< ഉല്പത്തി 31 >
1 ൧ എന്നാൽ “ഞങ്ങളുടെ അപ്പനുള്ളതെല്ലാം യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവൻ ഈ ധനം എല്ലാം സമ്പാദിച്ചു” എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ യാക്കോബ് കേട്ടു.
Jakobo nowinjo ni yawuot Laban ne wacho niya, “Jakobo osekawo gik ma wuonwa nigo duto kendo oseyudo mwandugi duto koa kuom wuonwa.”
2 ൨ യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയപ്പോൾ അത് തന്റെ നേരെ മുൻപെന്നപോലെ അല്ല എന്നു കണ്ടു.
Kendo Jakobo noneno ni pach Laban ok nikode kaka chon.
3 ൩ അപ്പോൾ യഹോവ യാക്കോബിനോട്: “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ കുടുംബക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്ന് അരുളിച്ചെയ്തു.
Eka Jehova Nyasaye nowacho ne Jakobo niya, “Dogi e pinyu ir oweteni kendo abiro bet kodi.”
4 ൪ യാക്കോബ് ആളയച്ച് റാഹേലിനേയും ലേയായെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കലേക്ക് വിളിപ്പിച്ചു,
Kuom mano Jakobo nooro wach ne Rael kod Lea mondo gibi e lek kumane okwayoe.
5 ൫ അവരോടു പറഞ്ഞത്: “നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുൻപെന്നപോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടി ഉണ്ടായിരുന്നു.
Nowachonegi niya, “Aneno ni paro ma wuonu nigo koda ok en paro mane en-go mokwongo, kata kamano Nyasach wuora osebedo koda.
6 ൬ നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടുംകൂടി സേവിച്ചു എന്നു നിങ്ങൾക്ക് തന്നെ അറിയാമല്ലോ.
Ungʼeyo kaka asetiyo ne wuonu gi tekra duto.
7 ൭ നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോട് ദോഷം ചെയ്യുവാൻ ദൈവം അവനെ സമ്മതിച്ചില്ല.
To wuonu osewuonda ka oloko chudona nyadipar. To kata kamano, Nyasaye ok oseweyo otimona marach.
8 ൮ ‘പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്ന് അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; ‘വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ’ എന്നവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.
Wuonu nowacho ni, ‘Mago ma kitgi angʼech nobed pokni;’ eka jamni duto nonywolo mago ma kitgi angʼech kende, to bende kane owacho ni, ‘Mago ma kitgi rabok nobed pokni,’ eka jamni duto nonywolo mana mago ma kitgi rabok.
9 ൯ ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്ത് എനിക്ക് തന്നിരിക്കുന്നു.
Kuom mano Nyasaye osekawo kweth mag jamni mag wuonu kendo osemiyagi.
10 ൧൦ ആടുകൾ ചനയേല്ക്കുന്ന കാലത്ത് ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവ എന്നു കണ്ടു.
“E kinde mane jamni mathuondi dwaro luwo jamni mamon, naleko ni nywogi duto mane oluwo jamni mamon ne gin mago man-gi kido marabok gi mago man-gi kido marangʼech kod mago man-gi kido mopogore opogore.
11 ൧൧ ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോട്: ‘യാക്കോബേ’ എന്നു വിളിച്ചു; ‘ഞാൻ ഇതാ’ എന്നു ഞാൻ പറഞ്ഞു.
Malaika mar Nyasaye noluonga e lek ni, ‘Jakobo.’ Eka nadwoke ni, ‘An ka.’
12 ൧൨ അപ്പോൾ ദൂതൻ: ‘നീ തലപൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകൾ എല്ലാം വരയും പുള്ളിയും മറുകുമുള്ളവയല്ലോ; ലാബാൻ നിന്നോട് ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു.
Eka malaika nomedo wachona ni, ‘Tingʼ wangʼi kendo ineye kaka nywogi duto maluwo diek gin rabok, angʼech kod ma dikiyo, nimar aseneno gik moko duto ma Laban osebedo katimoni.
13 ൧൩ നീ തൂണിനെ അഭിഷേകം ചെയ്യുകയും എന്നോട് നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശംവിട്ട് നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോകുക’ എന്നു കല്പിച്ചിരിക്കുന്നു”.
An e Nyasaye mane ofwenyoreni Bethel kamane iwiroe siro gi mo kendo kama ne isingori kikwongʼori ne an. Koro wuogi ia e pinyni kendo idog thuru.’”
