< ഉല്പത്തി 22 >

1 അതിന്‍റെശേഷം ദൈവം അബ്രാഹാമിനെ പരിശോധിച്ചത് എങ്ങനെയെന്നാൽ: “അബ്രാഹാമേ,” എന്നു വിളിച്ചതിന്: “ഞാൻ ഇതാ” എന്ന് അവൻ പറഞ്ഞു.
Když pakty věci pominuly, zkusil Bůh Abrahama, a řekl k němu: Abrahame! Kterýžto odpověděl: Teď jsem.
2 അപ്പോൾ അവിടുന്ന്: “നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നെ കൂട്ടിക്കൊണ്ട് മോറിയാദേശത്തു ചെന്ന്, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം അർപ്പിക്ക” എന്ന് അരുളിച്ചെയ്തു.
I řekl: Vezmi nyní syna svého, toho jediného svého, kteréhož miluješ, Izáka, a jdi do země Moria; a obětuj ho tam v obět zápalnou na jedné hoře, o níž povím tobě.
3 അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോട് കല്പിച്ച സ്ഥലത്തേക്ക് പോയി.
Tedy vstav Abraham velmi ráno, osedlal osla svého a vzal dva služebníky své s sebou, a Izáka syna svého; a nasekav dříví k oběti zápalné, vstal a bral se k místu, o němž pověděl mu Bůh.
4 മൂന്നാംദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു.
Třetího pak dne pozdvihl Abraham očí svých, a uzřel to místo zdaleka.
5 അബ്രാഹാം ബാല്യക്കാരോട്: “നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടെവരെ ചെന്ന് ആരാധന കഴിച്ചു മടങ്ങിവരാം” എന്നു പറഞ്ഞു.
A řekl Abraham služebníkům svým: Pozůstaňte vy tuto s oslem, já pak a dítě půjdeme tamto; a pomodlíce se, navrátíme se k vám.
6 അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ച് നടന്നു.
Tedy vzal Abraham dříví k zápalné oběti, a vložil je na Izáka syna svého; sám pak nesl v ruce své oheň a meč. I šli oba spolu.
7 അപ്പോൾ യിസ്ഹാക്ക് തന്റെ അപ്പനായ അബ്രാഹാമിനോട്: “അപ്പാ,” എന്നു പറഞ്ഞതിന് അവൻ: “എന്താകുന്നു മകനേ” എന്നു പറഞ്ഞു. “ഇതാ, തീയും വിറകുമുണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ? എന്ന് അവൻ ചോദിച്ചു.
Mluvě pak Izák Abrahamovi otci svému, řekl: Otče můj! Kterýž odpověděl: Co chceš, synu můj? A řekl: Aj, teď oheň a dříví, a kdež hovádko k zápalné oběti?
8 “ദൈവം അവിടുത്തേക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ കരുതിക്കൊള്ളും, മകനേ,” എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ച് നടന്നു.
Odpověděl Abraham: Bůh opatří sobě hovádko k oběti zápalné, synu můj. A šli předce oba spolu.
9 ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അവിടെ അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.
A když přišli k místu, o němž mu byl mluvil Bůh, udělal tu Abraham oltář, a srovnal dříví; a svázav syna svého, vložil ho na oltář na dříví.
10 ൧൦ പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന് കത്തി എടുത്തു.
I vztáhl Abraham ruku svou, a vzal meč, aby zabil syna svého.
11 ൧൧ ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു; “ഞാൻ ഇതാ,” എന്ന് അവൻ പറഞ്ഞു.
Tedy zavolal na něho anděl Hospodinův s nebe a řekl: Abrahame, Abrahame! Kterýžto odpověděl: Aj, já.
12 ൧൨ “ബാലന്റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു” എന്ന് അവിടുന്ന് അരുളിച്ചെയ്തു.
I řekl jemu: Nevztahuj ruky své na dítě, aniž mu co čiň; neboť jsem již poznal, že se Boha bojíš, když jsi neodpustil synu svému, jedinému svému pro mne.
13 ൧൩ അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ തന്റെ പിന്നിൽ ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നത് കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു.
A pozdvih Abraham očí svých, viděl, a hle, skopec za ním vězel v trní za rohy své. I šel Abraham a vzal skopce toho, a obětoval jej v obět zápalnou místo syna svého.
14 ൧൪ അബ്രാഹാം ആ സ്ഥലത്തിന് യഹോവ യിരേ എന്നു പേരിട്ടു. “യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും” എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു.
A nazval Abraham jméno místa toho: Hospodin opatří. Odkudž říká se do dnes: Na hoře Hospodinově opatří se.
15 ൧൫ യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനെ വിളിച്ചു അരുളിച്ചെയ്തത്:
Zvolal pak anděl Hospodinův na Abrahama podruhé s nebe,
16 ൧൬ “നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ട്
A řekl: Skrze sebe samého přisáhl jsem, praví Hospodin, poněvadž jsi učinil tu věc, že jsi neodpustil synu svému, jedinému svému:
17 ൧൭ ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശമാക്കും.
Požehnám velmi tobě, a velice rozmnožím símě tvé jako hvězdy nebeské, a jako písek, kterýž jest na břehu mořském; nadto dědičně vládnouti bude símě tvé branami nepřátel svých.
18 ൧൮ നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു”.
Ano požehnáni budou v semeni tvém všickni národové země, proto že jsi uposlechl hlasu mého.
19 ൧൯ പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ച് പുറപ്പെട്ട് ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.
Tedy navrátil se Abraham k služebníkům svým; a vstavše, šli spolu do Bersabé; nebo bydlil Abraham v Bersabé.
20 ൨൦ അനന്തരം ഒരുവൻ വന്നു “മിൽക്കയും നിന്റെ സഹോദരനായ നാഹോരിനു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു വർത്തമാനം അറിയിച്ചു.
A když se tyto věci staly, zvěstováno jest Abrahamovi v tato slova: Aj, porodila také Melcha syny Náchorovi, bratru tvému:
21 ൨൧ അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,
Husa prvorozeného svého, a Buza bratra jeho, a Chamuele, otce Aramova;
22 ൨൨ കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ” എന്ന് അബ്രാഹാമിനു അറിവ് കിട്ടി.
A Kazeda a Azana, a Feldasa, a Jidlafa i Bathuele.
23 ൨൩ ബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടുപേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിനു പ്രസവിച്ചു.
Bathuel pak zplodil Rebeku. Osm těchto porodila Melcha Náchorovi, bratru Abrahamovu.
24 ൨൪ നാഹോരിന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.
Ale i ženina jeho, jejíž jméno bylo Réma, porodila také ona Tábe a Gahama, Thása a Máchu.

< ഉല്പത്തി 22 >