< ഉല്പത്തി 29 >

1 പിന്നെ യാക്കോബ് യാത്ര തുടർന്ന് പൗരസ്ത്യദേശത്ത് എത്തി.
ယာ​ကုပ်​သည်​အ​ရှေ့​ပြည်​သို့​ရှေ့​ရှု​၍​ခ​ရီး​ဆက် ခဲ့​လေ​သည်။-
2 അവൻ വെളിമ്പ്രദേശത്ത് ഒരു കിണർ കണ്ടു. അതിനരികിൽ മൂന്ന് ആട്ടിൻകൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിൻകൂട്ടങ്ങൾക്ക് വെള്ളം കൊടുത്തിരുന്നത്; എന്നാൽ കിണറിന്റെ തലക്കലുള്ള കല്ല് വലുതായിരുന്നു.
ထို​ပြည်​သို့​ရောက်​သော​အ​ခါ​လယ်​ကွင်း​ထဲ​၌​သိုး စု​သုံး​စု​ဝိုင်း​ရံ​လျက်​ရှိ​သော​ရေ​တွင်း​တစ်​တွင်း​ကို မြင်​ရ​လေ​သည်။ ထို​သို့​ဝိုင်း​ရံ​ရ​ခြင်း​မှာ​သိုး​စု​များ ကို​ထို​ရေ​တွင်း​မှ​ရေ​တိုက်​ရ​ခြင်း​ကြောင့်​ဖြစ်​၏။ ရေ တွင်း​အ​ဝ​ကို​ကျောက်​တုံး​ကြီး​ဖြင့်​ပိတ်​ထား​သည်။-
3 ആട്ടിൻകൂട്ടങ്ങൾ വരുമ്പോഴെല്ലാം ഇടയന്മാർ കിണറിന്റെ തലക്കൽ നിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കുകയും കല്ല് തലക്കൽ അതിന്റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കുകയും ചെയ്യും.
သိုး​စု​များ​ရေ​တွင်း​အ​နား​သို့​ရောက်​ရှိ​လာ​ကြ သော​အ​ခါ​မှ​သာ သိုး​ထိန်း​တို့​သည်​ထို​ကျောက် တုံး​ကို​ရွှေ့​၍​သိုး​များ​ကို​ရေ​တိုက်​လေ့​ရှိ​ကြ​၏။ ထို​နောက်​သူ​တို့​သည် ကျောက်​တုံး​ကို​ရေ​တွင်း​ဝ ပေါ်​သို့​ပြန်​တင်​ထား​လေ့​ရှိ​ကြ​၏။
4 യാക്കോബ് അവരോട്: “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചതിന്: “ഞങ്ങൾ ഹാരാനിൽനിന്ന് വരുന്നു” എന്ന് അവർ പറഞ്ഞു.
ယာ​ကုပ်​က​သိုး​ထိန်း​တို့​အား``အ​ဆွေ​တို့၊ သင် တို့​အ​ဘယ်​အ​ရပ်​က​လာ​ကြ​သ​နည်း'' ဟု​မေး သော်၊ ``ခါ​ရန်​မြို့​က​လာ​ကြ​ပါ​သည်'' ဟု​ဖြေ​ကြ​၏။
5 അവൻ അവരോട്: “നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ” എന്നു ചോദിച്ചതിന്: “അറിയും” എന്ന് അവർ പറഞ്ഞു.
တစ်​ဖန်​ယာ​ကုပ်​က``နာ​ခေါ်​၏​သား​လာ​ဗန်​ဆို သူ​ကို​သိ​ပါ​သ​လော'' ဟု​မေး​၏။ ``သိ​ပါ​သည်'' ဟု​ပြန်​ဖြေ​ကြ​၏။
6 അവൻ അവരോട്: “അവൻ സുഖമായിരിക്കുന്നുവോ” എന്നു ചോദിച്ചു. “സുഖം തന്നെ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടി വരുന്നു” എന്ന് അവർ അവനോട് പറഞ്ഞു.
