< ഉല്പത്തി 29 >
1 ൧ പിന്നെ യാക്കോബ് യാത്ര തുടർന്ന് പൗരസ്ത്യദേശത്ത് എത്തി.
Then Iacob lyfte vp his fete and wet toward the east countre.
2 ൨ അവൻ വെളിമ്പ്രദേശത്ത് ഒരു കിണർ കണ്ടു. അതിനരികിൽ മൂന്ന് ആട്ടിൻകൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിൻകൂട്ടങ്ങൾക്ക് വെള്ളം കൊടുത്തിരുന്നത്; എന്നാൽ കിണറിന്റെ തലക്കലുള്ള കല്ല് വലുതായിരുന്നു.
And as he loked aboute behold there was a well in the feld and. iij. flockes of shepe laye therby (for at that well were the flockes watered) and there laye a great stone at the well mouth
3 ൩ ആട്ടിൻകൂട്ടങ്ങൾ വരുമ്പോഴെല്ലാം ഇടയന്മാർ കിണറിന്റെ തലക്കൽ നിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കുകയും കല്ല് തലക്കൽ അതിന്റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കുകയും ചെയ്യും.
And the maner was to brynge the flockes thyther and to roull the stone fro the welles mouth and to water the shepe and to put the stone agayne vppon the wells mouth vnto his place.
4 ൪ യാക്കോബ് അവരോട്: “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചതിന്: “ഞങ്ങൾ ഹാരാനിൽനിന്ന് വരുന്നു” എന്ന് അവർ പറഞ്ഞു.
And Iacob sayde vnto the: brethern whece be ye? and they sayde: of Haran ar we.
5 ൫ അവൻ അവരോട്: “നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ” എന്നു ചോദിച്ചതിന്: “അറിയും” എന്ന് അവർ പറഞ്ഞു.
And he sayde vnto the: knowe ye Laban the sonne of Nahor. And they sayde: we knowe him.
6 ൬ അവൻ അവരോട്: “അവൻ സുഖമായിരിക്കുന്നുവോ” എന്നു ചോദിച്ചു. “സുഖം തന്നെ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടി വരുന്നു” എന്ന് അവർ അവനോട് പറഞ്ഞു.
And he sayde vnto the: is he in good health? And they sayde: he is in good health: and boholde his doughter Rahel cometh with ye shepe.
7 ൭ “പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ച് കൂടുന്ന സമയമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ” എന്ന് അവൻ പറഞ്ഞതിന്
And he sayde: lo it is yet a great whyle to nyghte nether is it tyme yt the catell shulde be gathered together: water the shepe and goo and fede the.
8 ൮ അവർ: “കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു സാദ്ധ്യമല്ല; അവർ കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും” എന്നു പറഞ്ഞു.
And they sayde: we maye not vntill all ye flockes be brought together and the stone be roulled fro the wells mouth and so we water oure shepe.
9 ൯ അവൻ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്.
Whyle he yet talked with the Rahel came with hir fathers shepe for she kepte them.
10 ൧൦ തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു.
As soone As Iacob sawe Rahel the doughter of Laban his mothers brother and the shepe of Laban his mothers brother he went and rowled the stone fro the wells mouth and watered the shepe of Laba his mothers brother
11 ൧൧ യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.
And Iacob kyssed Rahel and lyfte vp his voyce and wepte:
12 ൧൨ താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.
and tolde her also yt he was hir fathers brother and Rebeccas sonne. The Rahel ranne and tolde hir father.
13 ൧൩ ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വിവരം കേട്ടപ്പോൾ അവനെ എതിരേൽക്കുവാൻ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.
When Laban herd tell of Iacob his sisters sonne he ranne agaynst him and embraced hi and kyssed him ad broughte him in to his house. And the Iacob told Laba all ye matter
14 ൧൪ ലാബാൻ അവനോട്: “നീ എന്റെ അസ്ഥിയും മാംസവും തന്നെ” എന്നു പറഞ്ഞു. അവൻ ഒരു മാസക്കാലം അവന്റെ അടുക്കൽ താമസിച്ചു.
And the Laba sayde: well thou art my bone and my flesh. Abyde with me the space of a moneth.
15 ൧൫ പിന്നെ ലാബാൻ യാക്കോബിനോട്: “നീ എന്റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കണമോ? നിനക്ക് എന്ത് പ്രതിഫലം വേണം? എന്നോട് പറക” എന്നു പറഞ്ഞു.
And afterward Laban sayd vnto Iacob: though thou be my brother shuldest thou therfore serue me for nought? tell me what shall thi wages be?
16 ൧൬ എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേര്.
And Laban had. ij. doughters the eldest called Lea and the yongest Rahel.
17 ൧൭ ലേയയുടെ കണ്ണുകൾ ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.
Lea was tender eyed: But Rahel was bewtifull ad well fauored.
18 ൧൮ യാക്കോബ് റാഹേലിനെ സ്നേഹിച്ചു; “നിന്റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം നിന്നെ സേവിക്കാം” എന്ന് അവൻ പറഞ്ഞു.
And Iacob loued her well and sayde: I will serue the. vij. yere for Rahel thy yongest doughter.
