< ഉല്പത്തി 26 >

1 അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.
Trừ cơn đói kém thứ nhất trong đời Aùp-ra-ham, bấy giờ tại xứ lại có một lần nữa. Y-sác bèn đi đến A-bi-mê-léc, vua Phi-li-tin, tại Ghê-ra.
2 യഹോവ അവന് പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തതെന്തെന്നാൽ: “ഈജിപ്റ്റിലേക്കു പോകരുത്; ഞാൻ നിന്നോട് കല്പിക്കുന്ന ദേശത്തു വസിക്കുക.
Đức Giê-hô-va hiện đến cùng người và phán rằng: Chớ xuống xứ Ê-díp-tô; hãy ở lại xứ mà ta sẽ chỉ cho.
3 ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം മുഴുവൻ തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
Hãy ngụ trong xứ nầy, ta sẽ ở cùng ngươi và ban phước cho ngươi; vì ta sẽ cho ngươi cùng dòng dõi ngươi các xứ nầy và ta sẽ làm thành lời ta đã thề cùng Aùp-ra-ham, cha ngươi.
4 അബ്രാഹാം എന്റെ വാക്കുകേട്ട് എന്റെ ആജ്ഞയും കല്പനകളും ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചതുകൊണ്ട്
Ta sẽ thêm dòng dõi ngươi nhiều như sao trên trời, sẽ cho họ các xứ nầy; hết thảy dân thế gian đều sẽ nhờ dòng dõi ngươi mà được phước;
5 ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും”.
vì Aùp-ra-ham đã vâng lời ta và đã giữ điều ta phán dạy, lịnh, luật và lệ của ta.
6 അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു.
Vậy, Y-sác ở tại Ghê-ra.
7 ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ച് അവനോട് ചോദിച്ചു; “അവൾ എന്റെ സഹോദരി” എന്ന് അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളായതുകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തംതന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്റെ ഭാര്യ എന്നു പറയുവാൻ അവൻ ഭയപ്പെട്ടു.
Bởi nàng Rê-be-ca sắc-sảo dung nhan, nên khi dân xứ đó hỏi thăm vợ người, thì người đáp rằng: “Aáy là em gái tôi,” e khi nói: “Aáy là vợ tôi,” thì họ sẽ giết mình chăng.
8 അവൻ അവിടെ ഏറെക്കാലം ജീവിച്ചശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിൽക്കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കയോടുകൂടെ സല്ലപിക്കുന്നതു കണ്ടു.
Vả, người ngụ tại xứ đó cũng đã lâu; một ngày kia A-bi-mê-léc, vua Phi-li-tin, ngó ngang qua cửa sổ, thấy Y-sác đang giỡn chơi cùng Rê-be-ca, vợ người,
9 അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: “അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞത് എന്തിന്? എന്നു ചോദിച്ചതിന് യിസ്ഹാക്ക് അവനോട്: “അവളുടെ നിമിത്തം മരിക്കാതിരിക്കുവാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത്” എന്നു പറഞ്ഞു.
bèn đòi Y-sác mà rằng: Quả thật là vợ ngươi đó; sao có nói: Aáy là em gái tôi? Y-sác đáp rằng: Vì tôi có thầm nói: Chớ khá vì nàng mà tôi phải bỏ mình.
10 ൧൦ അപ്പോൾ അബീമേലെക്ക്: “നീ ഞങ്ങളോടു ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിക്കുവാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും ഇട വരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു.
A-bi-mê-léc hỏi: Ngươi làm chi cho chúng ta vậy? Ngộ có một người dân đến nằm cùng vợ ngươi, ngươi làm cho chúng ta phải phạm tội!
11 ൧൧ പിന്നെ അബീമേലെക്ക്: “ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും” എന്ന് സകലജനത്തോടും കല്പിച്ചു.
A-bi-mê-léc bèn truyền lịnh cho cả dân chúng rằng: Kẻ nào động đến người nầy, hay là vợ người nầy, thì sẽ bị xử tử.
