nu sik ac ase mwe enenu luk nukewa.” Jacob el sikalani na in kwafe nwe ke na Esau el eis.
12 ൧൨ പിന്നെ ഏശാവ്: “നമുക്കു യാത്ര തുടരാം; ഞാൻ നിനക്ക് മുൻപായി നടക്കാം” എന്നു പറഞ്ഞു.
Esau el fahk, “Akola kut in som. Nga ac fahsr meet.”
13 ൧൩ അതിന് യാക്കോബ് അവനോട്: “കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.
Jacob el topuk ac fahk, “Kom etu lah tulik inge munas, ac nga ac nunku pac ke sheep ac cow wi natu natulos uh. Fin upala pahtokyalos finne len se, u nufon se inge ac misa.
14 ൧൪ യജമാനൻ അടിയനു മുൻപായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്ക് ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം” എന്നു പറഞ്ഞു.
Nunak munas, fahsr meet likiyu, ac nga ac fahsrna tukum, wi kuiyen fahsr lun un kosro ac tulik inge, nwe ke nga sun kom in acn Edom.”
15 ൧൫ “എന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിർത്തട്ടെ” എന്ന് ഏശാവ് പറഞ്ഞതിന്: “എന്തിന്? യജമാനന്റെ കൃപയുണ്ടായാൽ മതി” എന്ന് അവൻ പറഞ്ഞു.
Esau el fahk, “Fin angan, nga filiya kutu mwet luk inge in wi kom.” Tusruktu Jacob el fahk, “Tari mansis, kulo. Fin wo sum, nimet elya kac.”
16 ൧൬ അങ്ങനെ ഏശാവ് അന്ന് തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.
Ouinge Esau el mukuiyak ke len sac in folok nu Edom.
17 ൧൭ യാക്കോബോ സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു; തനിക്ക് ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിനു തൊഴുത്തുകളും കെട്ടി; അതുകൊണ്ട് ആ സ്ഥലത്തിന് സുക്കോത്ത് എന്നു പേരു പറയുന്നു.
Ac Jacob el som nu Sukkoth, musaela lohm se sel we, ac orala lac lohm nu sin kosro natul. Pa pwanang pangpang acn sac Sukkoth.
18 ൧൮ യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശെഖേംപട്ടണത്തിൽ സുരക്ഷിതമായി എത്തി പട്ടണത്തിനരികെ കൂടാരമടിച്ചു.
Ke Jacob el foloko liki acn Mesopotamia el sun siti Shechem in acn Canaan. Wona ouiyal, ac el tulokunak nien aktuktuk lal in sie acn oan apkuran nu ke siti sac.
19 ൧൯ താൻ കൂടാരമടിച്ച സ്ഥലത്തിന്റെ ഒരു ഭാഗം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു വാങ്ങി.
El molela ipin acn sac sin fwilin tulik natul Hamor, papa tumal Shechem, ke ipin silver siofok.
20 ൨൦ അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന് ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർവിളിച്ചു.
El etoak loang se we, ac sang inen loang sac “El,” su God lun Israel.

< ഉല്പത്തി 33 >