နောက်​တစ်​ဖန်​ယာ​ကုပ်​က``သူ​ကျန်း​မာ​ပါ သ​လော'' ဟု​မေး​၏။ သူ​တို့​က``ကျန်း​မာ​ပါ​၏။ ယ​ခု​ပင်​သူ​၏​သ​မီး ရာ​ခေ​လ​သည်​သိုး​အုပ်​နှင့်​အ​တူ​လာ​နေ​ပြီ'' ဟု​ဆို​ကြ​၏။
7 “പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ച് കൂടുന്ന സമയമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ” എന്ന് അവൻ പറഞ്ഞതിന്
ယာ​ကုပ်​က``ယ​ခု​နေ​မြင့်​သေး​သ​ဖြင့်​သိုး​အုပ် များ​ကို​သိမ်း​သွင်း​ရန်​အ​ချိန်​မ​ရောက်​သေး။ သင် တို့​သည်​သိုး​များ​ကို​ရေ​တိုက်​ပြီး​လျှင် စား ကျက်​သို့​ပြန်​၍​ပို့​ဦး​လော့'' ဟု​ပြော​လေ​၏။
8 അവർ: “കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു സാദ്ധ്യമല്ല; അവർ കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും” എന്നു പറഞ്ഞു.
ထို​အ​ခါ​သူ​တို့​က``ကျွန်ုပ်​တို့​ထို​သို့​မ​ပြု လုပ်​နိုင်​ပါ။ သိုး​အုပ်​အား​လုံး​ဤ​အ​ရပ်​သို့ ရောက်​ရှိ​၍​ကျောက်​တုံး​ကို​ရွှေ့​ပြီး​မှ​သိုး​တို့ ကို​ရေ​တိုက်​ရ​ပါ​သည်'' ဟု​ပြန်​ဖြေ​ကြ​၏။
9 അവൻ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്.
ယာ​ကုပ်​သည်​သိုး​ကျောင်း​သား​တို့​နှင့်​စကား ပြော​ဆို​နေ​စဉ်​ဖ​ခင်​၏​သိုး​တို့​ကို​ထိန်း​ကျောင်း ရ​သော​ရာ​ခေ​လ​သည်​သိုး​အုပ်​နှင့်​အ​တူ​လာ နေ​၏။-
10 ൧൦ തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു.
၁၀ယာ​ကုပ်​သည်​သူ​၏​ဦး​ရီး​လာ​ဗန်​သိုး​အုပ် နှင့်​အ​တူ​ရာ​ခေ​လ​ရောက်​ရှိ​လာ​သော​အ​ခါ ရေ​တွင်း​သို့​သွား​၍​ကျောက်​တုံး​ကို​ရွှေ့​ဖယ်​ပြီး လျှင်​လာ​ဗန်​၏​သိုး​တို့​ကို​ရေ​တိုက်​လေ​၏။-
11 ൧൧ യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.
၁၁ထို​နောက်​သူ​သည်​ရာ​ခေ​လ​ကို​နမ်း​၍ ဝမ်း သာ​သော​ကြောင့်​ငို​ကြွေး​လေ​၏။-
12 ൧൨ താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.
၁၂သူ​က``ငါ​သည်​ရေ​ဗက္က​၏​သား၊ သင့်​ဖ​ခင်​၏ ဆွေ​မျိုး​ရင်း​ချာ​ဖြစ်​သည်'' ဟု​ရာ​ခေ​လ​အား ပြော​လေ​၏။ ရာ​ခေ​လ​သည်​ပြေး​၍​ဖခင်​အား​ထို​အ​ကြောင်း ကို​ပြော​ပြ​လေ​၏။-
13 ൧൩ ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വിവരം കേട്ടപ്പോൾ അവനെ എതിരേൽക്കുവാൻ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.
