< ഉല്പത്തി 27 >
1 ൧ യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണ് കാണുവാൻ കഴിയാതവണ്ണം മങ്ങിയപ്പോൾ അവൻ മൂത്തമകനായ ഏശാവിനെ വിളിച്ച് വരുത്തി അവനോട്: “മകനേ,” എന്നു പറഞ്ഞു. അവൻ അവനോട്: “ഞാൻ ഇതാ” എന്നു പറഞ്ഞു.
Då Isak var gamall vorten, og tok til å dimmast på syni, so han ikkje kunde skilja, då kalla han til seg Esau, eldste son sin, og sagde: «Du son min!» Og Esau svara: «Ja, her er eg!»
2 ൨ അപ്പോൾ അവൻ: “ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല.
Då sagde han: «No er eg gamall vorten og veit ikkje kva dag eg kann døy.
3 ൩ നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്ന് എനിക്കുവേണ്ടി വേട്ടതേടി
Tak no du veidegogni di, pilehuset og bogen, og gakk ut i marki, og veid meg noko vilt,
4 ൪ എനിക്ക് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി, ഞാൻ മരിക്കുംമുമ്പ് ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ അടുക്കൽ കൊണ്ടുവരുക” എന്നു പറഞ്ഞു.
og laga ein god rett åt meg, soleis som du veit eg likar det, og kom so inn til meg med det; då vil eg eta, so sjæli mi kann få velsigna deg, innan eg døyr.»
5 ൫ യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടയാടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.
Og Rebekka lydde på at Isak tala til Esau, son sin. So gjekk Esau ut i marki og vilde veida noko vilt og hava med seg heim.
6 ൬ റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞത്: “നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു:
Då sagde Rebekka med Jakob, son sin: «Høyr her!» sagde ho, «eg lydde på at far din tala til Esau, bror din, og sagde:
7 ൭ ‘ഞാൻ എന്റെ മരണത്തിനു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്ന് രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരിക’ എന്നു പറയുന്നത് ഞാൻ കേട്ടു.
«Kom heim med noko vilt, og laga ein god rett åt meg, so eg fær eta; då vil eg velsigna deg for Herrens åsyn, innan eg døyr.»
8 ൮ അതുകൊണ്ട് മകനേ, നീ എന്റെ വാക്ക് കേട്ട് ഞാൻ നിന്നോട് കല്പിക്കുന്നത് ചെയ്ക.
Lyd no du meg, son min, og gjer som eg segjer deg fyre.
9 ൯ ആട്ടിൻകൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരുക; ഞാൻ അവയെക്കൊണ്ട് നിന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കും.
Gakk burt i buflokken, og tak tvo gode kidungar, so skal eg laga ein god rett av deim åt far din, soleis som eg veit han likar det,
10 ൧൦ നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിനു മുമ്പെ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അപ്പന്റെ അടുക്കൽ കൊണ്ടുചെല്ലേണം”.
og du skal ganga inn til far din med det, so han fær eta og kann velsigna deg, fyrr han døyr!»
11 ൧൧ അതിന് യാക്കോബ് തന്റെ അമ്മയായ റിബെക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ.
Då sagde Jakob med Rebekka, mor si: «Du veit Esau, bror min, er loden, og eg er snaud.
12 ൧൨ പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ചതിയൻ എന്ന് അപ്പന് തോന്നിയിട്ട് ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നെ വരുത്തും” എന്നു പറഞ്ഞു.
Kann henda far min trivlar på meg. Då trur han eg vil hava honom til narr, og eg fær ei våbøn yver meg og ingi velsigning.»
13 ൧൩ അവന്റെ അമ്മ അവനോട്: “മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കുമാത്രം അനുസരിക്കുക; പോയി കൊണ്ടുവാ” എന്നു പറഞ്ഞു.
«Den våbøni skal eg taka på meg, son min, » sagde mor hans. «Berre lyd du meg, og gakk og henta meg kidi!»
14 ൧൪ അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി.
Då gjekk han og henta deim, og kom til mor si med deim, og mor hans laga ein god rett, soleis som ho visste far hans vilde lika det.
15 ൧൫ പിന്നെ റിബെക്കാ വീട്ടിൽ തന്റെ കൈവശം ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രങ്ങൾ എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.
So tok Rebekka dei beste klædi åt Esau, eldste son sin - dei låg inni huset hjå henne - og hadde deim på Jakob, yngste son sin.
16 ൧൬ അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.
Og skinni av kidungarne hadde ho på henderne hans og på halsen hans der han var snaud.
17 ൧൭ താൻ ഉണ്ടാക്കിയ രുചികരമായ മാംസാഹാരവും അപ്പവും തന്‍റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു.
So let ho Jakob, son sin, få den gode retten og brødet som ho hadde stelt til,
18 ൧൮ അവൻ അപ്പന്‍റെ അടുക്കൽ ചെന്ന്: “അപ്പാ” എന്നു പറഞ്ഞതിന്: “ഞാൻ ഇതാ; നീ ആരാകുന്നു, മകനേ” എന്ന് അവൻ ചോദിച്ചു.
og han gjekk inn til far sin, og sagde: «Far!» Og han sagde: «Ja, her er eg. Kven er du, guten min?»