14 ൧൪ റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: “അപ്പന്റെ വീട്ടിൽ ഞങ്ങൾക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ?
Eka Rael kod Lea nodwoke niya, “Bende pod wadongʼ gi pok moro amora e mwandu wuonwa?
15 ൧൫ അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.
Donge tinde okwanowa mana kaka jomoko nono? Ok en mana ni osechiwowa kende, to osechano nyaka mwandu duto mane okendwa.
16 ൧൬ ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോട് കല്പിച്ചതൊക്കെയും ചെയ്തുകൊള്ളുക”.
Adier mwandu duto ma Nyasaye osegolo kuom wuonwa gin mawa kod nyithindwa. Omiyo tim gimoro amora ma Nyasaye osenyisi.”
17 ൧൭ അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.
Eka Jakobo nokawo nyithinde kod monde mi oketo ewi ngamia,
18 ൧൮ തന്റെ കന്നുകാലികളെ മുഴുവനും താൻ സമ്പാദിച്ച സകല സമ്പത്തൊക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേർത്തുകൊണ്ട് കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.
kendo nosembo jambe duto e nyime kaachiel gi gik moko duto mane osechoko e piny Padan Aram, mondo odhi ir Isaka wuon-gi e piny Kanaan.
19 ൧൯ ലാബാൻ തന്റെ ആടുകളെ രോമം കത്രിക്കുവാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.
Kane Laban osedhi ngʼado yie rombe, Rael nokwalo nyiseche mag wuon-gi.
20 ൨൦ താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്.
To kata kamano, Jakobo nowuondo Laban ja-Aram ka ok onyise ni odok thurgi.
21 ൨൧ ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദികടന്നു, ഗിലെയാദ്പർവ്വതത്തിനു നേരെ തിരിഞ്ഞു.
Kuom mano noringo gi mago mane en-go duto, kendo nongʼado Aora koluwo yo mochomo piny gode mag Gilead.
22 ൨൨ യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാംദിവസം അറിവുകിട്ടി.
E odiechiengʼ mar adek Laban nowinjo ni Jakobo osepondo modhi.
23 ൨൩ ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടൊപ്പം എത്തി.
Nokawo wedene molawo Jakobo; kuom ndalo abiriyo; kendo nojuke e piny gode mag Gilead.
24 ൨൪ എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽവന്ന് അവനോട്: “നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക” എന്നു കല്പിച്ചു.
Eka Nyasaye nofwenyore ne Laban ja-Aram gotieno e lek mi owachone niya, “Ne ni ok iwachone Jakobo gimoro amora, maber kata marach.”
25 ൨൫ ലാബാൻ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പർവ്വതത്തിൽ കൂടാരം അടിച്ചു.
Ka Laban nojuko Jakobo noyudo ka oseguro hembe e piny gode mag Gilead kendo mi en bende gi wedene noguro hembe kanyo.
26 ൨൬ ലാബാൻ യാക്കോബിനോടു പറഞ്ഞത്: “നീ എന്നെ ഒളിച്ചു പോകുകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകുകയും ചെയ്തത് എന്ത്?
Eka Laban nopenjo Jakobo niya, “En angʼo ma isetimoni? Isewuonda kendo iseringa gi nyiga mana ka joma omak e lweny.
27 ൨൭ നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകുകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയയ്ക്കുവാൻ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കുകയും
Ere gima nomiyo iringo lingʼ-lingʼ ka akia? Angʼo ma nomoni nyisa, mondo omi asewi gi mor kiwerni kendo igoni thum?
28 ൨൮ എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുവാൻ എനിക്ക് അവസരം തരാതിരിക്കുകയും ചെയ്തത് എന്ത്? ഭോഷത്വമാണു നീ ചെയ്തത്.
Bende ne ok iweyo agoyoni oriti gi nyiga gi nyikwaya. Kuom mano isetimo gima ofuwo.
29 ൨൯ നിങ്ങളോട് ദോഷം ചെയ്യുവാൻ എന്റെ പക്കൽ ശക്തിയുണ്ട്; എങ്കിലും ‘നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക’ എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു.
Ngʼe ni an-gi teko mar hinyi, to Nyasach wuonu ne onyisa otieno manyoro ni, ‘Ne ni ok iwachone Jakobo gimoro amora, maber kata marach.’
30 ൩൦ ആകട്ടെ, നിന്റെ പിതൃഭവനത്തോടുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്‍റെ ഗ്രഹബിംബങ്ങളെ മോഷ്ടിച്ചത് എന്തിന്”
Angʼeyo ni nyoro iwuok nikech siso ma in-go mar dok ir joodu. To angʼo momiyo nyoro ikwalo nyisechena?”
