< ഉല്പത്തി 21 >
1 ൧ അനന്തരം യഹോവ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; അവിടുന്ന് വാഗ്ദത്തം ചെയ്തിരുന്നതുപോലെ യഹോവ സാറായ്ക്ക് നിവർത്തിച്ചുകൊടുത്തു.
А Господь згадав Сарру, як сказав був, і вчинив Господь Саррі, як Він говорив.
2 ൨ അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന ആ നിശ്ചിത സമയത്ത് സാറാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു.
І Сарра зачала́, і породила сина Авраамові в старості його на означений час, що про нього сказав йому Бог.
3 ൩ സാറാ അബ്രാഹാമിന് പ്രസവിച്ച മകന് യിസ്ഹാക്ക് എന്ന് അബ്രാഹാം പേരിട്ടു.
І назвав Авраам ім'я́ синові своєму, що вродився йому, що Сарра йому породила: Ісак.
4 ൪ ദൈവം അബ്രാഹാമിനോട് കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിനെ എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.
І обрізав Авраам Ісака, сина свого, коли мав він вісім день, як Бог наказав був йому.
5 ൫ തന്റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു വയസ്സായിരുന്നു.
А Авраам був віку ста літ, як уродився йому Ісак, син його.
6 ൬ “ദൈവം എനിക്ക് സന്തോഷവും ആനന്ദവും നൽകി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും” എന്ന് സാറാ പറഞ്ഞു.
І промовила Сарра: „Сміх учинив мені Бог, — кожен, хто почує, буде сміятися з мене“.
7 ൭ “സാറാ മക്കൾക്ക് മുലകൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു? അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ അവന് ഒരു മകനെ പ്രസവിച്ചത് എന്നും അവൾ പറഞ്ഞു.
І промовила: „Хто б сказав Авраамові: Сарра годує синів? Бо вродила я сина в старості його“.
8 ൮ പൈതൽ വളർന്നു മുലകുടി മാറിയ ദിവസം അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.
І дитина росла, і була відлучена. І справив Авраам велику гостину в день відлучення Ісака.
9 ൯ ഈജിപ്റ്റുകാരിയായ ദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്:
І побачила Сарра сина Аґари єги́птянки, що вродила була Авраамові, що він насміхається.
10 ൧൦ “ഈ ദാസിയെയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത്” എന്നു പറഞ്ഞു.
I сказала вона Авраамові: „Прожени ту невільницю та сина її, бо не буде наслідувати син тієї невільниці разом із сином моїм, із Ісаком“.
11 ൧൧ തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് ഏറെ അനിഷ്ടമായി.
Але ця справа була дуже не до вподоби Авраамові через сина його.
12 ൧൨ എന്നാൽ ദൈവം അബ്രാഹാമിനോട്: “ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ നിന്നോട് പറഞ്ഞതിലൊക്കെയും അവളുടെ വാക്ക് കേൾക്കുക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്ന് വിളിക്കപ്പെടുന്നത്.
І промовив Господь Авраамові: „Нехай не буде не до вподоби тобі це через хлопця та через невільницю твою. Усе, що скаже тобі Сарра, послухай голосу її, бо Ісаком буде покликане тобі потомство.
13 ൧൩ ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കും; അവൻ നിന്റെ സന്തതിയല്ലോ” എന്ന് അരുളിച്ചെയ്തു.
І також сина невільниці тієї — учиню його наро́дом, бо він — твоє насіння“.
14 ൧൪ അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്ത് ഹാഗാറിന്റെ തോളിൽവച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു.
І встав рано Авраам, і взяв хліба й бурдюка́ води, і дав до Аґари на плече її, також дитину, та й послав її. І пішла вона, та й заблудила в пустині Беер-Шева.
15 ൧൫ തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറ്റിക്കാടിന്റെ തണലിൽ കിടത്തി.
І скінчилась вода в бурдюці, і покинула вона дитину під одним із кущів.
16 ൧൬ അവൾ പോയി അതിനെതിരെ ഒരു അമ്പെയ്ത്തു ദൂരത്തിരുന്നു; കുട്ടിയുടെ മരണം എനിക്ക് കാണണ്ടാ എന്നു പറഞ്ഞ് എതിരെ ഇരുന്ന് ഉറക്കെ കരഞ്ഞു.
І пішла вона, і сіла собі навпроти, на віддалі — як стрілити луком, бо сказала: „Нехай я не бачу смерти цієї дитини!“І сіла навпроти, і піднесла свій голос та й заплакала.
17 ൧൭ ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്: “ഹാഗാറേ, നീ വിഷമിക്കുന്നത് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ആയിരിക്കുന്നിടത്തുനിന്ന് അവന്‍റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.