19 ൧൯ യാക്കോബ് അപ്പനോട്: “ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോട് കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
Då sagde Jakob med far sin: «Eg er Esau, eldste son din. Eg hev gjort som du bad meg. Ris no upp, og set deg og et av det eg hev veidt, so sjæli di kann velsigna meg!»
20 ൨൦ യിസ്ഹാക്ക് തന്റെ മകനോട്: “മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ” എന്ന് ചോദിച്ചതിന് “അങ്ങയുടെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു” എന്ന് അവൻ പറഞ്ഞു.
Og Isak sagde med son sin: «So snøgg som du var til å finna det, son min!» Og han sagde: «Herren, din Gud, sende det imot meg.»
21 ൨൧ യിസ്ഹാക്ക് യാക്കോബിനോട്: “മകനേ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തടവി നോക്കട്ടെ” എന്നു പറഞ്ഞു.
Då sagde Isak med Jakob: «Kom då hit, guten min, og lat meg få kjenna på deg um du er Esau, son min, eller ikkje!»
22 ൨൨ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ യാക്കോബിനെ തപ്പിനോക്കി: “ശബ്ദം യാക്കോബിന്റെ ശബ്ദം; പക്ഷേ കൈകൾ ഏശാവിന്റെ കൈകൾ തന്നെ” എന്നു പറഞ്ഞു.
So gjekk Jakob innåt Isak, far sin, og han trivla på honom og sagde: «Det er målet hans Jakob, men henderne hans Esau.»
23 ൨൩ അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.
Og han kjende honom ikkje; for henderne hans var lodne som henderne åt Esau, bror hans; og han velsigna honom.
24 ൨൪ “നീ എന്റെ മകൻ ഏശാവ് തന്നെയോ” എന്ന് അവൻ ചോദിച്ചതിന്: “അതേ” എന്ന് അവൻ പറഞ്ഞു.
«Er du Esau, son min?» sagde han. Og han svara: «Ja, det er eg.»
25 ൨൫ അപ്പോൾ യിസ്ഹാക്ക്: “എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ ഭക്ഷിക്കാം” എന്നു പറഞ്ഞു; യാക്കോബ് അടുക്കൽ കൊണ്ടുചെന്നു, യിസ്ഹാക്ക് തിന്നു; വീഞ്ഞും കൊണ്ടുചെന്നു, യിസ്ഹാക്ക് കുടിച്ചു.
«Set no fram åt meg då, » sagde Isak, «og lat meg få eta av det som son min hev veidt, so sjæli mi kann velsigna deg!» Då sette han fram åt honom, og han åt, og han kom med vin til honom, og han drakk.
26 ൨൬ പിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്കുക” എന്നു പറഞ്ഞു.
So sagde Isak, far hans, med honom: «Kom no hit, og kyss meg, son min!»
27 ൨൭ അവൻ അടുത്തുചെന്ന് അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: “ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.
Då gjekk han burt til honom og kysste honom, og han kjende angen av klædi hans, og velsigna honom og sagde: «Sjå, som angen av ei eng som Herren signa, so angar det av sonen min!
28 ൨൮ ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും ധാരാളം ധാന്യവും വീഞ്ഞും നിനക്ക് തരുമാറാകട്ടെ.
So gjeve Gud deg dogg frå himlen høge, og engjar av dei feitaste på jordi, og nøgdi utav korn og druvesaft!
29 ൨൯ വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജനതകൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കുക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ”.
Deg tjoder tena skal, og folkeslag skal falla deg til fota. Ver herre yver brørne dine! Borni åt mor di bøygje seg for deg! Forbanna vere dei som deg forbannar! Velsigna vere dei som deg velsignar!»
30 ൩൦ യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.
Med same Isak hadde velsigna Jakob - det var ikkje meir enn so vidt at Jakob var komen ut att frå Isak, far sin - då kom Esau, bror hans, heim att or veideskog.
31 ൩൧ അവനും രുചികരമായ ഭക്ഷണം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: “അപ്പൻ എഴുന്നേറ്റ് മകന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
Han og laga ein god rett og bar inn til far sin. So sagde han med far sin: «Vil ikkje far risa upp og eta av det som son hans hev veidt, so sjæli di kann velsigna meg!»
32 ൩൨ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “നീ ആർ” എന്നു ചോദിച്ചതിന്: “ഞാൻ അങ്ങയുടെ മകൻ, അങ്ങയുടെ ആദ്യജാതൻ ഏശാവ്” എന്ന് അവൻ പറഞ്ഞു.
Og Isak, far hans, spurde honom: «Kven er du?» Og han svara: «Eg er Esau, eldste son din.»
33 ൩൩ അപ്പോൾ യിസ്ഹാക്ക് അത്യധികം ഭ്രമിച്ചു നടുങ്ങി: “എന്നാൽ വേട്ടയാടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആരാകുന്നു? നീ വരുന്നതിനുമുമ്പെ ഞാൻ സകലവും ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും” എന്നു പറഞ്ഞു.