31 ൩൧ യാക്കോബ് ലാബാനോട്: “പക്ഷേ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്ന് ബലമായി പിടിച്ചുവയ്ക്കും എന്നു ഞാൻ ഭയപ്പെട്ടു.
Jakobo nodwoko Laban niya, “Ne aluor nikech nyo aparo ni dipo ka imaya nyigi githuon.
32 ൩൨ എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ഗൃഹബിംബങ്ങളെ കണ്ടാൽ അവൻ ജീവനോടിരിക്കരുത്; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക” എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞില്ല.
To ngʼato angʼata ma iyudo gi nyisechegi ok nokwo. E nyim jowagi, rang in iwuon giri moro amora madabedgo kendo ka iyudo to kaw.” To Jakobo ne ok ongʼeyo ni Rael nosekwalo nyisechego.
33 ൩൩ അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ലതാനും; അവൻ ലേയായുടെ കൂടാരത്തിൽനിന്ന് ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.
Eka Laban nodonjo ei hemb Jakobo kendo ei hemb Lea kendo ei hemb jotichgi ariyo ma nyiri to ne ok oyudo gimoro. Bangʼ kane osea ei hemb Lea nodonjo ei hemb Rael.
34 ൩൪ എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകക്കോപ്പിനുള്ളിൽ ഇട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിൽ എല്ലായിടത്തും തിരഞ്ഞുനോക്കി, കണ്ടില്ലതാനും.
Noyudo ka Rael osekawo nyisechego mopando e bwo kom ngamia mobetie. Laban nodwaro gik moko duto mane ni ei hema to ne ok oyudo gimoro.
35 ൩൫ അവൾ അപ്പനോട്: “യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേൽക്കുവാൻ എനിക്ക് കഴിയുകയില്ല; സ്ത്രീകൾക്കുള്ള പതിവ് എനിക്ക് വന്നിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവൻ പരിശോധിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ലതാനും.
Rael nowacho ni wuon-gi niya, “Yaye ruodha, kik mirima maki koda ni atamora chungʼ e nyimi nikech an e kindena mag neno malo.” Kuom mano Laban nomanyo nyisechenego to ne ok oyudo.
36 ൩൬ അപ്പോൾ യാക്കോബിനു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞത് എന്തെന്നാൽ: “എന്റെ കുറ്റം എന്ത്? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന് എന്റെ തെറ്റ് എന്ത്?
Jakobo mirima nomako mi odhawo gi Laban. Nopenje niya, “En richo mane masetimo momiyo ilawa matek kama?
37 ൩൭ നീ എന്റെ സാധനങ്ങളൊക്കെയും പരിശോധിച്ചുവല്ലോ; നിന്റെ വീട്ടിലെ സാധനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ.
Koro ero isemanyo giga duto, angʼo ma iyudo ma mari? Kete e lela e nyim oweteni kod owetena kendo we gingʼad bura e kindwa.
38 ൩൮ ഈ ഇരുപതു വർഷം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.
“Asebedo kodi koro higni piero ariyo, to rombi kata dieki pok obwogo bende achamo imi kata achiel.
39 ൩൯ ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ മോഷണം പോയതിനെയും രാത്രി മോഷണം പോയതിനെയും നീ എന്നോട് ചോദിച്ചു.
Ne ok akeloni chiayo ma ondiek ochamo; to ne achulo chiayo mangima an awuon. Bende ne iketo ni achuli kuom gimoro amora mane okwal gotieno kata godiechiengʼ.
40 ൪൦ ഇതായിരുന്നു എന്റെ അനുഭവം; പകൽ വെയിൽകൊണ്ടും രാത്രി തണുപ്പുകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന് ഉറക്കമില്ലാതെയായി.
Kamano e kaka ne abet; chiengʼ nochama godiechiengʼ kendo koyo nochama gotieno, kendo nindo noringo oa e wangʼa.
41 ൪൧ ഈ ഇരുപതു വർഷം ഞാൻ നിന്റെ വീട്ടിൽ വസിച്ചു; പതിനാല് വർഷം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറ് വർഷം നിന്റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
Ne en kama kuom higni piero ariyo kane an e odi. Ne atiyoni kuom higni apar gangʼwen ne nyigi ariyo, kendo higni auchiel ne jambi, kendo ne imaya pokna nyadipar.