І почув Бог голос того хлопця. І кликнув до Аґари Божий Ангол із неба, і сказав їй: „Що тобі, Аґаро? Не бійся, бо почув Бог голос хлопця, де він там.
18 ൧൮ എഴുന്നേറ്റ് ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും” എന്ന് അരുളിച്ചെയ്തു.
Устань, підійми хлопця, і рукою своєю держи його, бо великим наро́дом зроблю Я його“.
19 ൧൯ ദൈവം അവളുടെ കണ്ണ് തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്ന് തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
І відкрив Бог очі її, і вона побачила криницю води. І пішла вона, і наповнила бурдюка водою, та й напоїла хлопця.
20 ൨൦ ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
І з хлопцем був Бог, — і він виріс. І осів у пустині, і став він стрілець-лучник.
21 ൨൧ അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ ഈജിപ്റ്റുദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.
І осів він у пустині Паран, а мати його взяла йому жінку з єгипетського кра́ю.
22 ൨൨ അക്കാലത്ത് അബിമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും അബ്രാഹാമിനോട് സംസാരിച്ചു: “നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്;
І сталося ча́су того, і сказав Авімеле́х і Піхол, головний провідник його війська, до Авраама, говорячи: „Бог із тобою в усьому, що́ ти робиш!
23 ൨൩ അതുകൊണ്ട് നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ ഭാവിതലമുറയോടോ വ്യാജം പ്രവർത്തിക്കാതെ ഞാൻ നിന്നോട് ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്ന് ദൈവത്തെച്ചൊല്ലി ഇവിടെവച്ച് എന്നോട് സത്യം ചെയ്യുക” എന്നു പറഞ്ഞു.
А тепер присягни ж мені Богом отут, що ти не обманиш мене, і нащадка мого, і онука мого. І яка була ласка, яку я до тебе чинив, ти вчиниш зо мною та з краєм, що ти в нім чужинцем пробува́єш“.
24 ൨൪ “ഞാൻ സത്യം ചെയ്യാം” എന്ന് അബ്രാഹാം പറഞ്ഞു.
І сказав Авраам: „Я присягаю!“
25 ൨൫ എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ പിടിച്ചെടുത്ത കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോട് പരാതി പറഞ്ഞു.
І Авраам дорікав Авімелехові за криницю води, що її відняли були Авімелехові раби.
26 ൨൬ അതിന് അബീമേലെക്ക്: “ഇക്കാര്യം ചെയ്തത് ആരെന്ന് ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്ന് ആദ്യമായിട്ടാണു ഞാൻ അതിനെക്കുറിച്ച് കേൾക്കുന്നത്” എന്നു പറഞ്ഞു.
І сказав Авімелех: „Я не знаю, хто вчинив оту річ, — ані ти не розповів мені, й ані я не чув, хібащо сьогодні“.
27 ൨൭ പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടിചെയ്തു.
І взяв Авраам дрібну та велику худобу, та й дав Авімелехові, і оби́два вони склали умову.
28 ൨൮ അബ്രാഹാം ഏഴു പെണ്ണാട്ടിൻകുട്ടികളെ വേറിട്ടു നിർത്തി.
І поставив Авраам сім овечок з дрібного товару осібно.
29 ൨൯ അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോട്: “നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടിൻകുട്ടികൾ എന്തിന്? എന്നു ചോദിച്ചു.
І сказав Авімелех до Авраама: „Що́ вони, сім овечок отих, що ти їх поставив осібно?“
30 ൩൦ “ഞാൻ ഈ കിണർ കുഴിച്ചു എന്നതിന് സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്നോട് വാങ്ങണം” എന്ന് അവൻ പറഞ്ഞു.
А той відказав: „Бо з моєї руки сім овечок ти візьмеш, щоб для мене були на свідоцтво, що я́ викопав цю криницю“.
31 ൩൧ അവർ ഇരുവരും അവിടെവച്ച് സത്യം ചെയ്തതിനാൽ അവൻ ആ സ്ഥലത്തിന് ബേർ-ശേബ എന്നു പേരിട്ടു.
Тому то назвав він це місце Беер-Шева, бо там поклялися вони.
32 ൩൨ ഇങ്ങനെ അവർ ബേർ-ശേബയിൽവച്ച് ഉടമ്പടിചെയ്തു. അബീമേലെക്കും അവന്റെ സൈന്യാധിപനായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി.
І склали умову вони в Беер-Шеві. І встав Авімелех та Піхол, головний провідник його війська, і вернулись вони до краю филистимського.
33 ൩൩ അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു.
А Авраам посадив тамариска в Беер-Шеві, і кликав там Ім'я́ Господа, Бога Вічного.
34 ൩൪ അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.
І Авраам пробув́ав у филистимській землі багато днів.