< ഉല്പത്തി 30 >
1 ൧ താൻ യാക്കോബിന് മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോട് അസൂയപ്പെട്ടു യാക്കോബിനോട്: “എനിക്ക് മക്കളെ തരണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും” എന്നു പറഞ്ഞു.
A Rahilja vidjevši gdje ne raða djece Jakovu, pozavidje sestri svojoj; i reèe Jakovu: daj mi djece, ili æu umrijeti.
2 ൨ അപ്പോൾ യാക്കോബിന് റാഹേലിനോടു കോപം ജ്വലിച്ചു: “നിനക്ക് ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ” എന്നു പറഞ്ഞു.
A Jakov se rasrdi na Rahilju, i reèe: zar sam ja a ne Bog koji ti ne da poroda?
3 ൩ അതിന് അവൾ: “എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും” എന്നു പറഞ്ഞു.
A ona reèe: eto robinje moje Vale, lezi s njom, neka rodi na mojim koljenima, pa æu i ja imati djece od nje.
4 ൪ അങ്ങനെ അവൾ തന്റെ ദാസി ബിൽഹായെ അവന് ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.
I dade mu Valu robinju svoju za ženu, i Jakov leže s njom.
5 ൫ ബിൽഹാ ഗർഭംധരിച്ചു യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
I zatrudnje Vala, i rodi Jakovu sina.
6 ൬ അപ്പോൾ റാഹേൽ: “ദൈവം എനിക്ക് ന്യായം നടത്തി എന്റെ അപേക്ഷ കേട്ട് എനിക്ക് ഒരു മകനെ തന്നു” എന്നു പറഞ്ഞു; അതുകൊണ്ട് അവൾ അവന് ദാൻ എന്നു പേരിട്ടു.
A Rahilja reèe: Gospod mi je sudio i èuo glas moj, te mi dade sina. Zato mu nadjede ime Dan.
7 ൭ റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു.
I Vala robinja Rahiljina zatrudnje opet, i rodi drugoga sina Jakovu;
8 ൮ “ഞാൻ എന്റെ സഹോദരിയോടു വലിയോരു മല്ലിട്ടു, ജയിച്ചുമിരിക്കുന്നു” എന്നു റാഹേൽ പറഞ്ഞ് അവൾ അവന് നഫ്താലി എന്നു പേരിട്ടു.
A Rahilja reèe: borah se žestoko sa sestrom svojom, ali odoljeh. I nadjede mu ime Neftalim.
9 ൯ തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടപ്പോൾ തന്റെ ദാസി സില്പയെ വിളിച്ച് അവളെ യാക്കോബിനു ഭാര്യയായി കൊടുത്തു.
A Lija vidjevši gdje presta raðati uze Zelfu robinju svoju i dade je Jakovu za ženu.
10 ൧൦ ലേയായുടെ ദാസി സില്പാ യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
I rodi Zelfa robinja Lijina Jakovu sina;
11 ൧൧ അപ്പോൾ ലേയാ: “ഭാഗ്യം” എന്നു പറഞ്ഞ് അവൾ അവന് ഗാദ് എന്നു പേരിട്ടു.
I Lija reèe: doðe èeta. I nadjede mu ime Gad.
12 ൧൨ ലേയായുടെ ദാസി സില്പാ യാക്കോബിനു രണ്ടാമത് ഒരു മകനെ പ്രസവിച്ചു.
Opet rodi Zelfa robinja Lijina drugoga sina Jakovu;
13 ൧൩ “ഞാൻ ഭാഗ്യവതി; സ്ത്രീകൾ എന്നെ ഭാഗ്യവതിയെന്നു പറയും” എന്നു ലേയാ പറഞ്ഞ് അവൾ അവന് ആശേർ എന്നു പേരിട്ടു.
I reèe Lija: blago meni, jer æe me blaženom zvati žene. Zato mu nadjede ime Asir.
14 ൧൪ ഗോതമ്പുകൊയ്ത്തുകാലത്തു രൂബേൻ പുറപ്പെട്ട് വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയായുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയായോട്: “നിന്റെ മകന്റെ ദൂദായിപ്പഴം കുറച്ച് എനിക്ക് തരണം” എന്നു പറഞ്ഞു.
A Ruvim izide u vrijeme žetve pšeniène i naðe mandragoru u polju, i donese je Liji materi svojoj. A Rahilja reèe Liji: daj mi mandragoru sina svojega.
15 ൧൫ ലേയാ അവളോട്: “നീ എന്റെ ഭർത്താവിനെ എടുത്തതു പോരായോ? എന്റെ മകന്റെ ദൂദായിപ്പഴവുംകൂടി വേണമോ” എന്നു പറഞ്ഞതിനു റാഹേൽ: “ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്ന് രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ” എന്നു പറഞ്ഞു.
