< ഉല്പത്തി 25 >
1 ൧ അബ്രാഹാം വേറൊരു ഭാര്യയെ സ്വീകരിച്ചു; അവൾക്കു കെതൂറാ എന്നു പേർ.
Og Abraham tog atter en Hustru, og hendes Navn var Ketura.
2 ൨ അവൾ അവന് സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
Og hun fødte ham Simran og Joksan og Medan og Midian og Jisbak og Sua.
3 ൩ യൊക്ശാൻ ശെബയാ ദെദാൻ എന്നിവർക്കു ജന്മം നൽകി; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.
Og Joksan avlede Seba og Dedan; men Dedans Børn vare Asurim og Letusim og Leumim.
4 ൪ മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദാഗാ എന്നിവർ. ഇവർ എല്ലാവരും കെതൂറയുടെ മക്കൾ.
Og Midians Børn vare Efa og Efer og Kanok og Abida og Eldaa; disse ere alle Keturas Børn.
5 ൫ എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിനു കൊടുത്തു.
Og Abraham gav Isak alt det, han ejede.
6 ൬ അബ്രാഹാമിന് ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നെ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്ന് കിഴക്കോട്ട്, കിഴക്കുദേശത്തേക്ക് അയച്ചു.
Men de Medhustruers Børn, som Abraham havde, gav Abraham Skænk og lod dem, medens han endnu levede, fare fra Isak sin Søn mod Østen til Østerland.
7 ൭ അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു വർഷം ആയിരുന്നു.
Og disse ere Abrahams Livs Aars Dage, som han levede: hundrede Aar og halvfjerdsindstyve Aar og fem Aar.
8 ൮ അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
Og Abraham opgav Aanden og døde i en god Alderdom, gammel og mæt, og blev samlet til sit Folk,
9 ൯ അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്ത് മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു.
Og Isak og Ismael, hans Sønner, begrove ham i Hulen Makpela, paa Efrons, Zokars den Hethiters Søns, Ager, som ligger tvært over for Mamre.
10 ൧൦ അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തു തന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കം ചെയ്തു.
Paa den Ager, som Abraham købte af Heths Børn, der blev Abraham begraven og Sara hans Hustru.
11 ൧൧ അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ വസിച്ചു.
Og det skete efter Abrahams Død, at Gud velsignede Isak hans Søn, og Isak boede ved den Kilde, som kaldes Beer Lakai Roi.
12 ൧൨ സാറായുടെ ഈജിപ്റ്റുകാരിയായ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം:
Og disse ere Ismaels, Abrahams Søns, Slægter, som Ægypterinden Hagar, Saras Pige, fødte Abraham.
13 ൧൩ അവരുടെ ജനനക്രമം അനുസരിച്ച് പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
Og disse ere Ismaels Børns Navne, efter deres Navne, i deres Slægter: Ismaels førstefødte Nebajoth og Kedar og Adbeel og Mibsam
14 ൧൪ കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
og Misma og Duma og Massa,
15 ൧൫ മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദമ.
Kadar og Thema, Jetur, Nafis og Kedma.
16 ൧൬ പന്ത്രണ്ട് പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഗ്രാമങ്ങളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നെ.
Disse ere Ismaels Sønner, og disse ere deres Navne udi deres Byer og i deres Lejre, tolv Fyrster for deres Folk.
17 ൧൭ യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു വർഷം ആയിരുന്നു; അവൻ മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
Og disse ere Ismaels Livs Aar: hundrede Aar og tredive Aar og syv Aar, saa opgav han Aanden og døde og blev samlet til sit Folk.
18 ൧൮ ഹവീലായിൽ നിന്ന് അശ്ശൂരിലേക്കു പോകുന്ന വഴിയിൽ ഈജിപ്റ്റിനു കിഴക്കുള്ള ശൂർവരെ അവർ പാർത്തിരുന്നു; അവർ ചാർച്ചക്കാരിൽ നിന്നെല്ലാം അകന്നാണു ജീവിച്ചത്.
Og de boede fra Havila indtil Sur, som er foran Ægypten og henimod Assyrien; hans Arv faldt foran alle hans Brødre.
19 ൧൯ അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാണിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.