၁၃လာ​ဗန်​သည်​သူ​၏​တူ​ယာ​ကုပ်​၏​သ​တင်း​ကို ကြား​ရ​လျှင်​ပြေး​၍ သူ့​အား​ဆီး​ကြို​ဖက်​ယမ်း နမ်း​ရှုပ်​ပြီး​လျှင်​နေ​အိမ်​သို့​ခေါ်​ဆောင်​ခဲ့​လေ သည်။ ယာ​ကုပ်​က​ဖြစ်​ခဲ့​သ​မျှ​အ​ကြောင်း​ကို အ​ကုန်​အ​စင်​ပြော​ပြ​သော​အ​ခါ၊-
14 ൧൪ ലാബാൻ അവനോട്: “നീ എന്റെ അസ്ഥിയും മാംസവും തന്നെ” എന്നു പറഞ്ഞു. അവൻ ഒരു മാസക്കാലം അവന്റെ അടുക്കൽ താമസിച്ചു.
၁၄လာ​ဗန်​က``သင်​သည်​ငါ​၏​သွေး​ရင်း​သား​ရင်း ပင်​ဖြစ်​ပါ​သည်​တ​ကား'' ဟု​ဆို​လေ​၏။ ယာ​ကုပ် သည်​လည်း​ဦး​ရီး​အိမ်​တွင်​တစ်​လ​ကြာ​မျှ​နေ ထိုင်​လေ​သည်။
15 ൧൫ പിന്നെ ലാബാൻ യാക്കോബിനോട്: “നീ എന്റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കണമോ? നിനക്ക് എന്ത് പ്രതിഫലം വേണം? എന്നോട് പറക” എന്നു പറഞ്ഞു.
၁၅လာ​ဗန်​က​ယာ​ကုပ်​အား``သင်​သည်​ငါ​၏​ဆွေ​မျိုး ဖြစ်​သော​ကြောင့် ငါ့​အ​တွက်​အ​ခ​မဲ့​လုပ်​ကိုင်​မ ပေး​သင့်။ သင်​လို​ချင်​သည့်​အ​ခ​ကို​တောင်း​လော့'' ဟု​ဆို​လေ​၏။-
16 ൧൬ എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേര്.
၁၆လာ​ဗန်​တွင်​သ​မီး​နှစ်​ယောက်​ရှိ​၏။ သ​မီး အ​ကြီး​၏​နာ​မည်​သည်​လေ​အာ​ဖြစ်​၍ သ​မီး​အ​ငယ်​၏​နာ​မည်​မှာ​ရာ​ခေ​လ​ဖြစ်​၏။-
17 ൧൭ ലേയയുടെ കണ്ണുകൾ ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
၁၇လေ​အာ​သည်​မျက်​လုံး​မျက်​ဖန်​လှ​၏။ ရာ​ခေ​လ မူ​ကား​ကိုယ်​လုံး​ကိုယ်​ပေါက်​လှ​၍​ရှု​ချင်​ဖွယ် ကောင်း​၏။
18 ൧൮ യാക്കോബ് റാഹേലിനെ സ്നേഹിച്ചു; “നിന്റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം നിന്നെ സേവിക്കാം” എന്ന് അവൻ പറഞ്ഞു.
၁၈ယာ​ကုပ်​သည်​ရာ​ခေ​လ​ကို​ချစ်​သ​ဖြင့်``ရာ​ခေ​လ နှင့်​ထိမ်း​မြား​ပေး​မည်​ဆို​လျှင်​ဦး​ရီး​ထံ​၌​ခု​နစ် နှစ်​အ​လုပ်​လုပ်​ပေး​ပါ​မည်'' ဟု​ပြော​လေ​၏။
19 ൧൯ അതിന് ലാബാൻ: “ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്ക് തരുന്നത് നല്ലത്; എന്നോടുകൂടെ പാർക്കുക” എന്നു പറഞ്ഞു.