A ona joj reèe: malo li ti je što si mi uzela muža? hoæeš da mi uzmeš i mandragoru sina mojega? A Rahilja joj reèe: neka noæas spava s tobom za mandragoru sina tvojega.
16 ൧൬ യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: “നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴംകൊണ്ട് ഞാൻ നിന്നെ കൂലിക്ക് വാങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു; അന്ന് രാത്രി അവൻ അവളോടുകൂടെ ശയിച്ചു.
I uveèe kad se Jakov vraæaše iz polja, izide mu Lija na susret i reèe: spavaæeš kod mene, jer te kupih za mandragoru sina svojega. I spava kod nje onu noæ.
17 ൧൭ ദൈവം ലേയായുടെ അപേക്ഷ കേട്ടു; അവൾ ഗർഭംധരിച്ചു യാക്കോബിന് അഞ്ചാമത് ഒരു മകനെ പ്രസവിച്ചു.
A Bog usliši Liju, te ona zatrudnje, i rodi Jakovu petoga sina.
18 ൧൮ അപ്പോൾ ലേയാ: “ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിനു കൊടുത്തതുകൊണ്ടു ദൈവം എനിക്ക് പ്രതിഫലം തന്നു” എന്നു പറഞ്ഞ് അവൾ അവന് യിസ്സാഖാർ എന്നു പേരിട്ടു.
I reèe Lija: Gospod mi dade platu moju što dadoh robinju svoju mužu svojemu. I nadjede mu ime Isahar.
19 ൧൯ ലേയാ പിന്നെയും ഗർഭംധരിച്ചു, യാക്കോബിന് ആറാമത് ഒരു മകനെ പ്രസവിച്ചു;
I zatrudnje Lija opet, i rodi Jakovu šestoga sina;
20 ൨൦ “ദൈവം എനിക്ക് ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവ് എന്നോടുകൂടെ വസിക്കും; ഞാൻ അവന് ആറ് മക്കളെ പ്രസവിച്ചുവല്ലോ” എന്നു ലേയാ പറഞ്ഞ് അവൾ അവന് സെബൂലൂൻ എന്നു പേരിട്ടു.
I reèe Lija: dariva me Gospod darom dobrijem; da ako se sada veæ priljubi k meni muž moj, jer mu rodih šest sinova. Zato mu nadjede ime Zavulon.
21 ൨൧ അതിന്‍റെശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു.
Najposlije rodi kæer, i nadjede joj ime Dina.
22 ൨൨ ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗർഭത്തെ തുറന്നു.
Ali se Gospod opomenu Rahilje; i uslišiv je otvori joj matericu;
23 ൨൩ അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.
I zatrudnje, i rodi sina, i reèe: uze Bog sramotu moju.
24 ൨൪ “യഹോവ എനിക്ക് ഇനിയും ഒരു മകനെ തരും” എന്നും പറഞ്ഞ് അവൾ അവന് യോസേഫ് എന്നു പേരിട്ടു.
I nadjede mu ime Josif, govoreæi: neka mi doda Gospod još jednoga sina.
25 ൨൫ റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: “ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയയ്ക്കേണം.
A kad Rahilja rodi Josifa, reèe Jakov Lavanu: pusti me da idem u svoje mjesto i u svoju zemlju.
26 ൨൬ ഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരെയും മക്കളെയും എനിക്ക് തരണം; ഞാൻ പോകട്ടെ; ഞാൻ നിനക്ക് ചെയ്ത സേവനം നീ അറിയുന്നുവല്ലോ” എന്നു പറഞ്ഞു.
Daj mi žene moje, za koje sam ti služio, i djecu moju, da idem, jer znaš kako sam ti služio.
27 ൨൭ ലാബാൻ അവനോട്: “നിനക്ക് എന്നോട് ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെനിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് ബോദ്ധ്യമായിരിക്കുന്നു.
A Lavan mu reèe: nemoj, ako sam našao milost pred tobom; vidim da me je blagoslovio Gospod tebe radi.
28 ൨൮ നിനക്ക് എന്ത് പ്രതിഫലം വേണം എന്നു പറയുക; ഞാൻ തരാം” എന്നു പറഞ്ഞു.
I još reèe: išti koliko hoæeš plate, i ja æu ti dati.
29 ൨൯ യാക്കോബ് അവനോട്: “ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻകൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.
A Jakov mu odgovori: ti znaš kako sam ti služio i kakva ti je stoka postala kod mene.