Og disse ere Isaks, Abrahams Søns, Slægter: Abraham avlede Isak.
20 ൨൦ യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി സ്വീകരിച്ചു.
Og Isak var fyrretyve Aar gammel, der han tog Rebekka, Bethuel den Syrers Datter, af Paddan-Aram, Laban den Syrers Søster, sig til Hustru.
21 ൨൧ തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക്ക് അവൾക്കുവേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു.
Og Isak bad til Herren paa sin Hustrus Vegne, thi hun var ufrugtbar; og Herren bønhørte ham, og Rebekka, hans Hustru, undfik.
22 ൨൨ അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: “ഇങ്ങനെയായാൽ ഞാൻ എങ്ങനെ ജീവിക്കും” എന്നു പറഞ്ഞ്, യഹോവയോടു ചോദിക്കുവാൻ പോയി.
Og Børnene stødte mod hinanden i hendes Liv, og hun sagde: Dersom det er saaledes, hvorfor er jeg da til? og hun gik at udspørge Herren.
23 ൨൩ യഹോവ അവളോട്: “രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നെ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.
Og Herren sagde til hende: Tvende Folk ere i dit Liv, og to forskellige Folk skulle udgaa af dit Liv, og det ene Folk skal være stærkere end det andet Folk, og det større skal tjene det mindre.
24 ൨൪ അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടക്കുട്ടികൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു.
Der nu hendes Tid kom, at hun skulde føde, se, da vare der Tvillinger i hendes Liv.
25 ൨൫ ഒന്നാമത്തവൻ ചുവന്നവനായി പുറത്തു വന്നു, ശരീരം മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ആയിരുന്നു; അവർ അവന് ഏശാവ് എന്നു പേരിട്ടു.
Og den første kom frem, han var rød, ganske laadden som en Kappe, og de kaldte hans Navn Esau.
26 ൨൬ പിന്നെ അവന്റെ സഹോദരൻ പുറത്തു വന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന് യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
Og derefter kom hans Broder frem, og hans Haand havde fat paa Esaus Hæl, og man kaldte hans Navn Jakob; og Isak var tresindstyve Aar gammel, der han avlede dem.
27 ൨൭ കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും കാനനസഞ്ചാരിയും യാക്കോബ് ശാന്തശീലനും കൂടാരവാസിയും ആയിരുന്നു.
Og Drengene bleve store, og Esau blev en Mand, som forstod sig paa Jagt og levede paa Marken; men Jakob var en from Mand, som boede i Telte.
28 ൨൮ ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക്ക് അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു.
Og Isak havde Esau kær, thi hans Jagt smagte ham; men Rebekka havde Jakob kær.
29 ൨൯ ഒരിക്കൽ യാക്കോബ് ഒരു പായസം വച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ വളരെ ക്ഷീണിതനായിരുന്നു.
Og Jakob havde tilberedt en Ret, og Esau kom fra Marken og var træt.
30 ൩൦ ഏശാവ് യാക്കോബിനോട്: “ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവന് ഏദോം (ചുവന്നവൻ) എന്നു പേരായി.
Og Esau sagde til Jakob: Kære, lad mig smage af det røde, dette røde, thi jeg er træt; derfor kaldte man hans Navn Edom.
31 ൩൧ “നിന്റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്ക് വില്‍ക്കുക” എന്നു യാക്കോബ് പറഞ്ഞു.
Da sagde Jakob: Sælg mig i Dag din Førstefødsel.
32 ൩൨ അതിന് ഏശാവ്: “ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന് എന്നു പറഞ്ഞു.
Og Esau sagde: Se, jeg gaar at dø, hvad kan jeg da gøre med den Førstefødsel?
33 ൩൩ “ഇന്ന് എന്നോട് സത്യം ചെയ്ക” എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോട് സത്യംചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു.
Og Jakob sagde: Sværg mig i Dag; og han tilsvor ham, og han solgte Jakob sin Førstefødsel.
34 ൩൪ യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനംചെയ്ത്, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.
Da gav Jakob Esau Brød og den Ret af Linser, og han aad og drak og stod op og gik bort; og Esau foragtede Førstefødselen.