42 ൪൨ എന്റെ പിതാവിന്റെ ദൈവമായ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്ക് ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ അധ്വാനവും കണ്ടു കഴിഞ്ഞ രാത്രി ന്യായംവിധിച്ചു”.
Ka dine ni Nyasach wuora, Nyasach Ibrahim, kod luor mane Isaka nigo, ne ok ni koda, adier dine iriemba gi lweta nono. To Nyasaye oseneno chandruokna gi tich matek mar lweta, kendo nyo okweri otieno manyoro ni kik itimna gimoro marach.”
43 ൪൩ ലാബാൻ യാക്കോബിനോട്: “പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻകൂട്ടം എന്റെ ആട്ടിൻകൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്ന് എന്ത് ചെയ്യും?
Laban nodwoko Jakobo niya, “Mon-go gin nyiga, nyithindogo gin nyithinda, kendo kwethgo gin kwethga. Gik moko duto minenogo gin maga. To koro en angʼo marach madatimne nyigagi, kata ne nyithindo ma ginywolo?
44 ൪൪ അതുകൊണ്ട് വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക; അത് എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു.
Bi, mondo watim singruok, in kod an, kendo we obed kaka ranyisi e kindwa kodi.”
45 ൪൫ അപ്പോൾ യാക്കോബ് ഒരു കല്ല് എടുത്തു തൂണായി നിർത്തി.
Omiyo Jakobo nokawo kidi mochunge ka siro.
46 ൪൬ “കല്ലുകൾ കൂട്ടുവിൻ” എന്നു യാക്കോബ് തന്റെ സഹോദരന്മാരോട് പറഞ്ഞു; അവർ കല്ലുകൾ എടുത്ത് ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവച്ച് അവർ ഭക്ഷണം കഴിച്ചു.
Nowacho ne wedene niya, “Chokuru kite moko.” Kuom mano negikawo kite kendo negichokogi pith mine gichiemo but pidhno.
47 ൪൭ ലാബാൻ അതിന് യെഗർ-സഹദൂഥാ എന്നു പേരിട്ടു; എന്നാൽ യാക്കോബ് അതിന് ഗലേദ് എന്നു പേരിട്ടു.
Laban nochako nying kanyo ni Jegar-Sahadutha; kendo Jakobo nochake ni Galeed.
48 ൪൮ “ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്ന് ലാബാൻ പറഞ്ഞു. അതുകൊണ്ട് അതിന് ഗലേദ് എന്നും മിസ്പാഎന്നും പേരായി:
Laban nowacho niya, “Pidhni en janeno e kinda kodi kawuono!” Mano emomiyo iluonge ni Galeed.
49 ൪൯ “നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും മദ്ധ്യേ കാവലായിരിക്കട്ടെ.
Bende kanyo nochak ni Mizpa (tiende ni kar ngʼicho), nikech Laban nowacho niya, “Mad Jehova Nyasaye bed jarit e kinda kodi ka wan mabor.
50 ൫൦ നീ എന്റെ പുത്രിമാരെ ഉപദ്രവിക്കുകയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ സ്വീകരിക്കുകയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നെ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി” എന്ന് അവൻ പറഞ്ഞു.
Ka isando nyiga kata ikendo nyiri mamoko bangʼ nyigagi, kata obedoni onge janeno kae, to ngʼe malongʼo ni Nyasaye e janeno e kindwa.”
51 ൫൧ ലാബാൻ പിന്നെയും യാക്കോബിനോട്: “ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ.
Laban nomedo wacho ne Jakobo niya, “Ne pidhni kendo ne sironi maseketo e kinda kodi.
52 ൫൨ ദോഷത്തിനായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്ന് എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.
Pidhni kata sironi gin joneno ni ok nakadh pidhni mondo amonji kendo in bende ok nikadh pidhni kata sironi mondo imonja.
53 ൫൩ അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യംചെയ്തു.
Mad Nyasach Ibrahim, kod Nahor, gi Nyasach kwereni obed jangʼad bura e kindwa.” Omiyo Jakobo notimo kwongʼruok e nying Nyasach Isaka wuon-gi.
54 ൫൪ പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിക്കുവാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാത്രിപാർത്തു.
Notimo misango e godno kendo noluongo wedene e nyasino. Bangʼ kane gisechiemo, ne ginindo kanyo.
55 ൫൫ ലാബാൻ അതിരാവിലെ എഴുന്നേറ്റ് തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.
Kiny ne gokinyi mangʼich, Laban nogone nyige gi nyikwaye oriti kendo nogwedhogi. Eka nowuok modok dala.