၁၉လာ​ဗန်​က``ရာ​ခေ​လ​အား​အ​ခြား​သူ​တစ်​ယောက် နှင့်​ပေး​စား​ရ​သည်​ထက် သင်​နှင့်​ပေး​စား​ရ​သည် က​ပို​၍​သင့်​မြတ်​ပါ​မည်။ ငါ​နှင့်​အ​တူ​နေ​လော့'' ဟု​ဖြေ​ကြား​လေ​သည်။-
20 ൨൦ അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു വർഷം സേവനം ചെയ്തു; അവൻ അവളെ സ്നേഹിച്ചതുകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി.
၂၀ယာ​ကုပ်​သည်​ရာ​ခေ​လ​ကို​ထိမ်း​မြား​နိုင်​ရန်​ခု​နစ် နှစ်​အ​လုပ်​လုပ်​၏။ သူ​သည်​ရာ​ခေ​လ​ကို​ချစ်​သော ကြောင့်​ထို​မျှ​သော​ကာ​လ​ကို​တို​တောင်း​သော အ​ချိန်​ဟူ​၍​ထင်​မှတ်​လေ​သည်။
21 ൨൧ അനന്തരം യാക്കോബ് ലാബാനോട്: “എന്റെ സമയം തികഞ്ഞിരിക്കുകയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരണം” എന്നു പറഞ്ഞു.
၂၁ယာ​ကုပ်​က``အ​ချိန်​စေ့​ပါ​ပြီ။ ဦး​ရီး​၏​သ​မီး နှင့်​လက်​ထပ်​ခွင့်​ပေး​ပါ'' ဟု​လာ​ဗန်​အား​ပြော လေ​၏။-
22 ൨൨ അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
၂၂ထို့​ကြောင့်​လာ​ဗန်​သည်​လက်​ထပ်​မင်္ဂလာ​ဧည့်​ခံ​ပွဲ ကို​ကျင်း​ပ​၍ ထို​ပွဲ​သို့​လူ​တိုင်း​အား​ဖိတ်​ကြား လေ​သည်။-
23 ൨൩ എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി യാക്കോബിന്റെ അടുക്കൽ കൊണ്ടുപോയി വിട്ടു; യാക്കോബ് അവളെ സ്വീകരിച്ചു.
၂၃ထို​နေ့​ည​၌​လာဗန်​သည်​ရာ​ခေ​လ​အ​စား​လေ​အာ ကို ယာ​ကုပ်​ထံ​သို့​ပို့​သ​ဖြင့်​သူ​သည်​လေ​အာ​နှင့် အိပ်​လေ​၏။-
24 ൨൪ ലാബാൻ തന്റെ മകൾ ലേയാക്ക് തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
၂၄(လာ​ဗန်​သည်​မိ​မိ​၏​ကျွန်​မ​ဇိ​လ​ပ​ကို​လေ​အာ ၏​အ​ထိန်း​အ​ဖြစ်​ပေး​အပ်​လိုက်​၏။-)
25 ൨൫ നേരം വെളുത്തപ്പോൾ അത് ലേയാ എന്നു കണ്ട് അവൻ ലാബാനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? പിന്നെ നീ എന്തിന് എന്നെ ചതിച്ചു” എന്നു പറഞ്ഞു.