12 ൧൨ യിസ്ഹാക്ക് ആ ദേശത്തു വിതച്ചു; ആ വർഷംതന്നെ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
Y-sác gieo hột giống trong xứ đó; năm ấy gặt được bội trăm phần; vì Đức Giê-hô-va đã ban phước cho.
13 ൧൩ അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു.
Người nên thạnh vượng, của cải càng ngày càng thêm cho đến đỗi người trở nên rất lớn.
14 ൧൪ അവന് ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ട് ഫെലിസ്ത്യർക്ക് അവനോട് അസൂയ തോന്നി.
Người có nhiều bầy chiên, bầy bò và tôi tớ rất đông; bởi cớ ấy, dân Phi-li-tin đem lòng ganh ghẻ.
15 ൧൫ എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്ത് അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.
Mấy cái giếng lúc trước đầy tớ của Aùp-ra-ham, cha người, đã đào, bây giờ đều bị dân Phi-li-tin lấp đất lại hết.
16 ൧൬ അബീമേലെക്ക് യിസ്ഹാക്കിനോട്: “നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനായിരിക്കുന്നത് കൊണ്ട് ഞങ്ങളെ വിട്ടുപോവുക” എന്നു പറഞ്ഞു.
A-bi-mê-léc nói cùng Y-sác rằng: Hãy ra khỏi nơi ta, vì ngươi thạnh vượng hơn chúng ta bội phần.
17 ൧൭ അങ്ങനെ യിസ്ഹാക്ക് അവിടെനിന്ന് പുറപ്പെട്ട് ഗെരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു.
Vậy, Y-sác bỏ chốn nầy đi đến đóng trại tại trũng Ghê-ra và ở đó.
18 ൧൮ തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്ത് കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ച്, തന്റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേരു തന്നെ ഇട്ടു.
Y-sác bèn đào lại mấy cái giếng người ta đã đào trong đời Aùp-ra-ham, cha mình, mà bị dân Phi-li-tin lấp đất lại khi Aùp-ra-ham qua đời, và đặt tên mấy giếng đó như tên của cha mình đã đặt.
19 ൧൯ യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു അവിടെ നീരുറവുള്ള ഒരു കിണറ് കണ്ടു.
Các đầy tớ của Y-sác còn đào thêm giếng nơi trũng, gặp được một giếng nước mạch.
20 ൨൦ അപ്പോൾ ഗെരാരിലെ ഇടയന്മാർ: “ഈ വെള്ളം ഞങ്ങൾക്കുള്ളത്” എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു; അവർ തന്നോട് വഴക്കിട്ടതുകൊണ്ട് അവൻ ആ കിണറിന് ഏശെക് എന്നു പേർവിളിച്ചു.
Nhưng bọn chăn chiên Ghê-ra tranh giành cùng bọn chăn chiên của Y-sác, mà rằng: Nước đó của chúng ta; nên người đặt tên giếng nầy là Ê-sét. Vì bọn chăn chiên đó có tranh giành cùng mình.
21 ൨൧ അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ വഴക്കിട്ടതുകൊണ്ട് അവൻ അതിന് സിത്നാ എന്നു പേരുവിളിച്ചു.
Kế ấy, các đầy tớ đào một giếng khác, thì bị tranh giành nhau nữa; người đặt tên giếng nầy là Sít-na.
22 ൨൨ അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവർ വഴക്കിട്ടില്ല. “യഹോവ ഇപ്പോൾ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കും” എന്നു പറഞ്ഞു അവൻ അതിന് രെഹോബോത്ത് എന്നു പേരിട്ടു.
Đoạn, người bỏ chỗ đó đi đào một giếng khác; về giếng nầy, họ không tranh giành nhau, nên người đặt tên là Rê-hô-bốt, mà rằng: Bây giờ Đức Giê-hô-va đã để cho chúng ta được ở rộng rãi, và ta sẽ đặng thịnh vượng trong xứ.
23 ൨൩ അവിടെനിന്ന് അവൻ ബേർ-ശേബയ്ക്കു പോയി.