30 ൩൦ ഞാൻ വരുംമുമ്പെ നിനക്ക് അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അത് അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വച്ചിടത്തെല്ലാം യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിനുവേണ്ടി ഞാൻ എപ്പോൾ കരുതും” എന്നും പറഞ്ഞു.
Jer je malo bilo što si imao dokle ja ne doðoh; ali se umnoži veoma, jer te Gospod blagoslovi kad ja doðoh. Pa kad æu i ja tako sebi kuæu kuæiti?
31 ൩൧ “ഞാൻ നിനക്ക് എന്ത് തരണം” എന്ന് ലാബാൻ ചോദിച്ചതിന് യാക്കോബ് പറഞ്ഞത്: “നീ ഒന്നും തരണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻകൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.
I reèe mu Lavan: šta hoæeš da ti dam? A Jakov odgovori: ne treba ništa da mi daš; nego æu ti opet pasti stoku i èuvati, ako æeš mi uèiti ovo:
32 ൩൨ ഞാൻ ഇന്ന് നിന്റെ എല്ലാകൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽ നിന്ന് പുള്ളിയും മറുകുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുകുമുള്ളതിനെയും വേർതിരിക്കാം; അത് എന്റെ പ്രതിഫലമായിരിക്കട്ടെ.
Da zaðem danas po svoj stoci tvojoj, i odluèim sve što je šareno i s biljegom, i sve što je crno izmeðu ovaca, i što je s biljegom i šareno izmeðu koza, pa što poslije bude tako, ono da mi je plata.
33 ൩൩ നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുകുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം എന്റെ പക്കൽ ഉണ്ട് എങ്കിൽ മോഷ്ടിച്ചതായി കരുതാം”.
Tako æe mi se poslije posvjedoèiti pravda moja pred tobom kad doðeš da vidiš zaslugu moju: što god ne bude šareno ni s biljegom ni crno izmeðu ovaca i koza u mene, biæe kradeno.
34 ൩൪ അതിന് ലാബാൻ: “ശരി, നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞു.
A Lavan reèe: eto, neka bude kako si kazao.
35 ൩൫ അന്നുതന്നെ അവൻ വരയും മറുകുമുള്ള മുട്ടാടുകളെയും പുള്ളിയും മറുകുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ച് അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു.
I odluèi Lavan isti dan jarce s biljegom i šarene i sve koze s biljegom i šarene, i sve na èem bijaše što bijelo, i sve crno izmeðu ovaca, i predade sinovima svojim.
36 ൩൬ അവൻ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ യാത്രാദൂരം വച്ചു; ലാബാന്റെ ബാക്കിയുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു.
I ostavi daljine tri dana hoda izmeðu sebe i Jakova. I Jakov pasijaše ostalu stoku Lavanovu.
37 ൩൭ എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകൾ എടുത്ത് അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.
I uze Jakov zelenijeh prutova topolovijeh i ljeskovijeh i kestenovijeh, i naguli ih do bjeline koja bješe na prutovima.
38 ൩൮ ആടുകൾ കുടിക്കുവാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽവച്ചു; അവ വെള്ളം കുടിക്കുവാൻ വന്നപ്പോൾ ചനയേറ്റു.
I metaše naguljene prutove pred stoku u žljebove i korita kad dolažaše stoka da pije, da bi se upaljivala kad doðe da pije.
39 ൩൯ ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ട് ചനയേറ്റു വരയും പുള്ളിയും മറുകുമുള്ള കുട്ടികളെ പെറ്റു.
I upaljivaše se stoka gledajuæi u prutove, i što se mlaðaše bijaše s biljegom, prutasto i šareno.
40 ൪൦ ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ച് ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുകുമുള്ള എല്ലാറ്റിനും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി.
I Jakov odluèivaše mlad, i obraæaše stado Lavanovo da gleda u šarene i u sve crne; a svoje stado odvajaše i ne obraæaše ga prema stadu Lavanovu.
41 ൪൧ ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ട് ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന് മുമ്പിൽവച്ചു.
I kad se god upaljivaše stoka rana, metaše Jakov prutove u korita pred oèi stoci da bi se upaljivala gledajuæi u prutove;
42 ൪൨ ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ കൊമ്പുകളെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ളവ യാക്കോബിനും ആയിത്തീർന്നു.
A kad se upaljivaše pozna stoka, ne metaše; tako pozne bivahu Lavanove a rane Jakovljeve.
43 ൪൩ അവൻ മഹാസമ്പന്നനായി അവന് വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകുകയും ചെയ്തു.
I tako se taj èovjek obogati vrlo, te imaše mnogo stoke i sluga i sluškinja i kamila i magaraca.