၂၅မိုး​လင်း​ချိန်​ရောက်​မှ​ယာကုပ်​သည်​မိ​မိ​၏​မယား​မှာ လေ​အာ​ဖြစ်​ကြောင်း​သိ​ရ​လေ​သည်။ သူ​သည်​လာ​ဗန် ထံ​သို့​သွား​၍``အ​ဘယ်​ကြောင့်​ထို​သို့​ပြု​လုပ်​ရ​ပါ သ​နည်း။ ကျွန်ုပ်​သည်​ရာ​ခေ​လ​ကို​ရ​ရန်​အ​တွက် အ​လုပ်​လုပ်​ခဲ့​ပါ​သည်။ ကျွန်ုပ်​ကို​အ​ဘယ်​ကြောင့် လှည့်​စား​ပါ​သ​နည်း'' ဟု​မေး​လေ​၏။
26 ൨൬ അതിന് ലാബാൻ: “മൂത്തവൾക്കു മുമ്പ് ഇളയവളെ കൊടുക്കുക ഞങ്ങളുടെ നാട്ടിൽ പതിവില്ല. വിവാഹ കർമ്മങ്ങളുടെ ആഴ്ചവട്ടം പൂർത്തീകരിക്കുന്നതു വരെ നീ കാത്തിരിക്കുക
၂၆ထို​အ​ခါ​လာ​ဗန်​က``ဤ​အ​ရပ်​ဒေ​သ​တွင်​သ​မီး အ​ကြီး​ကို​အိမ်​ထောင်​မ​ချ​မီ သ​မီး​အ​ငယ်​ကို အိမ်​ထောင်​ချ​သည့်​ထုံး​စံ​ဋ္ဌ​လေ့​မ​ရှိ​ပါ။-
27 ൨൭ എന്നാൽ അടുത്ത് ഏഴു വർഷംകൂടി നീ എനിക്കുവേണ്ടി സേവനം ചെയ്യുമെങ്കിൽ ഞങ്ങൾ റാഹേലിനേയും നിനക്ക് തരും” എന്നു പറഞ്ഞു.
၂၇သင်​သည်​ငါ့​ထံ​၌​နောက်​ထပ်​ခုနစ်​နှစ်​အ​လုပ် လုပ်​ဦး​မည်​ဆို​လျှင် မင်္ဂ​လာ​ပွဲ​ရက်​သတ္တ​တစ်ပတ် ကုန်​သော​အ​ခါ​သင့်​အား​ရာ​ခေ​လ​နှင့်​ပေး စား​ပါ​မည်'' ဟု​ဆို​လေ​သည်။
28 ൨൮ യാക്കോബ് അങ്ങനെ തന്നെ ചെയ്തു, ലേയയുടെ വിവാഹ ആഴ്ചവട്ടം പൂർത്തിയാക്കി; ലാബാൻ തന്റെ മകൾ റാഹേലിനെയും അവന് ഭാര്യയായി കൊടുത്തു.
၂၈ယာ​ကုပ်​သည် သ​ဘော​တူ​လက်​ခံ​လေ​၏။ မင်္ဂ​လာ​ပွဲ ရက်​သတ္တ​ပတ်​ကုန်​ဆုံး​သော​အ​ခါ လာ​ဗန်​သည် သ​မီး​ရာ​ခေ​လ​ကို ယာ​ကုပ်​နှင့်​ပေး​စား​၏။-
29 ൨൯ തന്റെ മകൾ റാഹേലിന് ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.
၂၉(လာ​ဗန်​သည် မိ​မိ​၏​ကျွန်​မ​ဗိ​လ​ဟာ​ကို ရာ​ခေ​လ​၏​အ​ထိန်း​အ​ဖြစ်​ပေး​အပ်​လိုက်​၏။-)
30 ൩൦ യാക്കോബ് റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു വർഷം ലാബാന്റെ അടുക്കൽ സേവനം ചെയ്തു.
၃၀ထို့​ကြောင့်​ယာ​ကုပ်​သည်​ရာ​ခေ​လ​နှင့်​လည်း အိပ်​လေ​သည်။ သူ​သည်​ရာ​ခေ​လ​ကို​လေ​အာ ထက်​ပို​၍​ချစ်​၏။ ထို​နောက်​သူ​သည်​လာ​ဗန် ထံ​၌ နောက်​ထပ်​ခု​နစ်​နှစ်​အ​စေ​ခံ​လေ​သည်။
31 ൩൧ ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
၃၁ယာ​ကုပ်​သည်​လေ​အာ​ကို​မ​ချစ်​ကြောင်း ထာ​ဝ​ရ​ဘု​ရား​သိ​မြင်​တော်​မူ​သ​ဖြင့် လေ​အာ​ကို​သား​သ​မီး​ထွန်း​ကား​စေ​၏။ ရာ ခေ​လ​မူ​ကား​သား​သ​မီး​မ​ထွန်း​ကား​ချေ။-
32 ൩൨ ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവൾ അവന് രൂബേൻ എന്നു പേരിട്ടു.