Då vart Isak so forfærd at han skalv, og han sagde: «Kven var det då som veide vilt og kom til meg med? Eg åt av alt saman, og velsigna honom, fyrr du kom, og no lyt han vera velsigna.»
34 ൩൪ ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: “അപ്പാ, എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കണമേ” എന്ന് അപ്പനോട് പറഞ്ഞു.
Då Esau høyrde dei ordi av far sin, sette han i eit skrik so høgt og sårt, at det var ilt å høyra. So sagde han med far sin: «Velsigna meg, velsigna meg og, far!»
35 ൩൫ അതിന് അവൻ: “നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചു” എന്നു പറഞ്ഞു.
Men han svara: «Bror din kom med velor og tok velsigningi di.»
36 ൩൬ “ശരി, യാക്കോബ് എന്നല്ലോ അവന്റെ പേര്; ഈ രണ്ടാം പ്രാവശ്യവും അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചിരിക്കുന്നു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. “അങ്ങ് എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ” എന്ന് അവൻ ചോദിച്ചു.
«Heiter han då ikkje med rette Jakob?» sagde Esau. «Meg hev han no svike tvo gonger. Fyrst tok han odelen min, og sjå no hev han teke velsigningi mi.» So sagde han: «Hev du ikkje att ei velsigning til meg og?»
37 ൩൭ യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്ക് പ്രഭുവാക്കി അവന്റെ സഹോദരന്മാരെ എല്ലാവരേയും അവന് ദാസന്മാരാക്കി; അവന് ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കുവേണ്ടി ഞാൻ എന്ത് ചെയ്യേണ്ടു മകനേ” എന്ന് ഉത്തരം പറഞ്ഞു.
Og Isak svara Esau og sagde: «Sjå, no hev eg sett honom til herre yver deg, og alle brørne hans hev eg gjort til hans tenarar, og med korn og druvesaft hev eg styrkt honom! Kva kann eg so gjera for deg, son min?»
38 ൩൮ ഏശാവ് പിതാവിനോട്: “അപ്പാ, അങ്ങയ്ക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ? എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ, അപ്പാ” എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു.
Og Esau sagde med far sin: «Hev du då berre denne eine velsigningi, far? Velsigna meg, velsigna meg og, far!» Og Esau gret høgt.
39 ൩൯ അപ്പോൾ അവന്റെ അപ്പനായ യിസ്ഹാക്ക് മറുപടിയായിട്ട് അവനോട് പറഞ്ഞത്: “നിന്റെ വാസസ്ഥലം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും.
Då tok Isak, far hans, til ords att, og sagde til honom: «Sjå, langt burte frå dei feite bøarne din bustad vera skal, og utan himmeldoggi ovantil.
40 ൪൦ നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും”.
Av sverdet ditt du liva skal, og tena lyt du broder din, men ein gong kjem den tid du riv deg laus, og rister oket hans av halsen din.»
41 ൪൧ തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ച്: “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഹൃദയത്തിൽ പറഞ്ഞു.
Men Esau hata Jakob for den velsigningi som far hans hadde lyst yver honom, og Esau sagde med seg sjølv: «Snart kjem den tidi då me lyt syrgja yver far min; då skal eg drepa Jakob, bror min.»
42 ൪൨ മൂത്തമകനായ ഏശാവിന്റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ച് വിളിപ്പിച്ച് അവനോട് പറഞ്ഞത്: “നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു.
Og Rebekka fekk vita kva Esau, eldste son hennar, hadde sagt. Då sende ho bod etter Jakob, yngste son sin, og sagde med honom: «Høyr her! Esau, bror din, vil hemna seg på deg og drepa deg.
43 ൪൩ അതുകൊണ്ട് മകനേ, എന്റെ വാക്ക് അനുസരിക്കുക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് ഓടിപ്പോകുക.
Lyd no meg, son min: tak ut og røm til Kharan, til Laban, bror min,
44 ൪൪ നിന്റെ സഹോദരന്റെ ക്രോധം തീരുവോളം കുറെ ദിവസം അവന്റെ അടുക്കൽ പാർക്കുക.
Og ver hjå honom eit bil, til harmen hev gjenge av bror din,
45 ൪൫ നിന്റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോട് ചെയ്തത് അവൻ മറക്കുന്നതുവരെ തന്നെ; പിന്നെ ഞാൻ ആളയച്ച് നിന്നെ അവിടെനിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്”.
til vreiden hans hev gjeve seg, og han hev gløymt det du hev gjort imot honom! Då skal eg senda bod og henta deg heim att. Kvi skulde eg missa dykk båe tvo på ein dag?»
46 ൪൬ പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: “ഈ ഹിത്യസ്ത്രീകൾ നിമിത്തം എനിക്ക് എന്‍റെ ജീവിതം മടുത്തു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന് ജീവിക്കുന്നു?” എന്നു പറഞ്ഞു.
So sagde Rebekka med Isak: «Eg er so leid av livet for desse Hets-døtterne skuld! Skulde no Jakob og taka seg ei kona utav Hets-døtterne, slik ei som desse, ei her ifrå landet, kva hadde eg då liva etter?»