19 ൧൯ അതിന് ലാബാൻ: “ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്ക് തരുന്നത് നല്ലത്; എന്നോടുകൂടെ പാർക്കുക” എന്നു പറഞ്ഞു.
And Laban answered: it is better yt I geue her the than to another man? byde therfore with me.
20 ൨൦ അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു വർഷം സേവനം ചെയ്തു; അവൻ അവളെ സ്നേഹിച്ചതുകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി.
And Iacob serued. vij. yeres for Rahel and they semed vnto him but a fewe dayes for the loue he had to her.
21 ൨൧ അനന്തരം യാക്കോബ് ലാബാനോട്: “എന്റെ സമയം തികഞ്ഞിരിക്കുകയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരണം” എന്നു പറഞ്ഞു.
And Iacob sayde vnto Laban geue me my wife that I maye lye with hir for the tyme appoynted me is come.
22 ൨൨ അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.
Than Laban bade all the men of that place and made a feast.
23 ൨൩ എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി യാക്കോബിന്റെ അടുക്കൽ കൊണ്ടുപോയി വിട്ടു; യാക്കോബ് അവളെ സ്വീകരിച്ചു.
And when eue was come he toke Lea his doughter and broughte her to him and he went in vnto her.
24 ൨൪ ലാബാൻ തന്റെ മകൾ ലേയാക്ക് തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.
And Laban gaue vnto his doughter Lea Zilpha his mayde to be hir seruaunte.
25 ൨൫ നേരം വെളുത്തപ്പോൾ അത് ലേയാ എന്നു കണ്ട് അവൻ ലാബാനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? പിന്നെ നീ എന്തിന് എന്നെ ചതിച്ചു” എന്നു പറഞ്ഞു.
And when the mornynge was come beholde it was Lea. Than sayde he to Laban: wherfore hast thou played thus with me? dyd not I serue the for Rahel wherfore than hast thou begyled me?
26 ൨൬ അതിന് ലാബാൻ: “മൂത്തവൾക്കു മുമ്പ് ഇളയവളെ കൊടുക്കുക ഞങ്ങളുടെ നാട്ടിൽ പതിവില്ല. വിവാഹ കർമ്മങ്ങളുടെ ആഴ്ചവട്ടം പൂർത്തീകരിക്കുന്നതു വരെ നീ കാത്തിരിക്കുക
Laban answered: it is not the maner of this place to marke the yongest before the eldest.
27 ൨൭ എന്നാൽ അടുത്ത് ഏഴു വർഷംകൂടി നീ എനിക്കുവേണ്ടി സേവനം ചെയ്യുമെങ്കിൽ ഞങ്ങൾ റാഹേലിനേയും നിനക്ക് തരും” എന്നു പറഞ്ഞു.
Passe out this weke and tha shall this also be geuen the for ye seruyce which thou shalt serue me yet. vij. yeres more.
28 ൨൮ യാക്കോബ് അങ്ങനെ തന്നെ ചെയ്തു, ലേയയുടെ വിവാഹ ആഴ്ചവട്ടം പൂർത്തിയാക്കി; ലാബാൻ തന്റെ മകൾ റാഹേലിനെയും അവന് ഭാര്യയായി കൊടുത്തു.
And Iacob dyd eue so and passed out that weke and than he gaue hi Rahel his doughter to wyfe also.
29 ൨൯ തന്റെ മകൾ റാഹേലിന് ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു.
And Laban gaue to Rahel his doughter Bilha his handmayde to be hir servaute.
30 ൩൦ യാക്കോബ് റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു വർഷം ലാബാന്റെ അടുക്കൽ സേവനം ചെയ്തു.
So laye he by Rahel also and loued Rahel more than Lea and serued him yet. vij. yeres more.
31 ൩൧ ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.
When the LORde sawe that Lea was despised he made her frutefull: but Rahel was baren.
32 ൩൨ ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവൾ അവന് രൂബേൻ എന്നു പേരിട്ടു.
And Lea conceaued and bare a sonne ad called his name Rube for she sayde: the LORde hath loked apon my tribulation. And now my husbonde will loue me.
33 ൩൩ അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: “ഞാൻ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട് ഇവനെയും എനിക്ക് തന്നു” എന്നു പറഞ്ഞ് അവന് ശിമെയോൻ എന്നു പേരിട്ടു.
And she conceaued agayne and bare a sonne and sayde: the LORde hath herde that I am despised ad hath therfore geuen me this sonne also and she called him Simeon.
34 ൩൪ അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു: “ഇപ്പോൾ ഈ സമയം എന്റെ ഭർത്താവ് എന്നോട് പറ്റിച്ചേരും; ഞാൻ അവന് മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ” എന്നു പറഞ്ഞു; അതുകൊണ്ട് അവന് ലേവി എന്നു പേരിട്ടു.
And she conceaued yet and bare a sonne ad sayde: now this once will my husbonde kepe me company because I haue borne him. iij. sonnes: and therfore she called his name Levi.
35 ൩൫ അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു; “ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും” എന്ന് അവൾ പറഞ്ഞു; അതുകൊണ്ട് അവൾ അവന് യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.
And she conceaued yet agayne and bare a sonne saynge? Now will I prayse the LORde: therfore she called his name Iuda and left bearynge.