Y-sác ở đó đi, dời lên Bê-e-Sê-ba.
24 ൨൪ അന്ന് രാത്രി യഹോവ അവന് പ്രത്യക്ഷനായി: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും” എന്ന് അരുളിച്ചെയ്തു.
Đêm đó Đức Giê-hô-va hiện đến cùng người và phán rằng: Ta là Đức Chúa Trời của Aùp-ra-ham, cha ngươi; chớ sợ chi, ta ở cùng ngươi, sẽ ban phước cho và thêm dòng dõi ngươi, vì cớ Aùp-ra-ham là tôi tớ ta.
25 ൨൫ അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
Y-sác lập một bàn thờ, cầu khẩn danh Đức Giê-hô-va và đóng trại tại đó. Đoạn, các đầy tớ người đào một cái giếng tại nơi ấy.
26 ൨൬ അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സൈന്യാധിപനായ പീക്കോലും ഗെരാരിൽനിന്ന് അവന്റെ അടുക്കൽ വന്നു.
Vua A-bi-mê-léc ở Ghê-ra đi đến viếng Y-sác, có A-hu-sát, bạn mình, và Phi-côn, quan tổng binh mình, đi theo.
27 ൨൭ യിസ്ഹാക്ക് അവരോട്: “നിങ്ങൾ എന്തിന് എന്റെ അടുക്കൽ വന്നു? നിങ്ങൾ എന്നെ ദ്വേഷിച്ച് നിങ്ങളുടെ ഇടയിൽനിന്ന് പറഞ്ഞയച്ചതല്ലേ” എന്നു പറഞ്ഞു.
Y-sác bèn hỏi rằng: Các người ghét tôi, đã đuổi tôi ra khỏi nơi mình, sao còn đi đến tôi mà chi?
28 ൨൮ അതിന് അവർ: “യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ട് നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു ഉടമ്പടിയുണ്ടായിരിക്കേണം.
Chúng đáp rằng: Chúng tôi đã thấy rõ ràng Đức Giê-hô-va phù hộ người, nên nói với nhau rằng: Phải có một lời thề giữa chúng tôi và người, để chúng ta kết giao ước với người.
29 ൨൯ ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്ക് ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്യുക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ” എന്നു പറഞ്ഞു.
Hãy thề rằng: Người chẳng bao giờ làm hại chúng tôi, như chúng tôi đã không động đến người, chỉ hậu đãi người và cho đi bình yên. Bây giờ người được Đức Giê-hô-va ban phước cho.
30 ൩൦ അവൻ അവർക്ക് ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു പാനംചെയ്തു.
Y-sác bày một bữa tiệc, các người đồng ăn uống.
31 ൩൧ അവർ അതിരാവിലെ എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
Qua ngày sau, chúng dậy sớm, lập lời thề với nhau. Rồi, Y-sác đưa các người đó đi về bình yên.
32 ൩൨ ആ ദിവസം തന്നെ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറിന്റെ വിവരം അവനെ അറിയിച്ചു:
Cùng trong ngày đó, các đầy tớ của Y-sác đến đem tin cho người hay về giếng họ đã đào, rằng: Chúng tôi đã thấy có nước.
33 ൩൩ “ഞങ്ങൾ വെള്ളം കണ്ടു” എന്നു പറഞ്ഞു. അവൻ അതിന് ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേർ-ശേബ എന്നു പേരാകുന്നു.
Người bèn đặt tên cái giếng đó là Si-ba. Vì cớ đó nên tên thành ấy là Bê-e-Sê-ba cho đến ngày nay.
34 ൩൪ ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.
Khi Ê-sau được bốn mươi tuổi, cưới Giu-đít, con gái của Bê-ê-ri, người Hê-tít; và Bách-mát, con gái của Ê-lôn, cũng người Hê-tít.
35 ൩൫ ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനഹേതുവായി തീർന്നു.
Hai dâu đó là một sự cay đắng lòng cho Y-sác và Rê-be-ca.

< ഉല്പത്തി 26 >