၃၂မ​ကြာ​မီ​လေ​အာ​သည်​ကိုယ်​ဝန်​ဆောင်​၍​သား တစ်​ယောက်​ကို​ဖွား​မြင်​သော်​သူ​က``ထာ​ဝ​ရ ဘု​ရား​သည်​ငါ​၏​ဒုက္ခ​ကို​မြင်​တော်​မူ​ပြီ။ ယ​ခု ငါ​၏​လင်​ယောကျာ်း​သည်​ငါ့​အား​ချစ်​လိမ့်​မည်'' ဟု​ဆို​၍​ထို​သား​ကို​ရု​ဗင်​ဟု​နာ​မည်​မှည့် လေ​၏။-
33 ൩൩ അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട് ഇവനെയും എനിക്ക് തന്നു” എന്നു പറഞ്ഞ് അവന് ശിമെയോൻ എന്നു പേരിട്ടു.
၃၃လေ​အာ​သည်​တစ်​ဖန်​ကိုယ်​ဝန်​ဆောင်​၍​သား​တစ် ယောက်​ကို​ဖွား​မြင်​ပြန်​သော​အ​ခါ​သူ​က``ငါ ၏​လင်​ယောကျာ်း​သည်​ငါ့​အား​မ​ချစ်​ကြောင်း ကို​ထာ​ဝ​ရ​ဘု​ရား​ကြား​သိ​တော်​မူ​သ​ဖြင့် ဤ​သား​ကို​လည်း​ပေး​သ​နား​တော်​မူ​ပြီ'' ဟု ဆို​၍​ထို​သား​ကို​ရှိ​မောင်​ဟု​နာ​မည်​မှည့်​လေ​၏။-
34 ൩൪ അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു: “ഇപ്പോൾ ഈ സമയം എന്റെ ഭർത്താവ് എന്നോട് പറ്റിച്ചേരും; ഞാൻ അവന് മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു; അതുകൊണ്ട് അവന് ലേവി എന്നു പേരിട്ടു.
၃၄ထို​နောက်​သူ​သည်​တစ်​ဖန်​ကိုယ်​ဝန်​ဆောင်​၍ သား​တစ်​ယောက်​ကို​ဖွား​မြင်​ပြန်​သည်​ရှိ​သော် သူ​က``ငါ​၏​လင်​ယောကျာ်း​အား​သား​သုံး ယောက်​ကို​ဖွား​မြင်​ပေး​ပြီ​ဖြစ်​ရာ​သူ​သည် ငါ့​အား​ယ​ခင်​က​ထက်​ပို​၍​ခင်​တွယ်​မှု​ရှိ မည်'' ဟု​ဆို​လျက်​တ​တိ​ယ​သား​ကို​လေ​ဝိ ဟူ​၍​နာ​မည်​မှည့်​လေ​သည်။-
35 ൩൫ അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; “ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും” എന്ന് അവൾ പറഞ്ഞു; അതുകൊണ്ട് അവൾ അവന് യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.
၃၅သူ​သည်​နောက်​တစ်​ဖန်​ကိုယ်​ဝန်​ဆောင်​၍​သား တစ်​ယောက်​ကို​ဖွား​မြင်​ပြန်​လျှင်​သူ​က``ဤ တစ်​ကြိမ်​တွင်​ငါ​သည်​ထာ​ဝ​ရ​ဘု​ရား​၏ ဂုဏ်​တော်​ကို​ချီး​မွမ်း​မည်'' ဟု​ဆို​လျက်​စ​တုတ္ထ သား​ကို​ယုဒ​ဟူ​၍​နာ​မည်​မှည့်​လေ​သည်။ ထို နောက်​သူ​၌​သား​ဖွား​ခြင်း​ရပ်​စဲ​သွား​လေ​၏။

< ഉല്പത്തി 29 >